For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

10 ദിവസത്തില്‍ വയര്‍ പോകാന്‍ ഇഞ്ചി മാജിക്

തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന സ്വാഭാവിക വഴികള്‍ പലതുമുണ്ട്. ഇതിലൊന്നാണ് ഇഞ്ചി.

|

തടിയും വയറും ഇന്നത്തെക്കാലത്ത് പലരേയും അലട്ടുന്ന ആരോഗ്യപ്രശ്‌നവും സൗന്ദര്യപ്രശ്‌നവുമാണ്. ഇത് അസുഖങ്ങള്‍ കാരണവും അസുഖങ്ങള്‍ ഇതു കാരണവുമെല്ലാമുണ്ടാകും.

അനാരോഗ്യകരമായ ഭക്ഷണ രീതികള്‍, വ്യായാമക്കുറവ്, മദ്യം പോലുള്ളവയുടെ അമിത ഉപയോഗം, സ്‌ട്രെസ് തുടങ്ങിയവയെല്ലാം തടിയ്ക്കും വയറിനുമെല്ലാം കാരണമാകാറുണ്ട്.

സ്ത്രീകളില്‍ പ്രസവം, ഗര്‍ഭധാരണം, മെനോപോസ് എന്നിവ തടി കൂടുന്നതിനും പ്രത്യേകിച്ചു വയര്‍ ചാടുന്നതിനമുള്ള കാരണമാണ്. ഇതിനു പുറകിലെ പ്രധാന കാരണം ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തന്നെയാണ്.

തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന സ്വാഭാവിക വഴികള്‍ പലതുമുണ്ട്. ഇതിലൊന്നാണ് ഇഞ്ചി. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചിയ്ക്ക് വയറും തടിയും കുറയ്ക്കാനും സാധിയ്ക്കും. ഇതു പ്രത്യേ രീതികളില്‍ ഉപയോഗിയ്ക്കണമെന്നു മാത്രം.

ഇതിലൊരു വഴിയാണ് ഇഞ്ചിയും നാരങ്ങയും ഉപയോഗിച്ചുള്ള ഒരു പ്രത്യേക വിദ്യ. ഇതെക്കുറിച്ചറിയൂ,

പഞ്ചസാരയുടെ തോത്

പഞ്ചസാരയുടെ തോത്

ഇഞ്ചി ശരീരത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിയ്ക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കു വഹിയ്ക്കുന്ന ഒന്നാണ്. ഇതുവഴി പ്രമേഹം നിയന്ത്രിയ്ക്കാനും ഒപ്പം തടി കുറയ്ക്കാനുമെല്ലാം സഹായിക്കുകയും ചെയ്യും. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ പ്രമേഹം കുറയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണിത്. ഒപ്പം തടിയും കുറയും.

ദഹനപ്രക്രിയ

ദഹനപ്രക്രിയ

ദഹനപ്രക്രിയ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. ഇഞ്ചി ഇതിനുള്ള നല്ലൊരു മരുന്നുമാണ്. ഇതുവഴി ശരീരത്തിലെ തടിയും കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇതിലെ നാരുകള്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്നു. വയര്‍ വീര്‍ക്കുന്നതു തടയാനും സഹായിക്കും.

ചൂടു വര്‍ദ്ധിയ്ക്കുന്നത്

ചൂടു വര്‍ദ്ധിയ്ക്കുന്നത്

ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് ഇഞ്ചി. ശരീരത്തിന്റെ ചൂടു വര്‍ദ്ധിയ്ക്കുന്നത് അപചയപ്രക്രിയ ശക്തിപ്പെടാന്‍ സഹായിക്കുന്നു. ഇത് തടിയും കൊഴുപ്പും കുറയ്ക്കുകയും ചെയ്യും. ശരീരത്തില്‍ വെളളം കെട്ടിക്കിടന്നുള്ള തടി കുറയ്ക്കാനും ഇത് ഏറെ സഹായകമാണ്.

നാരങ്ങയും

നാരങ്ങയും

നാരങ്ങയും പല ആരോഗ്യഗുണങ്ങളും ഒത്തിണങ്ങിയ ഒന്നാണ്. ഇതിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവ ശരീരത്തിലെ ടോക്‌സിനുകളും ഒപ്പം കൊഴുപ്പും പുറന്തള്ളാന്‍ സഹായിക്കുന്നു. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ ആശ്രയിക്കുന്ന ഒരു പ്രധാനപ്പെട്ട വഴിയാണ് നാരങ്ങാവെള്ളം. ശരീരത്തിന് ആവശ്യമായ ഊര്‍ജവും പോഷകങ്ങളും നല്‍കി തടി കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.

ഇഞ്ചിയും നാരങ്ങയും

ഇഞ്ചിയും നാരങ്ങയും

ഇഞ്ചിയും നാരങ്ങയും കലര്‍ന്നുള്ള പ്രത്യേക കോമ്പോ തടിയും ഒപ്പം വയറും കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിനു വേണ്ടി ഇതെങ്ങനെ തയ്യാറാക്കാമെന്നു നക്കൂ,

മിശ്രിതം

മിശ്രിതം

6 കപ്പു വെള്ളം, അതായത് ഒന്നര ലിറ്റര്‍ വെള്ളം, 5 ടേബിള്‍ സ്പൂണ്‍ അഥവാ 50 ഗ്രാം ഇഞ്ചി, 2 ചെറുനാരങ്ങയുടെ നീര് എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്.

