For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം ഭേദമാക്കും 2 ആഴ്ച വൈറ്റില പ്രയോഗം

വെറ്റില വിദ്യയില്‍ പ്രമേഹത്തിന് പരിഹാരം

|

ആരോഗ്യത്തെ ബാധിയ്ക്കുന്ന പലതരം അസുഖങ്ങളുണ്ട്. പൊതുവായ അസുഖങ്ങളില്‍ പെടുന്ന ഒന്നാണ് പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം. പണ്ടെല്ലാം ഒരു പ്രായം കഴിഞ്ഞാല്‍ മാത്രം വരാറുള്ള ഈ രോഗങ്ങള്‍ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒന്നാണ്.

പ്രമേഹത്തിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പാരമ്പര്യം ഒരു പ്രധാനപ്പെട്ട ഒന്നാണ്. പാരമ്പര്യമായി പ്രമേഹമെങ്കില്‍ ഇതു വരാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഇതു കൊണ്ടു തന്നെ ഇത്തരം സാധ്യകളുള്ളവര്‍ നേരത്തെ തന്നെ ഇതു തടയാനുള്ള മുന്‍കരുതലുകളെടുക്കുന്നതു നല്ലതുമാണ്.

സ്ത്രീകളില്‍ സൂപ്പര്‍ അണ്ഡം ഈ വഴികളിലൂടെസ്ത്രീകളില്‍ സൂപ്പര്‍ അണ്ഡം ഈ വഴികളിലൂടെ

പാരമ്പര്യത്തിനു പുറമേ ഭക്ഷണം, വ്യായാമക്കുറവ്, ചില ജീവിത ശീലങ്ങള്‍, സ്‌ട്രെസ് തുടങ്ങിയ കാര്യങ്ങളും പ്രമേഹത്തിനു കാരണമാകാറുണ്ട്.

പ്രമേഹത്തിന് പൊതുവേയുള്ള ചികിത്സ ഇന്‍സുലിന്‍ കുത്തി വയ്പാണ്. ഇതല്ലാതെയും പല തരത്തിലുള്ള പ്രമേഹ ചികിത്സാ രീതികളുണ്ട്. ഇതില്‍ നാട്ടുവൈദ്യങ്ങളും പെടുന്നു.

ഇത്തരം നാട്ടുവൈദ്യങ്ങളില്‍ പെട്ട ഒന്നാണ് വെറ്റില പ്രയോഗം. വെറ്റില കൊണ്ട് പ്രമേഹത്തിനു പരിഹാരം കാണാന്‍ സാധിയ്ക്കും.പ്രമേഹത്തിന് മാത്രമല്ല, മറ്റ് ഒരു പിടി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

വെറ്റില

വെറ്റില

വെറ്റില 5-6 എണ്ണം എടുത്ത് 3 ഗ്ലാസ് വെള്ളത്തില്‍ ഇട്ടു തിളപ്പിയ്ക്കുക. കുറഞ്ഞ ചൂടില്‍ വേണം, തിളപ്പിയ്ക്കാന്‍. എന്നാലേ വെറ്റിലയുടെ മരുന്നു ഗുണം വെള്ളത്തിലേയ്ക്കിറങ്ങൂ. ഈ വെള്ളം കുടിയ്ക്കാം. അല്‍പം കയ്പു രസമുണ്ടാകുമെങ്കിലും ഈ കയ്പാണ് ഗുണം നല്‍കുന്നത്. ആവശ്യമെങ്കില്‍ ഇതില്‍ അല്‍പം തേന്‍ ചേര്‍ക്കുകയും ചെയ്യാം. വെള്ളത്തിന്റെ ചൂടാറിയ ശേഷം മാത്രം തേന്‍ ചേര്‍ക്കുക.

