For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കുറയ്ക്കും മഞ്ഞള്‍ വെള്ളം റെസിപ്പി

മിക്കവാറും രോഗങ്ങള്‍ക്കുമെന്ന പോലെ ഈ വയര്‍ പ്രശ്‌നത്തിനും വീട്ടില്‍ തന്നെ ഒരു പിടി പരിഹാരങ്ങളുണ്ട്.

|

വയര്‍ ചാടുന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. മെലിഞ്ഞവര്‍ക്കു പോലും നേരിടേണ്ടി വരുന്ന പ്രശ്‌നം. വ്യായാമക്കുറവും ജങ്ക്ഫുഡും കൊളസ്‌ട്രോള്‍ പോലുള്ള ചില രോഗങ്ങളുമെല്ലാം ഈ രീതിയില്‍ വയര്‍ ചാടാന്‍ കാരണമാകും.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം മെനോപോസ്, പ്രസവം, ഗര്‍ഭം തുടങ്ങിയ ചില പ്രത്യേക കാരണങ്ങള്‍ സാധാരണ കാരണങ്ങളേക്കാള്‍ കൂടുതലായി ഉണ്ടാകും.

വയറ്റില്‍ ശരീരത്തിലെ മറ്റേതു ഭാഗത്തുള്ളതിനേക്കാളും വേഗത്തില്‍ കൊഴുപ്പടിഞ്ഞു കൂടും. ഏറെ ബുദ്ധിമുട്ടിയാലേ ഇതു പോവുകയുമുള്ളൂ. സൗന്ദര്യ പ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണ് വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ്. ശരീരത്തിലെ മറ്റേതു ഭാഗത്ത കൊഴുപ്പിനേക്കാളും അപകടം നിറഞ്ഞ ഒന്ന്.

മിക്കവാറും രോഗങ്ങള്‍ക്കുമെന്ന പോലെ ഈ വയര്‍ പ്രശ്‌നത്തിനും വീട്ടില്‍ തന്നെ ഒരു പിടി പരിഹാരങ്ങളുണ്ട്. നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില പ്രത്യേക പാനീയങ്ങളും.

ഇത്തരത്തില്‍ ഒരു പാനീയമാണ് ഇഞ്ചിയും മഞ്ഞളും ചേര്‍ന്ന ഒന്ന്.

ഈ പ്രത്യേക മിശ്രിതമുണ്ടാക്കാന്‍

ഈ പ്രത്യേക മിശ്രിതമുണ്ടാക്കാന്‍

2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 2 കപ്പു വെള്ളം എന്നിവയാണ് ഈ പ്രത്യേക മിശ്രിതമുണ്ടാക്കാന്‍ വേണ്ടത്.ഇഞ്ചിയുടെ തൊലി കളയുക.വെള്ളം തിളപ്പിച്ച് അരിഞ്ഞ ഇഞ്ചി വെള്ളത്തിലേയ്ക്കിടുക. 10 മിനിറ്റു നേരം ചെറുചൂടില്‍ ഇതു തിളപ്പിയ്ക്കണം. ഇത് പിന്നീട് ഊറ്റിയെടുക്കുക.

ഈ പാനീയത്തിലേയ്ക്ക്

ഈ പാനീയത്തിലേയ്ക്ക്

ഈ പാനീയത്തിലേയ്ക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കണം. ചെറുചൂടാകുമ്പോള്‍ തേന്‍ ചേര്‍ക്കുക. ചൂടുവെള്ളത്തില്‍ തേന്‍ കലര്‍ത്തരുത്. വേണമെങ്കില്‍ രുചിയ്ക്കായി ലേശം നാരങ്ങാനീരും ചേര്‍ക്കാം. നാരങ്ങാനീര് ഗുണം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. തടിയും വയറും കുറയ്ക്കുന്നതിനു പുറമെ ഒരു പിടി ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണിത്.

ഇത് ദിവസവും രാവിലെ വെറുംവയറ്റില്‍

ഇത് ദിവസവും രാവിലെ വെറുംവയറ്റില്‍

ഇത് ദിവസവും രാവിലെ വെറുംവയറ്റില്‍ 1 ഗ്ലാസ് കുടിയ്ക്കുക. ദിവസം മുഴുവന്‍ പല തവണയായി ഇതു കുടിയ്ക്കുകയും ചെയ്യാം. ഇത് തടി കുറയ്ക്കാനും വിശപ്പു കുറയ്ക്കാനും ഊര്‍ജം നല്‍കാനുമെല്ലാം സഹായിക്കും. അടുപ്പിച്ച് അല്‍പനാള്‍ ചെയ്താല്‍ തടിയും വയറുമെല്ലാം കുറയും.

