ബദാം വെറുംവയറ്റില്‍ കഴിയ്ക്കണം

Posted By:
Subscribe to Boldsky

രൈ നട്‌സിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ആരോഗ്യകരമായ കൊഴുപ്പിന്റെ മുഖ്യ ഉറവിടമാണ് ഇവ. ആരോഗ്യം നല്‍കുമെന്നു മാത്രമല്ല, ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പരിഹാരവുമാണ്.

ഇത്തരം ഡ്രൈ നട്‌സില്‍ പ്രധാനപ്പെട്ട ഒന്നാണ് ബദാം അഥവാ ആല്‍മണ്ട്‌സ്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചുരുക്കം ചില ഭക്ഷണവസ്തുക്കളില്‍ ഒന്നാണിത്.

ഹൃദയത്തിന്റേയും മസ്തിഷത്തിന്റേയുമെല്ലാം ആരോഗ്യപരിപാലനത്തിന് പറ്റിയ നല്ലൊരു ഉറവിടമാണ് ബദാം. നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുകയും എല്‍ഡിഎല്‍ കോളസ്‌ടോള്‍ കുറയ്ക്കുകയും ചെയ്യുന്ന ഒന്ന്.

ബദാം കൃത്യമായ രീതിയില്‍ കഴിച്ചാലാണ് ആരോഗ്യഗുണങ്ങള്‍ ലഭിയ്ക്കൂ. ഇതിനുള്ള ഒരു വഴി ഇത് കുതിര്‍ത്തു തൊലി കളഞ്ഞു കഴിയ്ക്കുകയെന്നതാണ്. ഇതിന്റെ തൊലി ഏറെ കട്ടി കൂടിയതുകൊണ്ടുതന്നെ ദഹനപ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കുതിര്‍ത്തു കഴിയ്ക്കുന്നത്. തൊലി ഇതിലെ പോഷകങ്ങള്‍ ശരീരത്തില്‍ എത്തുന്നതു തടയും. കുതിര്‍ത്തുന്നതിലൂടെ ഈ പ്രശ്്‌നവും പരിഹരിയ്ക്കാം.ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ബദാം ഏറെ നല്ലതാണ്. വൈറ്റമിന്‍ ഇ അടങ്ങിയ ഒന്നാണ് ബദാം. ബദാം കഴിയ്ക്കുന്നതിനു മാത്രമല്ല, ചര്‍മത്തില്‍ പുരട്ടുന്നതിനും ഉപയോഗിയ്ക്കാം.

ആയുര്‍വേദപ്രകാരം ബദാമിന് വാതഹാര എന്ന ഗുണമുണ്ട്. വാതദോഷസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇതുവഴി മലബന്ധം, വയര്‍ വീര്‍ക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുകയും ചെയ്യും.സാധാരണ നമുക്കു ലഭിയ്ക്കുന്നത് ഉണക്കിയ ബദാമാണ്. ഇതല്ലാതെ പച്ച ബദാമും ലഭ്യമാണ്. ഉണങ്ങിയ ബദാമിനെപ്പോലെ പച്ച നിറത്തിലെ ബദാമിലും ആരോഗ്യഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ഇതുപോലെ തന്നെ ബദാം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് നല്ലതെന്നു വേണം, പറയാന്‍. ഇതു വെറുംവയറ്റില്‍ കഴിയ്ക്കുന്നതു കൊണ്ട് ആരോഗ്യഗുണങ്ങള്‍ ഇരട്ടിയാകും. ഇതെക്കുറിച്ചറിയൂ,

ഹീമോഗ്ലോബിന്‍

ഹീമോഗ്ലോബിന്‍

ബദാമില്‍ കോപ്പര്‍, അയേണ്‍, വൈറ്റമിന്‍ എന്നിവയടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്‍ സിന്തെസസിന് സഹായിക്കും. ഇതുവഴി അനീമിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയുമാണ്.വിളര്‍ച്ചയുള്ളവര്‍ ദിവസവും ബദാം കുതിര്‍ത്തു കഴിയ്ക്കുന്നതാണ് ഏറെ ഗുണകരംഅയേണ്‍ ഗുളികയ്ക്കു സമമാണെന്നു വേണം, പറയാന്‍.

