അടിവയറ്റില്‍ കടുകെണ്ണ തടവാം, കൊഴുപ്പ് കുറയും ദഹനം

Posted By:
Subscribe to Boldsky

പൊണ്ണത്തടിയുടേയും കുടവയറിന്റേയും കാര്യത്തില്‍ വളരെയധികം പ്രശ്‌നത്തിലാവുന്നവര്‍ നമുക്ക് ചുറ്റും ഉണ്ട്. എങ്ങനെയെങ്കിലും അതൊന്നു കുറച്ചാല്‍ മതി എന്നായിരിക്കും എല്ലാവരുടേയും ചിന്ത. ആണായാലും പെണ്ണായാലും എല്ലാം പൊണ്ണത്തടിയും വയറും ഒരു പ്രശ്‌നം തന്നെയാണ്. എന്നാല്‍ സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ രീതിയാണ് തടിയും വയറും കുറക്കാന്‍ ഉള്ളത്. ഒരിക്കലും സ്ത്രീ ചെയ്യുന്ന അതേ രീതിയില്‍ പരീക്ഷിച്ചാല്‍ പുരുഷന്‍മാരുടെ വയറു കുറയില്ല.

ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും ഉറക്കവും ജീവിത ശൈലിയും എല്ലാമാണ് പലപ്പോഴും വയറു കൂടാന്‍ കാരണമാകുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള രീതികള്‍ നമ്മളെ നിത്യ രോഗിയാക്കി മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഫാസ്റ്റ് ഫുഡിന്റെ പുറകേ പായുമ്പോള്‍ ഒരിക്കലും വയറു കൂടും വണ്ണം കൂടും എന്നതിനെക്കുറിച്ച് ആരും ബോധവാന്‍മാരാവില്ല. എന്നാല്‍ പിന്നീടാണ് ഇത്തരം പ്രശ്‌നങ്ങള്‍ തലപൊക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രം തടിയും വയറും കുറക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ചാടിയ വയറൊതുക്കും ഈ പഴത്തിന്റെ സൂത്രം

പട്ടിണികിടന്നല്ലാതെ തന്നെ തടിയും വയറും കുറക്കാനും ആരോഗ്യത്തിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ശരീരത്തിന് ആവശ്യമായ എല്ലാ തരത്തിലുള്ള പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണ രീതി പിന്തുടര്‍ന്ന് കൊണ്ട് തന്നെ നമുക്ക് തടിയും വയറും കുറക്കാം. അതിനായി ശീലിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് മാത്രം കൊണ്ട് വയറു കുറക്കാന്‍ പറ്റില്ല. കൃത്യമായ വ്യായാമവും ഇതോടൊപ്പം ചേര്‍ന്നാല്‍ മാത്രമേ ഇത്തരം വയറ് ഒതുങ്ങുകയുള്ളൂ.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്ന കാര്യം നമുക്കറിയാം. എന്നാല്‍ ഇത് തടി കുറക്കുന്നത് എങ്ങനെയെന്നറിയാമോ? ഓട്‌സ് കഴിക്കുന്നത് വിശപ്പിനെ വളരെയധികം സഹായിക്കുന്നു. ബ്രേക്ക്ഫാസ്റ്റിന് ഓട്‌സ് ശീലമാക്കുക. ഇത് ഇടക്കിടക്കുള്ള ഭക്ഷണം കഴിക്കുന്ന ശീലത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല സമയം തെറ്റിയുള്ള വിശപ്പിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. എന്നും ഓട്‌സ് കഴിച്ച് മടുക്കുന്നവര്‍ക്ക് ഓട്‌സ് ഇഡ്ഡലി, സ്മൂത്തീസ്, ഉപ്പുമാവ് എന്നിവയും തയ്യാറാക്കാവുന്നതാണ്.

