ആലിലവയറിന് നാട്ടുമ്പുറത്തെ രഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

വയറില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് സ്ത്രീ പുരുഷഭേദമില്ലാതെ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇത് സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും ഏറെ ദോഷം വരുത്തുന്ന ഒന്നാണ്.

വയര്‍ കുറയ്ക്കാന്‍ ഡയറ്റിംഗ്, വ്യായാമം തുടങ്ങി പല മാര്‍ഗങ്ങളുമുണ്ട്. എന്നാല്‍ ഇത്തരം മാര്‍ഗങ്ങള്‍ പിന്‍തുടരുന്നതിനു മുന്‍പ് വയര്‍ ചാടാനുള്ള കാരണങ്ങള്‍ കണ്ടെത്തേണ്ടതും പ്രധാനം. പ്രധാനമായും വയര്‍ ചാടുന്നതിനെ മൂന്നു ഗണങ്ങളില്‍ പെടുത്താം.

ഭാര്യയുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതോ

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ചിലര്‍ക്ക് വയര്‍ തീരെ കുറവായിരിക്കും. എന്നാല്‍ രാത്രി കിടക്കാന്‍ പോകുമ്പോഴേയ്ക്കും ഈ വയര്‍ ചാടി ഒരു പരുവത്തിലാകും. ഇത് സ്വാഭവികമായുള്ള വയറല്ല. ഭക്ഷണക്രമം ശരിയല്ലാതിരിക്കുക, ശോധന ശരിയാവാതിരിക്കുക, ഭക്ഷണം വളരെ വേഗത്തില്‍ കഴിച്ചു തീര്‍ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇത്തരം വയറിന് കാരണമാകും.

വയര്‍ ചാടുന്നതു തടയാന്‍ നാടന്‍ വൈദ്യങ്ങളും ഒറ്റമൂലികളുമെല്ലാമുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

തേന്‍

തേന്‍

ചൂടാറിയ 1 ഗ്ലാസ് വെള്ളത്തില്‍ 10 ഗ്രാം തേന്‍ ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇത് ചാടിയ വയര്‍ ഒതുക്കാന്‍ നല്ലതാണ്.

കുരുമുളക്

കുരുമുളക്

3 ടീസ്പൂണ്‍ നാരങ്ങാനീര്, കാല്‍ ടീസ്പൂണ്‍ കുരുമുളക്, 1 ടീസ്പൂണ്‍ തേന്‍, ഒരു കപ്പു വെള്ളം എ്ന്നിവ കലര്‍ത്തി വെറുംവയറ്റില്‍ കുടിയ്ക്കുക. ഇതും വയറൊതുക്കാന്‍ സഹായിക്കും.

കറിവേപ്പില

കറിവേപ്പില

ദിവസവം രാവിലെ 12 കറിവേപ്പില കടിച്ചു ചവച്ചു കഴിയ്ക്കുക. ഇത് മൂന്നു മാസം അടുപ്പിച്ചു ചെയ്യുക. ഇത് വയര്‍ ചാടാതിരിയ്ക്കാന്‍ സഹായിക്കും.

ജീരകവെള്ളത്തില്‍

ജീരകവെള്ളത്തില്‍

ജീരകവെള്ളത്തില്‍ തേനും നാരങ്ങാനീരും ചേര്‍ത്തു രാവിലെ കുടിയ്ക്കുന്നതും വയര്‍ ചാടുന്നതു തടയും.ജീരകവെള്ളം ഒരു പ്രത്യേക രീതിയില്‍ തയ്യാറാക്കി കുടിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. അര ലിറ്റര്‍ വെള്ളത്തില്‍ ജീരകമിടുക. ഇതിലേയ്ക്ക് കറുവാപ്പട്ട, ഏലയ്ക്ക, ഇഞ്ചി, വെളുത്തുള്ളി എന്നിവയും ഇടുക. വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചിടുന്നതാണ്. നല്ലത്. പിന്നീട് ഈ വെള്ളം പകുതിയാകും വരെ തിളപ്പിയ്ക്കുക. ഇതു വാങ്ങിവച്ച് ഇതില്‍ ചെറുചൂടാകുമ്പോള്‍ തേനും നാരങ്ങാനീരും കലര്‍ത്തുക. ഈ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

ഇഞ്ചിയും കുരുമുളകുപൊടിയും തേനും

ഇഞ്ചിയും കുരുമുളകുപൊടിയും തേനും

ഇഞ്ചിയും കുരുമുളകുപൊടിയും തേനും കലര്‍ന്ന മിശ്രിതം കഴിയ്ക്കുന്നതും ഇഞ്ചിനീരില്‍ തേനും കുരുമുളകുപൊടിയും കലര്‍ത്തി ഇളംചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും വയര്‍ ചാടുന്നതു തടയാന്‍ ഏറെ നല്ലതാണ്.

