ഈ വേദനകള്‍ അവഗണിച്ചാല്‍ ഫലം മരണം

Posted By:
Subscribe to Boldsky

അവിടെ വേദന, ഇവിടെ വേദന എന്ന് പറയുമ്പോള്‍ പല വിധത്തിലുള്ള വേദന സംഹാരികളില്‍ അഭയം തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരത്തിലുള്ള വേദന സംഹാരികള്‍ കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പലപ്പോഴും കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് പോലും ഇത് കാരണമാകുന്നു. എന്നാല്‍ വേദന വരുമ്പോള്‍ അത് ഏത് ഭാഗത്താണ് എന്നത് കൃത്യമായി മനസ്സിലാക്കേണ്ട ഒന്നാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ഗുരുതരമായ അവസ്ഥയെക്കുറിച്ച് പലര്‍ക്കും അറിയാതെ പോവുന്നു. ചിലപ്പോള്‍ നമ്മളെ മരണത്തിലേക്ക് വരെ കൊണ്ട് ചെന്നെത്തിക്കാന്‍ ഇത്തരത്തിലുള്ള വേദനകള്‍ കാരണമാകുന്നു.

കാലിലെ ഈ ചുളിവ് പറയും ഹൃദയാഘാതം അടുത്തെന്ന്

ശരീരത്തിലുണ്ടാവുന്ന വേദനകള്‍ ഒരു കാരണവശാലും അവഗണിക്കരുത്. ഇത് ചെറിയ വേദനയാണെങ്കില്‍ പോലും അതിന് പ്രാധാന്യം നല്‍കണം. കാരണം ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല എന്നത് കൊണ്ട് തന്നെ. പലപ്പോഴും തുടക്കത്തില്‍ ചെറുതായി തുടങ്ങുന്ന വേദന പിന്നീട് ഗുരുതരാവസ്ഥയിലേക്കും മറ്റ് രോഗങ്ങളിലേക്കും എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ശരീരത്തിലുണ്ടാവുന്ന ഓരോ വേദനകള്‍ക്കും അതിന്റേതായ ഗൗരവം നല്‍കേണ്ടത് അത്യാവശ്യമാണ്. ഏതൊക്കെ വേദനകള്‍ക്ക് നമ്മള്‍ പ്രാധാന്യം നല്‍കണം എന്ന് നോക്കാം. ഇനി പറയുന്ന ഓരോ വേദനയും നമ്മള്‍ വളരെയധികം ശ്രദ്ധിക്കണം.

നെഞ്ച് വേദന

നെഞ്ച് വേദന

നെഞ്ച് വേദന പലപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഹൃദയാഘാത ലക്ഷണങ്ങള്‍ അല്ലാതെ തന്നെ നെഞ്ച് വേദന അനുഭവപ്പെടാം. എന്നാല്‍ നെഞ്ചിലുണ്ടാകുന്ന വേദന തോളുകളിലേക്കും കൈകളിലേക്കും വ്യാപിക്കുകയാണെങ്കില്‍ ഇതിനെ ഒരിക്കലും അവഗണിയ്ക്കരുത്. ഇത് ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക.

പുറം വേദന

പുറം വേദന

പുറം വേദന അഥവാ ബാക്ക് പെയിന്‍ ഉണ്ടാക്കുന്ന വേദന ചെറുതൊന്നുമല്ല. കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും തുടക്കം കുറിക്കുന്നത് ഇത്തരം വേദനകളിലൂടെയാണ്. പുറം ഭാഗത്തായി ചെറിയ തോതില്‍ നീരും വീക്കവും കാണപ്പെടുന്നുണ്ടെങ്കില്‍ അത്തരം വേദനകളെ അവഗണിയ്ക്കരുത്. ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കണം.

വയറു വേദന

വയറു വേദന

ഭക്ഷണം ശരിയായല്ല കഴിച്ചതെങ്കിലും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും പലപ്പോഴും വയറു വേദന ഉണ്ടാവാം. എന്നാല്‍ അപ്പന്റിക്‌സ് ആണ് പ്രശ്‌നമെങ്കിലും അത് വയറുവേദന രൂപത്തിലാണ് അനുഭവപ്പെടുന്നത്. കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഇത്തരത്തില്‍ വേദന അനുഭവപ്പെടാം. അതുകൊണ്ട് തന്നെ ഇത്തരം വേദനകളേയും ഒരു കാരണവശാലും നമ്മള്‍ അവഗണിക്കരുത്.

