For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേനും ബദാമും മതി വയര്‍ ചുരുങ്ങാന്‍

ബദാം എങ്ങനെ വയറും തടിയും കുറക്കുന്നു എന്നും മറ്റ് ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

|

ആരോഗ്യത്തിന്റെകാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് വില്ലനാവുന്ന ഒന്നാണ് കുടവയര്‍. പലപ്പോഴും കുടവയര്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പലപ്പോഴും പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ഇതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കിയാല്‍ മതി എന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കുടവയര്‍ കുറക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചിട്ടും കുറയാത്തവര്‍ക്ക് ഉത്തമ പരിഹാരമാണ് ബദാം. ബദാം ഉപയോഗിച്ച് കുടവയര്‍ കുറക്കാം.

ബദാം ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ആരോഗ്യസംബന്ധമായി നമുക്കുണ്ടാവുന്ന ഏത് പ്രശ്‌നത്തിനും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം. ദിവസവും ബദാം കഴിക്കുന്നതിലൂടെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാന്‍ കഴിയുന്നു. ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റേയും നിറകുടമാണ് ബദാം. ബദാം ഉപയോഗിച്ച് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാം.

രാത്രി ഗ്രീന്‍ടീയില്‍ ഒരു സ്പൂണ്‍ തേന്‍ കഴിക്കാംരാത്രി ഗ്രീന്‍ടീയില്‍ ഒരു സ്പൂണ്‍ തേന്‍ കഴിക്കാം

ആരോഗ്യത്തിന് ബദാം പല വിധത്തില്‍ കഴിക്കാവുന്നതാണ്. ബദാം തനിയേ കഴിക്കാം, സ്‌നാക്‌സ് രൂപത്തില്‍ കഴിക്കാം, വെള്ളത്തിലിട്ട് കുതിര്‍ത്ത് തൊലി കളഞ്ഞും കഴിക്കാവുന്നതാണ്. ഏത് തരത്തില്‍ കഴിച്ചാലും അത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ബദാമില്‍ അല്‍പംതേന്‍ മിക്‌സ് ചെയ്ത് കഴിച്ചാല്‍ അത് ഇരട്ടി ഫലം നല്‍കുന്നു. ബദാം എങ്ങനെ വയറും തടിയും കുറക്കുന്നു എന്നും മറ്റ് ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

ബദാമും തേനും

ബദാമും തേനും

ബദാമില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് എന്നും രാവിലെ കഴിക്കാം. ഇത് ദിവസവും ശീലമാക്കിയാല്‍ ഏത് ഇളകാത്ത തടിയും കുറാത്ത വയറും ഒന്നു കുറയും. ഇത് ശീലമാക്കിയാല്‍ മതി വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ മാറ്റം സംഭവിക്കും.

 കൊളസ്‌ട്രോളും വയറും

കൊളസ്‌ട്രോളും വയറും

ബദാമിന് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവുണ്ട്. ബദാം കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ കുറഞ്ഞ് ശരീരത്തിനാവശ്യമായ നല്ല കൊള്‌സ്‌ട്രോള്‍ കൂടുകയും കുടവയര്‍ കുറയുകയും ചെയ്യും. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കിയാല്‍ തന്നെ വയറു കുറയുന്നു.

ദിവസവും ബദാം

ദിവസവും ബദാം

ഏകദേശം 23 ബദാം ദിവസവും കഴിച്ച് നോക്കൂ. ഇത് വയറു കുറക്കും അതും വെറും ചുരുങ്ങിയ സമയം കൊണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ വ്യത്യാസമുണ്ടാകും എന്ന കാര്യം ഉറപ്പ്. കൂടാതെ ബദാം അരച്ച് പാലില്‍ ചേര്‍ത്ത് കഴിച്ചാലും ഇതേ ഫലം ആയിരിക്കും.

 ഊര്‍ജ്ജസ്വലത വര്‍ദ്ധിക്കും

ഊര്‍ജ്ജസ്വലത വര്‍ദ്ധിക്കും

ബദാം കഴിക്കുന്നതിലൂടെ നമ്മള്‍ എല്ലാ സമയവും ഊര്‍ജ്ജസ്വലരായിരിക്കും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിലൂടെ വ്യായാമം ചെയ്യാനുള്ള നമ്മുടെ ബുദ്ധിമുട്ട് മാറുകയും എല്ലാ സമയവും ഫിറ്റ് ആയി ഇരിക്കാന്‍ സഹായിക്കുകയും ചെയ്യും.

