തണ്ണിമത്തന്‍ കുരു തിളപ്പിച്ചു വെള്ളം കുടിയ്ക്കൂ

Posted By:
Subscribe to Boldsky

തണ്ണിമത്തന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. വിശപ്പും ദാഹവും ഒരുപോല മാറ്റുന്ന ഒരു ഭക്ഷണവസ്തുവാണിത്. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് ശരീരത്തിന് കുളിര്‍മയേകുന്ന ഒന്ന്.

തണ്ണിമത്തന്റെ ചുവന്ന മാംസളമായ ഭാഗം കഴിച്ച് ബാക്കിയെല്ലാ ഭാഗങ്ങളും എറിഞ്ഞു കളയുന്നതാണ് പൊതുവേയുള്ള പതിവ്. കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണിത്. ഇതിന്റെ മറ്റൊരു ഗുണം ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ടെന്നതാണ്.

പൊട്ടാസ്യവും മഗ്നീഷ്യവുമെല്ലാം ബിപി നിയന്ത്രിയ്ക്കാനും ഹൃദയാരോഗ്യത്തിനുമെല്ലാം ഉത്തമവുമാണ്.

തണ്ണിമത്തന്റെ മാംസളമായ ഭാഗം മാത്രമല്ല, തണ്ണിമത്തന്‍ കുരുവും ആരോഗ്യത്തിന് ഏറെ നല്ലതാണ്. മാംസളമായ ഭാഗത്തേക്കാള്‍ കൂടുതല്‍ ആരോഗ്യകരമാണ് കുരുവെന്നു വേണം, പറയാന്‍.

ഇതില്‍ തയാമിന്‍, നിയാസിന്‍, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം തണ്ണിമത്തന്‍ കുരുവില്‍ 600 കലോറിയുണ്ട്. അതായത് നമുക്കു ദിവസവും വേണ്ട കലോറിയുടെ 80 ശതമാനവും ഇതില്‍ നി്ന്നും ലഭിയ്ക്കും. നിയാസിന്‍ എന്ന പ്രധാനപ്പെട്ട ഒരു പ്രോട്ടീനും തണ്ണിമത്തന്‍ കുരുവില്‍ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, സിങ്ക്, അയേണ്‍, കോപ്പര്‍ തുടങ്ങിയ പല ഘടകങ്ങളും ഒരുപോലെ അടങ്ങിയിട്ടുള്ള ഒന്നാണ് തണ്ണിമത്തന്‍ കുരു.

തണ്ണിമത്തന്‍ കുരു വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, ഇത് അടുപ്പിച്ചു കുടിച്ചാല്‍ പല ആരോഗ്യഗുണങ്ങളും ലഭിയ്ക്കും.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് തണ്ണിമത്തന്‍ കുരു ഏറെ ഗുണകരമാണ്. ഇതിലെ മഗ്നീഷ്യം, സിങ്ക് എന്നിവയാണ് ഗുണകരമാകുന്നത്. സിങ്കിന്റെ കുറവ് തലച്ചോറിനെ ബാധിയ്ക്കുന്ന വില്‍സണ്‍സ് ഡിസീസ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകും. മഗ്നീഷ്യം പഠിയ്ക്കാനുള്ള കഴിവിനെ സഹായിക്കുന്ന ഒരു ഘടകമാണ്.

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും

തണ്ണിമത്തന്‍ കുരുവില്‍ അടങ്ങിയിരിയ്ക്കുന്ന മഗ്നീഷ്യം ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും ഗുണകരമാണ്. ഇത് ദഹനരസങ്ങള്‍ ഉല്‍പാദിപ്പിയ്ക്കുന്നു. സിങ്കും നല്ലതാണ്. വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഇതിലെ സിങ്ക്.

പുരുഷന്റെ ലൈംഗികശേഷിയ്ക്കും

പുരുഷന്റെ ലൈംഗികശേഷിയ്ക്കും

പുരുഷന്റെ ലൈംഗികശേഷിയ്ക്കും ബീജം ശക്തിപ്പെടുത്താനും തണ്ണിമത്തന്‍ കുരു ഏറെ നല്ലതാണ്. ഇതിലെ സിങ്ക് ആണ് ഈ ഗുണം നല്‍കുന്നത്. ബീജത്തിന്റെ ഗുണം വദ്ധിപ്പിയ്ക്കാനും ഇത് ഏറെ ഗുണകരമാണ്. ഇതിലുള്ള ചില കരാറ്റനോയ്ഡുകള്‍ ബീജോല്‍പാദനത്തിന് സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്.

