തടി കുറയ്ക്കാന്‍ നല്ല പരിശ്രമം തന്നെ വേണം. അതല്ലാതെ എളുപ്പത്തില്‍ തടിയും വയറും കുറയുമെന്നു കരുതുകയും വേണ്ട.
തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളും നമ്മുടെ ചുറ്റുവട്ടത്തു തന്നെയുണ്ട്. ഇതിലൊന്നാണ് ഇഞ്ചി കൊണ്ടുള്ള വഴികള്‍.
ഇഞ്ചി വെറുമൊരു മസാല മാത്രമല്ല, ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നു കൂടിയാണ്. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണിത്. ദഹനം മെച്ചപ്പെടുത്തിയും ഇത് തടി കുറയ്ക്കാന്‍ സഹായിക്കും.
ഇഞ്ചി പ്രത്യേക രീതിയില്‍ തയ്യാറാക്കി കുടിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്
ഇഞ്ചി, ചെറുനാരങ്ങ, വെള്ളം
ഇഞ്ചി, ചെറുനാരങ്ങ, വെള്ളം എന്നിവയാണ് ഈ പ്രത്യേക ഇഞ്ചി വെളളമുണ്ടാക്കാന്‍ വേണ്ടത്. ചെറുനാരങ്ങയും ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കി തടിയും കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
ഒന്നര ലിറ്റര്‍ വെള്ളം, 2 ടേബിള്‍സ്പൂണ്‍ അരിഞ്ഞ ഇഞ്ചി, 2 ചെറുനാരങ്ങയുടെ നീര്
ഒന്നര ലിറ്റര്‍ വെള്ളം, 2 ടേബിള്‍സ്പൂണ്‍ അരിഞ്ഞ ഇഞ്ചി, 2 ചെറുനാരങ്ങയുടെ നീര് എന്നിവയാണ് ഈ പ്രത്യേക മിശ്രിതമുണ്ടാക്കാന്‍ വേണ്ടത്.
വെള്ളം
വെള്ളം തിളപ്പിയ്ക്കുക. ഇത് തിളച്ചുതുടങ്ങുമ്പോള്‍ ഇതില്‍ അരിഞ്ഞ ഇഞ്ചിയിടണം. ഇഞ്ചിയിട്ട് ഒന്നുരണ്ടു മിനിറ്റു നല്ലപോലെ തിളപ്പിയ്ക്കുകയും വേണം.
ഈ പാനീയം
ഈ പാനീയം പിന്നീട് വാങ്ങി വച്ച് 10 മിനിറ്റു നേരം അങ്ങനെ തന്നെ വയ്ക്കണം. ഇഞ്ചിയിലെ കൂട്ടുകളും ഗുണങ്ങളും ഇതിലേയ്ക്കിറങ്ങാനാണിത്.
ചെറുനാരങ്ങാനീരു ചേര്‍ത്ത്
പിന്നീട് ഈ പാനീയം ഊറ്റിയെടുക്കുക. ഇതിലേയ്ക്ക് ചെറുനാരങ്ങാനീരു ചേര്‍ത്ത് കുടിയ്ക്കാം.
ഇത് രാവിലെ വെറുംവയറ്റില്‍
ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം. ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുന്നത് വയറും തടിയുമെല്ലാം ഒരുപോല കുറയ്ക്കാന്‍ സഹായകമാണ്.
ദഹനത്തെ
ഇത് ദഹനത്തെ സുഖപ്പെടുത്തുന്ന ഒരു പാനീയം കൂടിയാണ്. അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് അത്യുത്തതമം. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലതാണ്.
കൊളസ്‌ട്രോള്‍, പ്രമേഹം
കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലതാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ഇത് ഏറെ ഗുണകരമായ ഒന്നാണ്. കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ ഇതു കുടിച്ചാല്‍ പടിക്കപ്പുറം നില്‍ക്കുമെന്നു വേണം, പറയാന്‍.
ഈ പാനീയം ഫ്രഷായി
ഈ പാനീയം ഫ്രഷായി തയ്യാറാക്കി കുടിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇതാണ് ഗുണം ഏറ്റവും നല്‍കുക. വേണമെങ്കില്‍ പുതിനയിലയോ തേനോ ചേര്‍ക്കുകയും ചെയ്യാം. സ്വാദിനും ഗുണത്തിനും ഇത് നല്ലതാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
Related Articles
10 ദിവസത്തില് വയര്‍ കളയും ഇഞ്ചി,ജീരകം
20 ദിവസം,20 വഴി, വയറും തടിയും കളയാം
1 ആഴ്ചയില് വയര്‍ കുറയ്ക്കും ഈ പാനീയം.......
ആലിലവയറിന് അര സ്പൂണ് മഞ്ഞള്പാനീയം
അമിത വണ്ണവും തടിയും കുറക്കുമെന്ന് ഉറപ്പ് ഈ ഡയറ്റ്
വയര്‍ 5 ഇഞ്ചു ദിവസവും കുറയ്ക്കും ഈ വെള്ളം
വയര്‍ കളയും ഓട്സ് കറുവാപ്പട്ട മാജിക്
അര മുറി നാരങ്ങയില് ആലിലവയര്, 1 ആഴ്ച
1 ആഴ്ച രാത്രി കുടിച്ചാല്‍ ആലിലവയര് ഫലം
വെറുംവയറ്റില്‍ 1മാസം ഇളനീര്; ഏത് തടിയും കുറയും
വയര്‍ കുറയാന് പ്രത്യേക പെരുഞ്ചീകവെള്ളം
വിക്സും പ്ലാസ്റ്റിക്കും, വയര്‍ പോയ വഴി കാണില്ല...
ഏത് രോഗത്തിനും പരിഹാരം ഇവിടെയമര്ത്തൂ