ഇഞ്ചി

ഇഞ്ചി

വെളളം ചൂടാക്കുക. ഇത് തിളച്ചു തുടങ്ങുമ്പോള്‍ ഇഞ്ചി കഷ്ണങ്ങളാക്കിയത് ഇടുക. ഇത് ഒന്നു രണ്ടു മിനിറ്റ് ഇതില്‍ കിടന്നു തിളയ്ക്കണം. പിന്നീട് ഇതു തീയില്‍ നിന്നും വാങ്ങി വയ്ക്കുക.

ചെറുനാരങ്ങയുടെ നീര്

ചെറുനാരങ്ങയുടെ നീര്

10 മിനിറ്റിനു ശേഷം ഈ വെള്ളം ഊറ്റിയെടുത്ത് ചെറുചൂടാകുമ്പോള്‍. ഇതില്‍ ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിച്ചു കുടിയ്ക്കാം. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം. ദിവസവും അടുപ്പിച്ച് അല്‍പകാലം ഇതു ചെയ്യുക. ഫലമുണ്ടാകും.

വൈറ്റമിനുകളും ധാതുക്കളുമെല്ലാം

വൈറ്റമിനുകളും ധാതുക്കളുമെല്ലാം

തടിയും വയറും കുറയുക മാത്രമല്ല, മററു പല ആരോഗ്യഗുണങ്ങളും കലര്‍ന്ന ഒന്നാണിത്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്ന്. വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുമുണ്ട്. ഇഞ്ചിയില്‍ അമിനോ ആസിഡുകള്‍, മഗ്നീഷ്യം, അയേണ്‍, കാല്‍സ്യം, ഒമേഗ 3, ഒമേഗ 6 തുടങ്ങിയ പല ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

ശരീരത്തെ പല രോഗങ്ങളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്ന ഒന്നാണിത്.

ഈ വെള്ളത്തില്‍ അല്‍പം തേന്‍

ഈ വെള്ളത്തില്‍ അല്‍പം തേന്‍

ഈ വെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണ്. തടിയും വയറും കുറയ്ക്കാന്‍ മാത്രമല്ല, ബിപി കുറയ്ക്കാനും തേന്‍ ചേര്‍ത്ത ഈ പാനീയം സഹായകമാണ്. രുചി കൂട്ടാനും തേന്‍ കലര്‍ത്തിയ മിശ്രിതം സഹായകമാണ്.

കോള്‍ഡ്, വൈറല്‍ ഇന്‍ഫെക്ഷനുകള്‍

കോള്‍ഡ്, വൈറല്‍ ഇന്‍ഫെക്ഷനുകള്‍

കോള്‍ഡ്, വൈറല്‍ ഇന്‍ഫെക്ഷനുകള്‍ എന്നിവയെ ചെറുത്ത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നു കൂടിയാണിത്. വാതം, തൈറോയ്ഡ് എ്ന്നീ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

-fat-weight/articlecontent-pf90664-015961.html

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ അലിയിച്ചു കളഞ്ഞ് രക്തപ്രവാഹം ശക്തിപ്പെടുത്തി ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കാന്‍ ഇത് ഒരു ഉത്തമമായ വഴിയാണ്. കൊളസ്‌ട്രോള്‍ കുറയ്കുന്നതും തടി കുറയ്ക്കാന്‍ സഹായകമാണ്.

കറുവാപ്പട്ട,

കറുവാപ്പട്ട,

ഇതല്ലാതെയും പല രീതിയിലും ഇഞ്ചി തടിയും വയറും കുറയ്ക്കാനും സഹായിക്കാം. ഇഞ്ചിയും കറുവാപ്പട്ടയും കലര്‍ന്ന ഒരു മിശ്രതിമാണ് ഒന്ന്്.

ഇഞ്ചി, തേന്‍ , കറുവാപ്പട്ട, തുളസി എന്നിവ കലര്‍ത്തിയ മിശ്രിതം ഇതിന് ഏറെ നല്ലതാണ്. ഒരു കഷ്ണം ഇഞ്ചി ചതച്ചത്, 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി, 10 തുളസിയില എന്നിവ ഒരുമിച്ചിട്ടു വെള്ളം തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുത്ത് 1 ടീസ്പൂണ്‍ തേനൊഴിച്ചു കുടിയ്ക്കുക. ഇത് ദിവസവും ചെയ്യുന്നതു ഗുണം ചെയ്യും.

ഉപ്പു ചേര്‍ത്തു കുടിയ്ക്കുക

ഉപ്പു ചേര്‍ത്തു കുടിയ്ക്കുക

ഇഞ്ചിനീരും നാരങ്ങാനീരും തുല്യ അളവില്‍ കലര്‍ത്തുക. ഇതില്‍ ഒരു നുള്ള് ഉപ്പു ചേര്‍ത്തു കുടിയ്ക്കുക. രാവിലെ വെറുംവയറ്റില്‍ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. ഇതും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കും.

എള്ള്

എള്ള്

ഒരു സ്പൂണ്‍ എള്ള് കുതിര്‍ത്തുക. ഇത് ഇഞ്ചിയും ചേര്‍ത്ത് അരച്ച് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം. ഇതും വയറും തടിയും കുറയ്ക്കാന്‍ നല്ലതാണ്.

English summary

Try This Ginger Remedy To Reduce Belly Fat

Try This Ginger Remedy To Reduce Belly Fat, Read more to know about
Story first published: Monday, May 21, 2018, 12:39 [IST]
X
Desktop Bottom Promotion