For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലെ കൊഴുപ്പ് ഗുരുതരമാണ്, കാരണം

വയറ്റിലെ കൊഴുപ്പ് ഗുരുതരമാണ്, കാരണം

|

വയര്‍ ചാടുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ചും ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍, എന്തിന് ചിലപ്പോള്‍ കുട്ടികളില്‍ പോലും കണ്ടു വരുന്ന ഒരു പ്രശ്‌നമാണിത്.

വയര്‍ ചാടുന്നതിന് പല കാരണങ്ങളുമുണ്ട്. ഇതില്‍ പാരമ്പര്യവും ഭക്ഷണവും ശീലങ്ങളുമെല്ലാം ഏറെ പ്രധാനപ്പെട്ടതുമാണ്. അമിത ഭക്ഷണം വയര്‍ ചാടുന്നതിന് പ്രധാനപ്പെട്ട ഒരു കാരണമാണ്. പ്രത്യേകിച്ചും വറുത്തതും പൊരിച്ചതുമെല്ലാം. ഇതുപോലെ വലിച്ചു വാരി കഴിയ്ക്കുന്നതും സമയം തെറ്റി കഴിയ്ക്കുന്നതും ചവച്ചരയ്ക്കാതെ കഴിയ്ക്കുന്നതുമെല്ലാം ഏറെ ദോഷങ്ങള്‍ വരുത്തും.

വയര്‍ ചാടുന്നത് പലരും സൗന്ദര്യ പ്രശ്‌നമായാണ് കാണുന്നത്. എന്നാല്‍ സൗന്ദര്യ പ്രശ്‌നത്തേക്കാളേറെ ഇതൊരു ആരോഗ്യ പ്രശ്‌നമാണെന്നതാണ് വാസ്തവം. ചില പ്രത്യേക രോഗങ്ങള്‍ കൊണ്ട് കൊഴുപ്പു വയറ്റില്‍ അടിഞ്ഞു കൂടും. എന്നാല്‍ കൊഴുപ്പു വയറ്റില്‍ അടിഞ്ഞു കൂടുന്നതു കൊണ്ട് പല അസുഖങ്ങളും വരികയും ചെയ്യും.

വയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു കൊണ്ടുള്ള ദോഷങ്ങള്‍ എന്തെല്ലാമെന്നറിയൂ, ഇതു വരുത്തി വയ്ക്കുന്ന രോഗങ്ങള്‍ എന്തൊക്കെയെന്നറിയൂ,

വയറ്റിലെ കൊഴുപ്പ്

വയറ്റിലെ കൊഴുപ്പ്

വയറ്റിലെ കൊഴുപ്പ് വിസറല്‍ കൊഴുപ്പാണ്. ഇത് ഇന്‍ഫ്‌ളമേറ്ററി കണികകള്‍ ഉണ്ടാക്കാന്‍ ഇടയാക്കും. ഈ കണികകള്‍ ഇത് ലിവറിലേയ്ക്ക് നേരിട്ടിറങ്ങും. ലിവറില്‍ തടിപ്പും പഴുപ്പും മറ്റെല്ലാമുണ്ടാകും. ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളേയും മറ്റു പ്രവര്‍ത്തനങ്ങളേയും ഈ കൊഴുപ്പ് ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും. ഇതു വഴി പല തരം അസുഖങ്ങള്‍ക്ക് ഇട വരുത്തും.

