For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരള്‍ രോഗം വേഗം മാറാന്‍ വൈദ്യരുടെ മരുന്ന്‌

ലിവര്‍ ശുദ്ധീകരിച്ച് ലിവര്‍ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക ഒറ്റമൂലി.

|

ശരീരത്തിലെ അരിപ്പയാണ് ലിവറെന്നു പറഞ്ഞാല്‍ തെറ്റില്ല. കരളും കിഡ്‌നിയുമാണ് പ്രധാനമായും ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കുന്നത്.

കരളിനെ ബാധിയ്ക്കുന്ന രോഗങ്ങള്‍ സാധാരണയാണ്. വിശപ്പുകുറയുക, മഞ്ഞപ്പിത്തം, തൂക്കം കുറയുക, അടിവയറ്റില്‍ വേദന, ഛര്‍ദിയും മനംപിരട്ടലും, ശരീരത്തിലുണ്ടാകുന്ന ചൊറിച്ചില്‍ എന്നിവയെല്ലാം ലിവറിനെ ബാധിയ്ക്കുന്ന രോഗങ്ങളുടെ ലക്ഷണങ്ങളാണ്.

ലിവറിനെ ബാധിയ്ക്കുന്ന രോഗാവസ്ഥയെ ലിവര്‍ സിറോസിസ് എന്ന ഗണത്തിലുള്‍പ്പെടുത്താം. അമിത മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി, ഫാറ്റി ലിവര്‍ എന്നിവയെല്ലാം ലിവര്‍ സിറോസിസ് കാരണങ്ങളാകാം. കരളിലെ കോശങ്ങള്‍ക്കു നാശം സംഭവിയ്ക്കുകയും ഇതു കാരണം കരളിന് വീക്കം, പഴുപ്പ് എന്നി ഉണ്ടാകുകയും ചെയ്യുമ്പോഴാണ് ലിവര്‍ സിറോസിസ് ഉണ്ടാകുന്നത്. കരളിന്റെ പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ കിഡ്‌നി പ്രവര്‍ത്തനവും തകരാറിലാകും. ഇതു മരണം വരെ സംഭവിയ്ക്കാന്‍ ഇടയാക്കുകയും ചെയ്യും.

ഇന്നത്തെക്കാലത്തെ ഭക്ഷണരീതികളും ജീവിതശൈലികളുമെല്ലാം ചെറുപ്പക്കാര്‍ക്കിടിയില്‍ പോലും ലിവര്‍ സിറോസിസ് സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നുണ്ട്. ഇതിനു നാടന്‍ പരിഹാരങ്ങളും ഒറ്റമൂലികളുമെല്ലാം ധാരാളമുണ്ട്. ഇത്തരലത്തിലെ ഒരു ഒറ്റമൂലിയെക്കുറിച്ചറിയൂ, ലിവര്‍ ശുദ്ധീകരിച്ച് ലിവര്‍ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക ഒറ്റമൂലി.

ഒറ്റമൂലി

ഒറ്റമൂലി

7 കറിവേപ്പില ഇലകള്‍, പച്ചമഞ്ഞള്‍, ഇഞ്ചി എന്നിവ ഒരു കഴിഞ്ചു വീതം, ജീരകം 1 സ്പൂണ്‍, നെല്ലിക്ക-4, വെളുത്തുള്ളിയുടെ 7 അല്ലി, ചെറിയ ഉള്ളി അഥവാ ചുവന്നുള്ളി 5 അല്ലി. മല്ലി, പുതിന എന്നിവയുടെ 7 ഇലകള്‍ എന്നിവയാണ് ഇതിനായി വേണ്ടത്.

രാവിലെ വെറുംവയറ്റില്‍

രാവിലെ വെറുംവയറ്റില്‍

ഇവയെല്ലാം ചേര്‍ത്തരച്ചു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുക. ഇതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം ഭക്ഷണം കഴിയ്ക്കുക.

ഫാറ്റി ലിവര്‍

ഫാറ്റി ലിവര്‍

ഫാറ്റി ലിവര്‍, അതായത് ലിവറില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന രോഗമാണെങ്കില്‍ രാവിലെയും വൈകീട്ടും കഴിയ്ക്കാം. ഇവരിത് 21 ദിവസം അടുപ്പിച്ചു കഴിച്ചാല്‍ ഗുണമുണ്ടാകും. മറ്റു രോഗാവസ്ഥകള്‍ക്ക് രാവിലെ മാത്രം കഴിച്ചാല്‍ മതിയാകും.

പെരുഞ്ചീരകം

പെരുഞ്ചീരകം

ലിവര്‍ സിറോസിസ് അഥവാ കരള്‍ പ്രശ്‌നങ്ങളുള്ളവര്‍ 100 ഗ്രാം വീതം പെരുഞ്ചീരകം, 100 ഗ്രാം വീതം കരിഞ്ചീരകം എന്നിവ വേറെ വേറെ വറുത്തു പൊടിച്ച് മിക്‌സ് ചെയ്ത് അര ഗ്ലാസ് ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ പൊടി എന്ന അളവില്‍ കലക്കിക്കുടിയ്ക്കുക. രാവിലെയും വൈകീട്ടും കലക്കിക്കുടിയ്ക്കാം.

ഉപ്പിന്റെ അംശം

ഉപ്പിന്റെ അംശം

കരള്‍ രോഗങ്ങളുള്ളവര്‍ ഭക്ഷണത്തില്‍ ഉപ്പിന്റെ അംശം തീരെക്കുറയ്ക്കുകയും ധാരാളം വെള്ളം കുടിയ്ക്കുകയും ചെയ്യുക.

കൂവളത്തില

കൂവളത്തില

കൂവളത്തില അരച്ച് നെല്ലിക്കാവലുപ്പത്തില്‍ കഴിയ്ക്കുന്നത് കരള്‍ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

മരമഞ്ഞള്‍ പൊടിച്ചത് തേനില്‍

മരമഞ്ഞള്‍ പൊടിച്ചത് തേനില്‍

എട്ടര ഗ്രാം മരമഞ്ഞള്‍ പൊടിച്ചത് തേനില്‍ ചാലിച്ചു കുഴച്ചു കഴിയ്ക്കുന്നത് നല്ലതാണ്.

മുളപ്പിച്ച ചെറുപയര്‍

മുളപ്പിച്ച ചെറുപയര്‍

മുളപ്പിച്ച ചെറുപയര്‍ കരള്‍ രോഗികള്‍ പ്രാതലില്‍ ഉള്‍പ്പെടുത്തുന്നതു ഗുണം ചെയ്യും.

ത്രിഫല ചൂര്‍ണം

ത്രിഫല ചൂര്‍ണം

ത്രിഫല ചൂര്‍ണം അര ഗ്ലാസ് ചൂടുവെള്ളത്തില്‍ 1 ടീസ്പൂണ്‍ കലക്കി രാത്രി കിടക്കാന്‍ കാലത്തു കുടിയ്ക്കുന്നതും ഗുണം ചെയ്യും.

Read more about: liver health body കരള്‍
English summary

Simple And Easy Home Remedy For Liver Cirrhosis

Simple And Easy Home Remedy For Liver Cirrhosis
X
Desktop Bottom Promotion