ദിവസം രണ്ടു തവണയായി

ദിവസം രണ്ടു തവണയായി

ദിവസം രണ്ടു തവണയായി ഈ വെള്ളം രണ്ടാഴ്ച അടുപ്പിച്ചു കുടിയ്ക്കുന്നത് പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ്. ഇതിനു പുറമേ വെറ്റില ചവച്ചു നീരിറക്കുന്നതും പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതിന്റെ ആന്റി ഡയബെറ്റിക് ഗുണങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കുകയാണ് ചെയ്യുന്നത്.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

ഇതിനു പുറമേ ഈ വെള്ളത്തിന് മറ്റു ധാരാളം ഗുണങ്ങളുമുണ്ട്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഇത് വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. വയറിന്റെ പിഎച്ച് മൂല്യം നില നിര്‍ത്താന്‍ ഇതു സഹായിക്കുന്നു. മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് വെറ്റില വെള്ളം.വെറ്റില ഞെട്ട്‌ ആവണക്കെണ്ണയില്‍ മുക്കി മലദ്വാരത്തില്‍ വയ്‌ക്കുന്നത്‌ മലബന്ധം പെട്ടന്ന്‌ മാറാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്തുവാനും ഇതു നല്ലതാണ്. സദ്യയ്ക്കു ശേഷം വെറ്റില മുറുക്കുന്നതിന്റെ ഒരു ഉദ്ദേശ്യം ഇതു തന്നെയാണ.

വേദന സംഹാരി

വേദന സംഹാരി

അനാള്‍ജിക്, അഥവാ വേദന സംഹാരിയുടെ ഗുണം കൂടിയുള്ള ഒന്നാണിത്. മുറിവുകളും മറ്റും ഉണക്കാനും ഇത് അരച്ചു മുറിവുളളിടത്തിടുന്നതു നല്ലതാണ്. ശരീരത്തിനകത്തും പുറത്തുമുള്ള മുറിവുകള്‍ക്കു ന്‌ല്ലൊരു പരിഹാരമാണിത്.

ചുമയും കോള്‍ഡുമെല്ലാം

ചുമയും കോള്‍ഡുമെല്ലാം

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. ചുമയും കോള്‍ഡുമെല്ലാം പരിഹരിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതില്‍ അല്‍പം കടുകെണ്ണ പുരട്ടി ചൂടാക്കി നെഞ്ചില്‍ വച്ചാല്‍ നെഞ്ചിലെ കഫക്കെട്ടു പരിഹരിയ്ക്കുവാനും സാധിയ്ക്കും. വെറ്റിലയ്‌ക്കൊപ്പം ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ രണ്ടു കപ്പു വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച് പകുതിയാക്കി കുടിയ്ക്കുന്നത് കോള്‍ഡില്‍ നിന്നും കഫക്കെട്ടില്‍ നിന്നുമെല്ലാം മോചനം നല്‍കും.

നടു വേദന, മസില്‍ വേദന

നടു വേദന, മസില്‍ വേദന

നടു വേദന, മസില്‍ വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് വെറ്റില. വെറ്റിലയുടെ നീര് വെളിച്ചെണ്ണ ചൂടാക്കി ഇതില്‍ കലക്കി വേദനയ്ുള്ളിടത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. മസില്‍ വേദനയ്ക്കും മസില്‍ വീക്കത്തിനുമെല്ലാം ഇതു നല്ലൊരു പ്രതിവിധിയുമാണ്.

വജൈനല്‍

വജൈനല്‍

സ്ത്രീകളുടെ വജൈനല്‍ ആരോഗ്യത്തിനുള്ള നല്ലൊരു പ്രതിവിധിയാണിത്. അണുബാധയ്ക്കും ഈ ഭാഗത്തുണ്ടാകുന്ന ചൊറിച്ചിലിനും ദുര്‍ഗന്ധത്തിനുമെല്ലാം വെറ്റില നല്ലൊരു പ്രതിവിധിയാണ്. വെറ്റിലയിട്ട വെള്ളം തിളപ്പിച്ചു കഴുകുന്നതു ഗുണം നല്‍കും. പ്രസവശേഷം ഈ ഭാഗത്ത് ഈ വെള്ളം ഒഴിച്ചു കഴുകുന്നത് വജൈനല്‍ മസിലുകള്‍ക്ക് ഇറുക്കം നല്‍കാനും നല്ലതാണ്.

