For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെല്ലിക്കയുടെ പൊടിയില്‍ പ്രമേഹം ഒതുക്കാം

നെല്ലിക്കയുടെ പൊടിയില്‍ പ്രമേഹം ഒതുക്കാം

|

ആരോഗ്യത്തെ ബാധിയ്ക്കുന്ന പല രോഗങ്ങളുമുണ്ട്. ഇതു പോലെ ആരോഗ്യത്തെ നന്നാക്കുന്ന, ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഭക്ഷണങ്ങളുമുണ്ട്. ഇത്തരം ഭക്ഷണങ്ങളില്‍ ഒന്നാണ് നെല്ലിക്ക.

ആരോഗ്യപരമായ ധാരാളം ഗുണങ്ങള്‍ ഒത്തിണങ്ങിയ നെല്ലിക്ക ശരീരത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരു പോലെ പ്രയോജനങ്ങള്‍ നല്‍കുന്ന ഒന്നാണ്. പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ഈ കയ്പുള്ള കുഞ്ഞന്‍ ഭക്ഷണമെന്നു പറയാം. കയ്‌പെങ്കിലും ആരോഗ്യപരമായ ഗുണങ്ങള്‍ നെല്ലിക്കയ്ക്കു നല്‍കുന്നതില്‍ ഈ കയ്പിന് പരമ പ്രാധാന്യവുമുണ്ട്.

ആണ്‍ശേഷിയ്ക്ക് നിലപ്പനക്കിഴങ്ങ് പ്രയോഗംആണ്‍ശേഷിയ്ക്ക് നിലപ്പനക്കിഴങ്ങ് പ്രയോഗം

പല തരത്തിലും നെല്ലിക്ക ഉപയോഗിയ്ക്കാം. പച്ച നെല്ലിക്ക ചവച്ചരച്ചു കഴിയ്ക്കാം, ഇതിന്റെ നീര് അഥവാ നെല്ലിക്കാ ജ്യൂസ് കുടിയ്ക്കാം, ഇതിട്ടു തിളപ്പിച്ച വെള്ളം ഒരു വഴിയാണ്. ഉപ്പിലിട്ട നെല്ലിക്കയും തേനിലിട്ട നെല്ലിക്കയും നെല്ലിക്കാ അച്ചാറുമെല്ലാം മറ്റു ചില വഴികളാണ്.

ഇതു പോലെയാണ് നെല്ലിക്കയുടെ പൊടി. നെല്ലിക്ക ഉണക്കി പൊടിച്ചു കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. നെല്ലിക്ക ഉണക്കിപ്പൊടിച്ച് വെള്ളത്തിലോ തേനിലോ കലര്‍ത്തി കഴിയ്ക്കുന്നതു പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്.

നെല്ലിക്കാപ്പൊടിയുടെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

നെല്ലിക്കാപ്പൊടി വൈറ്റമിന്‍ സിയുടെ ഒരു പ്രധാനപ്പെട്ട കലവറയാണ്. ഇത് ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്നുവെന്നു മാത്രമല്ല, രക്തക്കുഴലുകളെ അകത്തു നിന്നും ശക്തിയുള്ളതാക്കുന്നു. രോഗങ്ങള്‍ തടയുന്നതില്‍ പ്രധാനപ്പെട്ട പങ്കു വഹിയ്ക്കുന്ന ഒന്നാണ് നെല്ലിക്കാപ്പൊടി.

 പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്

പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്

പൊതുവേ പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ് നെല്ലിക്ക. നെല്ലിക്കാപ്പൊടിയെങ്കില്‍ ഗുണം ഇരട്ടിയ്ക്കുമെന്നു വേണം, പറയാന്‍. പച്ച നെല്ലിക്ക ഉണക്കിപ്പൊടിച്ച് ഇത് ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ രാവിലെ വെറുംവയററില്‍ കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇതിലെ ക്രോമിയം ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് തോതിനെ നിയന്ത്രിയ്ക്കുന്നു.

വയറ്റിലെ അസിഡിറ്റി

വയറ്റിലെ അസിഡിറ്റി

വയറ്റിലെ അസിഡിറ്റി കുറയ്ക്കുന്നതിനുള്ള നല്ലൊരു മരുന്നാണ് ഇത്. ഇത് വയറ്റിലെ ആസിഡ് തോതു കുറയ്ക്കുന്നു. ശരീരത്തിലുണ്ടാകുന്ന വീക്കവും നീരുമെല്ലാം കുറയ്ക്കുവാനും ഇത് ഏറെ നല്ലതാണ്. ഹൈപ്പെര്‍ അസിഡിററിയും വയറ്റിലെ അള്‍സറുമെല്ലാം കുറയ്ക്കുവാന്‍ ഇത് ഏറെ നല്ലതാണ്.

