വീട്ടിലുണ്ടാക്കാവുന്ന വയാഗ്രക്കൂട്ടുകള്‍:ഫലം ഉറപ്പ

Posted By:
Subscribe to Boldsky

പുരുഷനെ അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങളും ലൈംഗികപ്രശ്‌നങ്ങളുമെല്ലാം പലതാണ്. ലൈംഗികപ്രശ്‌നങ്ങളില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളും വരും. ഇതില്‍ ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖനം എന്നിവ പ്രധാനപ്പെട്ട പ്രശ്‌നങ്ങളാണ്. ഇതിനു പുറമേ സ്വപ്‌നസ്ഖലനം. ബീജക്കുറവ്, ബീജഗുണക്കുറവ്, സെക്‌സ് മൂഡു കുറവ് തുടങ്ങിയ ഒരു പിടി പ്രശ്‌നങ്ങളും സാധാരണയാണ്.

ലൈംഗികപ്രശ്‌നങ്ങള്‍ക്കു കാരണം സ്‌ട്രെസ് മുതല്‍ പാരമ്പര്യം, അമിതവണ്ണം തുടങ്ങിയ പല പ്രശ്‌നങ്ങളുമാകും. മാനസികമായ പ്രശ്‌നങ്ങള്‍, അതായത് സെക്‌സിനോടുളള ഭയം, പങ്കാളിയോടുള്ള താല്‍പര്യക്കുറവ്, അടുപ്പക്കുറവ്, ചില കുറ്റബോധങ്ങള്‍, ചിലപ്പോള്‍ അമിതസ്വയംഭോഗം തുടങ്ങിയ ഒരു പിടി പ്രശ്‌നങ്ങളുണ്ടാകും. ഇത്തരം പ്രശ്‌നങ്ങള്‍ ശാരീരികമായും മാനസികമായും ബാധിയ്ക്കുകയും ചെയ്യും.

പുരുഷലൈംഗിക പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉദ്ധാരണക്കുറവ്. കിടപ്പറയില്‍ പുരുഷന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന ഒന്ന്. ഇത് നാല്‍പതുകള്‍ കടന്ന പുരുഷന്മാരില്‍ കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നു. സ്‌ട്രെസ്, പാരമ്പര്യം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, സൈക്കോളജിക്കല്‍ പ്രശ്‌നങ്ങള്‍ എന്നിവ ഇതിനു വഴി വയ്ക്കാം.

പുരുഷന്മാരുടെ സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് കൃത്രിമ മരുന്നുകള്‍ പലതും ലഭ്യമാണ്. വയാഗ്രയടക്കമുള്ള ഇതില്‍ പെടുന്നു. എന്നാല്‍ ഇത്തരം മരുന്നുകള്‍ പലതും ഗുണത്തേക്കാള്‍ ദോഷം വരുത്തും. ഈ ഒരു ഗുണം ലഭിച്ചാല്‍ തന്നെ ഒരു പിടി ആരോഗ്യപ്രശ്‌നങ്ങള്‍ അപ്പുറത്തുണ്ടാകും.

ഏതു പ്രശ്‌നങ്ങള്‍ക്കുമെന്ന പോലെ ലൈംഗികപ്രശ്‌നങ്ങള്‍ക്കും നാട്ടുവൈദ്യവും ആയുര്‍വേദവും ഒറ്റമൂലികളുമെല്ലാമുണ്ട്. ഇവയൊന്നും കൃത്രിമ ചേരുവകള്‍ ഉപയോഗിച്ചല്ലെന്നതു തന്നെയാണ് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്. കൃത്യമായ ഗുണം നല്‍കുകയും ചെയ്യും.

