For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചപ്പാത്തി നെയ്യു പുരട്ടിയേ കഴിയ്ക്കാവൂ

ചപ്പാത്തി ഗുണം ചെയ്യണമെങ്കില്‍ നെയ്യു പുരട്ടണം

|

ചോറിനു പകരം ഒരു നേരം ചപ്പാത്തി എന്നതാണ് ഇപ്പോള്‍ പലരുടേയും ശീലം. ചോറ് തടിപ്പിയ്ക്കും, ഷുഗര്‍ വര്‍ദ്ധിപ്പിയ്ക്കും തുടങ്ങിയ കാരണങ്ങളാണ് പലപ്പോഴും ഇതിനു പ്രേരിപ്പിയ്ക്കുന്നതും.

ചപ്പാത്തിയാണ് കേരളത്തിനു വെളിയില്‍ പല സംസ്ഥാനങ്ങളിലേയും പ്രധാന ഭക്ഷണം. ഇവര്‍ക്കിത് രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമെല്ലാം പ്രധാനവുമാണ്. അതായത് അരിയേക്കാള്‍ ഗോതമ്പാണു പ്രധാന ഭക്ഷണം എന്നു വേണം, പറയാന്‍.ചപ്പാത്തി തന്നെ പല തരത്തില്‍ ഉണ്ടാക്കുകയും ചെയ്യാം. പല പേരിലും ഇതു ലഭ്യവുമാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഗോതമ്പ് ദഹനമുള്‍പ്പെടെയുള്ള പല ശാരീരിക പ്രക്രിയകള്‍ക്കും ഏറെ സഹായകവുമാണ്.

ചപ്പാത്തി പല രീതിയില്‍ തയ്യാറാക്കുന്നവരുണ്ട്. ഇതില്‍ തന്നെ ചപ്പാത്തി തയ്യാറാക്കിക്കഴിയുമ്പോള്‍ ഇതില്‍ നെയ്യു പുരട്ടണമോ വേണ്ടയോ എന്നതാണ് പലരേയും അലട്ടുന്ന സംശയം. പലര്‍ക്കും നെയ്യു പുരട്ടി കഴിയ്ക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഈ രീതി ഒഴിവാക്കും.
നെയ്യു കൊഴുപ്പാണ്, ഇത് തടി കൂട്ടും കൊളസ്‌ട്രോള്‍ കൂട്ടും തുടങ്ങിയ കാരണങ്ങളാലാണ് പലരും ഇതൊഴിവാക്കുന്നതും.

മുയല്‍ച്ചെവിയനില്‍ ആരോഗ്യരഹസ്യങ്ങളുണ്ട്....മുയല്‍ച്ചെവിയനില്‍ ആരോഗ്യരഹസ്യങ്ങളുണ്ട്....

ചപ്പാത്തിയില്‍ നെയ്യു പുരട്ടുന്നത് ആരോഗ്യകരമോ അനാരോഗ്യകരമോ എന്ന ചോദ്യമാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ ചപ്പാത്തിയില്‍ നെയ്യു പുരട്ടുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനു ചില പ്രധാന കാരണങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

ഗ്ലൈസമിക് ഇന്‍ഡെക്‌സ്

ഗ്ലൈസമിക് ഇന്‍ഡെക്‌സ്

ചപ്പാത്തിയില്‍ നെയ്യു പുരട്ടുന്നത് ഇതിലെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഒരു കാരണമായി പറയുന്നത്. അരിയുടെ അത്രയും വരില്ലെങ്കിലും ഗ്ലൈസമിക് ഇന്‍ഡെക്‌സ് അതായത് പ്രമേഹ കാരണമാകുന്ന ഘടകം ഇതില്‍ തീരെയില്ലെന്നു പറയാനാകില്ല. ഇതാണു ചപ്പാത്തിയില്‍ നെയ്യു പുരട്ടണമെന്നു പറയുന്നതിന്റെ ഒരു പ്രധാന കാരണം.

