For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈനഖങ്ങളെ സംരക്ഷിക്കാം

|

നാം നമ്മുടെ നഖങ്ങൾക്ക് വേണ്ടതിലധികം ശ്രദ്ധ കൊടുത്തുകൊണ്ട് അവയ്ക്ക് നിറങ്ങളൊക്കെ ചാർത്തി കാത്തു പരിപാലിച്ചു കൊണ്ടുപോകുമ്പോഴായിരിക്കാം ചിലപ്പോൾ ദുരവസ്ഥ എന്നപോലെ നഖങ്ങളിൽ അണുബാധകൾ കടന്നുവരുന്നത്. ഇത് നാമെല്ലാവരെയും ആകപ്പാടെ തകർത്തുകളയുന്ന ഒന്നാണ്. നമ്മുടെ ചില നഖങ്ങളുടെ അഗ്രഭാഗങ്ങൾ മഞ്ഞ നിറമാകുകയും വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നതുമാണ് ഇത്തരം അണുബാധകളുടെ ആദ്യലക്ഷണം. ഈ രോഗാവസ്ഥ മറ്റു നഖഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കുകയും നഖങ്ങളുടെ നിറചാതുര്യത്തെ പെട്ടെന്ന് തന്നെ നഷ്ടപ്പെടുത്തി കളയുന്നതും നമ്മെ സങ്കടത്തിലാഴ്ത്തും.

ചില സാഹചര്യങ്ങളിൽ ഈ രോഗാവസ്ഥ വളരെയധികം വേദനപ്പെടുത്തുന്നതും അസ്വസ്ഥത ഉളവാക്കുന്നതുമായ ഒന്നാണ്. അതുകൊണ്ട് ഈ രോഗത്തിൻറെ ആദ്യഘട്ടങ്ങളിൽ തന്നെ അണുബാധയെ പ്രതിരോധിക്കാനായി പ്രതിവിധികൾ ആരംഭിക്കേണ്ടതുണ്ട്. ശരിയായ മുൻകരുതലുകളും ചികിത്സാവിധികളുമൊക്കെ നേരത്തെ തന്നെ സ്വീകരിക്കുന്നതുവഴി ഇത്തരം ദുരവസ്ഥകളെ ഒഴിവാക്കാവുന്നതാണ്.നഖങ്ങളിലുണ്ടാകുന്ന വീക്കവും, കട്ടികൂടലും, പൊളിഞ്ഞു പോകലുകളും ഒക്കെ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.. പെട്ടെന്ന് തന്നെ ചികിത്സിച്ചില്ലെങ്കിൽ നിങ്ങളുടെ നഖങ്ങളിൽ പൊട്ടൽ വീഴുകയും നഖങ്ങൾ വിണ്ടുകീറി നഷ്ടപ്പെട്ടു പോകാൻ ഇടവരുത്തുകയും ചെയ്യും.

താഴെപ്പറയുന്ന സാഹചര്യസ്ഥിതികളിലാണ് ഈ രോഗാവസ്ഥ കൂടുതലായും കണ്ടുവരുന്നത്

താഴെപ്പറയുന്ന സാഹചര്യസ്ഥിതികളിലാണ് ഈ രോഗാവസ്ഥ കൂടുതലായും കണ്ടുവരുന്നത്

ചർമ്മത്തിലെ പി.എച്ച് അളവിലെ അസന്തുലിതാവസ്ഥ

രോഗപ്രതിരോധക ശേഷി കുറഞ്ഞ ശരീരപ്രകൃതി

നഖങ്ങളിൽ പരിസ്ഥിതിയിലെ അഴുക്കും പൊടിയുമൊക്കെ കടന്നുകൂടുന്നത് വഴി

പ്രമേഹം

മോശമായ വ്യക്തിഗത ശുചിത്വനിലപാട്

ഒണിയ്ക്കോമൈക്കോസിസ് എന്ന രോഗാവസ്ഥ ഓരോ ആളുകളിലും വ്യത്യസ്തമായിട്ടായിരിക്കും അനുഭവപ്പെടുക. മറ്റൊരാളുടെ സ്വകാര്യ സാധനങ്ങളായ ഷൂസുകളും നെയിൽ കട്ടറുകളും ഒക്കെ ഉപയോഗിക്കുന്നതുവഴി ഇത് പകരാൻ സാധ്യതയുണ്ട്. അതുപോലെതന്നെ ഒരു കായികാഭ്യാസയുടെ കാൽപ്പാദങ്ങളിൽ ഫംഗസും അണുബാധയും ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.. ഇറുകിയതും, നനഞ്ഞതും, വായു കടത്തിവിടാത്തതുമായ ഷൂസുകൾ ഉപയോഗിക്കുന്നതുവഴി ഇത്തരം അണുബാധകൾ ഉണ്ടാകാൻ ഇടയാക്കും.

