For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം കൃത്യമായി ദഹിക്കുന്നില്ലെങ്കില്‍ അവസ്ഥമോശം

|

നമ്മള്‍ കഴിക്കുന്ന ഭക്ഷണം കൃത്യമായി ദഹിക്കുന്നില്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും നമ്മളില്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ അശ്രദ്ധ പുലര്‍ത്തുന്നത് പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങളില്‍ കാണിക്കുന്ന അശ്രദ്ധ വളരെ വലിയ ആരോഗ്യ പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. നമ്മള്‍ കഴിക്കുന്ന ഭക്ഷണം കൃത്യമായി ദഹിക്കേണ്ടതാണ്. ദഹന പ്രശ്‌നങ്ങള്‍ മുതിര്‍ന്നവരിലും കുട്ടികളിലും ഒരു പോലെ ഉണ്ടാവുന്നു.

ദഹന പ്രശ്‌നങ്ങള്‍ നിസ്സാരമായി ഒരിക്കലും തള്ളിക്കളയരുത്. മലബന്ധം, വയറ്റിലെ അസ്വസ്ഥത, ഗ്യാസ്, ഭക്ഷണം വേണ്ടാത്ത അവസ്ഥ എന്നിവയെല്ലാം ദഹനം കൃത്യമായ നടക്കുന്നില്ല എന്നതിന്റെ ലക്ഷണങ്ങളില്‍ മുന്നിലാണ്. ആഹാരം കഴിക്കുമ്പോള്‍ അത് കൃത്യമായി ചവച്ചരച്ച് കഴിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ഉമിനീരിനോടൊപ്പം തതന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.

<strong>ഒറ്റമൂലികള്‍ ചില്ലറക്കാരല്ല, ഇവയെല്ലാം ഗുണം</strong>ഒറ്റമൂലികള്‍ ചില്ലറക്കാരല്ല, ഇവയെല്ലാം ഗുണം

ഭക്ഷണം ഉമിനീരുമായി ചേര്‍ത്ത് ചവച്ചരക്കുമ്പോള്‍ അത് ദഹനത്തിനാവശ്യമായ എന്‍സൈമുകളെ ഉത്പാദിപ്പിക്കുന്നു. ഇതെല്ലാം ദഹന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഭക്ഷണം ശരീരത്തില്‍ കൃത്യമായി ദഹിക്കുന്നില്ല എന്ന അവസ്ഥ വരുമ്പോള്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മലബന്ധം

മലബന്ധം

പലരിലും മലബന്ധം തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന് പിന്നില്‍ പലപ്പോഴും വില്ലനാവുന്നത് ദഹന പ്രശ്‌നങ്ങള്‍ തന്നെയാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം ദഹനം കൃത്യമായി നടക്കാത്തതാണ്. ശരീരത്തിലേക്ക് കൂടുതലായി കൊഴുപ്പിന്റെ ഘടകങ്ങള്‍ എത്തുന്നതാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ സ്ഥിരമായി കാണുകയാണെങ്കില്‍ അത് എന്തുകൊണ്ടാണെന്ന് ആദ്യം തിരിച്ചറിയണം. അതുകൊണ്ട് തന്നെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ തേടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് മലബന്ധം ഉണ്ടാക്കുന്നു.

