കാലിലൊന്ന് ഇടക്ക് നോക്കൂ, മരണ ലക്ഷണം അറിയാം

Written By:
Subscribe to Boldsky

തലക്കെട്ടില്‍ പറയുന്നത് സത്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു രോമം കൊഴിയുമ്പോള്‍ പോലും നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇന്നത്തെ കാലത്ത് അത്രക്കധികം പ്രാധാന്യം നമ്മള്‍ ആരോഗ്യ കാര്യത്തില്‍ നല്‍കണം. കാലിന്റെ കാര്യത്തിലും ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. കാലിലെ ഓരോ മാറ്റവും നമ്മുടെ ആരോഗ്യത്തെക്കുറിച്ചുള്ള പ്രതിസന്ധിയെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇത് പല തരത്തിലാണ് ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ചെറിയ ചെറിയ മാറ്റങ്ങള്‍ക്ക് പോലും പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്.

ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടെങ്കില്‍ അത് ശരീരത്തിന് പല വിധത്തിലുള്ള മുന്നറിയിപ്പുകള്‍ കാല്‍ വഴി നല്‍കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ തുടക്കവും പലപ്പോഴും കാലില്‍ നിന്നായിരിക്കും. കാലിലെ രോമം കൊഴിയുന്നത് വരെ ആരോഗ്യത്തിന് ഗുരുതുരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നതിന്റെ സൂചനയാണ്. ശരീരത്തില്‍ വിളര്‍ച്ചയുണ്ടെങ്കില്‍ കാല്‍ വിരലിലെ രോമം കൊഴിയുന്നു. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് പ്രശ്‌നമാകുന്നു. അതുകൊണ്ട് തന്നെ അത് ചെറിയ മാറ്റങ്ങള്‍ ആണെങ്കില്‍ എങ്ങനെയെല്ലാം ശരീരത്തെ ബാധിക്കും എന്ന് തിരിച്ചറിയണം.

പ്രമേഹം പൂര്‍ണമായി മാറാന്‍ ഈ ഭക്ഷണ ശീലം

നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിനും പല തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതെല്ലാം കാല്‍വിരലുകളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവയാണ്. കാല്‍ വിരലുകള്‍ക്ക് ശരീരത്തിലെ ഓരോ അവയവുമായി അടുത്ത ബന്ധമാണ് ഉള്ളത്. ശരീരം അനാരോഗ്യത്തിലാണ് എന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ കാല്‍ കാണിച്ച് തരുന്നു. എന്തൊക്കെയാണവ എന്ന് നോക്കാം.

കാലില്‍ രോമമില്ലാത്തത്

കാലില്‍ രോമമില്ലാത്തത്

കാലില്‍ രോമമില്ലാത്തത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം നല്ലൊരു ലോട്ടറി അടിച്ചതു പോലെയാണ്. എന്നാല്‍ ആരോഗ്യപരമായി അത്ര നല്ല അവസ്ഥയില്‍ അല്ല നിങ്ങള്‍ എന്ന് മനസ്സിലാക്കാം. രക്തയോട്ടം കുറവാണ് എന്നതിന്റെ സൂചനയാണ് ഇത്. അതിലുപരി ഹൃദയസംബന്ധമായ രോഗങ്ങള്‍ നിങ്ങളില്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമല്ലെങ്കില്‍ അത് ശരീരത്തിന് ശരിയായ രക്തം എത്തിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് സൂചിപ്പിക്കുന്നത്. അതിന്റെ ഫലമായാണ് കാലില്‍ രക്തയോട്ടം കുറയുന്നതും അവിടെ രോമവളര്‍ച്ച കുറയുന്നതും.

 കുഴിനഖം

കുഴിനഖം

സാധാരണ കാണപ്പെടുന്ന ഒരു അവസ്ഥയാണ് കുഴിനഖം. എന്നാല്‍ ശരീരത്തില്‍ ആവശ്യത്തിന് അയേണ്‍ ഇല്ലാത്തതിന്റെ ഫലമായാണ് ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാവുന്നത്.. ഇത് പിന്നീട് അനീമിയ എന്ന അവസ്ഥയിലേക്ക് എത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്. നിങ്ങള്‍ അനീമിക് ആണ് എന്നുണ്ടെങ്കില്‍ അതിന്റെ ഫലമായാണ് കുഴിനഖം ഉണ്ടാവുന്നത്. കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും ഇത് ശരീരത്തില്‍ ഉണ്ടാക്കുന്നു.

മാറാത്ത മുറിവുകള്‍

മാറാത്ത മുറിവുകള്‍

കാലില്‍ മാറാത്ത രീതിയിലുള്ള മുറിവുകള്‍ ഉണ്ടെങ്കില്‍ അത് കാണിക്കുന്നതും ആരോഗ്യം ശരിയല്ലെന്നതാണ്. പ്രമേഹം പോലുള്ള രോഗങ്ങളുടെ പ്രധാന ലക്ഷണമാണ് ഉണങ്ങാത്ത മുറിവ്. ശരീരത്തില്‍ പ്രമേഹത്തിന്റെ അളവ് വളരെ കൂടുതലാണെങ്കില്‍ മാത്രമാണ് ഇത് ഉണങ്ങാത്ത മുറിവിന് കാരണമാകുന്നത്. മുറിവുണക്കുന്ന ഞരമ്പിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോഴാണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നത്.