പുരുഷന്റെ ലൈംഗികപ്രശ്‌നങ്ങള്‍ക്കുള്ള ഇത്തരം മരുന്നുകളില്‍ ഡ്രെനട്‌സ്, പഴങ്ങള്‍, പച്ചക്കറികള്‍, അടുക്കളിയിലെ ചിലത്, ദോഷം വരുത്താത്ത അങ്ങാടി മരുന്നുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ പുരുഷന്റെ ഉദ്ധാരണക്കുറവിനുള്ള നല്ലൊരു മരുന്നാണ്. നാച്വറല്‍ വയാഗ്രയെന്നാണ് ഇതറിയപ്പെടുന്നതുതന്നെ. ഇതില്‍ ധാരാളം സിങ്കുണ്ട്. തണ്ണിമത്തന്‍ തോടും കുരുവുമെല്ലാം വയാഗ്ര ഗുണം നല്‍കുന്നതവയാണ്. തണ്ണിമത്തന്‍ തോടും കുരുവും തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. തണ്ണിമത്തനില്‍ കുരുമുളകു ചേര്‍ത്തും കഴിയ്ക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

നല്ല ഉദ്ധാരണശക്തിയ്ക്കു സഹായിക്കുന്ന ഒരു പ്രത്യേക മരുന്ന് വെളുത്തുള്ളി ഉപയോഗിച്ചുണ്ടാക്കാം. വെളുത്തുള്ളി-3 അല്ലി ഗ്രാമ്പൂ-2-3 തേന്‍-2 ടീസ്പൂണ്‍, ഈ കൂട്ടുകള്‍ കൃത്യമായ അളവിലെടുത്ത് മിക്‌സില്‍ അടിച്ചു പേസ്റ്റാക്കുക. നല്ലപോലെ അരയണം.ഇത് ഒരു ടീസ്പൂണ്‍ വീതം കഴിയ്ക്കാം. വെറുതെയോ അല്ലെങ്കില്‍ ഇളംചൂടുള്ള പാലിലോ കലക്കി കഴിയ്ക്കാം.ഇത് കുറച്ചു ദിവസങ്ങള്‍ അടുപ്പിച്ച് രാത്രി കിടക്കും മുന്‍പു കഴിയ്ക്കുക. ഗുണമുണ്ടാകും.

സെലറി, പോംഗ്രനേറ്റ്

സെലറി, പോംഗ്രനേറ്റ്

വയാഗ്രയ്ക്കു തുല്യമായ മറ്റൊരു മരുന്ന് സെലറി, കറുവാപ്പട്ട എന്നി ചേര്‍ത്തുപയോഗിയ്ക്കാം. സെലറി, പോംഗ്രനേറ്റ്, ക്യാബേജ്, ഇഞ്ചി, കറുവാപ്പട്ട, പോംഗ്രനേറ്റ് എന്നിവയാണ് ഇതിന്റെ ചേരുവകള്‍.പോംഗ്രനേറ്റ്-1 വെളുത്ത ക്യാബേജ്-100-120 ഗ്രാം സെലറി വേര്-ഇടത്തരം വലിപ്പത്തിലുള്ളത് ഇഞ്ചി-2 സെന്റീമീറ്റര്‍ നീളത്തിലുള്ളത് കറുവാപ്പട്ട-1 നുള്ള്. സെലറിയുടെ വേരും ക്യാബേജും അല്‍പം വെള്ളത്തിലിട്ടു വേവിയ്ക്കുക. ഫോര്‍ക്ക് സെലറി വേരില്‍ കുത്തുമ്പോള്‍ ആഴ്ന്നിറങ്ങുന്ന അത്രയുമാണ് വേവ്. ഈ വെള്ളം കളയരുത്.പോംഗ്രനേറ്റിന്റെ തോടു മാറ്റി കുരുക്കളെടുക്കുക. ഇഞ്ചിയുടെ പുറംതോല്‍ കളയുക. എല്ലാ ചേരുവകയും ബ്ലെന്ററിയോ മിക്‌സിയിലോ ഇട്ട് നല്ലപോലെ അടിച്ചെടുക്കണം. പച്ചക്കറികളെല്ലാം നല്ലപോലെ ഉടഞ്ഞുവെന്നുറപ്പു വരുത്തുക.ഈ പാനീയം അരിച്ചെടുക്കണം. ഇതില്‍ ചെറിയ തരികള്‍ കിടന്നാലും കുഴപ്പമില്ല, നല്ലതുമാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ഉദ്ധാരണം ഇരട്ടിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക ആയുര്‍വേദ മരുന്നുണ്ട്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ചു തയ്യാറാക്കുന്നത്.ആപ്പിള്‍ സിഡെര്‍ വിനെഗര്‍, വെളുത്തുള്ളി എന്നിവയാണ് ഇതിനു വേണ്ടത്. വെളുത്തുള്ളിയില്‍ നിന്നും ജ്യൂസെടുക്കണം. 1 ടേബിള്‍ സ്പൂണ്‍ ജ്യൂസ് വേണം. 3 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും.വെളുത്തുള്ളി ജ്യൂസും ആപ്പിള്‍ സിഡെര്‍ വിനെഗറും കലര്‍ത്തുക. ഇത് നന്നായി ഇളക്കണം.ഇത് രാത്രി അത്താഴശേഷം കുടിയ്ക്കാം. അടുപ്പിച്ച് 2 മാസം ഇതു ചെയ്യുക.