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമായ ഒരു വഴിയാണ് രാവിലെ വെറുംവയറ്റില്‍ ബദാം കഴിയ്ക്കുന്നത്. ബുദ്ധിശക്തി വര്‍ദ്ധിയ്ക്കാന്‍ ഏറെ നല്ലത്. കുട്ടികള്‍ക്കും ഗുണം ചെയ്യും.

തടി

തടി

തടിയും വയറുമെല്ലാം കുറയ്ക്കാനുള്ള ഉത്തമമായ വഴിയാണ് രാവിലെ വെറുംവയറ്റില്‍ ബദാം കഴിയ്ക്കുന്നത്. ഇതിലെ നല്ല കൊളസ്‌ട്രോളും പ്രോട്ടീനുകളുമെല്ലാം ഇതിനു സഹായിക്കുംകലോറിയടങ്ങിയിട്ടുണ്ടെങ്കിലും ബദാം തടി കൂട്ടില്ലെന്നതാണ് വാസ്തവം. ഇതിലെ ആരോഗ്യകരമായ ഫൈബറും പ്രോട്ടീനുമെല്ലാം വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ കലോറി കൊഴുപ്പായി ശരീരത്തില്‍ സംഭരിയ്ക്കപ്പെടുന്നുമില്ല.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

രാവിലെ വെറുംവയറ്റില്‍ ബദാം കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ തടയാനും ഇതുവഴി ഹൃദയാരോഗ്യത്തിനുമുള്ള ഉത്തമമാര്‍ഗമാണ്. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനം നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൂട്ടാനും ഇതു സഹായിക്കും.

ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് 4.5 ശതമാനം വരെ കുറയും.കുതിര്‍ത്ത ബദാം സാന്ദ്രത കൂടിയ ലിപോപ്രോട്ടീന്റെ(എച്ച്‌ഡിഎല്‍) അളവ്‌ ഉയര്‍ത്തുകയും സാന്ദ്രത കുറഞ്ഞ ലിപ്പോ പ്രോട്ടീന്റെ(എല്‍ഡിഎല്‍) അളവ്‌ കുറയ്‌ക്കുകയും ചെയ്യും. എച്ച്‌ഡിഎലിന്റെയും എല്‍ഡിഎലിന്റെ അനുപാതം നിലനിര്‍ത്തേണ്ടത്‌ ഹൃദയത്തെ സംബന്ധിച്ച്‌ വളരെ പ്രധാനമാണ്‌. ബദാംമില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും. ബാദാംമിലെ മഗ്നീഷ്യത്തിന്‌ ഹൃദയ സ്‌തംഭനത്തെ ചെറുക്കാനുള്ള കഴിവുണ്ട്‌. കൂടാതെ ഇവയിലടങ്ങിയിട്ടുള്ള ഫോലിക്‌ ആസിഡ്‌ ധമനികളില്‍ തടസ്സം ഉണ്ടാകുന്നത്‌ തടയാന്‍ സഹായിക്കും.

രക്തത്തിലെ പഞ്ചസാര

രക്തത്തിലെ പഞ്ചസാര

കലോറി കുറഞ്ഞ ഭക്ഷണത്തിനൊപ്പം കുതിര്‍ത്ത ബദാം കഴിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാര, ഇന്‍സുലീന്‍, സോഡിയം എന്നിവയുടെ അളവ്‌ കുറയ്‌ക്കുകയും പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടാകുന്നത്‌ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മംഗ്നീഷ്യത്തിന്റെ അളവ്‌ ഉയര്‍ത്തുകയും ചെയ്യും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴി കൂടിയാണ് വെറുംവയറ്റില്‍ ബദാം കഴിയ്ക്കുന്നത്. ഇതിലെ ആന്റിഓക്‌സിഡന്റാണ് ഇതിന് സഹായിക്കുന്നത്. കുടലിലൂടെ ഭക്ഷണം പെട്ടെന്നു നീങ്ങാന്‍ സഹായിക്കുന്നതു കൊണ്ടുതന്നെ കോളന്‍ ക്യാന്‍സര്‍ തടയാനും ഇത് നല്ലതു തന്നെ.പ്രത്യേകിച്ചും അല്‍പം കയ്പ്പുള്ള ബദാമിലെ ഹൈഡ്രജന്‍ സയനൈഡ് ചില പ്രത്യേക ക്യാന്‍സറുകള്‍ക്കു പരിഹാരമാണെന്നു തെളിഞ്ഞിട്ടുണ്ട്.