നിലവാരമില്ലാത്ത ഉൽപ്പന്നങ്ങളുടെ ഉപയോഗം മൂലം..

ഒരു സുരക്ഷിത ഷൂ ഇല്ലാതെ ജിംനേഷ്യവും സ്വിമ്മിങ്ങ് പൂളുമൊക്കെ ഉപയോഗിക്കുന്നത്.

മുൻകരുതലുകൾ കൈക്കൊള്ളേണ്ടതാണ്

മുൻകരുതലുകൾ കൈക്കൊള്ളേണ്ടതാണ്

നഖം കടിക്കുമ്പോൾ മുറിവ് ഉണ്ടാകുന്നതുവഴി അണുബാധയ്ക്ക് ശരീര ചർമ്മത്തിലേക്ക് കയറാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നു.

നേരത്തെ പറഞ്ഞപോലെ തന്നെ ഇത്തരം അണുബാധകളെ ചെറുത്തു നിർത്താനായി നിങ്ങൾ നേരത്തെതന്നെ വേണ്ട മുൻകരുതലുകൾ കൈക്കൊള്ളേണ്ടതാണ്. എല്ലാത്തരം ഫംഗസുകളേയും നമുക്ക് എളുപ്പത്തിൽ ചികിത്സിച്ചു ഭേദമാക്കാനാവും. അതിനായി നിങ്ങൾ വിലകൂടിയ മരുന്നുകളൊന്നും തേടി പുറത്തുപോവേണ്ട ആവശ്യമില്ല. നമ്മുടെ വീട്ടിൽ തന്നെ കണ്ടെത്താവുന്ന ചില നുറുങ്ങു വിദ്യകൾ ഇവിടെയുണ്ട്. അവയെപ്പറ്റി വായിച്ചറിഞ്ഞ് ഇത്തരം ദുരവസ്ഥകളെ നമുക്ക് അകറ്റി നിർത്താം.

നുറുങ്ങു വിദ്യകൾ; ആപ്പിൾ പഴ ലായിനി (ACV)

നുറുങ്ങു വിദ്യകൾ; ആപ്പിൾ പഴ ലായിനി (ACV)

ആപ്പിൾ പഴ ലായിനിയിൽ അടങ്ങിയിരിക്കുന്ന ആസിഡിക്ക് ധാതുക്കൾക്ക് നഖങ്ങളിലുണ്ടാവുന്ന ഫംഗസിനെതിരെ പ്രവർത്തിക്കാനും ഇത് പടരുന്നത് തടഞ്ഞു നിർത്താനുമുള്ള പ്രത്യേക ശേഷിയുണ്ട്. ഇത് ബാക്ടീരിയയും ഫംഗസിനേയും നിർമ്മാർജ്ജനം ചെയ്തു കൊണ്ട് കൈനഖങ്ങൾക്ക് അഴകും ഭംഗിയും കൈവരിക്കാൻ സഹായിക്കുന്നു. നിങ്ങൾ ആകേ ചെയ്യേണ്ടത് ഒരേ അളവിൽ വെള്ളവും ആപ്പിൾ വിനാഗിരിയും എടുത്ത് മിക്സ് ചെയ്തശേഷം ഈ ലായനിയിൽ നിങ്ങളുടെ രോഗബാധിതമായ കൈനഖകങ്ങൾ മുക്കിവയ്ക്കുക എന്നതാണ്.

ദിവസവും അര മണിക്കൂർ വീതം ഇങ്ങനെ ചെയ്യാം.. കൈനഖങ്ങൾ നനച്ചെടുത്തശേഷം ശേഷം അവയെ പൂർണ്ണമായും ഉണങ്ങാനനുവദിക്കുക. അണുബാധ അപ്രത്യക്ഷമാവുന്നത് വരെ ഈ പ്രതിവിധി ആവർത്തിക്കുക. ആപ്പിൾ വിനെഗർ എന്ന ലായിനി നെയ്ൽ ഫംഗസ് രോഗത്തിനുള്ള ഏറ്റവും നല്ല ചികിത്സാവിധിയാണെന്ന് ഡോക്ടർമാർ പരാമർശിച്ചിട്ടുണ്ട്.. ഇതിൻറെ ഉപയോഗം കൊണ്ട് നിരവധിയാളുകളിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