കാലിന്റെ അടിഭാഗത്തെ വേദന

കാലിന്റെ അടിഭാഗത്തെ വേദന

കാലിന്റെ അടിഭാഗത്ത് വേദനയുണ്ടെങ്കില്‍ അത് ഒരു കാരണവശാലും നിസ്സാരമാക്കരുത്. ചെറുപ്പക്കാരിലാണെങ്കില്‍ പോലും ഇത്തരം വേദനകള്‍ പലപ്പോഴും ആര്‍ത്രൈറ്റിസ് ലക്ഷണങ്ങള്‍ ആവാം.

കൈകാലിലെ വേദന

കൈകാലിലെ വേദന

കൈകാലുകളില്‍ വിറയലും വേദനയും അനുഭവപ്പെടുകയാണെങ്കില്‍ അത് ശരീരത്തില്‍ രക്തം കുറവാണ് എന്നതിന്റെ സൂചനയാണ്. കൈകാലുകളില്‍ അതികഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും ശ്രദ്ധിക്കേണ്ടതാണ്. രക്തയോട്ടം കുറയുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലാവുന്നത്.

ശരീര വേദന

ശരീര വേദന

ശരീരത്തില്‍ മൊത്തത്തിലുള്ള വേദന ഉണ്ടെങ്കിലും സൂക്ഷിക്കുന്നത് നല്ലതാണ്. സ്ത്രീകളാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇരകളാകുന്നത്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായും ഇത്തരം വേദനകള്‍ ഉണ്ടാവാം. അതുകൊണ്ട് ഇടക്കിടക്ക് രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നത് നല്ലതാണ്.

വൃഷണത്തില്‍ വേദന

വൃഷണത്തില്‍ വേദന

പുരുഷന്‍മാര്‍ക്ക് വൃഷ്ണഭാഗത്ത് വേദന ഉണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും വെരിക്കോസ് വെയിന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത്തരം വേദനകള്‍ തുടക്കമാകും. മാത്രമല്ല പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

അമിതമായ തലവേദന

അമിതമായ തലവേദന

അമിതമായ തലവേദന ഉണ്ടെങ്കില്‍ അതിനെ നിസ്സാരമായി തള്ളിക്കളയരുത്. പലപ്പോഴും നേത്രസംബന്ധമായ പ്രശ്‌നങ്ങളോ മൈഗ്രേയ്ന്‍ പോലുള്ള രോഗങ്ങളുടേയോ തുടക്കമാകും ഇത്. കൂടാതെ തലക്കകത്ത് ഏതെങ്കിലും തരത്തില്‍ ക്ഷതങ്ങളോ മറ്റോ ഉണ്ടെങ്കിലും ഇത്തരത്തില്‍ തലവേദന ഉണ്ടാവുന്നു.

ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന

ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന

പലരും അനുഭവിക്കുന്ന പ്രശ്‌നമാണ് ഇത്. ലൈംഗിക ബന്ധസമയത്ത് അതികഠിനമായി വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് പല വിധത്തിലുള്ള ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നതിന്റെ ഫലമായാണ്.

 സന്ധികളില്‍ വേദന

സന്ധികളില്‍ വേദന

സന്ധികളില്‍ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ മഞ്ഞപ്പിത്തം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കമാണ് എന്നതാണ് കാണിയ്ക്കുന്നത്. എന്നാല്‍ മഞ്ഞപ്പിത്തം മാത്രമല്ല പലപ്പോഴും പനിയും അതോടനുബന്ധിച്ച പ്രശ്‌നങ്ങളുടേയും തുടക്കമാണ്. അതുകൊണ്ട് സന്ധികളിലെ വേദനയും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

Types of pain you should never ignore

If you are experience any of the following pains go to doctor immediately, read on.