റാഡിഷ്

റാഡിഷ്

ഒരു ടേബിള്‍സ്പൂണ്‍ റാഡിഷ് നീരും ഇതേ അളവില്‍ തേനും കലര്‍ത്തി ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തിളക്കി കുടിയ്ക്കാം. ഇതും ഏറെ നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

പച്ചവെളുത്തുള്ളി, ചുട്ടവെളുത്തുള്ളി, വെളുത്തുള്ളി തേനിലിട്ടത്, വെളുത്തുള്ളി ചതച്ചിട്ട വെള്ളം, വെള്ളുത്തുള്ളി അരച്ചത് ഇഞ്ചിനീരില്‍ കലര്‍ത്തിയത് എന്നിവയില്‍ ഏതെങ്കിലുമെല്ലാം രാവിലെ വെറുംവയറ്റില്‍ ശീലമാക്കുന്നത് വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

പുതിനയില, മല്ലിയില

പുതിനയില, മല്ലിയില

പുതിനയില, മല്ലിയില എന്നിവ ജ്യൂസാക്കി കുടിയ്ക്കുന്നത് വയര്‍ ചാടുന്നതും കൊഴുപ്പടിഞ്ഞു കൂടുന്നതുമെല്ലാം തടയാന്‍ ഏറെ നല്ലതാണ.്

നെല്ലിക്ക

നെല്ലിക്ക

വയര്‍ കുറയ്ക്കാന്‍ നെല്ലിക്ക അരച്ചതും മഞ്ഞളും മോരില്‍ കലര്‍ത്തി ദിവസവും കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

നെല്ലിക്കാജ്യൂസ്, കറ്റാര്‍വാഴ ജ്യൂസ്

നെല്ലിക്കാജ്യൂസ്, കറ്റാര്‍വാഴ ജ്യൂസ്

നെല്ലിക്കാജ്യൂസ്, കറ്റാര്‍വാഴ ജ്യൂസ് എന്നിവ തുല്യഅളവിലെടുക്കുക. ഇതില്‍ പകുതി നാരങ്ങാനീരും കലര്‍ത്തുക. ഇളംചൂടുള്ള ഒന്നൊര ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം.

കൊന്നയുടെ തൊലിയെടുത്തു വെള്ളം തിളപ്പിച്ച്

കൊന്നയുടെ തൊലിയെടുത്തു വെള്ളം തിളപ്പിച്ച്

കൊന്നയുടെ തൊലിയെടുത്തു വെള്ളം തിളപ്പിച്ച് ഇതില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.

കുടംപുളി

കുടംപുളി

കുടംപുളി വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതും ഭക്ഷണത്തില്‍ ചേര്‍ക്കുന്നതുമെല്ലാം വയര്‍ ചാടിയത് ഒതുക്കാന്‍ ഏറെ നല്ലതാണ്.

ചുക്ക്, കറുവാപ്പട്ട, കുരുമുളക്

ചുക്ക്, കറുവാപ്പട്ട, കുരുമുളക്

ചുക്ക്, കറുവാപ്പട്ട, കുരുമുളക് എന്നിവ ഒരേ അളവില്‍ എടുത്ത് പൊടിച്ചു രാവിലെ വെറുംവയററില്‍ കഴിയ്ക്കുന്നതും നല്ലതാണ്.

കുക്കുമ്പര്‍

കുക്കുമ്പര്‍

രാത്രി ഒരു ലിറ്റര്‍ വെള്ളത്തില്‍ കുക്കുമ്പര്‍ അരിഞ്ഞത്. ഇഞ്ചി അറിഞ്ഞത്, ചെറുനാരങ്ങ കഷ്ണങ്ങളാക്കിയത്, മല്ലിയില, പുതിനയില എന്നിവ ഇട്ടു വയ്ക്കുക. രാവിലെ ഈ വെള്ളം ഊറ്റിയെടുത്ത് തേന്‍ചേര്‍ത്തു വെറുംവയറ്റില്‍ കുടിയ്ക്കാം. ഇതു വയര്‍ കുറയ്ക്കും.

വാഴപ്പിണ്ടി

വാഴപ്പിണ്ടി

വാഴപ്പിണ്ടിയുടെ ജ്യൂസ് തേന്‍ ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും ഏറെ ഗുണകരം തന്നെയാണ്. ഇത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ്.

കടലാടി

കടലാടി

കടലാടി ആയുര്‍വേദ കടകളില്‍ ലഭിയ്ക്കുന്ന ഒരു മരുന്നാണ്. ഇത് വറുത്തുപൊടിച്ച് രണ്ടുനേരവും കഴിയ്ക്കന്നതും തടി കുറയ്ക്കാന്‍ നല്ലതാണ്.

ചെറുചൂടുള്ള മഞ്ഞള്‍വെള്ളം

ചെറുചൂടുള്ള മഞ്ഞള്‍വെള്ളം

ചെറുചൂടുള്ള മഞ്ഞള്‍വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും മറ്റൊരു വഴിയാണ്.

English summary

Simple Home Remedies To Reduce Belly Fat Fast

Simple Home Remedies To Reduce Belly Fat Fast, Read more to know about