അരിമാവും ആപ്പിൾപഴത്തിൽ നിന്നെടുത്ത വിന്നാഗിരിയും കൊണ്ട്

അരിമാവും ആപ്പിൾപഴത്തിൽ നിന്നെടുത്ത വിന്നാഗിരിയും കൊണ്ട്

ആപ്പിൾ പഴത്തിൽ നിന്നെടുത്ത വിന്നാഗിരി അരിമാവിനോടൊപ്പം ചേർത്തുപയോഗിച്ചാൽ മികച്ച ഫലം കണ്ടെത്താനാവും. ഇത് നിങ്ങളുടെ നഖങ്ങളിലെ ഫംഗസിനെ എക്സ്ഫോളിയേറ്റ് ചെയ്തു കളയാൻ സഹായിക്കുന്ന മികച്ചൊരു പ്രതിരോധ ലായിനിയാണ്. ഈ പേസ്റ്റ് രോഗബാധിതമായ നിങ്ങളുടെ നഖങ്ങളിൽ പതുക്കെ തേച്ചുരയ്ക്കുക. ആഴ്ചയിൽ രണ്ടുമൂന്നു തവണ ഇങ്ങനെ ചെയ്യുന്നത് വഴി ഫംഗസിനെ അകറ്റിനിർത്താം.

തേയില തൈ എണ്ണ

തേയില തൈ എണ്ണ

ഔഷധ സമൃദ്ധമായ ഈ എണ്ണയിൽ ആൻറി - ഫംഗൽ കണ്ടന്റുകളും ആൻറിസെപ്റ്റിക് പ്രോപ്പർട്ടിസും ധാരാളമായടങ്ങിയിട്ടുണ്ട്. ഇത് നഖത്തിലെ ഫംഗസിനെതിരെ പ്രവർത്തിക്കാൻ ഏറെ ഫലപ്രദമാണ്. നിങ്ങളാകെ ചെയ്യേണ്ടത് ഈ എണ്ണയോടൊപ്പം കുറച്ച് ഒലിവ് ഓയിലും വെളിച്ചെണ്ണയും മിക്സ് ചെയ്തെടുക്കുക..

ഒരു ചെറിയ പഞ്ഞിക്കഷണം ഉപയോഗിച്ചുകൊണ്ട് ഈ മിക്സ് രോഗബാധിതമായ നഖങ്ങളിൽ തേച്ചുപിടിപ്പിക്കുക. 10 മിനിറ്റ് കാത്തിരുന്ന ശേഷം ഒരു ടൂത്ത്ബ്രഷ് ഉപയോഗിച്ചുകൊണ്ട് പതുക്കെ ചുരണ്ടിക്കളയാവുന്നതാണ്. മികച്ച ഫലങ്ങൾ ലഭിക്കുന്നതിനായി ദിവസത്തിൽ 2-3 തവണ വീതം ഇങ്ങനെ ചെയ്യാം.

ബേക്കിങ്ങ് സോഡാ

ബേക്കിങ്ങ് സോഡാ

നഖങ്ങളിൽ ഉണ്ടാവുന്ന ഫംഗസിനെ പ്രതിരോധിക്കാനും അകറ്റിനിർത്താനുമായി നിങ്ങൾക്ക് ബേക്കിങ്ങ് സോഡാ ഉപയോഗിക്കാം.. ഇതിനായി വേണ്ട സാമഗ്രികൾ 4 കപ്പ് ചൂടുവെള്ളവും ½ കപ്പ് ബേക്കിംഗ് സോഡയും, ¼ കപ്പ് 3% ഹൈഡ്രജൻ പെറോക്സൈഡും, ½ കപ്പ് എപ്സം ഉപ്പുമാണ്. ഇവയെല്ലാം ശരിയായി മിക്സ് ചെയ്തെടുത്ത ശേഷം, ¼ കപ്പ് വൈറ്റ് വിനാഗിരി കൂടി ചേർക്കുക.

തയ്യാറാക്കിയെടുത്ത ഈ പാനീയത്തിൽ രോഗബാധിതമായ നഖങ്ങളുള്ള നിങ്ങളുടെ കൈകാലുകൾ 10 മിനിറ്റു നേരം മുക്കിവയ്ക്കുക. അതിനുശേഷം ശുദ്ധജലമുപയോഗിച്ച് കളയാവുന്നതാണ്. ദിവസത്തിൽ രണ്ടുതവണ വീതം ഇങ്ങനെ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ മികച്ച ഫലങ്ങൾ കണ്ടെത്താനാവും.

Read more about: health tips ആരോഗ്യം
English summary

top-home-remedies-to-treat-nail-fungus

Some of our nails are yellow and the appearance of white spots is the primary cause of these infections.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more