ഒരു മാസം തുടര്‍ച്ചയായി ഒരു മുട്ടയുടെവെള്ള കഴിക്കാം

Posted By:
Subscribe to Boldsky

മുട്ട നമുക്കെല്ലാം പരിചിതമായ ഒരു ഭക്ഷണമാണ്. ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് മുട്ട. മുട്ട മഞ്ഞയും വെള്ളയും എല്ലാം നമ്മള്‍ കഴിക്കാറുണ്ട്. എന്നാല്‍ ആരോഗ്യഗുണങ്ങള്‍ മുട്ടയുടെ മഞ്ഞക്കാണോ അതോ മുട്ടയുടെ വെള്ളക്കാണോ കൂടുതല്‍ എന്ന് പലര്‍ക്കും അറിയില്ല. മുട്ട ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് പല വിധത്തില്‍ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ മുട്ടയുടെ മഞ്ഞക്ക് പകരം എന്നും രാവിലെ ഒരു മുട്ട വെള്ള വീതം കഴിച്ചു നോക്കൂ. ഇത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ബീജത്തെ നശിപ്പിക്കും ഭക്ഷണങ്ങള്‍ ഇവ

പലരും മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് കൊളസ്‌ട്രോള്‍, കൊഴുപ്പ് എന്നിവ വര്‍ദ്ധിപ്പിക്കും എന്ന് സംശയിക്കുന്നു. എന്നാല്‍ ഇത് ഒരിക്കലും ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല. മാത്രമല്ല ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മുട്ടയുടെ മഞ്ഞയേക്കാള്‍ മുട്ടയുടെ വെള്ളക്കാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ ഉള്ളത്. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് മുട്ടയുടെ വെള്ള കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

കൊളസ്‌ട്രോള്‍ കുറക്കാം

കൊളസ്‌ട്രോള്‍ കുറക്കാം

മുട്ട കഴിക്കുന്നതിന് ഭയക്കുന്നത് പലപ്പോഴും കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കും എന്നത് കൊണ്ടാണ്. എന്നാല്‍ മുട്ട കഴിക്കുമ്പോള്‍ ഇനി കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും എന്ന ഭയം വേണ്ട. മുട്ടയുടെ വെള്ള കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്നു. എല്ലാ വിധത്തിലുള്ള ആ രോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മുട്ടയുടെ വെള്ള സഹായിക്കുന്നു.

ഹൃദയത്തിന് ആരോഗ്യം

ഹൃദയത്തിന് ആരോഗ്യം

ഹൃദയസംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നത്തെ കാലത്തുള്ളത്. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് മുട്ടയുടെ വെള്ള. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 കലോറി കുറവ്

കലോറി കുറവ്

കലോറി കുറഞ്ഞ നല്ലൊരു ഭക്ഷണമാണ് മുട്ടയുടെ വെള്ള. മാത്രമല്ല മുട്ടയുടെ മഞ്ഞയില്‍ കലോറിയുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ളയില്‍ കലോറി വളറെ കുറവാണ്.

പ്രോട്ടീന്‍ സമ്പുഷ്ടം

പ്രോട്ടീന്‍ സമ്പുഷ്ടം

പ്രോട്ടീന്‍ സമ്പുഷ്ടമാണ് മുട്ട. മാത്രമല്ല മുട്ടയുടെ വെള്ളയില്‍ വളരെ കൊഴുപ്പ് കുറഞ്ഞ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് വളരെ ഗുണകരമാണ്. മാത്രമല്ല ഇത് വിശപ്പിനെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

പേശികളുടെ ആരോഗ്യം

പേശികളുടെ ആരോഗ്യം

മസിലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മുട്ടയുടെ വെള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് എല്ലാ അര്‍ത്ഥത്തിലും പേശികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു.

ബിപി കുറക്കുന്നു

ബിപി കുറക്കുന്നു

ബിപി ഇന്നത്തെ കാലത്തെ ജീവിത സാഹചര്യങ്ങളില്‍ ഏറ്റവും വില്ലനാവുന്ന ഒന്നാണ്. എന്നാല്‍ ഇതിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ള സ്ഥിരമായി കഴിക്കുന്നത് ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

ഡി എന്‍ എ പ്രശ്‌നങ്ങള്‍

ഡി എന്‍ എ പ്രശ്‌നങ്ങള്‍

ഡി എന്‍ എ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മുട്ടയുടെ വെള്ള. മാത്രമല്ല മുട്ടയുടെ വെള്ളയില്‍ ഉള്ള വിറ്റാമിന്‍ ബി കോശസംബന്ധമായുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു.

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന കാര്യത്തിനും വളരെയധികം സഹായിക്കുന്നു മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ള സ്ഥിരമായി രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും കാഴ്ച സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

തടി കുറക്കാന്‍

തടി കുറക്കാന്‍

തടി കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് മുട്ടയുടെ വെള്ള. തടിക്കും എന്ന് കരുതി എല്ലാ വിധത്തിലുള്ള ആഹാര സാധനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി മുട്ട പോലും കഴിക്കാതിരിക്കുന്നു. എന്നാല്‍ ദിവസവും മുട്ടയുടെ വെള്ള കഴിക്കുന്നത് ആരോഗ്യത്തിന് സഹായിക്കുകയും തടി കുറക്കുകയും ചെയ്യുന്നു.

എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം

പൊട്ടാസ്യത്തിന്റെ കലവറയാണ് മുട്ടയുടെ വെള്ള. ഇത് കഴിക്കുന്നത് എല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല ഇതിലുള്ള മിനറല്‍സ് എല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

English summary

Top ten health benefits of egg white

Egg white are usually recommended because of the health benefits. Here are some health benefits of egg white.
Story first published: Saturday, March 10, 2018, 16:10 [IST]