അശ്വഗന്ധ

അശ്വഗന്ധ

ആയുര്‍വേദ മരുന്നുകളുടെ കൂട്ടായി ഉപയോഗിക്കുന്ന അശ്വഗന്ധ എന്ന ഒരു മരുന്നുണ്ട്. ഇത് ഉദ്ധാരണക്കുറവിനുള്ള ഒരു പരിഹാരമാണ്. ഇതു കഴിയ്ക്കുന്നത് ഗുണം ചെയ്യും. ഉദ്ധാരണക്കുറവ് മാറ്റുവാന്‍ മാത്രമല്ലാ, സ്റ്റാമിന വര്‍ദ്ധിപ്പിക്കാനും പ്രത്യുല്‍പാദനവ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്തു പകരാനും അശ്വഗന്ധയ്ക്കു കഴിയും.

അശ്വഗന്ധ പാലില്‍

അശ്വഗന്ധ പാലില്‍

അശ്വഗന്ധ പാലില്‍ ചേര്‍ത്ത് ഇളംചൂടോടെ കുടിയ്ക്കുക. ഇതിട്ടു തിളപ്പിച്ച പാല്‍ കുടിയ്ക്കുകയും ചെയ്യാം. രാത്രി കിടക്കുമ്പോഴാണ് കുടിയ്‌ക്കേണ്ടത്. ഇത് ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. നല്ല ഉദ്ധാരണം നല്‍കും.

നെരിഞ്ഞില്‍

നെരിഞ്ഞില്‍

മരുന്നുകളില്‍ ഉപയോഗിക്കുന്ന നെരിഞ്ഞില്‍ എന്ന സസ്യവും ഈ പ്രശ്‌നത്തിന് ഉള്ള പരിഹാരമാണ്. ട്രിബുലസ് ടെറസ്ട്രിസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇത് പുരുഷഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ്‍ തോത് വര്‍ദ്ധിപ്പിക്കും. ഇതിന് പുറമെ നൈട്രിക് ഓക്‌സൈഡ്, പിഡിഇ 5 എന്‍സൈം എന്നിവയുടെ തോത് വര്‍ദ്ധിപ്പിക്കാനും രക്തപ്രവാഹം കൂട്ടാനും നെരിഞ്ഞില്‍ സഹായിക്കും.

ബദാം

ബദാം

സിങ്ക് അടങ്ങിയ ബദാം ലൈംഗികശേി വര്‍ദ്ധിപ്പിയ്ക്കാനും ഉദ്ധാരണത്തിനും സഹായിക്കും. ബദാം കുതിര്‍ത്തി അരച്ചോ അല്ലെങ്കില്‍ ബദാം പൊടിച്ചോ പാലില്‍ ചേര്‍ത്തു കഴിയ്ക്കാം. ബദാം, തേന്‍ എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്.

ഈന്തപ്പഴവും

ഈന്തപ്പഴവും

ഈന്തപ്പഴവും നല്ലതാണ്. തലേന്നു രാത്രി ആട്ടില്‍പാലില്‍ കുതിര്‍ത്ത വച്ച ഈന്തപ്പഴം രാവിലെ ഈ പാലോടെ അരച്ചു കഴിയ്ക്കാം. ഇത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഉണക്കമുന്തിരി പാലിലിട്ടു തിളപ്പിച്ചു കഴിയ്ക്കുന്നത് സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.ഇതില്‍ അല്‍പം തേന്‍ ചേര്‍ക്കുന്നതും നല്ലതാണ്.