മഞ്ഞളിലെ കുര്‍കുമിന്‍

മഞ്ഞളിലെ കുര്‍കുമിന്‍

മഞ്ഞളിലെ കുര്‍കുമിന്‍ കൊഴുപ്പു കോശങ്ങള്‍ വിഘടിച്ച് വര്‍ദ്ധിയ്ക്കുന്നതു തടയുന്നു. ഇതുവഴി പുതിയ കൊഴുപ്പു കോശങ്ങളുടെ വര്‍ദ്ധനവ് തടയുന്നു. പ്രത്യേകിച്ചും വയറിനു ചുറ്റും പെട്ടെന്നു കൊഴുപ്പു കോശങ്ങള്‍ ഇരട്ടിയാകാന്‍ സാധ്യതയുള്ളപ്പോള്‍ മഞ്ഞള്‍ ഇവയെ തടഞ്ഞു നിര്‍ത്താന്‍ ഏറെ സഹായകമാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മഞ്ഞളിലെ കുര്‍കുമിന്‍ സഹായകമാണ്. പ്രത്യേകിച്ചും ട്രൈഗ്ലിസറൈഡുകളുടെ രൂപീകരണം തടയാന്‍ ഇതു സഹായിക്കും. ഇത് വയര്‍ ചാടുന്നത് കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ്. കൊളസ്‌ട്രോള്‍ തടിയും വയറും ചാടുന്നതിനുളള ഒരു പ്രധാനപ്പെട്ട കാരണം തന്നെയാണ്. മഞ്ഞള്‍ ഇതു നിയന്ത്രിയ്ക്കുന്നു.

ഇന്‍സുലിന്‍ പ്രതിപ്രവര്‍ത്തനം

ഇന്‍സുലിന്‍ പ്രതിപ്രവര്‍ത്തനം

ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിപ്രവര്‍ത്തനം തടയുന്ന ഒന്നാണ് മഞ്ഞള്‍. ഇതുവഴി പ്രമേഹം തടയും. രക്തത്തില്‍ ഗ്ലൂക്കോസ് തോത് വര്‍ദ്ധിയ്ക്കുന്നത് വയര്‍ ചാടാന്‍ ഇടയാക്കുന്ന ഒന്നാണ്. ഇതുവഴിയും മഞ്ഞള്‍ വയര്‍ ചാടുന്നതു തടയുന്നു.

കരളിനെ

കരളിനെ

കരളിനെ ശുദ്ധീകരിയ്ക്കുന്ന ഒന്നാണ് മഞ്ഞള്‍. ഇതുവഴി ബൈല്‍ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ബൈല്‍ അഥവാ പിത്തരസം കൊഴുപ്പു പുറന്തള്ളാന്‍ കരളിനെ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. ഇതുവഴി തടി കുറയ്ക്കാനും സഹായിക്കുന്നു.

പോളിഫിനോളുകള്‍

പോളിഫിനോളുകള്‍

ധാരാളം പോളിഫിനോളുകള്‍ അടങ്ങിയ ഒന്നാണ് മഞ്ഞള്‍. പോളിഫിനോകളുകള്‍ ശരീരത്തില്‍ നിന്നും ദോഷകരമായ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതുവഴി വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന ദോഷകരമായ കൊഴുപ്പും പുറന്തള്ളപ്പെടുന്നു.

 വയര്‍

വയര്‍

ഇതിന് ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണമുണ്ട്. ഇതുകൊണ്ടുതന്നെ വയര്‍ വന്നു വീര്‍ക്കുന്നതു തടയാന്‍ സാധിയ്ക്കും. വയര്‍ വന്നു വീര്‍ക്കുന്നതും വയര്‍ ചാടുന്നതിന് ഇടയാക്കുന്ന ഒന്നാണ്.

ശരീരത്തിന്റെ അപചയ പ്രക്രിയ

ശരീരത്തിന്റെ അപചയ പ്രക്രിയ

ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നു കൂടിയാണ് മഞ്ഞള്‍. ഇതു വഴി കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുകയും ചെയ്യും

 ഹോര്‍മോണ്‍ ഉല്‍പാദനം

ഹോര്‍മോണ്‍ ഉല്‍പാദനം

പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നു കൂടിയാണ് ഇഞ്ചി. ഇത് സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് വിശപ്പു നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒരു ന്യൂറേട്രാന്‍സ്മിറ്ററാണ്. ഇതുവഴി അമിതമായ ഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കുന്നു.