നാരുകളുടെ കലവറ

നാരുകളുടെ കലവറ

ശരീരത്തിനാവശായമായ നാരുകളുടെ കലവറയാണ് ബദാം. അതുകൊണ്ടു തന്നെ ഭക്ഷണത്തെ ദഹിപ്പിക്കാനുള്ള കഴിവ് ബദാമിനുണ്ട്. കൃത്യമായ ദഹന പ്രക്രിയ നടക്കുന്നതിനാല്‍ കുടവയര്‍ കുറയുകയും ഒതുങ്ങിയ വയര്‍ ലഭിക്കുകയും ചെയ്യും.

വ്യായാമവും വേണം

വ്യായാമവും വേണം

ബദാംമാത്രം കഴിച്ചതു കൊണ്ട് വയറു കുറയും എന്ന് വിചാരിക്കുന്നവര്‍ക്ക് വയറു കുറയുകയില്ല. അതിനോടൊപ്പം തന്നെ ഇത്തിരി നേരം വ്യായാമം കൂടി ചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ നിങ്ങളുടെ കുടവയറിനെ പറ്റി പിന്നെ ചിന്തിക്കേണ്ടി വരില്ല.

നല്ലൊരു സ്‌നാക്‌സ്

നല്ലൊരു സ്‌നാക്‌സ്

ഉച്ചഭക്ഷണത്തിനായി കൂടെക്കൂട്ടാവുന്ന ഒരു നല്ല സ്‌നാക്കാണ് ബദാം. ഇതില്‍ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങളും മറ്റു പ്രോട്ടീനുകളും രക്തത്തിലെ സോഡിയത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുക ഇതിലൂടെ രക്തയോട്ടം കൂട്ടുകയും ചെയ്യും.

പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ കലവറയായിട്ടാണ് ബദാം അറിയപ്പെടുന്നത്. മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ, ആന്റി ഓക്‌സിഡന്റ്‌സ് തുടങ്ങിയ ധാരാളം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെ കുറക്കുകയും ആരോഗ്യമുള്ള ശരീരം നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നു.

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു

ബദാമിന് ക്യാന്‍സറിനെ വരെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകളില്‍ സ്തനാര്‍ബുദത്തെ പ്രതിരോധിക്കാനുള്ള കഴിവും ബദാമിനുണ്ട്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നതില്‍ വളരെ വലിയ പങ്ക് ബദാം വഹിക്കുന്നുണ്ട്.

പ്രമേഹവും കുടവയറും

പ്രമേഹവും കുടവയറും

പ്രമേഹമുള്ളവരുടെ ലക്ഷണമാണ് കുടവയര്‍ എന്നൊരു ധാരണ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ദിവസവും ബദാം കഴിക്കുന്നത് പ്രമേഹ സാധ്യ കുറയ്ക്കും അതുവഴി കുടവയറും കുറയുന്നു.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ബദാമിന്റെ സവിശേഷ ഗുണങ്ങളില്‍ ഒന്നാണ് ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്നത്. ഇത് ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊളസ്‌ട്രോള്‍ കുറച്ച് അമിത വണ്ണത്തിന് വിട നല്‍കുന്നു. ഇതോടെ ഹൃദയത്തെ കാത്തു സൂക്ഷിക്കുന്ന ചുമതലയും ബദാം ഭംഗിയായി നിര്‍വ്വഹിക്കുന്നു.

ഭക്ഷണ കാര്യത്തില്‍ നിയന്ത്രണം

ഭക്ഷണ കാര്യത്തില്‍ നിയന്ത്രണം

മുഴുവന്‍ ബദാമിനെ ഉപയോഗിച്ച് നിലയ്ക്കു നിര്‍ത്താമെന്നാണ് ധാരണയെങ്കില്‍ അതു വേണ്ട. കാരണം ഭക്ഷണ കാര്യത്തിലും കുറച്ച് നിയന്ത്രണം ആവശ്യമാണ്. അതുകൊണ്ട് തന്നെ ബദാം കൊണ്ട് മാത്രം വയറു കുറക്കാം എന്നൊരു ധാരണ വേണ്ട.

English summary

Simple Ways In Which Almonds Help To flat belly

Did you know that almonds help in losing weight and belly fat? Know the benefits of almonds for weight loss and flat belly.
Story first published: Saturday, January 6, 2018, 13:14 [IST]
X
Desktop Bottom Promotion