ശരീര ദുര്‍ഗന്ധം

ശരീര ദുര്‍ഗന്ധം

ശരീര ദുര്‍ഗന്ധം മാററാനുളള നല്ലൊരു വഴി കൂടിയാണിത്. ഇതിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിയ്ക്കുന്നത്, അല്ലെങ്കില്‍ അല്‍പം വെറ്റില നീരു കുളിയ്ക്കുന്ന വെളളത്തില്‍ ചേര്‍്ക്കുന്നത് ശരീര ദുര്‍ഗന്ധവും വിയര്‍പ്പു നാറ്റവുമെല്ലാം ഒഴിവാക്കാന്‍ ഏറെ നല്ലതാണ്.

വായയുടേയും പല്ലിന്റെയും ആരോഗ്യത്തിന്

വായയുടേയും പല്ലിന്റെയും ആരോഗ്യത്തിന്

വായയുടേയും പല്ലിന്റെയും ആരോഗ്യത്തിന് ഉത്തമമാണ് ഇത്. വായിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിയ്ക്കുന്ന ഒന്ന്. മോണയില്‍ നിന്നുള്ള ബ്ലീഡിംഗിനും പരിഹാരമാണ്. മോണയെ ശക്തിപ്പെടുത്തുന്നു. വെറ്റില മിതമായി ചവയ്ക്കുന്നതും ഇതിട്ടു തിളപ്പിച്ച വെള്ളത്തില്‍ വായ കഴുകുന്നതുമെല്ലാം ഗുണം നല്‍കും.

മൂക്കില്‍ നിന്നുളള ബ്ലീഡിംഗ്

മൂക്കില്‍ നിന്നുളള ബ്ലീഡിംഗ്

മൂക്കില്‍ നിന്നുളള ബ്ലീഡിംഗ് നിര്‍ത്താന്‍ ഇതു നല്ലതാണ്. കുട്ടികള്‍ ചിലപ്പോള്‍ വെയിലില്‍ കളിയ്ക്കുമ്പോള്‍ മൂക്കില്‍ നിന്നും രക്തം വരുന്നതു സാധാരണയാണ്. വെറ്‌റില ചുരുട്ടി മൂക്കില്‍ വച്ചാല്‍ ബ്ലീഡിംഗ് കുറയും. അര മണിക്കൂറില്‍ പരിഹാരമുണ്ടാകും.

തടി

തടി

തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. ദഹനം മെച്ചപ്പെടുത്തിയും അപചയ പ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഈ ഗുണം നല്‍കുന്നത്. ഇത് ദഹന രസങ്ങളുടെ ഉല്‍പാദനം ശക്തിപ്പെടുത്തും. ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം ഒഴിവാക്കുകയും ചെയ്യും. മലബന്ധത്തിനും പരിഹാരമാണ്. ഇതെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

മൂത്രസഞ്ചാരം

മൂത്രസഞ്ചാരം

മൂത്രസഞ്ചാരം സുഗമമാക്കാനുളള ഒന്നാണ് വെറ്റില. അതായത് നല്ലൊരു ഡയൂററ്റിക് എന്നു പറയാം.

വെറ്റില നീര്‌ പാലില്‍ ചേര്‍ത്ത്‌ കഴിക്കുന്നത്‌ മൂത്ര തടസ്സം മാറുന്നതിനും മൂത്രത്തിന്റെ ഉത്‌പാദനം കൂടുന്നതിനും സഹായിക്കും.

Read more about: diabetes health
English summary

Beetle Leaf Benefits To Control Diabetes

Beetle Leaf Benefits To Control Diabetes, Read more to know about,
X
Desktop Bottom Promotion