For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇങ്ങനെ കഴിച്ചാല്‍ ബദാമിന് ഇരട്ടി ഗുണം

ഇങ്ങനെ കഴിച്ചാല്‍ ബദാമിന് ഇരട്ടി ഗുണം

|

ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയവയാണ് ഡ്രൈ നട്‌സ്, ഫ്രൂട്‌സ് എന്നിവ. കൃത്യമായി കഴിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നവയാണ് ഇവ.

ഡ്രൈ നട്‌സില്‍ തന്നെ നാം പെട്ടെന്നു പറയുന്ന പേര് ബദാമിന്റേതാണ്. ആരോഗ്യപരമായ ഗുണങ്ങളാല്‍ ഒരു പിടി മുന്നില്‍ നില്‍ക്കുന്നു, ബദാം അഥവാ ആല്‍മണ്ട്‌സ്.

ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതില്‍ മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍ ഒരുപോലെ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ തോതു വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ ഫലപ്രദമായ ഒന്നാണ് ബദാം. തലച്ചോറിന്റെ വികാസത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതുമാണ്.

രാത്രി വെളുത്തുള്ളി ചതച്ചിട്ട വെള്ളം വെറുംവയറ്റില്രാത്രി വെളുത്തുള്ളി ചതച്ചിട്ട വെള്ളം വെറുംവയറ്റില്

ഏതു ഭക്ഷണവും കൃത്യമായ രീതിയില്‍ കഴിച്ചാല്‍ ഗുണം എന്നു പറയുന്നതു പോലെ ബദാമും കൃത്യമായ രീതിയില്‍ കഴിച്ചാലേ ഗുണമുണ്ടാകൂ. പല വിധത്തിലും ബദാം ആരോഗ്യപരമായ ഗുണങ്ങള്‍ക്കായി കഴിയ്ക്കാം. ഇതു തനിയേയും മറ്റു ചേരുവകള്‍ ചേര്‍ത്തുമെല്ലാം കഴിയ്ക്കാവുന്നതാണ്. തേനും പാലുമെല്ലാം ബദാമിന് ഇരട്ടി ഗുണം നല്‍കുന്ന ചേരുവകളുമാണ്‌

ഏതെല്ലാം രീതിയില്‍ കഴിച്ചാലാണ് ബദാം ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുക എന്നറിയൂ,ഇത്തരം രീതികള്‍ ഏതു വിധത്തിലാണ് ശരീരത്തിന് ആരോഗ്യം നല്‍കുക എന്നും അറിയൂ

ബദാം

ബദാം

ബദാം സാധാരണ ഉണക്കിയതാണ് നമുക്കു ലഭിയ്ക്കുന്നത്. പച്ച ബദാം ലഭിയ്ക്കുമെങ്കിലും ഇത് പൊതുവേ ഉണക്കിയ രൂപത്തിലാണ് കൂടുതല്‍ ലഭ്യമാകുക. ഉണക്കിയ ബദാം അതേ പടി കഴിയ്ക്കുന്നത് അത്ര നല്ലതല്ലെന്നു വേണം, പറയാന്‍. കാരണം ഇത് ഇതേ പടി കഴിച്ചാല്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം, അതായതു ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം. ഇതിന്റെ തൊലിയ്ക്കു കട്ടി കൂടുതലാണ്. ഇതു കൊണ്ട് ഇത് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ബദാം രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി

ബദാം രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി

ബദാം രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കാം. ഇതു കുതിരുവാന്‍ 7-8 മണിക്കൂറെങ്കിലും വേണ്ടി വരികയും ചെയ്യും.ബദാമിന്റെ തൊലിയില്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകമുണ്ട്‌ ഇത്‌ ബദാംപരിപ്പില്‍ നിന്നും പോഷകങ്ങള്‍ പുറത്ത്‌ വരുന്നത്‌ തടയും.കൂടാതെ ഇത്‌ ദഹിക്കാനും ബുദ്ധിമുട്ടാണ്‌.ബദാം വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകം പുറത്തുപോവുകയും പോഷക ലഭ്യത ഉയര്‍ത്തുകയും ചെയ്യും. വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ബദാം പുറത്ത്‌ വിടുന്ന ലിപാസ്‌ എന്‍സൈം കൊഴുപ്പിന്റെ ദഹനം എളുപ്പമാക്കും.

കുതിര്‍ത്ത ബദാമില്‍

കുതിര്‍ത്ത ബദാമില്‍

കുതിര്‍ത്ത ബദാമില്‍ വിറ്റാമിന്‍ ബി17 അടങ്ങിയിട്ടുണ്ട്‌. അര്‍ബുദത്തെ ചെറുക്കാന്‍ ഇവ വളരെ പ്രധാനമാണ്‌. കുതിര്‍ത്ത ബദാം സാന്ദ്രത കൂടിയ ലിപോപ്രോട്ടീന്റെ(എച്ച്‌ഡിഎല്‍) അളവ്‌ ഉയര്‍ത്തുകയും സാന്ദ്രത കുറഞ്ഞ ലിപ്പോ പ്രോട്ടീന്റെ(എല്‍ഡിഎല്‍) അളവ്‌ കുറയ്‌ക്കുകയും ചെയ്യും. എച്ച്‌ഡിഎലിന്റെയും എല്‍ഡിഎലിന്റെ അനുപാതം നിലനിര്‍ത്തേണ്ടത്‌ ഹൃദയത്തെ സംബന്ധിച്ച്‌ വളരെ പ്രധാനമാണ്‌.

