For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവളില്‍ പ്രൊലാക്ടിന്‍ കൂടുതലോ, അപകടമാണ്

|

സ്ത്രീകളിലും പുരുഷന്‍മാരിലും ഒരുപോലെ കാണപ്പെടുന്ന ഹോര്‍മോണാണ് പ്രൊലാക്ടിന്‍. ഇത് സ്തനങ്ങള്‍ക്ക് വലിപ്പം വര്‍ദ്ധിപ്പിക്കുന്നതിനും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ്. പുരുഷന്‍മാരിലുള്ള പ്രൊലാക്ടിന്റെ അളവ് വലിയ മാറ്റ് പുരുഷ ശരീരത്തില്‍ ഉണ്ടാക്കുകയില്ല. സ്ത്രീകളുടേതിനേക്കാള്‍ കുറവായിരിക്കും പുരുഷന്‍മാരില്‍ ഉണ്ടാവുന്ന പ്രൊലാക്ടിന്റെ അളവ്.

എന്നാല്‍ ഇതിന്റെ അളവ് സ്ത്രീകളില്‍ കൂടുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കൂടിയ അവസ്ഥയിലുള്ള പ്രൊലാക്ടിന്‍ പലപ്പോഴും വന്ധ്യത, ആര്‍ത്തവ പ്രശ്‌നങ്ങള്‍, ഗര്‍ഭധാരണം എന്നിവയെ ബാധിക്കുന്നു.

പ്രസവ ശേഷവും ഗര്‍ഭധാരണ സമയത്തും പ്രൊലാക്ടിന്റെ അളവ് വളരെ കൂടുതലായിരിക്കും. ഉയര്‍ന്ന അളവിലുള്ള പ്രൊലാക്ടിന്റെ അളവ് പല ആരോഗ്യ പ്രതിസന്ധികളും ഉണ്ടാക്കുന്നുണ്ട്. സ്ത്രീകളില്‍ ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നതിന് കാരണമാകുന്നു ഉയര്‍ന്ന അളവിലുള്ള പ്രൊലാക്ടിന്റെ അളവ്.

<strong>Most read : നെല്ലിക്ക നീരില്‍ തേനൊഴിച്ച് ഒരു സ്പൂണ്‍ ദിവസവും</strong>Most read : നെല്ലിക്ക നീരില്‍ തേനൊഴിച്ച് ഒരു സ്പൂണ്‍ ദിവസവും

എന്തൊക്കെ കാരണങ്ങളാണ് എന്തൊക്കെയാണ് ഇതിന്റെ പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്നൊക്കെ നോക്കാവുന്നതാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന അവസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കാരണങ്ങള്‍

കാരണങ്ങള്‍

പിറ്റിയൂട്ടറി ഗ്രന്ഥിയില്‍ ഉണ്ടാകുന്ന മുഴകള്‍ പ്രൊലാക്ടിന്റെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. മാത്രമല്ല പിറ്റിയൂട്ടറി ഗ്രന്ഥിയില്‍ ഉണ്ടാവുന്ന നീര്‍ക്കെട്ടും പലപ്പോഴും പ്രൊലാക്ടിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനായി മാറുന്നത്. സ്ത്രീകളില്‍ വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് കൃത്യസമയത്ത് ചികിത്സ അത്യാവശ്യമാണ്.

രോഗങ്ങള്‍

രോഗങ്ങള്‍

പല രോഗങ്ങളും ഇത്തരത്തില്‍ പ്രൊലാക്ടിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. വൃക്കത്തകരാറുകള്‍, ഹൈപ്പോ തൈറോയ്ഡ്, ലിവര്‍ സിറോസിസ് എന്നിവ പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് പ്രോലാക്ടിന്റെ അളവ് പല വിധത്തില്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.

 ശാരീരിക സമ്മര്‍ദ്ദം

ശാരീരിക സമ്മര്‍ദ്ദം

ശാരീരികമായ സമ്മര്‍ദ്ദം പലപ്പോഴും പ്രോലാക്ടിന്റെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ശാരീരികമായി സമ്മര്‍ദ്ദം ഉണ്ടാക്കുന്ന തരത്തില്‍ ഉള്ള കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ശ്രദ്ധിക്കണം.