വായ്നാറ്റവും ശരീര ദുര്‍ഗന്ധവും

വായ്നാറ്റവും ശരീര ദുര്‍ഗന്ധവും

മറ്റുള്ളവര്‍ക്ക് കൂടി അസ്വസ്ഥത ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് പലപ്പോഴും വായ്‌നാറ്റവും ശരീര ദുര്‍ഗന്ധവും. എന്നാല് ഇതിന്റെ പ്രധാന കാരണം പലപ്പോഴും നമ്മള്‍ വിചാരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായിരിക്കും. വായ് നാറ്റവും ശരീരദുര്‍ഗന്ധവും നിങ്ങളില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അതിനര്‍ത്ഥവും ദഹനം നിങ്ങളില്‍ ശരിയായ രീതിയില്‍ നടക്കുന്നില്ല എന്നത് തന്നെയാണ്. നിങ്ങളുടെ ദഹനേന്ദ്രിയ വ്യവസ്ഥയും ചര്‍മ്മവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ വായ്നാറ്റവും ശരീര ദുര്‍ഗന്ധവും ഉണ്ടാവും എന്നത് തന്നെ കാര്യം. അതുകൊണ്ട് ഇത്തരം കാര്യങ്ങളും അല്‍പം ശ്രദ്ധിക്കാവുന്നതാണ്.

കണ്ണിന് താഴെ കറുത്ത പാടുകള്‍

കണ്ണിന് താഴെ കറുത്ത പാടുകള്‍

സൗന്ദര്യ പ്രശ്‌നമായി മാത്രം ഇതിനെ കണക്കാക്കേണ്ടതില്ല. കാരണം ദഹനം കൃത്യമല്ലെങ്കിലും കണ്ണിന് താഴെ കറുത്ത പാടുകള്‍ ഉണ്ടാവുന്നു. ഇതും നിങ്ങളില്‍ ദഹനം ശരിയായ രീതിയില്‍ അല്ല നടക്കുന്നത് എന്നതിന്റെ ലക്ഷണമാണ്. പ്രത്യേകിച്ച് ഇറച്ചി പോലുള്ള ആഹാരങ്ങള്‍ ദഹിച്ചിട്ടില്ല എന്നതാണ് ഇത് കാണിക്കുന്നത്. അതുകൊണ്ട് ഭക്ഷണം കൂടുതല്‍ കഴിക്കുമ്പോഴും ഇറച്ചി പോലുള്ളവ കഴിക്കുമ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ഇത് ദഹിക്കാത്തതിന്റെ ഫലമായാണ് കണ്ണുകള്‍ക്ക് താഴെ കറുപ്പ് നിറം പടരുന്നത്.

 വിശപ്പ് കൂടുന്നു

വിശപ്പ് കൂടുന്നു

വിശപ്പിന്റെ കാര്യത്തിലും അല്‍പം പ്രതിസന്ധികള്‍ ഉണ്ടാവുന്നത് പലപ്പോഴും ദഹന പ്രശ്‌നങ്ങള്‍ എന്നതിന്റെ സൂചനയാണ്. എത്രയൊക്കെ ഭക്ഷണം കഴിച്ചാലും അല്‍പസമയം കഴിയുമ്പോള്‍ വീണ്ടും വിശക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അത് നിങ്ങളില്‍ ദഹനം കൃത്യമായി നടക്കുന്നില്ല എന്നതിന്റെ ലക്ഷണമാണ്. വയറു നിറച്ച് ഭക്ഷണം കഴിച്ച് കഴിഞ്ഞാലും വീണ്ടും കഴിക്കണം എന്ന ആഗ്രഹമുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് ദഹനം കൃത്യമായി നടക്കുന്നില്ല എന്നതിന്റെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കണം.

