അമിതവണ്ണം കുറയ്ക്കാന്‍ പരമ്പരാഗത വൈദ്യം

Posted By:
Subscribe to Boldsky

അമിതവണ്ണവും വയറുമെല്ലാം പലരുടേയും ഉറക്കം കെടുത്തുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. പലരും ഇതു സൗന്ദര്യപ്രശ്‌നമായാണ് കണക്കാക്കുകയെങ്കിലും സൗന്ദര്യത്തേക്കാളേറെ ആരോഗ്യപരമായ പല പ്രശ്‌നങ്ങളും ഇതുകൊണ്ടുണ്ടാകും. ഇത്തരം പ്രശ്‌നങ്ങള്‍ ചില രോഗങ്ങള്‍ കാരണമുണ്ടാകും. പലവിധ രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

തടിയും വയറും കൂടുന്നതിന്റെ അടിസ്ഥാന കാരണം എല്ലാവര്‍ക്കുമറിയാവുന്നതുപോലെത്തന്നെ ഭക്ഷണശീലങ്ങളും വ്യായാമക്കുറവുമാണ്. ഇതുരണ്ടും തടിയും വയറും ചാടുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. ഇതിനു പുറമേ പാരമ്പര്യം, സ്‌ട്രെസ്, ചില അസുഖങ്ങള്‍, ചില മരുന്നുകള്‍ തുടങ്ങിയവയെല്ലാം അമിതവണ്ണത്തിനും വയര്‍ ചാടുന്നതിനും കാരണമാകാറുമുണ്ട്.

ആണിന്റെ മോതിരവിരല്‍ വലുതെങ്കില്‍ ആ കാര്യം

വയറും തടിയും കുറയ്ക്കുന്നതിന് കൃത്രിമ വഴികളുടെ പുറകേ പോകാത്തതാണ് ഏറ്റവും നല്ലത്.

തടിയും വയറുമെല്ലാം കുറയ്ക്കാന്‍ നാടന്‍ വൈദ്യങ്ങളും ഒറ്റമൂലി പ്രയോഗങ്ങളുമെല്ലാം ധാരാളമുണ്ട്. പരമ്പരാഗത വൈദ്യത്തിന്റെ കൂട്ടത്തില്‍ പെടുന്ന ഇവ തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടു വരുന്നവ മാത്രമല്ല, യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ ഗുണം നല്‍കുന്നവ കൂടിയാണ്. ഇത്തരം വഴികള്‍ കൃത്യമായി പിന്‍തുടര്‍ന്നാല്‍ ഗുണം ലഭിയ്ക്കുമെന്ന കാര്യത്തില്‍ സംശയവും വേണ്ട.

തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഇത്തരം ചില നാടന്‍ പ്രയോഗങ്ങളെക്കുറിച്ചറിയൂ, ഇത് കൃത്യമായ ഫലം തരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിനുള്ള ചേരുവകള്‍ പലതും അടുക്കയളില്‍ നിന്നും നമ്മുടെ തൊടിയില്‍ നിന്നും ലഭിയ്ക്കുന്നവയുമാണ്. അല്‍പനാള്‍ അടുപ്പിച്ച് കൃത്യമായി ഇവ ചെയ്താല്‍ ഗുണം ഉറപ്പുമാണ്.

English summary

Traditional Kerala Medicines To Reduce Overweight

Traditional Kerala Medicines To Reduce Overweight, read more to know about these medicines,