For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കളയും വെളുത്തുള്ളിയും നാരങ്ങയും

വയര്‍ കുറയാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന ഇത

|

ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം സൗന്ദര്യത്തിനും പ്രാധാന്യം നല്‍കുന്നവരാണ് മിക്കവാറും പേര്‍. വയര്‍ ചാടുന്നതും കുടവയറുമെല്ലാം സ്ത്രീ പുരുഷഭേദമന്യേ പലരേയും ഒരുപോലെ ബാധിയ്ക്കുന്ന ഒന്നുമാണ്.

സൗന്ദര്യപ്രശ്‌നമായാണ് ആളുകള്‍ വയര്‍ ചാടുന്നതിനെ എടുക്കുന്നതെങ്കിലും ഇത് വളരെ പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്‌നം കൂടിയാണ്. മറ്റേതു ഭാഗത്തേക്കാളും വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഏറെ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുകയും ചെയ്യുന്നുണ്ട്. വേഗം കൊഴുപ്പടിഞ്ഞു കൂടുന്ന സ്ഥലമാണ് വയര്‍. എന്നാല്‍ ഇത് പോകാന്‍ ഏറെ ബുദ്ധിമുട്ടുമുണ്ടാകും.

വയര്‍ കുറയാന്‍ ഭക്ഷണനിയന്ത്രണവും വ്യായാമവും തന്നെയാണ് നല്ല വഴി. വയര്‍ കുറയാന്‍ സഹായിക്കുമെന്നു പറഞ്ഞ് പല മരുന്നുകളുടേയും പരസ്യം വിപണിയില്‍ വരാറുണ്ടെങ്കിലും ഇതൊന്നുംതന്നെ പ്രയോജനം നല്‍കില്ലെന്നതാണ് വാസ്തവം. മാത്രമല്ല, അല്‍പം പ്രയോജനം നല്‍കിയാലും അതിനിരിട്ടി പാര്‍ശ്വഫലങ്ങളുമുണ്ടാകും.

വയര്‍ കുറയാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന ഇത്തരം ചിലതിനെ കുറിച്ചറിയൂ, ഇവയില്‍ ഏതെങ്കിലുമൊക്കെ പരീക്ഷിയ്ക്കുന്നത് വയര്‍ കുറയാന്‍ ഏറെ സഹായകമാണ്.

ചെറുനാരങ്ങയും ചൂടുവെള്ളവും

ചെറുനാരങ്ങയും ചൂടുവെള്ളവും

ചെറുനാരങ്ങയും ചൂടുവെള്ളവും വയര്‍ കുറയാന്‍ സഹായിക്കുന്ന ഒരു പ്രധാന വഴിയാണ്. 1 ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക. വേണമെങ്കില്‍ തേനും ചേര്‍ക്കാം. ഇത് രാവിലെ വെറുംവയറ്റില്‍ അടുപ്പിച്ചു കുറച്ചു നാള്‍ കുടിയ്ക്കുക.

ഇഞ്ചി

ഇഞ്ചി

നാലു കപ്പു വെള്ളത്തില്‍ 2 ഇഞ്ചിയും നീളത്തിലെ ഇഞ്ചി അരിഞ്ഞിടുക. ഇത് നല്ലപോലെ തിളപ്പിച്ച ശേഷം വാങ്ങിവച്ച് ഊറ്റിയെടുക്കുക. ഇതിലേയ്ക്ക് ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക. ചൂടാറുമ്പോള്‍ ഒരു ടേബിള്‍സ്പൂണ്‍ തേനും കലര്‍ത്തുക. ഈ പാനീയം വെറുംവയറ്റിലും ദിവസവും പല തവണയായും കുടിയ്ക്കുക.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ടയും വയര്‍ കുറയ്ക്കാന്‍ പറ്റിയ വീട്ടുവൈദ്യമാണ്. കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. അല്ലെങ്കില്‍ കറുവാപ്പട്ട പൊടിച്ചതും തേനും കലര്‍ത്തി കഴിയ്ക്കാം. ചായയിലോ കാപ്പിയിലോ കറുവാപ്പട്ട പൊടിച്ചതു ചേര്‍ത്തിളക്കി കുടിയ്ക്കുന്നതും ഗുണം ചെയ്യും.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

വയര്‍ കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ് പുതിയില ചേര്‍ത്തു തയ്യാറാക്കുന്ന ഗ്രീന്‍ ടീ. ഒരു കപ്പു വെള്ളം പുതിന തിളപ്പിയ്ക്കുക. ഇത് ഗ്രീന്‍ ടീ ബാഗിലേയ്ക്ക് ഒഴിയ്ക്കുക. ഇത് അല്‍പം കഴിയുമ്പോള്‍ ഊറ്റിയെടുത്ത് അല്‍പം ചെറുനാരങ്ങാനീരും തേനും ചേര്‍ത്തിളക്കി കുടിയ്ക്കണം. ഇത് ദിവസവും പല തവണ കുടിയ്ക്കുന്നത് നല്ലതാണ്.

