വയറും തടിയും കുറയ്ക്കാന്‍ തണ്ണിമത്തന്‍ സൂത്രം

Posted By:
Subscribe to Boldsky

വയറും തടിയും കുറയ്ക്കാന്‍ തണ്ണിമത്തന്‍ ഡയറ്റ്, ആരോഗ്യം, ശരീരം

തണ്ണിമത്തന്‍ ഏറെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. ഭക്ഷണം എന്നതിലുപരിയായി വെള്ളത്തിന്റെ മികച്ചൊരു സ്രോതസെന്നു വേണം, പറയാന്‍. ദാഹത്തിനും വിശപ്പിനുമെല്ലാം ഒരുപോലെ ഗുണകരമായ ഒന്നാണിത്.

വിശപ്പും ദാഹവും കുറയ്ക്കുന്നതിനൊപ്പം ഏറെ ആരോഗ്യസമ്പുഷ്ടവുമാണ് തണ്ണിമത്തന്‍. സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ നല്ലൊരു കലവറയായ ഇത് പലതരം രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമന്ത്രം കൂടിയാണ്. ധാരാളം ആന്റിഓക്‌സിഡന്റുകളും പ്രധാുനപ്പെട്ട വൈറ്റമിനുകളുമെല്ലാം അടങ്ങിയ ഒന്നു കൂടിയാണിത്. ഇതിലെ വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിനും വൈറ്റമിന്‍ സി പ്രതിരോധശേഷിയ്ക്കും ഏറെ ഉത്തമമാണ്.

തടി കുറയ്ക്കാനുള്ള നല്ലൊരു ചേരുവ കൂടിയാണ് തണ്ണിമത്തന്‍. ഇത് തടിയും വയറുമെല്ലാം ഒരുപോലെ കുറയ്ക്കും. തണ്ണിമത്തന്‍ ഡയറ്റ് അതായത് വാട്ടര്‍ മെലണ്‍ ഡയറ്റ് എന്നൊരു പ്രത്യേക ഡയറ്റു തന്നെയുണ്ട്.

തണ്ണിമത്തന്‍ ഏതെല്ലാം രീതികളില്‍ തടി കുറയ്ക്കാന്‍ സഹായിക്കുമെന്നു നോക്കൂ, തണ്ണിമത്തന്‍ ഡയറ്റിനെക്കുറിച്ചും അറിയൂ,

സോഡിയവും കൊഴുപ്പുമെല്ലാം കുറവാണ്

സോഡിയവും കൊഴുപ്പുമെല്ലാം കുറവാണ്

തണ്ണിമത്തനില്‍ സോഡിയവും കൊഴുപ്പുമെല്ലാം തീരെ കുറവാണ്. കാര്‍ബോഹൈഡ്രേറ്റുകളും കുറവു തന്നെ. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക ഗുണങ്ങളാണ്. മറ്റേതു പഴങ്ങളേക്കാളും ഇതില്‍ കൊഴുപ്പു കുറവാണ്.

ലോ എനര്‍ജി ഡെന്‍സ്

ലോ എനര്‍ജി ഡെന്‍സ്

ഇതിലെ 91 ശതമാനവും വെള്ളമാണ്. ഈ ഗുണം തണ്ണിമത്തനെ ലോ എനര്‍ജി ഡെന്‍സ് ഫുഡാക്കുന്നു. ഇത് വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്നു. പൊതുവെ ലോ എനര്‍ജി ഡെന്‍സ് ഫുഡുകള്‍ തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

 സിട്രുലിന്‍

സിട്രുലിന്‍

തണ്ണിമത്തനില്‍ സിട്രുലിന്‍ എന്നൊരു ഘടകമുണ്ട്. ഇത് കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്. കൊഴുപ്പകോശങ്ങളില്‍ അടിഞ്ഞു കൂടാന്‍ സാധ്യതയുള്ള കൊഴുപ്പ് ഇത് നീക്കുന്നു.

വെള്ളം കെട്ടിക്കിടന്നുള്ള തടി

വെള്ളം കെട്ടിക്കിടന്നുള്ള തടി

ശരീരത്തില്‍ വെള്ളം കെട്ടിക്കിടന്നുള്ള തടി പലരേയും അലട്ടുന്ന ഒന്നാണ്. വാട്ടന്‍ റീടെന്‍ഷന്‍ വെയ്റ്റ് എന്നാണ് ഇതറിയപ്പെടുന്നത്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് തണ്ണിമത്തന്‍. കാരണം ഇതില്‍ സോഡിയവും തീരെ കുറവാണ്.

 നൈട്രിക് ഓക്‌സൈഡ്

നൈട്രിക് ഓക്‌സൈഡ്

ഇതില്‍ നൈട്രിക് ഓക്‌സൈഡ് അടങ്ങിയിട്ടുണ്ട്. ഇത് മസിലുകള്‍ റിലാക്‌സ് ചെയ്യാന്‍ സഹായിക്കും. വ്യായാമം ഫലപ്രദമായി ചെയ്യാന്‍ ഇത് ഏറെ നല്ലതാണ്.

കാര്‍ബോഹൈഡ്രേറ്റുകള്‍

കാര്‍ബോഹൈഡ്രേറ്റുകള്‍

തണ്ണിമത്തനിലെ മാംസളമായ ഭാഗം കാര്‍ബോഹൈഡ്രേറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് രക്തത്തിലെ ഷുഗര്‍ തോത് കുറയ്ക്കാനും സഹായിക്കും. ഷുഗര്‍ സ്വാഭാവികമായും തടി കൂട്ടുന്ന ഒന്നാണ്. ഷുഗറിലൂടെ തടി കൂടാതിരിയ്ക്കാന്‍ നല്ലൊരു പ്രതിവിധിയാണിത്.

ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതു വഴി രോഗങ്ങള്‍ തടയാന്‍ മാത്രമല്ല, തടി കുറയാനും ഏറെ സഹായകമായ ഒന്നാണ് തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ പല രീതിയിലും തടി കുറയ്ക്കാന്‍ കഴിയ്ക്കാം. വാട്ടര്‍മെലണ്‍ ഡയറ്റ് എന്ന ഒന്നുണ്ട്. ഒരാഴ്ച അടുപ്പിച്ച് തണ്ണിമത്തന്‍ മാത്രം കഴിയ്ക്കുന്ന രീതി. ഓരോ തവണത്തെ ഭക്ഷണവും പ്രധാനപ്പെട്ടത്. തണ്ണിമത്തനാകും.

തോടും കുരുവുമെല്ലാം

തോടും കുരുവുമെല്ലാം

തണ്ണിമത്തന്റെ മാംസളമായ ഭാഗം മാത്രമല്ല, തോടും കുരുവുമെല്ലാം ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ്. തണ്ണിമത്തന്റെ തോടിനോട് ചേര്‍ന്നുള്ള വെളുത്ത ഭാഗമാണ് കൂടുതല്‍ ആരോഗ്യഗുണങ്ങളുള്ള ഒന്ന്. തണ്ണിമത്തന്റെ കുരുവും തൊണ്ടുമെല്ലാം ചേര്‍ത്തു തിളപ്പിയ്ക്കുന്ന വെള്ളവും ഏറെ നല്ലതാണ.്

English summary

Water Melon Diet To Reduce Belly Fat And Weight

Water Melon Diet To Reduce Belly Fat And Weight