പാലില്‍

പാലില്‍

ബദാം കഴിയ്ക്കുന്നതിനുള്ള മറ്റൊരു വഴി പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നതാണ്. പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്ന ബദാം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് ഡ്രൈ ആയി വറുത്ത് പൊടിച്ച് പാലില്‍ കലക്കി കുടിയ്ക്കാം. പുരുഷന്മാരുടെ ആരോഗ്യത്തിന് പ്രധാനമായും എടുത്തു പറയേണ്ട ഒന്നാണിത്. ഇത് പുരുഷന്മാരിലെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും. ബദാം കുതിര്‍ത്തത് അരച്ചു പാലില്‍ കലക്കി കുടിച്ചാലും മതി. രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഇതു കഴിയ്ക്കുന്നതു പുരുഷന്മാര്‍ക്ക് ഏറെ നല്ലതാണ്

കുട്ടികള്‍ക്കും

കുട്ടികള്‍ക്കും

കുട്ടികള്‍ക്കും പാലില്‍ ബദാം പൊടി കലക്കി കൊടുക്കുന്നത് ഏറെ നല്ലതാണ്. കുട്ടികള്‍ക്കു ബദാം നല്‍കാനുള്ള ഏറ്റവും നല്ല വഴിയാണ് ഇതെന്നു വേണം, പറയാന്‍.കുട്ടികള്‍ക്കും പാലില്‍ ബദാം പൊടി കലക്കി കൊടുക്കുന്നത് ഏറെ നല്ലതാണ്. കുട്ടികള്‍ക്കു ബദാം നല്‍കാനുള്ള ഏറ്റവും നല്ല വഴിയാണ് ഇതെന്നു വേണം, പറയാന്‍. പ്രോട്ടീന്‍ കലവറ, ഓര്‍മ ശക്തിയ്ക്കും ബുദ്ധിശക്തിയ്ക്കുമെല്ലാം ഏറെ നല്ലതുമാണ് ഇത്. ബദാമില്‍ അടങ്ങിയിട്ടുള്ള ഫോലിക്‌ ആസിഡ്‌ കുഞ്ഞുങ്ങളില്‍ ജനന വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും. അതിനാല്‍ ഗര്‍ഭിണികളോട്‌ കുതിര്‍ത്ത ബദാം കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്‌.

ബദാം തേനില്‍

ബദാം തേനില്‍

ബദാം തേനില്‍ കലര്‍ത്തിയും കഴിയ്ക്കാം. ഇത് ശരീരത്തിനു പ്രതിരോധ ശേഷി നല്‍കാനും ഏറെ നല്ലതാണ്.തേന്‍-ബദാം മിശ്രിതം കഴിയ്ക്കുമ്പോള്‍ തേനിലേയും ബദാമിലേയും എല്ലാ പോഷകങ്ങളും ശരീരത്തില്‍ ഒരുമിച്ചെത്തുന്നു. ഇന്‍സോലുബിള്‍ ഫൈബര്‍, പ്രോട്ടീന്‍, ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍, കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ഇ, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ഒരു പിടി ഗുണങ്ങളാണ് ശരീരത്തിനു ലഭിയ്ക്കുന്നത്.

ബദാം തേനില്‍

ബദാം തേനില്‍

ബദാം തേനില്‍ കലര്‍ത്തിയും കഴിയ്ക്കാം. ഇത് ശരീരത്തിനു പ്രതിരോധ ശേഷി നല്‍കാനും ഏറെ നല്ലതാണ്. ശരീരത്തിന് ഊര്‍ജം നല്‍കാനുള്ള നല്ലൊരു വഴിയാണ് തേന്‍-ബദാം മിശ്രിതം. പ്രത്യേകിച്ചു തണുപ്പുകാലത്ത്.

 ബദാം, തേന്‍ മിശ്രിതം

ബദാം, തേന്‍ മിശ്രിതം

പ്രത്യേക രീതിയിലാണ് ബദാം, തേന്‍ മിശ്രിതം തയ്യാറാക്കേണ്ടത്.

അരക്കിലോ ശുദ്ധമായ തേന്‍ ഒരു ഗ്ലാസ് ജാറിലെടുത്ത് ഇതില്‍ 100-150 ഗ്രാം വെള്ളത്തിലിട്ടു കുതിര്‍ത്തിയ ബദാം ഇടാം. വെള്ളത്തിന്റെ അംശം നല്ലപോലെ തുടച്ച ശേഷമിടുന്നതാണ് നല്ലത്. തൊലി നീക്കിയോ അല്ലാതെയോ ഇടാം. ഇതില്‍ ഒരു കഷ്ണം ചെറുനാരങ്ങയും മുറിച്ചിടാം. ഇത് ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിയ്ക്കാം. എന്നാല്‍ 5 ബദാമില്‍ കൂടുതല്‍ കഴിയ്ക്കരുത്

English summary

Try This Healthy Ways To Eat Almonds

Try This Healthy Ways To Eat Almonds, Read more to know about,
X
Desktop Bottom Promotion