<strong>Most read:ആണിനെ തടിപ്പിക്കാന്‍ ഏത്തപ്പഴം നെയ്യില്‍ കഴിക്കാം</strong>Most read:ആണിനെ തടിപ്പിക്കാന്‍ ഏത്തപ്പഴം നെയ്യില്‍ കഴിക്കാം

പ്രോട്ടീന്‍ കൂടുതലായാല്‍

പ്രോട്ടീന്‍ കൂടുതലായാല്‍

പ്രോട്ടീന്‍ കൂടുതലായാല്‍ അത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. കാരണം പ്രോട്ടീന്‍ ആരോഗ്യത്തിന് മികച്ചതാണെങ്കില്‍ പോലും അത് കൂടുതലായാല്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇതും പ്രൊലാക്ടിന്റെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.

 ലൈംഗികബന്ധത്തിന് ശേഷം

ലൈംഗികബന്ധത്തിന് ശേഷം

സ്ത്രീകളില്‍ ലൈംഗിക ബന്ധത്തിന് ശേഷം പലപ്പോഴും പ്രോലാക്ടിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ പിന്നീട് ഇത് സാധാരണ നിലയില്‍ ആവുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

പ്രൊലാക്ടിന്റെ അളവ് 200-ല്‍ താഴെയാണെങ്കില്‍ മരുന്നുകള്‍ കൊണ്ട് മാറ്റാവുന്നതാണ്. എന്നാല്‍ 200-ല്‍ കൂടുതലാണെങ്കില്‍ സ്‌കാന്‍ ചെയ്ത് മുഴയോ മറ്റോ ഉണ്ടെങ്കില്‍ കണ്ടെത്തേണ്ടതാണ്. പലരിലും അളവ് കൂടുന്നതിനനുസരിച്ച് ശസ്ത്രക്രിയ ആവശ്യമാണ്. ഇതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

രോഗ ലക്ഷണങ്ങള്‍

രോഗ ലക്ഷണങ്ങള്‍

പലപ്പോഴും രോഗത്തേക്കാള്‍ ഉപരി രോഗ ലക്ഷണങ്ങള്‍ ആണ് ശ്രദ്ധിക്കേണ്ടത്. സ്വാഭാവികമല്ലാത്ത ചില ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെ ലക്ഷണങ്ങളാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

 തലവേദന

തലവേദന

സ്ഥിരമായി അസാധാരണമായ തലവേദന ഉണ്ടെങ്കില്‍ അത് പല വിധത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രൊലാക്ടിന്‍ അളവ് വര്‍ദ്ധിക്കുന്നത് ഇത്തരത്തില്‍ തലവേദന സ്ത്രീകളില്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടായാല്‍ അതുണ്ടാക്കുന്ന ലക്ഷണങ്ങളെ അവഗണിക്കരുത്.

സ്തനത്തില്‍ നിന്ന് ദ്രാവകം

സ്തനത്തില്‍ നിന്ന് ദ്രാവകം

സ്തനങ്ങളില്‍ നിന്ന് ദ്രാവകം വരുന്നുണ്ടെങ്കിലും ശരീരത്തില്‍ പ്രോലാക്ടിന്റെ അളവ് കൂടുതലാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്തനങ്ങളില്‍ നിന്ന് വെളുത്ത ദ്രാവകം വരുന്നതിന്റെ ലക്ഷണവും ഒരിക്കലും അവഗണിക്കരുത്.

ആര്‍ത്തവം തെറ്റുന്നത്

ആര്‍ത്തവം തെറ്റുന്നത്

ആര്‍ത്തവം തെറ്റുന്നത് പലപ്പോഴും ശരീരത്തില്‍ പ്രോലാക്ടിന്‍ കൂടുന്നതിന്റെ ലക്ഷണമാണ്. അതുകൊണ്ട് ആര്‍ത്തവത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ നേരിട്ടാല്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് വേഗം തന്നെ ചികിത്സിച്ച് പരിഹാരം കാണേണ്ടതാണ്.

English summary

Symptoms and causes of high prolactin

Here are some side effects of high prolactin, read on.
Story first published: Friday, September 28, 2018, 14:29 [IST]
X
Desktop Bottom Promotion