എല്ലുകള്‍ക്കു ബലം

എല്ലുകള്‍ക്കു ബലം

എല്ലുകള്‍ക്കു ബലം നല്‍കാനുള്ള നല്ലൊരു വഴിയാണ് രാവിലെ വെറുംവയറ്റില്‍ ഇതു ശീലമാക്കുന്നത്. ഇതിലെ പോഷകങ്ങള്‍ പെട്ടെന്നു ശരീരത്തിലേയ്ക്കു വലിച്ചെടുക്കാന്‍ വെറുംവയറ്റില്‍ ഇതു കഴിയ്ക്കുമ്പോള്‍ സാധിയ്ക്കുന്നു.ഇതിലെ മാംഗനീസ്, കോപ്പര്‍, റൈബോഫ്‌ളേവിന്‍ എന്നിവ ഊര്‍ജം ഉല്‍പാദിപ്പിയ്ക്കാനും ഏറെ ഗുണകരമാണ്ഇതിലെ വൈറ്റമിന്‍, ഫോസ്ഫറസ്, ധാതുക്കള്‍ എന്നിവ എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ചതാണ്.

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന്

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന്

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് കുതിര്‍ത്ത ബദാം ഏറെ നല്ലതാണ്. ഇതിലെ ഫൈബര്‍ മലബന്ധം മാറ്റാനും സഹായിക്കും.രാവിലെ വെറുംവയറ്റില്‍ ഇതു കഴിയ്ക്കുന്നത് നല്ല ശോധന നല്‍കും.

മസിലുകള്‍ക്ക്

മസിലുകള്‍ക്ക്

മസിലുകള്‍ക്കുള്ള നല്ലൊരു വഴിയാണിത്. പ്രോട്ടീന്‍ സമ്പുഷ്ടമാണ് ബദാം. ഇത് വെറുംവയറ്റില്‍ കഴിയ്ക്കുമ്പോള്‍ മസിലുകള്‍ക്ക് ഉറപ്പു ലഭിയ്ക്കും. മസിലുകള്‍ വളരാന്‍ സഹായിക്കും.

ചര്‍മ, മുടിസംരക്ഷണത്തിനും

ചര്‍മ, മുടിസംരക്ഷണത്തിനും

ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടിസംരക്ഷണത്തിനും ബദാം ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ഇ ആണ് ചര്‍മത്തിന് ഗുണം നല്‍കുന്നത്. മുടിയുടെ വളര്‍ച്ചയ്ക്കും മുടിയ്ക്ക് ഈര്‍പ്പം നല്‍കാനും കുതിര്‍ത്ത ബദാം ഏറെ നല്ലതാണ്.

പുരുഷലൈംഗികശേഷി

പുരുഷലൈംഗികശേഷി

പുരുഷലൈംഗികശേഷിയ്ക്കുള്ള നല്ലൊരു വഴിയാണ് ബദാം. മസില്‍ വളര്‍ച്ചയ്ക്കും പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍

അത്യാവശ്യമാണ്.ഇതിലെ ആര്‍ജിനൈന്‍ എന്നത് പുരുഷലൈംഗികശേഷിയ്‌ക്കേറെ നല്ലതാണ്.

ബിപി

ബിപി

പോഷകങ്ങളുടെ കലവറയായിട്ടാണ് ബദാം അറിയപ്പെടുന്നത്. മഗ്നീഷ്യം, വിറ്റാമിന്‍ ഇ, ആന്റി ഓക്‌സിഡന്റ്‌സ് തുടങ്ങിയ ധാരാളം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെ കുറക്കുകയും ആരോഗ്യമുള്ള ശരീരം നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നു. ഇതിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ബിപി കുറയ്ക്കാന്‍ സഹായിക്കുന്നു.

Read more about: health body
English summary

Why You Should Eat Almonds In An Empty Stomach

Why You Should Eat Almonds In An Empty Stomach, Read more to know about,