ഹൃദയത്തെ

ഹൃദയത്തെ

നെല്ലിക്കാപ്പൊടി കഴിയ്ക്കുന്നത് ഹൃദയാരോഗ്യത്തിനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. രക്തക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നതു തടയാന്‍ ഇത് ഏറെ സഹായിക്കും. ഇത് ഹൃദയത്തെ സഹായിക്കുന്നു.

ക്യാന്‍സര്‍

ക്യാന്‍സര്‍

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് നെല്ലിക്കാപ്പൊടി. ഇതു വഴി ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ ഗുണം ചെയ്യും. ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ ഇത് ഏറെ ഉത്തമവുമാണ്.നെല്ലിക്കാനീരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ദിവസേന കഴിക്കുന്നത് ക്യാന്‍സറിനെ തടയും.നെല്ലിക്കയിലെ വൈറ്റമിന്‍ സി, മഞ്ഞളിലെ കുര്‍കുമുന്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഇവ രണ്ടും ശരീരത്തിലെ ടോക്‌സിനുകളെ നീക്കം ചെയ്യും.

മലബന്ധം

മലബന്ധം

നെല്ലിക്കാപ്പൊടി ഫൈബര്‍ സമ്പുഷ്ടമാണ്. ഇതിലെ നാരുകള്‍ ഇതു കൊണ്ടു തന്നെ മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇത് രാവിലെ ഇളം ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് നല്ല ശോധന നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്.

ചര്‍മം

ചര്‍മം

ചര്‍മത്തിനും സഹായകമാണ് നെല്ലിക്കൊപ്പൊടി. ശരീരത്തിലെ മാത്രമല്ല, ചര്‍മത്തിലെ ടോക്‌സിനുകളും പുറന്തള്ളുന്ന ഒന്നാണിത്. ഇതു കൊണ്ടു തന്നെ ചര്‍മത്തിനു തിളക്കവും ചെറുപ്പവും നല്‍കാന്‍ ഏറെ ഉത്തമമാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയുന്നു, ചര്‍മം അയയുന്നതും ഇതു തടയുന്നു, ഇതെല്ലാം തന്നെ ചര്‍മത്തിനു സൗന്ദര്യവും യുവത്വവും നല്‍കുന്ന ഘടകങ്ങള്‍ തന്നെയാണ്. സ്ലോ ഏജിംഗ് പ്രോസസിനു സഹായിക്കുന്ന ഒന്നാണ് ഇത്.

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം സംരക്ഷിയ്ക്കുന്നതിലൂടെ, മുടി നര കുറയ്ക്കുന്നതിലൂടെ, മുടി നഷ്ടപ്പെട്ടു പോകുന്നതു തടയുന്നതിലൂടെ മുടിയ്ക്കും ഉത്തമമാണ് നെല്ലിക്കാപ്പൊടി. ഇത് മുടിയില്‍ പുറമേയ്ക്കു പുരട്ടുന്നത്, ഇതിട്ടു തിളപ്പിച്ച വെളിച്ചെണ്ണ പുരട്ടുന്നത്, ഇത് ഉള്ളിലേയ്ക്കു കഴിയ്ക്കുന്നത് എല്ലാം തന്നെ ഗുണം നല്‍കുന്ന ഒന്നാണ്. മുടിയെ ബാധിയ്ക്കുന്ന താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

രക്തശുദ്ധി

രക്തശുദ്ധി

രക്തശുദ്ധിയ്ക്കുള്ള ഏറ്റവും നല്ലൊരു മരുന്നാണ് നെല്ലിക്കാപ്പൊടി ഇത് തേനില്‍ കലര്‍ത്തി കഴിയ്ക്കുന്നത് രക്തശുദ്ധി നല്‍കുന്നു. ബ്ലഡ് പ്യൂരിഫയര്‍ എന്നു വേണം, പറയുവാന്‍. തേന്‍ ചേര്‍ത്തു മാത്രമല്ല, ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താനും അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്.

English summary

Benefits Of Consuming Amla Powder With Water And Honey

Benefits Of Consuming Amla Powder With Water And Honey, Read more to know about,
X
Desktop Bottom Promotion