പാലില്‍ തേന്‍

പാലില്‍ തേന്‍

പുരുഷ സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് പാല്‍. പാലില്‍ കുങ്കുമപ്പൂ, തേന്‍ എന്നിവ ചേര്‍ത്തു കുടിയ്ക്കുന്നത് നല്ലതാണ്. ഇതുപോലെ ഏലയ്ക്കയിട്ടു തിളപ്പിച്ച പാല്‍ നല്ലതാണ്. പാലില്‍ കുരുമുളകു ചേര്‍ക്കുന്നതും നല്ലതാണ്. ചെറുചൂടുള്ള പാലില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നായ്ക്കുരണപ്പരിപ്പു ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം ഗുണം നല്‍കും.

ക്യാഷ്യൂനട് മില്‍ക്

ക്യാഷ്യൂനട് മില്‍ക്

അര കപ്പ് ക്യാഷ്യൂനട് മില്‍ക് ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് കിടക്കാന്‍ നേരത്തു കുടിയ്ക്കാംഇത് അടുപ്പിച്ചു രണ്ടു മാസം കുടിച്ചാല്‍ സെക്‌സ് സംബന്ധമായ ഉദ്ധാരണപ്രശ്‌നങ്ങള്‍, ശീഘ്രസ്ഖലനം, സെക്‌സ് മൂഡില്ലായ്മ, കരുത്തു കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു നല്ല പരിഹാരമാകും.

വെളുത്തുള്ളി

വെളുത്തുള്ളി

പുരുഷന്മാര്‍ക്കുണ്ടാകുന്ന പല ലൈംഗികപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണ് വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളവും ഒപ്പം വെളുത്തുള്ളിയും. ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇതിനു കാരണം വെളുത്തുള്ളി രക്തപ്രവാഹം ശക്തിപ്പെടുത്തുന്നു എന്നുള്ളതു തന്നെയാണ്. പുരുഷന്മാര്‍ക്ക് വെളുത്തുള്ളി ഇങ്ങനെയല്ലാതെ പാലിലിട്ടു തിളപ്പിച്ചോ തേനില്‍ നുറുക്കിയിട്ടോ കഴിയ്ക്കാം.

ഫിഗ്

ഫിഗ്

ഫിഗ് അഥവാ അത്തിപ്പഴം ആയുര്‍വേദ പ്രകാരം സെക്‌സ് ഗുണങ്ങള്‍ക്ക് ഏറെ നല്ലതാണ്. ഇതിലെ അമിനോ ആസിഡുകളാണ് ഈ ഗുണം നല്‍കുന്നത്. ഉണങ്ങിയ അത്തിപ്പഴം പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്.

സവാള

സവാള

സവാളയാണ് മറ്റൊരു പരിഹാരം. സവാള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ബീജഗുണത്തിനും നല്ലതാണ്. ഇടത്തരം വലിപ്പമുള്ള 1 വെളുത്ത സവാളയെടുക്കുക. ഇത് അരിഞ്ഞ് 3 സ്പൂണ്‍ ബട്ടറില്‍ ഫ്രൈ ചെയ്ത് രാവിലെ വെറുംവയറ്റില്‍ തേനിനൊപ്പം കഴിയ്ക്കുക. ശീഘ്രസഖലനത്തിനുള്ള നല്ലൊരു പരിഹാരമാണിത്.

പച്ചസവാള,ക്യാരറ്റ്

പച്ചസവാള,ക്യാരറ്റ്

പച്ചസവാള,ക്യാരറ്റ് എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്. ഇത് സെക്‌സ് ശക്തി വര്‍ദ്ധിപ്പിയ്ക്കുന്നതിന് ഏറെ നല്ലതാണ്. സവാള സൂപ്പ്, പുതിന ചട്‌നി എന്നിവയും നല്ലതാണ്.

വാള്‍നട്ട്

വാള്‍നട്ട്

ഒന്നര ടീസ്പൂണ്‍ വാള്‍നട്ട് പൊടിച്ചത് 1 ഗ്ലാസ് ചെറുചൂടുള്ള പാലില്‍ കലക്കി തേനും ചേര്‍ത്തു കുടിയ്ക്കുക. ഇത് ദിവസവും കുടിയ്ക്കുന്നത് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

English summary

Simple Home Remedies For Male Problems

Simple Home Remedies For Male Problems, Read more to know about,
Story first published: Saturday, April 28, 2018, 12:22 [IST]