സ്ത്രീകള്‍ പച്ചവെളുത്തള്ളി അധികം കഴിയ്ക്കരുത്‌

Posted By:
Subscribe to Boldsky

വെളുത്തുള്ളി ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. ആന്റിഓക്‌സിഡന്റുകളുടെ കലവറ, അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്.

വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകമാണ് ഈ ഗുണങ്ങള്‍ ഇതിനു നല്‍കുന്നത്. ഇത് നല്ലൊരു ആന്റിഓക്‌സിഡന്റാണ്. ക്യാന്‍സറടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരവഴി.

പ്രധാനമായും വയറ്റിലെ പല പ്രശ്‌നങ്ങള്‍്ക്കുമുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. ഗ്യാസ്, അസിഡിറ്റി, ദഹനപ്രശ്‌നങ്ങള്‍ക്കെല്ലാം ഇതു നല്ലൊരു പ്രതിവിധിയാണ്. ശരീരത്തിന്റ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും അണുബാധകളറ്റാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

വെളുത്തുള്ളി പല രൂപത്തിലും കഴിയ്ക്കാം. ചുട്ടും വേവിച്ചും പച്ചയ്ക്കും പാലില്‍ ചേര്‍ത്തും തേന്‍ ചേര്‍ത്തുമെല്ലാം ഇതു കഴിയ്ക്കാവുന്നതാണ്.

പച്ചവെളുത്തുള്ളി കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതിന് ആരോഗ്യഗുണങ്ങളുമുണ്ട്. എന്നാല്‍ പച്ചവെളുത്തുള്ളി അമിതമായി കഴിയ്ക്കുന്ന ശീലം ആരോഗ്യപരമായ ദോഷങ്ങള്‍ക്കു വഴിയൊരുക്കും. ഇതെക്കുറിച്ചറിയൂ,

ആമാശയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്

ആമാശയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്

ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പച്ചവെളുത്തുള്ളി നല്ലതാണ്. എന്നാല്‍ ഇത് അധികം ഉപയോഗിയ്ക്കുന്നത് വയറ്റിലെ ഗ്യാസ്ട്രിക് മ്യൂകസ് മെംമ്പ്രേയ്‌നെ ബാധിയ്ക്കുന്നു. ഇത് ആമാശയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ലിവറില്‍

ലിവറില്‍

പച്ചവെളുത്തുള്ളി അമിതമായി ഉപയോഗിയ്ക്കുന്നത് ലിവറിന്റെ ആരോഗ്യത്തേയും കേടുവരുത്തും. ഇത് അമിതമായാല്‍ ടോക്‌സിന്‍ എന്ന രീതിയില്‍ ലിവറില്‍ പ്രവര്‍ത്തിയ്ക്കും.

ദഹനേന്ദ്രിയം

ദഹനേന്ദ്രിയം

ചിലരുടെ ദഹനേന്ദ്രിയം ഏറെ സെന്‍സിറ്റീവായിരിക്കും. ഇവര്‍ പച്ചവെളുത്തുള്ളി കഴിയ്ക്കുന്നത് മനംപിരട്ടലിനും ഛര്‍ദിയ്ക്കുമെല്ലാം ഇടയാക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

വജൈനല്‍ അണുബാധ

വജൈനല്‍ അണുബാധ

സ്ത്രീകളുടെ വജൈനല്‍ അണുബാധയകറ്റാല്‍ വെളുത്തുള്ളി വയ്ക്കുന്ന ചികിത്സാരീതിയുണ്ട്. എന്നാല്‍ അതേ സമയം അമിതമായി സ്ത്രീകള്‍ പച്ചവെളുത്തുള്ളി കഴിച്ചാല്‍ യീസ്റ്റ് അണുബാധയ്ക്കുള്ള സാധ്യതയേറെയാണ്. കാരണം വജൈനല്‍ ഭാഗത്തെ കോശങ്ങള്‍ ഏറെ മൃദുവാണ്. വെളുത്തുള്ളി കൂടുതല്‍ കഴിയ്‌മ്പോള്‍ ഈ കോശങ്ങള്‍ക്ക് ദോഷകരമായ സ്വാധീനമാണ് ഉണ്ടാകുന്നത്.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് അമിതമായി പച്ചവെളുത്തുള്ളി കഴിയ്ക്കുന്നത് മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകും. ഇത് ശരീരത്തില്‍ കൂടുതല്‍ ചൂടുല്‍പാദിപ്പിയ്ക്കുന്നതാണ് കാരണം.