ടൈപ്പ് 2 പ്രമേഹം

ടൈപ്പ് 2 പ്രമേഹം

ശരീരത്തിലെ മറ്റേതു ഭാഗത്തെ കൊഴുപ്പിനേക്കാളും വയറ്റിലെ കൊഴുപ്പ് ടൈപ്പ് 2 പ്രമേഹത്തിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. വയറ്റില്‍ അടിഞ്ഞു കൂടുന്ന വിസറല്‍ ഫാറ്റ് ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിയ്ക്കുന്നതാണ് കാരണം. ഷുഗര്‍ കൂടുതലുള്ള ഭക്ഷണം കഴിയ്ക്കുമ്പോള്‍ ശരീരത്തിലെ രക്തം ഷുഗറും ഇന്‍സുലിനും കൂടുതല്‍ ആഗിരണം ചെയ്യുന്നു. ഇത് കോശങ്ങള്‍ വലിച്ചെടുത്ത് ഊര്‍ജമുല്‍പാദിപ്പിയ്ക്കുന്നു. എന്നാല്‍ ഷുഗര്‍ കൂടുതലാകുമ്പോള്‍ കോശങ്ങള്‍ ഇവ ആഗിരണം ചെയ്യുന്നില്ല. ഇത് ടൈപ്പ് 2 പ്രമേഹം പോലുള്ള രോഗങ്ങള്‍ വര്‍ദ്ധിയ്ക്കാന്‍ കാരണമാകുന്നു.

കാര്‍ഡിയോ വാസ്‌കുലാര്‍

കാര്‍ഡിയോ വാസ്‌കുലാര്‍

വയറ്റിലെ കൊഴുപ്പ് കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട ഒരു കാരണം കൂടിയാണ്. വയറ്റിലെ കൊഴുപ്പ് ശരീരത്തിന് ദോഷകമായി ചില കണികകളുടെ ഉല്‍പാദനത്തിന് കാരണമാകുന്നു. ഈ കണികകള്‍ രക്തക്കുഴലുകളുടെ ശരിയായ പ്രവര്‍ത്തനത്തെ തടസപ്പെടുത്തി ഹൈ ബിപിയ്ക്ക് ഇടയാക്കുന്നു. രക്തപ്രവാഹം തടസപ്പെടുത്താനും ഇത്തരം കോശങ്ങള്‍ കാരണമാകുന്നു. ട്രൈ ഗ്ലിസറൈഡുകള്‍, കൊളസ്‌ട്രോള്‍ എ്ന്നിവയെല്ലാം വര്‍ദ്ധിയ്ക്കാനും ഇത് ഇടയാക്കുന്നു. ഇതെല്ലാം ഹൃദയാരോഗ്യത്തെ ബാധിയ്ക്കുന്ന ഒന്നാണ്. വയറ്റിലെ കൊഴുപ്പ് ഹൃദയത്തിനു ദോഷകരമാകുന്നുവെന്നര്‍ത്ഥം.

ബിപി, കൊളസ്‌ട്രോള്‍, പ്രമേഹം

ബിപി, കൊളസ്‌ട്രോള്‍, പ്രമേഹം

ബിപി, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ ഒരാളെ നിത്യ രോഗിയാക്കുന്ന ഒന്നാണ്. വയറ്റിലെ കൊഴുപ്പ് ഇത്തരം രോഗാവസ്ഥകളിലേയ്ക്കു വഴിയൊരുക്കുന്നു. അതായത് ശരീരത്തിലെ ഏതു ഭാഗങ്ങളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനേക്കാളും വയറ്റിലെ കൊഴുപ്പാണ് ഇത്തരം അവസ്ഥകള്‍ക്കു കാരണമാകുന്നതെന്നര്‍ത്ഥം.

ഡിപ്രഷന്‍

ഡിപ്രഷന്‍

വയറ്റിലെ കൊഴുപ്പ് ആക്ടീവ് പാത്തോജെനിക് കൊഴുപ്പ് എന്നാണ് അറിയപ്പെടുന്നത്. ഇത്തരം കൊഴുപ്പ് തലച്ചോറിലെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നു. ഇതുവഴി നാഡികള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിയ്ക്കാതെയാകുന്നു. ഇത് ഡിപ്രഷന്‍ പോലുള്ള അവസ്ഥകള്‍ക്കും കാരണമാകുന്നു.

ഹോര്‍മോണുകള്‍

ഹോര്‍മോണുകള്‍

ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോര്‍മോണുകള്‍ അത്യാവശ്യമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വരെ വയററിലെ കൊഴുപ്പു ബാധിയ്ക്കുന്നു. ഇത് ഹോര്‍മോണ്‍ ഉല്‍പാദനത്തെ ബാധിയ്ക്കുന്നു. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടന്നില്ലെങ്കില്‍ ശരീരത്തിന്റെ ആകെയുളള പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും.