പപ്പായ

പപ്പായ

പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പഴം എന്നതിലുപരി തടി കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് പപ്പായ. പപ്പായ സ്ഥിരമായി കഴിക്കാന്‍ ശീലിക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇടക്കിടക്ക് ഭക്ഷണം കഴിക്കാന്‍ തോന്നുമ്പോള്‍ അല്‍പം പപ്പായ മുറിച്ച് കഴിക്കാന്‍ ശീലിക്കുക. ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

കടുകെണ്ണ

കടുകെണ്ണ

ആരോഗ്യത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ് കടുകെണ്ണ. കടുകെണ്ണ ഉപയോഗിച്ച് ശരീരത്തിലെ കൊഴുപ്പ് കുറക്കാവുന്നതാണ്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കടുകെണ്ണമികച്ചതാണ്. അടിവയറ്റില്‍ ഇത് തടവുന്നത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

മുട്ട

മുട്ട

മുട്ട കഴിച്ചാല്‍ സാധാരണ കൊഴുപ്പ് കൂടും എന്നാണ് ധാരണ. എന്നാല്‍ വയറിനു ചുറ്റുമുള്ള കൊഴുപ്പിന് പരിഹാരം കാണാന്‍ ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് മുട്ട എന്ന കാര്യത്തില്‍ സംശയം വേണ്ട. ബി 12 വിറ്റാമിന്‍ ഡി എന്നിവയെല്ലാം മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരുവും വെള്ളയും എല്ലാം കഴിച്ചാലേ തടി കുറയുകയുള്ളൂ. ഇത് മാത്രമേ ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. അതുകൊണ്ട് പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു മുട്ട ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

 വേവിച്ച ഉരുളക്കിഴങ്ങ്

വേവിച്ച ഉരുളക്കിഴങ്ങ്

വേവിച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പൊട്ടാസ്യത്തിന്റെ കലവറയാണ്. ഇത് വയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ഇതിലുള്ള ഫൈബര്‍ തടി കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരിക്കലും ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്ത് കഴിക്കരുത്. ഇത് നേരം വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.

സൂര്യകാന്തി വിത്ത്

സൂര്യകാന്തി വിത്ത്

വയറും തടിയും കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് സൂര്യകാന്തി വിത്ത്. സൂര്യകാന്തി വിത്ത് മാത്രമല്ല മത്തന്റെ വിത്തും ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇതിലുള്ള ഫൈബറും പ്രോട്ടീനും എല്ലാം തടിയും വയറും കുറച്ച് നല്ല ആരോഗ്യമുള്ള ശരീരം നല്‍കുന്നു.

 നട്‌സ്

നട്‌സ്

നട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ബദാം, കശുവണ്ടിപ്പരിപ്പ്, വാള്‍നട്‌സ് എന്നിവയെല്ലാം ആരോഗ്യം വര്‍ദ്ധിപ്പിച്ച് തടിയും വയറും കുറക്കുന്നതിന് സഹായിക്കുന്നു. ഇതില്‍ ഉള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

സ്ത്രീയുടെ അമിതവണ്ണത്തിന് പരിഹാരമാണ് ഒലീവ് ഓയിലും. ഇത് ഭക്ഷണത്തില്‍ ഉപയോഗിച്ചാല്‍ മതി. ഏത് മെരുങ്ങാത്ത വയറും മെരുങ്ങുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്നു. എല്ലാ വിധത്തിലും ആരോഗ്യം നല്‍കുന്നതിന് ഒലീവ് ഓയില്‍ സഹായിക്കുന്നു.

പരിപ്പ് വര്‍ഗ്ഗങ്ങള്‍

പരിപ്പ് വര്‍ഗ്ഗങ്ങള്‍

പരിപ്പ് വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതും ശരീരത്തിലെ അമിതകൊഴുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലാകട്ടെ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി എന്നിവയെല്ലാം വയറ്റിലെ എല്ലാ കൊഴുപ്പിനേയും ഇല്ലാതാക്കുന്നു. ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട.

മത്സ്യം

മത്സ്യം

മത്സ്യം ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍ എന്നിവയെല്ലാം ശരീരത്തില്‍ ആരോഗ്യം നല്‍കുന്നതോടൊപ്പം ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്താന്‍ മറക്കേണ്ടതില്ല.

English summary

Women can eat these things to reduce weight

Check out these ten food to finally rid your body of that excess weight and stomach, read on
Story first published: Monday, February 19, 2018, 16:30 [IST]