ക്യാന്‍സര്‍ അറിയാന്‍ ഇതാണ് ലക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

ഇന്നത്തെക്കാലത്ത് പടര്‍ന്നു പിടിയ്ക്കുന്ന മഹാമാരിയാണ് ക്യാന്‍സര്‍. പലതരം ക്യാന്‍സറുകള്‍ പല പ്രായക്കാരിലും വരുന്നുണ്ട്. എന്തിന് കുട്ടികളില്‍ പോലും.

ക്യാന്‍സര്‍ പലപ്പോഴും തുടക്കത്തില്‍ തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നത്. പല ക്യാന്‍സറുകള്‍ക്കും പല ലക്ഷണമുണ്ടെങ്കിലും പൊതുവേ എല്ലാ ക്യാന്‍സര്‍ രോഗികളും കാണിയ്ക്കുന്ന ചില സാധാരണ ലക്ഷണങ്ങളുണ്ട്. ഇത് ക്യാന്‍സറാണോയെന്നു സംശയിക്കാന്‍ തക്കവണ്ണം ലക്ഷണങ്ങള്‍. ഇത്തരം ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ, പലതരം ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍.

അനീമിയ

അനീമിയ

അനീമിയ ക്യാന്‍സറിന്റെ ഒരു പ്രധാന ലക്ഷണമാണ്. ഇത് പല ക്യാന്‍സറുകള്‍ക്കുമുണ്ടെങ്കിലും കുടല്‍ ക്യാന്‍സറിന്റെ ഒരു പ്രധാന ലക്ഷണമാണിത്. ക്യാന്‍സര്‍ വളരുമ്പോള്‍ രക്താണുക്കളുടെ എണ്ണം കുറയുന്നതാണ് കാരണം.

ഭക്ഷണം കഴിച്ചാല്‍

ഭക്ഷണം കഴിച്ചാല്‍

ഭക്ഷണം കഴിച്ചാല്‍ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടനുഭപ്പെടുകയും വയറെരിയുകയും ചെയ്യുന്നത് സ്ഥിരമെങ്കില്‍ വയറ്റിലുണ്ടാകുന്ന ക്യാന്‍സറിന്റെ ലക്ഷണവുമാകാം.

മാറാത്ത ചുമ

മാറാത്ത ചുമ

മാറാത്ത ചുമ ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ.് ഇതിനൊപ്പം ബ്രോങ്കൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ ചില ലക്ഷണങ്ങളും. ലംഗ്‌സ്, കഴുത്ത്, തലച്ചോറ് എ്ന്നിവിടങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളാണ്.

ബ്രോങ്കൈറ്റിസ്, ന്യൂമോണിയ

ബ്രോങ്കൈറ്റിസ്, ന്യൂമോണിയ

ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇടയ്ക്കിടെ വരികയാണെങ്കില്‍ ഇത് ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണമാകാം. ശ്വസിക്കാന്‍ എപ്പോഴും ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യും.

മാസമുറ

മാസമുറ

മാസമുറ സമയത്ത് അമിതമായ രക്തസ്രാവമുണ്ടെങ്കിലോ മാസമുറ സമയത്തല്ലാതെ ബ്ലീഡിംഗുണ്ടാകുകയോ ചെയ്യുകയാണെങ്കില്‍ ഇഥ് ഗര്‍ഭാശയ ക്യാന്‍സര്‍ ലക്ഷണമാകാം.

തലവേദന

തലവേദന

തലവേദന പലതരം കാരണങ്ങളാലുണ്ടാകും. എന്നാല്‍ വേറെ കാരണമില്ലാതെ തുടര്‍ച്ചയായുണ്ടാകുന്ന തലവേദന, കണ്ണിനുണ്ടാകുന്ന കാഴ്ചക്കുറവ് എന്നിവ ക്യാന്‍സര്‍ ലക്ഷണമായി സംശയിക്കാം.

 മലത്തില്‍ രക്തം

മലത്തില്‍ രക്തം

മലത്തിലുണ്ടാകുന്ന രക്താംശമാണ് കോളന്‍ ക്യാന്‍സറിന്റെ പ്രധാന ലക്ഷണം. പൈല്‍സ് പോലുള്ള രോഗമങ്ങളും മലബന്ധവുമെല്ലാം രക്താംശത്തിനു കാരണമാകുമെങ്കിലും ഇടയ്ക്കിടെ മലത്തില്‍ രക്തം കാണുന്നത് കുടലിലെ ക്യാന്‍സര്‍ ലക്ഷണവുമാകാം.