പ്രമേഹത്തിന്

പ്രമേഹത്തിന്

ഇതില്‍ ധാരാളം ഒമേഗ 6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ പ്രമേഹത്തിന്,പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് ഗ്ലൈക്കോജനെ നിയന്ത്രിച്ചാണ് ഈ ഗുണം നല്‍കുന്നത്. ഒരു പിടി തണ്ണിമത്തന്‍ കുരു ചതച്ച് ഒരു ലിറ്റര്‍ വെള്ളത്തിലിട്ടു 15 മിനിററു തിളപ്പിച്ചു കുടിയ്ക്കാം. 3 ദിവസം അടുപ്പിച്ചു കുടിച്ച് പിന്നീട് ഒരു ദിവസം കുടിയ്ക്കാതെ വീണ്ടും ആവര്‍ത്തിയ്ക്കാം. പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണിത്.

പ്രതിരോധശേഷി

പ്രതിരോധശേഷി

അസുഖങ്ങള്‍ അകറ്റാനും ശരീരത്തിന്റെ പ്രതിരോധശേഷിയ്ക്കും ഇത് ഏറെ നല്ലതാണ്. ഇതിലെ അയേണ്‍, വൈറ്റമിന്‍ ബി, മഗ്നീഷ്യം എന്നിവ ഈ ഗുണം നല്‍കുന്നു.

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും

ഇതിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയെല്ലാം ഹൃദയാരോഗ്യത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇത് രക്തപ്രവാഹം ശക്തിപ്പെടുത്തും. ബിപി നിയന്ത്രിയ്ക്കും. ഇതിലെ ആര്‍ജിനൈന്‍ ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ ഗുണകരമാണ്. രക്തക്കുഴലുകള്‍ ചുരുങ്ങുന്നതു തടയാനും ഏറെ ഗുണകരം.

സൗന്ദര്യത്തിനും

സൗന്ദര്യത്തിനും

ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് തണ്ണിമത്തന്‍ കുരുവിട്ടു തിളപ്പിച്ച വെള്ളം. ഇത് ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഉത്തമവുമാണ്. ചര്‍മം തിളങ്ങും, ചര്‍മത്തിലെ വിഷാംശം പുറന്തള്ളാനും ഇതു നല്ലതാണ.്

മുടിയ്ക്കു കറുപ്പു

മുടിയ്ക്കു കറുപ്പു

മഗ്നീഷ്യത്തിന്റെ കുറവാണ് മുടി പൊട്ടിപ്പോകാനുള്ള ഒരു പ്രധാന കാരണം. ഇതിനുള്ള നല്ലൊരു പരിഹാരമാണ് മുളപ്പിച്ച തണ്ണിമത്തന്‍ കുരു. മഗ്നീഷ്യം തണ്ണിമത്തന്‍ കുരുവില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

മുടിയ്ക്കു കറുപ്പു ലഭിയ്ക്കാനും ഏറെ ന്ല്ലതാണിത്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന ഒന്നാണ് തണ്ണിമത്തന്‍ കുരു തിളപ്പിച്ച വെള്ളം. ഇതു കുടിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പുരുക്കി കളയാന്‍ ഏറെ നല്ലതാണ്.

എഡിമ

എഡിമ

തണ്ണിമത്തന്‍ കുരു ഉണക്കിപ്പൊടിച്ചത് ഒരു ടീസ്പൂണും ഒരു ടീസ്പൂണ്‍ തേനുമായി കലര്‍ത്തി മുക്കാല്‍ കപ്പ് വെള്ളത്തില്‍ ചേര്‍ത്തു കലക്കി കുടിയ്ക്കുക. ഇത് തയ്യാറാക്കി ഉടനെ കുടിയ്ക്കണം. ദിവസം രണ്ടു തവണ. എഡിമ അഥവാ കാലില്‍ വെള്ളംകെട്ടി നില്‍ക്കുന്ന അവസ്ഥയ്ക്കുള്ള നല്ല പരിഹാരമാണിത്.

Read more about: health body
English summary

Surprising Healjh Benefits Of Drinking Watermelon Seed Water

Surprising Healjh Benefits Of Drinking Watermelon Seed Water