കാലില്‍ നീര്

കാലില്‍ നീര്

കാലില്‍ നീര് കാണപ്പെടുന്നതും തള്ളിക്കളയേണ്ട ഒരു അവസ്ഥയല്ല. കാരണം കാലിലെ നീര് കിഡ്‌നി ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് കാണിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെയെല്ലാം ലക്ഷണം കാണിക്കുന്നത് പലപ്പോഴും കാലിലാണ്. വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

തണുത്ത കാല്‍

തണുത്ത കാല്‍

ചൂടു കാലമാണെങ്കില്‍ പോലും തണുത്ത മരവിച്ച് ഇരിക്കുന്ന കാലായിരിക്കും ചിലരുടേത്. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് തൈറോയ്ഡ് ഉണ്ടെന്നതാണ്. തൈറോയ്ഡ് കൂടുമ്പോഴാണ് ശരീരം എപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടതായി വരുന്നത്. ശരീരത്തില്‍ കൂടുതല്‍ ഹോമോസിസ്‌റ്റെയ്ന്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതാണ് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നത്.

 മഞ്ഞ നിറമുള്ള നഖം

മഞ്ഞ നിറമുള്ള നഖം

കാല്‍ വിരലില്‍ നഖത്തിന്റെ നിറം മഞ്ഞ നിറമാണെങ്കിലും അല്‍പം സൂക്ഷിക്കാം. പല വിധത്തില്‍ നിങ്ങളില്‍ അണുബാധ ഉണ്ടാവുന്നുണ്ട് എന്നതിന്റെ സൂചനയാണ്. മാത്രമല്ല രോഗപ്രതിരോധ ശേഷി കുറവാണ് എന്നതും ഇതിന്റെ അര്‍ത്ഥമാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെല്ലാം കാലില്‍ ശ്രദ്ധിച്ചാല്‍ മാത്രമേ നമുക്ക് മനസ്സിലാവുകയുള്ളൂ.

ഉപ്പൂറ്റി വേദന

ഉപ്പൂറ്റി വേദന

ചിലരില്‍ കാലിന്റെ ഉപ്പൂറ്റി വളരെയധികം വേദനിക്കുന്നു. സാധാരണ ഉള്ള ഒന്നായി ഇതിനെ പലരും കണക്കാക്കുന്നു. എന്നാല്‍ ശരീരഭാരം അമിതമായി വര്‍ദ്ധിക്കുന്നു എന്നതാണ് ഇതിന്റെ ലക്ഷണം. സാധാരണ കാണപ്പെടുന്ന ഒരു അവസ്ഥയാണെങ്കില്‍ പോലും അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 കാല്‍ കോച്ചി വലിക്കുന്നത്

കാല്‍ കോച്ചി വലിക്കുന്നത്

കാലിന് കോച്ചിവലിക്കല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ പോഷകങ്ങളുടെ അപര്യാപ്തതയാണ ഇത് സൂചിപ്പിക്കുന്നത്. നിര്‍ജ്ജലീകരണം നടക്കാതെ ശരീരത്തെ സംരക്ഷിയ്ക്കുകയാണ് ആകെയുള്ള പോംവവഴി. മാത്രമല്ല പാലും പാലുല്‍പ്പന്നങ്ങളും പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുക.

വിണ്ടു കീറിയ പാദം

വിണ്ടു കീറിയ പാദം

കാല്‍വിണ്ടു കീറല്‍ കാല്‍വിണ്ടു കീറല്‍ കാല്‍ വിണ്ടു കീറുന്നത് പ്രമേഹത്തിന്റെ ലക്ഷണമാണ്. പ്രമേഹം ഉയര്‍ന്ന അളവിലെത്തുമ്പോഴാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ കാലിലുണ്ടാവുന്നത്. അതുകൊണ്ട് തന്നെ എന്തെങ്കിലും മാറ്റം കാലില്‍ പ്രകടമായി കാണുമ്പോള്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുന്നതാണ് നല്ലത്. എന്നാല്‍ മഞ്ഞു കാലത്തുണ്ടാവുന്ന വിണ്ടു കീറലിനെ പേടിക്കേണ്ട ആവശ്യമില്ല.

കാലില്‍ മരവിപ്പ്

കാലില്‍ മരവിപ്പ്

കാലില്‍ മരവിപ്പ് പലര്‍ക്കും അനുഭവപ്പെടുന്ന ഒന്നാണ് കാലിലെ മരവിപ്പ്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി പലര്‍ക്കും അനുഭവപ്പെടുന്നത്. തൈറോയ്ഡ് കൂടാതെ ഡിപ്രഷന്‍, അമിതവണ്ണം, മുടി കൊഴിച്ചില്‍ എന്നിവയാണ് പ്രധാനമായും കാലില്‍ മരവിപ്പ് വന്നാല്‍ നമ്മളെ അപകടത്തിലാക്കുന്ന രോഗങ്ങള്‍.

വലിപ്പം കൂടിയ വിരലുകള്‍

വലിപ്പം കൂടിയ വിരലുകള്‍

വലിപ്പം കൂടിയ വിരലുകള്‍ നിങ്ങളില്‍ കാണിക്കുന്നതും രോഗലക്ഷണം തന്നെയാണ്. പെട്ടെന്ന് നിങ്ങളുടെ വിരലുകള്‍ വലുതാവുകയോ വലിപ്പം കൂടുകയോ ചെയ്യുന്നുണ്ടെങ്കില്‍ അല്‍പം സൂക്ഷിക്കുന്നത് നല്ലതായിരിക്കും. കാരണം ഇത് ആര്‍ത്രൈറ്റിസിന്റേയോ അണുബാധയുടേയോ ലക്ഷണങ്ങളാവാം എന്നത് അറിഞ്ഞിരിക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്യുക.

English summary

Things Your Feet Are trying to Telling You About Your health

What your feet are trying to say about your health. Here are some warning signs your feet might giving you.
Story first published: Friday, February 9, 2018, 17:00 [IST]