വയറു പെട്ടെന്നു നിറയാനും

വയറു പെട്ടെന്നു നിറയാനും

ചപ്പാത്തിയില്‍ നെയ്യു പുരട്ടുന്നത് വയറു പെട്ടെന്നു നിറയാനും സഹായിക്കും. ഇതു വഴി ഭക്ഷണത്തിന്റെ അളവു കുറയ്ക്കാം. മാത്രമല്ല, വിശപ്പു കുറയ്ക്കാനും ചപ്പാത്തിയില്‍ നെയ്യു പുരട്ടുന്നതു ഗുണകരമാണ്. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഇത് ഈ രീതിയില്‍ ഗുണകരമാകും.

ദഹന പ്രക്രിയ

ദഹന പ്രക്രിയ

നെയ്യ് ദഹന പ്രക്രിയ എളുപ്പമാക്കുന്ന ഒന്നാണ്. ഇതു കൊണ്ടു തന്നെ ചപ്പാത്തി പെട്ടെന്നു ദഹിപ്പിയ്ക്കുന്ന ഒന്നാണ് നെയ്യു പുരട്ടി കഴിയ്ക്കുന്നത്. ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ഭക്ഷണം, അതായത് ഗോതമ്പ് എളുപ്പത്തില്‍ ദഹിയ്ക്കുവാന്‍ ഇത് ഏറെ നല്ലതാണ്. ചപ്പാത്തിയിലെ നെയ്യ് ദഹനം പെട്ടെന്ന് എളുപ്പമാക്കും. പ്രത്യേകിച്ചും രാത്രിയില്‍.

ഗോതമ്പ്

ഗോതമ്പ്

ഗോതമ്പ് ശരീരത്തിന് ചൂടു നല്‍കുന്ന, ചൂടുണ്ടാക്കുന്ന ഭക്ഷണമാണ്. ഇതു കൊണ്ടു തന്നെ വേനല്‍ക്കാലത്ത് ഇതു കഴിയ്ക്കുന്നത് ചിലപ്പോള്‍ അസ്വസ്ഥതയുണ്ടാക്കാം. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് നെയ്യ്. ഇത് വയറിനെ, കുടലിനെ തണുപ്പിയ്ക്കുന്നു. ഇതു വഴി ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിയ്ക്കും.

ഒരു ഭക്ഷണത്തില്‍

ഒരു ഭക്ഷണത്തില്‍

ഒരു ഭക്ഷണത്തില്‍, അതായത് ഒരു നേരത്തു കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നാലു ടേബിള്‍ സ്പൂണ്‍ സാച്വറേറ്റഡ് കൊഴുപ്പാകാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അല്‍പം നെയ്യു ചപ്പാത്തിയില്‍ പുരട്ടിയാല്‍ ഇത് ഒരു ടേബിള്‍ സ്പൂണ്‍ സാച്വറേറ്റഡ് കൊഴുപ്പാകുന്നു.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഫാറ്റ് സോലുബിള്‍ വൈറ്റമിനുകള്‍ അടങ്ങിയതാണ് നെയ്യ്. ഇതാണ് നെയ്യ് തടി കൂട്ടില്ല, കുറയ്ക്കാന്‍ സഹായിക്കുമെന്നു പറയുന്നതിന്റെ ഒരു കാരണം. ശരീരത്തിലെ കൊഴുപ്പു കളയാന്‍ നെയ്യു സഹായിക്കും. ഇത് കൊഴുപ്പു വലിച്ചെടുക്കും.

നെയ്യ്

നെയ്യ്

നെയ്യ് നല്ല കൊളസ്‌ട്രോളാണ് എന്നതാണു വാസ്തവം. നല്ല കൊളസ്‌ട്രോള്‍ അതായത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ ശരീരത്തിന് ഗുണകരമാണ്. ഡയബെറ്റിസ്, ബിപി തുടങ്ങിയ പ്രശ്‌നങ്ങളെ നിയന്ത്രിച്ചു നിര്‍ത്താനും ഇത് നല്ലതാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനവും കൃത്യമാക്കാന്‍ നെയ്യ് ഏറെ നല്ലതാണ്. ഇത്തരം കാരണങ്ങള്‍ കൊണ്ടെല്ലാം ചപ്പാത്തിയില്‍ അല്‍പം നെയ്യു പുരട്ടുന്നത് ഗുണകരമാണ്.