അമിത ക്ഷീണം

അമിത ക്ഷീണം

എന്ത് കാര്യം ചെയ്യുമ്പോഴും ക്ഷീണം തോന്നുന്നുണ്ടോ? അമിത ക്ഷീണമാണ് മറ്റൊന്ന്. ഇത് പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്നു. ഇതിന്റെ അര്‍ത്ഥവും നിങ്ങളുടെ ഭക്ഷണം ദഹിക്കുന്നില്ല എന്നതാണ്. ഭക്ഷണം ദഹിക്കാതെ വയറ്റില്‍ തന്നെ കിടക്കുകയാണെങ്കില്‍ അത് അമിത ക്ഷീണത്തിനും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. നിങ്ങളുടെ എല്ലാ ഊര്‍ജ്ജവും ഭക്ഷണം ദഹിപ്പിക്കുന്നതിന് വേണ്ടി ശരീരം ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ട് തന്നെയാണ് പലപ്പോഴും ക്ഷീണം വര്‍ദ്ധിക്കുന്നതും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദത്തിന്റെ അളവ് ഇപ്പോള്‍ മാറിയും മറിഞ്ഞും ഇരിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് അത് ദഹനവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ടെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. സോഡിയത്തിന്റെ അളവ് ശരീരത്തില്‍ കൂടുതലാണ് എന്നതാണ് ഇതിന്റെ അര്‍ത്ഥം. അതുകൊണ്ട് തന്നെ ദഹനത്തിന് നല്ലതു പോലെ സഹായിക്കുന്ന ഭക്ഷണങ്ങള്‍ മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെധികം ശ്രദ്ധിക്കണം. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ കാണിക്കുന്ന അശ്രദ്ധയാണ് അനാരോഗ്യം ഉണ്ടാക്കുന്നത്.

മനം പിരട്ടല്‍

മനം പിരട്ടല്‍

മനം പിരട്ടലാണ് മറ്റൊരു ലക്ഷണം. ഒരിക്കലും ഇതൊന്നും അവഗണിക്കരുത്. ഇതും പല വിധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഭക്ഷണത്തില്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളവ ഉണ്ടാവുന്നു. ഇവയാണ് ഛര്‍ദ്ദിക്കും മനം പിരട്ടലിനും എല്ലാം കാരണമാകുന്നത്. ഇത്തരത്തിലൊരു ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ മറക്കരുത്. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല എന്ന് സാരം.

 വയറു വേദന

വയറു വേദന

ഒരിക്കലും വയറു വേദന ഒരു സാധാരണ സംഭവമായി കണക്കാക്കേണ്ട ആവശ്യമില്ല. കാരണം പല വിധത്തിലുള്ള രോഗങ്ങളുടെ മുന്നോടിയായി ഉണ്ടാവുന്ന ലക്ഷണമാണ് പലപ്പോഴും വയറു വേദന. വയറു വേദന സ്ഥിരമായി നില്‍ക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഊഹിക്കാം അത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ടെന്ന്. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങളില്‍ സ്ഥിരമായി നില്‍ക്കുന്നുണ്ടെങ്കില്‍ അത് പല വിധത്തിലുള്ള ലക്ഷണങ്ങളും നിങ്ങള്‍ക്ക് കാണിക്കുന്നു.

 വയറു വീര്‍ത്തിരിക്കുന്നു

വയറു വീര്‍ത്തിരിക്കുന്നു

വയറു വീര്‍ത്തിരിക്കുന്ന അവസ്ഥ നിങ്ങളിലുണ്ടെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. വയറു വീര്‍ത്ത അവസ്ഥ നിങ്ങളില്‍ പലരിലും ഉണ്ടാവുന്നു. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം എന്ന് പറയുന്നത് പലപ്പോഴും ദഹനപ്രശ്നങ്ങള്‍ തന്നെയാണ്. ദഹനസംബന്ധമായ പ്രശ്നങ്ങളാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

ശരീരത്തില്‍ രോഗപ്രതിരോധ ശേഷി കുറയുന്നതായി തോന്നുന്നുണ്ടോ? എന്നാല്‍ ഇത് പലപ്പോഴും പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി കുറയുന്നതിന് പിന്നില്‍ പലപ്പോഴും ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ദഹനം ശരീരത്തില്‍ കൃത്യമായല്ല നടക്കുന്നതെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. അതിന്റെ ഫലമായാണ് രോഗപ്രതിരോധ ശേഷി കുറയുന്നതും. പ്രത്യേകിച്ച് ഇറച്ച് പോലുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധ വളരെ കൂടുതലായിരിക്കണം.

English summary

Symptoms of Not Digesting Food Properly

Here are some digestive issues your food not digesting properly, read on to more.
Story first published: Friday, August 3, 2018, 16:47 [IST]
X
Desktop Bottom Promotion