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ

അമിതവയറും വണ്ണവുമുള്ളവര്‍ കൂര്‍ക്കം വലിയ്ക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചു കാണും. കൂര്‍ക്കം വലി ഹൃദയാരോഗ്യത്തെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒന്നാണ്. ഇന്‍സോംമ്‌നിയ അഥവാ ഉറക്കക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത്തരം കൊഴുപ്പ് ഇടയാക്കും. സ്ലീപ് ആപ്നിയ എന്നൊരു അവസ്ഥയുണ്ട്. ഉറക്കത്തിനിടയില്‍ അല്‍പ സമയം ശ്വാസം വലിയ്ക്കാതിരിയ്ക്കുന്ന അവസ്ഥയാണിത്. ഇത് ഉറക്കത്തിനിടയില്‍ പല തവണ സംഭവിയ്ക്കും. ലംഗ്‌സിലും വായു സഞ്ചരിയ്ക്കുന്ന ഭാഗങ്ങളിലും കൊഴുപ്പു തടസമുണ്ടാക്കുന്നതിന്റെ ഫലമാണ് ഇത്. ആരോഗ്യത്തിന് ഏറെ ദോഷകരം.

ഡിമെന്‍ഷ്യ, അല്‍ഷീമേഴ്‌സ്

ഡിമെന്‍ഷ്യ, അല്‍ഷീമേഴ്‌സ്

കുടവയറുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഡിമെന്‍ഷ്യ, അല്‍ഷീമേഴ്‌സ് രോഗ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരത്തിലെ ആകെയുളള പ്രവര്‍ത്തനത്തേയും രക്തപ്രവാഹത്തേയും ബാധിയ്ക്കുന്നതിന്റെ ഫലമായാണ് ഇതു സംഭവിയ്ക്കുന്നത്. പ്രായമേറുമ്പോള്‍ ഇത്തരം അവസ്ഥകള്‍ സാധാരണയെങ്കിലും വയറു ചാടിയാല്‍ ഇത്തരം അവസ്ഥകള്‍ നേരത്തെ എത്തുമെന്നര്‍ത്ഥം.

ക്യാന്‍സര്‍

ക്യാന്‍സര്‍

വയറ്റിലെ കൊഴുപ്പ് ക്യാന്‍സര്‍ കാരണമാകുന്നുവെന്നതാണ് മറ്റൊരു പ്രധാന അപകടമായി പറയുന്നത്. വയറ്റിലെ കൊഴുപ്പു പുറപ്പെടുവിയിക്കുന്ന സൈറ്റോകെനിന്‍സുകള്‍ ശരീരത്തില്‍ ക്യാന്‍സറിനു കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് ഇടയാക്കുന്നു. മെനോപോസിനു ശേഷം സ്ത്രീകളിലാണ് ഈ അപകടം കൂടുതല്‍. കാരണം മെനോപോസ് അഥവാ ആര്‍ത്തവ വിരാമത്തിനു ശേഷം വയറ്റിലെ കൊഴുപ്പു കോശങ്ങളാണ് ഈസ്ട്രജന്‍ ഉല്‍പാദിപ്പിയ്ക്കുന്നത്. വയറ്റിലെ കൊഴുപ്പു കൂടുന്തോറും ഈസ്ട്രജനും കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഈസ്ട്രജന്‍ ആവശ്യത്തിനും കൂടുതലാകുന്നത് മാറിടത്തില്‍ ട്യൂമറുകള്‍ വളരുന്നതിന് ഇടയാക്കുന്നു. ബ്രെസ്റ്റ് ക്യാന്‍സറുണ്ടാക്കുന്നു. പുരുഷന്മാര്‍ക്കാണെങ്കില്‍ കോളോറെക്ടല്‍ ക്യാന്‍സര്‍ പോലുള്ളവയ്ക്കു വഴിയൊരുക്കുന്നു.

English summary

The Dangers Of Excess Belly Fat

The Dangers Of Excess Belly Fat, Read more to know about,
Story first published: Tuesday, July 10, 2018, 12:34 [IST]
X
Desktop Bottom Promotion