വെളുത്തുള്ളിയും ചെറുനാരങ്ങയും

വെളുത്തുള്ളിയും ചെറുനാരങ്ങയും

വെളുത്തുള്ളിയും ചെറുനാരങ്ങയും ചേര്‍ത്ത മിശ്രിതവും വയറ്റിലെ കൊഴുപ്പടിയുന്നതു തടയാന്‍ ഏറെ നല്ലതാണ്. ഒരു കപ്പു വെള്ളത്തില്‍ മൂന്നു വെളുത്തുള്ളി അല്ലി ചതച്ചിടുക. ഇത് തിളച്ചു കഴിയുമ്പോള്‍ വാങ്ങി ഇളംചൂടോടെ നാരങ്ങാനീരു പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുക. അല്ലെങ്കില്‍ ഇളംചൂടില്‍ ചെറുനാരങ്ങാവെള്ളം തയ്യാറാക്കുക. വെളുത്തുള്ളി 3 അല്ലി വെറുംവയറ്റില്‍ കടിച്ചു തിന്ന് മീതേ ഈ വെള്ളവും കുടിയ്ക്കുക. വയര്‍ കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണിത്.

കുക്കുമ്പര്‍

കുക്കുമ്പര്‍

2 ലിറ്റര്‍ വെള്ളത്തില്‍ 1 കുക്കുമ്പര്‍ കഷ്ണമാക്കിയത്. 1 ടീസ്പൂണ്‍ അരിഞ്ഞ ഇഞ്ചി, 10 പുതിനയില, ചെറുനാരങ്ങ കഷ്ണമാക്കിയത് എന്ന് എന്നിവ രാത്രി മുഴുവന്‍ ഇട്ടു വയ്ക്കുക. രാവിലെ ഈ വെള്ളം ഊറ്റിയെടുത്ത് വെറുംവയറ്റില്‍ കുടിയ്ക്കാം. ഈ വെള്ളം പലതവണയായി ദിവസവും കുടിയ്ക്കുക.

കുതിര്‍ത്ത ബദാം

കുതിര്‍ത്ത ബദാം

കുതിര്‍ത്ത ബദാം വയര്‍കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ധാരാളം ആരോഗ്യഗുണങ്ങളും ഇതു നല്‍കുന്നു. 3 ബദാം രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്തുക. രാവിലെ തൊലി കളഞ്ഞോ അല്ലാതെയോ വെറുംവയറ്റില്‍ കഴിയ്ക്കാം.

ഉലുവ

ഉലുവ

ഉലുവയിട്ടു തിളപ്പിച്ച വെള്ളത്തില്‍ അല്‍പം തേന്‍ കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വിദ്യയാണ്. വേണമെങ്കില്‍ ഇതിലല്‍പം തേന്‍ കലര്‍ത്തുകയും ചെയ്യാം.

തുളസിയില, കറിവേപ്പില

തുളസിയില, കറിവേപ്പില

ഒരു പിടി തുളസിയില, ഒരു പിടി കറിവേപ്പില എന്നിവ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുത്ത് തേന്‍ കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും വയര്‍ കുറയാന്‍ ഏറെ നല്ലതാണ്

അടുപ്പിച്ചു ചെയ്യുന്നത്

അടുപ്പിച്ചു ചെയ്യുന്നത്

ഇത്തരം വഴികളില്‍ ഏതെങ്കിലുമൊക്കെ മാറി മാറി അടുപ്പിച്ചു ചെയ്യുന്നത് വയറ്റിലെ കൊഴുപ്പും വയറു ചാടുന്നതും ഒഴിവാക്കാന്‍ സഹായിക്കും. ഇത് അടുപ്പിച്ചു ചെയ്യുകയും വേണം.

Read more about: belly fat health body
English summary

Try These Easy Home Remedies To Reduce Belly Fat

Try These Easy Home Remedies To Reduce Belly Fat, read more to know about,
Story first published: Wednesday, January 10, 2018, 11:56 [IST]
X
Desktop Bottom Promotion