ശീഘ്രസ്ഖലനത്തിന് 1 സ്പൂണ്‍ ഉലുവയില്‍ പരിഹാരം

Posted By:
Subscribe to Boldsky

പല പുരുഷന്മാരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ശീഘ്രസ്ഖലനം അഥവാ പ്രിമെച്വര്‍ ഇജാകുലേഷന്‍. ഇത് ഹോര്‍മോണ്‍ സംബന്ധമായ എന്തെങ്കിലോ ആരോഗ്യസംബന്ധമായ പ്രശ്‌നമോ ഒന്നും തന്നെയല്ല. ഇതിന് ലൈംഗികസ്വഭാവം എന്നേ പറയാനാകൂ.

നിങ്ങളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളാവാം ഇതിന്റെ പ്രധാന കാരണം. സ്‌ട്രെസ്സ്, മാനസിക സമ്മര്‍ദ്ദം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, മദ്യപാനശീലം എന്നിവയെല്ലാമാണ് സാധാരണയായി ശിഖ്രസ്ഖലനത്തിന് കാരണമാവുന്നത്.

ഇത് പലപ്പോഴും ദാമ്പത്യത്തില്‍ ഇത് പല പ്രശ്‌നങ്ങളും വരുത്തും. ഇതു മാത്രമല്ല, പുരുഷനു തന്നെ പലപ്പോഴും ആത്മവിശ്വാസക്കുറവും സെക്‌സിനോടു ഭയപ്പാടുമുണ്ടാക്കുന്ന ഒന്നാണ്.

ശീഘ്രസ്ഖലനത്തിന് പല സ്വാഭാവിക പ്രതിവിധികളുമുണ്ട്. ഇത്തരം ചില വിദ്യകളെക്കുറിച്ചറിയൂ,

ഉലുവ

ഉലുവ

ഉലുവ ഇതിനു പറ്റിയ നല്ലൊരു മരുന്നാണ്. ഉലുവ കുതിര്‍ത്തി സെക്‌സിനു മുന്‍പ് ചവച്ചരച്ചു കഴിയ്ക്കുന്നത് ശീഘ്രസ്ഖലനം ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ഇതിട്ടു തിളപ്പിച്ച വെള്ളവും നല്ലതാണ്.

ശതാവരി

ശതാവരി

ആയുര്‍വേദത്തിലെ ഒരു മരുന്നായ ശതാവരിയാണ് മറ്റൊന്ന്. ശതാവരി ഉണക്കിപ്പൊടിച്ച് 2 ടീസ്പൂണ്‍ 1 ഗ്ലാസ് പാലിലിട്ടു തിളപ്പിച്ച് രാവിലെ വെറുംവയറ്റിലും രാത്രി ഭക്ഷണത്തിന് 1 മണിക്കൂര്‍ മുന്‍പായും കുടിയ്ക്കാം. ഇതും ശീഘ്രസ്ഖലനത്തിന് പരിഹാരമാണ്.

വെണ്ടയ്ക്ക

വെണ്ടയ്ക്ക

വെണ്ടയ്ക്ക ശീഘ്രസ്ഖലനത്തിന് പറ്റിയ മറ്റൊരു മരുന്നാണ്. 4-7 വെണ്ടയ്ക്ക വട്ടത്തില്‍ കഷ്ണങ്ങളാക്കുക. ഇത് ഒന്നര ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. നല്ലപോലെ തിളച്ച് ഒരുവിധം വറ്റുമ്പോള്‍ ഊറ്റിയെടുത്ത് ഇളംചൂടാകുമ്പോള്‍ 1 ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം. ഇത് ദിവസവും രാത്രി കിടക്കുന്നതിനു മുന്‍പു കുടിയ്ക്കുന്നത് ഗുണം നല്‍കും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ശീഘ്രസ്ഖലനം നിയന്ത്രിയ്ക്കാന്‍ നല്ലതാണ്. ഇത് 2-3 അല്ലി ചവച്ചരച്ചു കഴിയ്ക്കുന്നത് ഗുണം ചെയ്യും. ഇതു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതു തന്നെ.

സവാള ജ്യൂസ്

സവാള ജ്യൂസ്

സവാള ജ്യൂസ് അതായത് സവാളയുടെ ജ്യൂസ് അടിച്ചെടുത്ത് വെള്ളവുമായി ചേര്‍ത്തു കുടിയ്ക്കുന്നതും ശീഖ്രസ്ഖലനം നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്.

ജിന്‍സെങ്

ജിന്‍സെങ്

ശീഖ്ര സ്ഖലനം ഉളള എല്ലാ രോഗികള്‍ക്കും നിര്‍ദ്ദേശിക്കുന്ന ഒരു മരുന്നാണ് ജിന്‍സെങ് വേരുകള്‍ ദിവസം രണ്ടുതവണ ആട്ടിന്‍ പാലില്‍ ചേര്‍ത്ത് കഴിക്കുക.

 ഇഞ്ചി

ഇഞ്ചി

നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഇഞ്ചി , കടല്‍വിഭവങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ റീ പ്രൊഡക്റ്റീവ് ഓര്‍ഗന്‍സിന്റെ ബലവും , കരുത്തും വര്‍ദ്ധിപ്പിക്കുന്നതാണ്.

English summary

Simple Natural Remedies For Premature Ejaculation

Simple Natural Remedies For Premature Ejaculation, Read more to know about,