ബിപി

ബിപി

ബിപിയ്ക്കു മരുന്നു കഴിയ്ക്കുന്നവര്‍ പച്ചവെളുത്തുള്ളി അധികം കഴിയ്ക്കരുത്. വെളുത്തുള്ളിയ്ക്ക ബിപി കുറയ്ക്കാനുള്ള സ്വാഭാവിക കഴിവുണ്ട്. ഇതിനൊപ്പം മരുന്നു കൂടിയാകുമ്പോള്‍ ബിപി ക്രമാതീതമായി കുറയും.

ബ്ലീഡിംഗ്

ബ്ലീഡിംഗ്

ഇതുപോലെ രക്തം കട്ടി കുറയാന്‍ മരുന്നു കഴിയ്ക്കുന്നവരും ശ്രദ്ധിയ്ക്കണം. വെളുത്തുള്ളിയ്ക്കു രക്തം കട്ടി കുറയ്ക്കാനുള്ള കഴിവുള്ളതുകൊണ്ടുതന്നെ മരുന്നുകള്‍ കൂടിയാകുമ്പോള്‍ ബ്ലീഡിംഗ് കൂടുതലാകും.

എക്‌സീമ

എക്‌സീമ

എക്‌സീമ പോലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്കും ചിലപ്പോള്‍ വെളുത്തുള്ളിയുടെ അമിതഉപയോഗം വഴി വയ്ക്കും. ചര്‍മത്തില്‍ പാടുകളുണ്ടാകുന്നതിന് ഇത് കാരണമാകുന്നു.

മൈഗ്രേനുണ്ടാക്കാനും

മൈഗ്രേനുണ്ടാക്കാനും

പച്ചവെളുത്തുള്ളി മൈഗ്രേനുണ്ടാക്കാനും ഇടയാക്കുംശരീരത്തിലെ പ്രധാനപ്പെട്ട നാഡിയായ ട്രിഗ്മൈനല്‍ നാഡിയെ ഉത്തേജിയ്പ്പിയ്ക്കുകയും ഇതുവഴി ന്യൂറോപെപ്‌റ്റൈഡുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിയ്ക്കുകയും തലവേദനയുണ്ടാക്കുകയും ചെയ്യുന്നു.

മസില്‍ വേദന

മസില്‍ വേദന

ചിലരിലെങ്കിലും മസില്‍ വേദനകള്‍ക്ക് വെളുത്തുള്ളി കഴിയ്ക്കുന്നതു കാരണമാകും. പെംഫിഗസ് എന്നൊരു ഓട്ടോഇമ്യൂണ്‍ രോഗത്തിനും വെളുത്തുള്ളിയുടെ അമിത ഉപയോഗം വഴിയൊരുക്കും.

പച്ചവെളുത്തുള്ളി

പച്ചവെളുത്തുള്ളി

പച്ചവെളുത്തുള്ളി അമിതമായി കഴിച്ചാലാണ് ഇത്തരം ദോഷങ്ങള്‍. ഇത് വേവിച്ചോ ചുട്ടോ കഴിയ്ക്കാം. അല്ലെങ്കില്‍ മിതമായും കഴിയ്ക്കാം

English summary

Too Much Raw Garlic Side Effects For The Body

Too Much Raw Garlic Side Effects For The Body, Read more to know about,
Story first published: Monday, February 5, 2018, 14:06 [IST]
Subscribe Newsletter