മലബന്ധം സ്ഥിരമാണോ, അള്‍സര്‍ ഉണ്ടെന്ന് ഉറപ്പിക്കാം

Posted By:
Subscribe to Boldsky

അള്‍സര്‍ ഇന്നത്തെ കാലത്ത് എല്ലാവരും ഭയക്കേണ്ട ഒന്ന് തന്നെയാണ്. കാരണം അതികഠിനമായ വയറു വേദനയായിരിക്കും ഇതിന്റെ പ്രധാന ലക്ഷണം. എന്നാല്‍ വേണ്ട വിധത്തില്‍ ഇതിന് പ്രാധാന്യം നല്‍കിയില്ലെങ്കില്‍ അത് ഗുരുതരവാസ്ഥയിലേക്ക് മാറുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പലപ്പോഴും കുടലിലോ വയറിന്റെ ഭിത്തിയിലോ പറ്റിപ്പിടിച്ച് കാണപ്പെടുന്ന വ്രണങ്ങളാണ് അള്‍സര്‍ ആയി മാറുന്നത്. കൃത്യമായ ചികിത്സ ഇതിന് അത്യാവശ്യമാണ്. ഇതിനെ വെറുതേ വിട്ടാല്‍ അത് പല തരത്തില്‍ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

തേനില്‍ മൂന്ന് നെല്ലിക്ക കുതിര്‍ത്ത് കഴിച്ചാല്‍

അള്‍സര്‍ ക്യാന്‍സര്‍ ആയി മാറുന്നതിന് അധികം സമയത്തിന്റെ ആവശ്യമില്ല. കൃത്യമായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ അത് ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് പലപ്പോഴും കാരണമാകുന്നു. എന്നാല്‍ കൃത്യമായ ശ്രദ്ധയോടെ ഭക്ഷണത്തിന്റെ കാര്യത്തിലും മറ്റും ശ്രദ്ധിച്ചാല്‍ അള്‍സറിനെ നമുക്ക് പൂര്‍ണമായും മാറ്റാവുന്നതാണ്. പലര്‍ക്കും രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് അള്‍സറിനെ ഗുരുതരമാക്കുന്നത്. എന്തൊക്കെ ലക്ഷണങ്ങളാണ് അള്‍സറിന്റേത് എന്ന് നോക്കാം.

അതികഠിനമായ വയറു വേദന

അതികഠിനമായ വയറു വേദന

വയറു വേദന പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. എന്നാല്‍ പലപ്പോഴും അള്‍സറിന്റെ വേദന മറ്റുള്ള വയറു വേദനയില്‍ നിന്ന് അല്‍പം വ്യത്യസ്തമായിരിക്കും. പൊക്കിളിനടുത്തായാണ് കഠിനമായ വേദന അനുഭവപ്പെടുന്നത്. മാത്രമല്ല വയറ്റിനുള്ളില്‍ പുകച്ചിലും നീറ്റവും ഉണ്ടാവും. മാത്രമല്ല രാത്രി സമയത്താണ് ഇത്തരം വേദന വര്‍ദ്ധിച്ച് കാണപ്പെടുന്നതും.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍ അള്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ആസിഡ് റിഫ്‌ളക്‌സ് കൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍ നെഞ്ചെരിച്ചിലിന്റെ ആക്കം കൂട്ടാറുണ്ട്. എന്നാല്‍ അള്‍സര്‍ മൂലമുണ്ടാകുന്ന നെഞ്ചെരിച്ചില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടന്‍ തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ തോന്നുന്നുവെങ്കില്‍ അള്‍സര്‍ ലക്ഷണമായി കണക്കാക്കാവുന്നതാണ്.

വയറു വീര്‍ക്കല്‍

വയറു വീര്‍ക്കല്‍

ഭക്ഷണം കഴിക്കാതെ തന്നെ വയറു വീര്‍ത്ത അവസ്ഥ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എങ്കില്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ക്ക് അള്‍സര്‍ ഉണ്ടോ എന്നതാണ്. വയറു വീര്‍ക്കുന്നത് അള്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്.