ഇഞ്ചിയില്‍

ഇഞ്ചിയില്‍

ഇഞ്ചിയില്‍ ജിഞ്ചറോള്‍, ഷോഗോള്‍ എന്നിങ്ങനെ രണ്ടു പ്രധാന ഘടകങ്ങളുണ്ട്. ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. ഇതു വഴി വയറ്റിലേയും ശരീരത്തിലേയും കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും. ഇതുവഴി വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച്

ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച്

ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇതുവഴി ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതു വഴിയും ഇത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍

നല്ലൊരു ആന്റിഓക്‌സിഡന്റാണ് ഇഞ്ചി. ഇതു വഴി ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതുവഴി വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ലിവര്‍ പ്രവര്‍ത്തനം

ലിവര്‍ പ്രവര്‍ത്തനം

ലിവര്‍ പ്രവര്‍ത്തനം ശരിയായി നടക്കുന്നില്ലെങ്കില്‍ വയര്‍ വന്നു വീര്‍ക്കുന്നതും വയര്‍ ചാടുന്നതുമെല്ലാം സാധാരണയാണ്. ഇഞ്ചി, മഞ്ഞള്‍ മിശ്രിതം ലിവര്‍ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ സഹായിക്കുന്ന ഒന്നാണ്. കരളിലെ കോശങ്ങളെ ആരോഗ്യകരമാക്കി നില നിര്‍ത്തുന്ന ഒന്നാണിത്. ലിവറിലെ ടോക്‌സിനുകള്‍ പുറന്തള്ളാനും ഇത് ഏറെ നല്ലതാണ്‌

ആന്റിഓക്‌സിഡന്റ്

ആന്റിഓക്‌സിഡന്റ്

ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഇഞ്ചി ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാനും ഏറെ നല്ലതാണ്. അതായത് അനാവശ്യ വസ്തുക്കള്‍. ഇതുവഴി ആവശ്യമില്ലാത്ത കൊഴുപ്പും ശരീരത്തില്‍ നിന്നും പുറന്തളളപ്പെടുക തന്നെ ചെയ്യും.

ഇഞ്ചിയും മഞ്ഞളും

ഇഞ്ചിയും മഞ്ഞളും

ഇഞ്ചിയും മഞ്ഞളും ഈ പ്രത്യേക രീതിയില്‍ തയ്യാറാക്കുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കുകയാണ് ചെയ്യുന്നത്. തടിയും വയറും കുറയ്ക്കുക മാത്രമല്ല, മറ്റ് ഒരുപിടി ആരോഗ്യ ഗുണങ്ങള്‍ കൂടി ഇതു നല്‍കും.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

നല്ല ദഹനത്തിന് സഹായിക്കുന്ന ഒരു മിശ്രിതം കൂടിയാണിത്. ഇതുവഴിയും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഇതു നല്ലതാണ്. ഇതെല്ലാം വയര്‍ ചാടുന്നതിന് ഇടയാക്കുന്ന കാരണങ്ങളാണ്‌

കോള്‍ഡ്, ഫ്‌ളൂ

കോള്‍ഡ്, ഫ്‌ളൂ

കോള്‍ഡ്, ഫ്‌ളൂ എന്നിവയകറ്റാനുള്ള സ്വാഭാവിക പ്രതിരോധ മിശ്രിതമാണിത്. ഈ പ്രത്യേക മഞ്ഞള്‍ പാനീയത്തില്‍ വൈറ്റമിന്‍ സി, നിയാസിന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചുമയും കഫക്കെട്ടുമെല്ലാം മാറ്റുകയും ചെയ്യുന്നു. അലര്‍ജി പ്രശ്‌നങ്ങള്‍ക്കും ഇതു ഗുണം ചെയ്യും.

ഗോള്‍ സ്‌റ്റോണ്‍

ഗോള്‍ സ്‌റ്റോണ്‍

ഗോള്‍ സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ മാറ്റാനുള്ള നല്ലൊരു മിശ്രിതമാണ് പലരേയും അലട്ടുന്ന ഒന്നാണ്. ഇതു തടയാനുള്ള സ്വാഭാവിക വഴിയാണ് ഇഞ്ചി, മഞ്ഞള്‍ മിശ്രിതം ഈ മിശ്രിതം കഴിച്ചാല്‍ ഗോള്‍ സ്‌റ്റോണ്‍ പ്രശ്‌നങ്ങള്‍ ഉള്ളവരുടേത് കുറയും, വരാതെയുമിരിയ്ക്കും.

English summary

Special Turmeric Ginger Recipe To Burn Your Belly Fat

Special Turmeric Ginger Recipe To Burn Your Belly Fat, Read more to know about,
Story first published: Monday, May 28, 2018, 10:28 [IST]
X
Desktop Bottom Promotion