നടുവേദന, പെല്‍വിക്

നടുവേദന, പെല്‍വിക്

നടുവേദന, പെല്‍വിക് അതായത് യോനീഭാഗത്തെ വേദന,ദഹനപ്രശ്‌നങ്ങള്‍, വയര്‍ വന്നു വീര്‍ക്കുന്നത് എന്നിവയെല്ലാം ഒവേറിയന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്. ഇത് പലപ്പോഴും തുടക്കത്തില്‍ ആര്‍ക്കും തിരിച്ചറിയാന്‍ പറ്റാറില്ല. ഇതുകൊണ്ടുതന്നെ കൂടുതല്‍ ദോഷകരവുമാണ്.

പ്രോസ്‌റ്റേറ്റ് അഥവാ വൃഷണക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് അഥവാ വൃഷണക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് അഥവാ വൃഷണക്യാന്‍സര്‍ ലക്ഷണം വൃഷണങ്ങളിലുണ്ടാകുന്ന തടിപ്പാണ്, അല്ലെങ്കില്‍ മുഴ. ഇതിന് വേദനയുണ്ടാകില്ല. മാത്രമല്ല, ഞരമ്പുകള്‍ക്കു തടിപ്പും അനുഭവപ്പെടും.

മുറിവുകളും മറ്റും

മുറിവുകളും മറ്റും

ചര്‍മത്തിലുണ്ടാകുന്ന മാറാത്ത മുറിവുകളും മറ്റും ക്യാന്‍സറിന്റെ മറ്റു ചില ലക്ഷണങ്ങളായി എടുക്കാം. ഡയബെറ്റിസുള്ളവര്‍ക്ക് ഇത് സാധാരണയാണ്. ഇതല്ലാതെ വരുന്നത്, പ്രത്യേകിച്ചു വായ്പ്പുണ്ണും മ്റ്റും മാറാതെ ഇരിയ്ക്കുന്നത് വായിലുണ്ടാകുന്ന ക്യാന്‍സര്‍ ലക്ഷണവുമാകാം.

പനി, പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ്, രാത്രിയില്‍ വിയര്‍ക്കുക

പനി, പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ്, രാത്രിയില്‍ വിയര്‍ക്കുക

പനി, പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ്, രാത്രിയില്‍ വിയര്‍ക്കുക തുടങ്ങിയവ പലതരം ക്യാന്‍സറുകള്‍ക്കുണ്ടാകുന്ന പൊതുവായ ലക്ഷണമാണെന്നു വേണം, പറയാന്‍.

വായില്‍ മുറിവുകള്‍, ഭക്ഷണം കഴിയ്ക്കാനുള്ള ബുദ്ധിമുട്ട്,

വായില്‍ മുറിവുകള്‍, ഭക്ഷണം കഴിയ്ക്കാനുള്ള ബുദ്ധിമുട്ട്,

വായില്‍ മുറിവുകള്‍, ഭക്ഷണം കഴിയ്ക്കാനുള്ള ബുദ്ധിമുട്ട്, വായിലുണ്ടാകുന്ന മുഴകള്‍ തുടങ്ങിയവ മൗത്ത് ക്യാന്‍സര്‍ ലക്ഷണങ്ങളാകാം.

ബ്രെസ്റ്റ് ക്യാന്‍സര്‍

ബ്രെസ്റ്റ് ക്യാന്‍സര്‍

മാറിടത്തിലുണ്ടാകുന്ന മുഴകളും തടിപ്പുകളുമെല്ലാമാണ് ബ്രെസ്റ്റ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍. ദിവസങ്ങളും നിങ്ങള്‍ക്കു തന്നെ സ്തനപരിശോധന നടത്തി ഇവ കണ്ടെത്താന്‍ സാധിയ്ക്കും.

സ്‌കിന്‍ ക്യാന്‍സര്‍

സ്‌കിന്‍ ക്യാന്‍സര്‍

ചര്‍മത്തില്‍ നിറവ്യത്യാസമുണ്ടാവുകയോ മറുകുകള്‍ക്ക് പെട്ടെന്ന് വലിപ്പം വയ്ക്കുകയോ ചെയ്താല്‍ ഇത് സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണമാകാം.

Read more about: cancer
English summary

Usual Symptoms Of Different Cancers

Usual Symptoms Of Different Cancers, read more to know about
Story first published: Thursday, April 5, 2018, 13:59 [IST]