 ദഹനം കൃത്യമല്ലാത്തത്

ദഹനം കൃത്യമല്ലാത്തത്

ദഹനം കൃത്യമല്ലാത്ത അവസ്ഥ നിങ്ങളില്‍ ഉണ്ടെങ്കില്‍ അതും അള്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. കഴിക്കുന്ന ഭക്ഷണം ദഹിക്കാന്‍ കുറേ സമയം എടുക്കുന്നത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കൃത്യമായ ദഹനം നടന്നില്ലെങ്കില്‍ അത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്നു.

മനം പിരട്ടല്‍

മനം പിരട്ടല്‍

മനം പിരട്ടല്‍ പലപ്പോഴും പലവിധത്തില്‍ ആരോഗ്യം ശരിയല്ലെന്ന് കാണിക്കുന്ന ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഭക്ഷണം കഴിച്ച ഉടനേ ഛര്‍ദ്ദിക്കുക എന്ന അവസ്ഥ നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും പല വിധത്തില്‍ നിങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നതിന്റെ സൂചനയാണ്. അള്‍സര്‍ ഉണ്ടെങ്കില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാണിക്കുന്നതാണ്.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ

എത്രയൊക്കെ ഭക്ഷണം കഴിച്ചില്ലെങ്കിലും വിശപ്പില്ലാത്ത അവസ്ഥ ചില്ലറയല്ല. അതുകൊണ്ട് തന്നെഇത്തരം അവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അതിനെല്ലാം പരിഹാരം കാണാന്‍ അള്‍സര്‍ നിങ്ങളിലുണ്ടോ എന്ന് തിരിച്ചറിയണം. അള്‍സര്‍ അത് ഗുരുതരാവസ്ഥയില്‍ ആണെങ്കില്‍ ഇത്തരം ലക്ഷണങ്ങള്‍ ശരീരം കാണിച്ച് തുടങ്ങും

മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തെ ആകെ താളം തെറ്റിയ്ക്കും. മാത്രമല്ല പെട്ടെന്നുണ്ടാകുന്ന വയറുവേദനയാണ് ഇതിന്റെ ലക്ഷണം. ഇത് മൂര്‍ച്ഛിച്ച് പിന്നെ ക്യാന്‍സര്‍ സാധ്യതയിലേക്ക് നയിക്കും എന്ന് സംശയം വേണ്ട.

 ഭക്ഷണത്തോടുള്ള അസഹിഷ്ണുത

ഭക്ഷണത്തോടുള്ള അസഹിഷ്ണുത

കൊഴുപ്പുള്ള ഭക്ഷണത്തോടുള്ള അസഹിഷ്ണുത കൊഴുപ്പുള്ള ഭക്ഷണം കഴിയ്ക്കുമ്പോള്‍ പലപ്പോഴും അത് അസഹനീയമായ പ്രശ്‌നങ്ങള്‍ വയറ്റില്‍ ഉണ്ടാക്കും. അള്‍സര്‍ ശരീരത്തില്‍ പിടിമുറുക്കി എന്നാണ് അതിന്റെ ലക്ഷണം.

ഭാരം കുറയുക

ഭാരം കുറയുക

അകാരണമായി ഭാരം കുറയുക അകാരണമായി ഭാരം കുറയുന്നതാണ് മറ്റൊരു പ്രശ്‌നം. ഭക്ഷണം നിയന്ത്രിക്കാതെ തന്നെ അകാരണമായി ഭാരം കുറയുന്നത് അല്‍പം ഗൗരവത്തോടെ കാണേണ്ട പ്രശ്‌നമാണ്.

English summary

symptoms of stomach ulcer

Here are the top 10 signs and symptoms of a stomach ulcer you should not ignore.
Story first published: Tuesday, March 13, 2018, 18:19 [IST]