തുടയില്‍ വെളിച്ചെണ്ണ പുരട്ടണം, കാരണം

Posted By:
Subscribe to Boldsky

വണ്ണം ശരീരത്തിന്റെ ഏതു ഭാഗത്തായാലും പ്രശ്‌നം തന്നെയാണ്. ഇത് സൗന്ദര്യത്തിനും ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ദോഷകരവുമാണ്.

ചിലരുടെ ചില പ്രത്യേക ശരീരഭാഗങ്ങളില്‍ കൂടുതല്‍ തടി കാണപ്പെടാറുണ്ട്. വയര്‍, തുട, കൈ എന്നീ ഭാഗങ്ങളില്‍ പ്രത്യേകിച്ചും.

തുടയില്‍ കൊഴുപ്പ് അഥവാ സെല്ലുലൈറ്റ് അടിഞ്ഞു കൂടുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് ചില വീട്ടുവൈദ്യങ്ങളുണ്ട്. . ഇതെക്കുറിച്ചറിയൂ,

ശരീരത്തില്‍ ടോക്‌സിനുകള്‍

ശരീരത്തില്‍ ടോക്‌സിനുകള്‍

തുടവണ്ണത്തിനുള്ള ഒരു പ്രത്യേക കാരണം ശരീരത്തില്‍ ടോക്‌സിനുകള്‍ അടിഞ്ഞു കൂടുന്നതാണ്. ടോക്‌സിനുകളും കൊഴുപ്പും ശരീരത്തില്‍ നിന്നും നീക്കാന്‍ ഏറ്റവും നല്ലതാണ് വെള്ളം കുടിയ്ക്കുന്നത്. ധാരാളം വെള്ളം കുടിയ്ക്കുക.

 ചെറുചൂടുള്ള വെളിച്ചെണ്ണ

ചെറുചൂടുള്ള വെളിച്ചെണ്ണ

തുടയില്‍ ചെറുചൂടുള്ള വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് തുടയിലെ കൊഴുപ്പൊഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. ഇതു പുരട്ടി 15 മിനിറ്റു നേരം മസാജ് ചെയ്ത ശേഷം ചെറുചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

പ്രാതല്‍

പ്രാതല്‍

പ്രാതല്‍ ഒഴിവാക്കാതിരിയ്ക്കുക. ചെറിയ അളവില്‍ പല തവണയായി ഭക്ഷണം കഴിയ്ക്കുക. ഇതു കൊഴുപ്പടിഞ്ഞു കൂടാതിരിയ്ക്കാന്‍ നല്ലതാണ്.

കാര്‍ഡിയോ വ്യായാമങ്ങള്‍

കാര്‍ഡിയോ വ്യായാമങ്ങള്‍

കാര്‍ഡിയോ വ്യായാമങ്ങള്‍ ശീലമാക്കുന്നത് തുടയിലെ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതു ശീലമാക്കുന്നത് തുടവണ്ണം കുറയ്ക്കും.

കാപ്പിപ്പൊടി

കാപ്പിപ്പൊടി

കാപ്പിപ്പൊടിയില്‍ അല്‍പം വെള്ളം ചേര്‍ത്ത് തുടയില്‍ മസാജ് ചെയ്യുന്നത് തുടവണ്ണം കുറയ്ക്കാന്‍ സഹായിക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ തുടയില്‍ പുരട്ടുന്നതും കുടിയ്ക്കുന്നതുമെല്ലാം തുടയിലെ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

യോഗ

യോഗ

യോഗ ചെയ്യുന്നത് തുടയിലെ കൊഴുപ്പൊഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. സൂര്യനമസ്‌കാരം ചെയ്യുന്നതും ഏറെ ഗുണകരമാണ്.

കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍

കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍

കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇത് തുടവണ്ണം കുറയ്ക്കാനുള്ള നല്ലൊരു വഴിയാണെന്നു പറയാം.

Read more about: weightloss, health, body
English summary

Ways How To Reduce Thigh Fat Easily

Ways How To Reduce Thigh Fat Easily, read more to know about
Subscribe Newsletter