ചപ്പാത്തിയില്‍ നെയ്യിനു

ചപ്പാത്തിയില്‍ നെയ്യിനു

ചപ്പാത്തിയില്‍ നെയ്യിനു പകരം റിഫൈന്‍സ് ഓയിലുകള്‍ പുരട്ടുന്നവരുണ്ട്. ഇത് നല്ലതല്ല. നെയ്യു പുരട്ടുന്നതാണ് കൂടുതല്‍ ദോഷകരം എന്ന ചിന്തയാണ് ഇതിനു പുറകില്‍. എന്നാല്‍ വാസ്തവത്തില്‍ ചപ്പാത്തിയില്‍ ഓയിലല്ല, നെയ്യാണ് വേണ്ടത്. ഇതാണ് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുകയും ചെയ്യുക. ഓയില്‍ പുരട്ടുന്നത് ദോഷമേ വരുത്തൂ.

ഹീറ്റ് പോയന്റ്

ഹീറ്റ് പോയന്റ്

സാധാരണ ഓയിലുകളുടെ ഹീറ്റ് പോയന്റ് കുറവാണ്. അതായത് ഇവ പെട്ടെന്നു പുകയും. എണ്ണ പുകയുന്നതാണ് പലപ്പോഴും ഫ്രീ റാഡിക്കലുകള്‍ക്കും ഇതു വഴി ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഈ ഫ്രീ റാഡിക്കലുകളാണ് ആരോഗ്യകരമായ കോശങ്ങളെ നശിപ്പിച്ച് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കു കാരണമാകുന്നത്. എന്നാല്‍ നെയ്യിന്റെ ഹീറ്റ് പോയന്റ് ഏറെ കൂടിയതാണ്. അതായത് ഇത് പുകയാന്‍ കൂടുതല്‍ സമയമെടുക്കും. ഇതും ചപ്പാത്തിയില്‍ നെയ്യു പുരട്ടാന്‍ പറയുന്നതിനുള്ള ഒരു കാരണമാണ്.

ചപ്പാത്തി മൃദുവാകാന്‍

ചപ്പാത്തി മൃദുവാകാന്‍

ചപ്പാത്തി മൃദുവാകാന്‍ സഹായിക്കുന്ന ഒരു പാചക രീതി തന്നെയാണിത്. ചപ്പാത്തി ഏറെ നേരം മൃദുവായിരിയ്ക്കാന്‍ ഇതു സഹായിക്കും. നെയ്യു പുരട്ടുന്നത് ചപ്പാത്തിയുടെ സ്വാദും മണവും വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. നല്ല ചൂടുള്ള ചപ്പാത്തിയില്‍ നെയ്യു പുരട്ടി ഉടന്‍ കഴിച്ചാല്‍ കൂടെ മറ്റു കറികള്‍ പോലും വേണ്ടി വരില്ല.

പുരട്ടുന്ന നെയ്യിന്റെ കാര്യത്തിലും ശ്രദ്ധ

പുരട്ടുന്ന നെയ്യിന്റെ കാര്യത്തിലും ശ്രദ്ധ

എന്നാല്‍ പുരട്ടുന്ന നെയ്യിന്റെ കാര്യത്തിലും ശ്രദ്ധ വേണം. അല്‍പം നെയ്യ് എന്നതാണു കണക്ക്. ചപ്പാത്തി കുളിയ്ക്കുന്ന രീതിയില്‍ നെയ്യൊഴിയ്ക്കരുത്. അല്‍പം പുരട്ടാം. ഇതാണ് ചപ്പാത്തിയിലെ നെയ്യു ഗുണം ലഭിയ്ക്കാന്‍ സഹായിക്കൂ.

English summary

Benefits Of Applying Ghee On Chapatis

Benefits Of Applying Ghee On Chapatis, Read more to know about,
X
Desktop Bottom Promotion