Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
പല്ലുവേദന മാറ്റും കൈക്കുള്ളിലെ പ്രയോഗം
ശരീരത്തെ ബാധിയ്ക്കുന്ന വേദനകളില് അസഹനീയമായ ഒന്നാണ് പല്ലുവേദനയെന്നു പറഞ്ഞാല് തെറ്റില്ല. പല്ലുവേദന കൂടുതായാല് ഇരിക്കപ്പൊറുതിയും നില്ക്കപ്പൊറുതിയുമൊന്നും ഉണ്ടാവുകയുമില്ല.
ഇതിന് കാരണങ്ങള് പലതുണ്ടാകാം, പല്ലിനുള്ള കേട്, പല്ലടച്ചതു തുറക്കുന്നത് തുടങ്ങിയ പല കാരണങ്ങള് ഇതിനുണ്ടാകാം.
പല്ലുവേദയ്ക്ക് ഡോക്ടറുടെ അടുത്തു പോകുന്നതു മാത്രമല്ല, പരിഹാരം, പ്രകൃതിദത്ത പരിഹാരങ്ങള് ഏറെയുണ്ട്.
ഇത്തരമൊരു പരിഹാരമാണ് താഴെപ്പറയുന്നത്. യാതൊരുവിധ മരുന്നുകളും ഉപയോഗിയ്ക്കാതെയുള്ള ഒരു വിദ്യ.

ഐസ്
ഐസ് ഉപയോഗിച്ചാണ് പല്ലുവേദന കുറയ്ക്കാനുള്ള ഈ സ്വഭാവിക വഴി.

ഐസ്
ഒരു കഷ്ണം ഐസ് എടുക്കുക. ഇത് തള്ളവിരല്, ചൂണ്ടുവിരല് എന്നിവയ്ക്കിടയില് പിടിയ്ക്കുക. ഇരുകയ്യിലും മാറി മാറി കൈത്തലത്തിനുള്ളില് മസാജ് ചെയ്യുക.

മസാജ്
5-7 മിനിറ്റു വരെ ഇതേ രീതിയില് മസാജ് ചെയ്യാം. ഇത് പല്ലുവേദന പെട്ടെന്നു തന്നെ കുറയാന് സഹായിക്കും.

നാഡികളുടെ അറ്റം
പല്ലുമായി ബന്ധമുള്ള നാഡികളുടെ അറ്റം കയ്യിന്റെ ഈ ഭാഗവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഈ നാഡികളാകട്ടെ, തലച്ചോറുമായും.

ഐസ് മസാജ് വഴി
ഐസ് മസാജ് വഴി നാഡികളുടെ അഗ്രം സുഖപ്പെടും. ഇത് വേദന കുറയ്ക്കാന് തലച്ചോറിന് സിഗ്നല് നല്കും. ഇതുവഴിയാണ് പല്ലുവേദന കുറയുന്നത്.

മരുന്നു കൂടാതെ
കാനഡയില് നടത്തിയ പഠനത്തില് മരുന്നു കൂടാതെ ഈ രീതിയില് പല്ലുവേദന ശമിപ്പിയ്ക്കാന് സാധിയ്ക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്.

ഇതു ചെയ്യുന്ന സമയം
ഇതു ചെയ്യുന്ന സമയം വായില് അല്പം ഉപ്പുവെള്ളവും കവിള്ക്കൊണ്ടു പിടിയ്ക്കുന്നതു നല്ലതാണ്.



Click it and Unblock the Notifications
