For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്‌സ് ഇല്ലാത്ത പുരുഷന്മാരില്‍ സംഭവിയ്ക്കുന്നത്

സെക്‌സ് ഇല്ലാത്ത പുരുഷന്മാരില്‍ സംഭവിയ്ക്കുന്നത്

|

സെക്‌സ് കേവലം ലൈംഗിക സുഖത്തിനായെന്ന ധാരണ തെറ്റാണ്. കാരണം ലൈംഗിക സുഖം, പ്രത്യുല്‍പാദനം എന്നിവയ്ക്കു പുറമേ ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍, ഇത് ആരോഗ്യകരമായ സെക്‌സെങ്കില്‍, നല്‍കുന്ന ഒന്നാണ് സെക്‌സ്. പല അസുഖങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരം. തടി കുറയ്ക്കാനുള്ള മികച്ച ഒരു വ്യായാമം

സെക്‌സ് സ്ത്രീയിലും പുരുഷനിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതു പോലെ ഇതിന്റെ കുറവ് ചില പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. സെക്‌സ് സമയത്തു പുറപ്പെടുവിയ്ക്കുന്ന പല ഹോര്‍മോണുകളും പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നവയുമാണ്.

ഒരു ആഴ്ചയില്‍ 3 തവണ വീതം സെക്സിലേര്‍പ്പെടുന്നത് 10 വര്‍ഷം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കും എന്നാണ് കണ്ടെത്തിയത്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിന് സെക്‌സ് സഹായിക്കും. ശരീരത്തിന്റെ കലോറി എരിച്ചു കളയുന്ന ഒന്നു കൂടിയാണ് സെക്‌സ്.

ആരോഗ്യഗുണങ്ങള്‍ ഉള്ളതു പോലെ സെക്‌സിന്റെ കുറവ് പല പ്രശ്‌നങ്ങളും വരുത്തും. പ്രത്യേകിച്ചും പുരുഷന്മാരില്‍. പുരുഷന്മാരില്‍ സെക്‌സിന്റെ കുറവ് ഏതെല്ലാം പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുന്നുവെന്നറിയൂ.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

ഹോര്‍മോണ്‍ പ്രക്രിയകള്‍ കാരണം സെക്‌സിന് ഡിപ്രഷന്‍, ടെന്‍ഷന്‍, സ്‌ട്രെസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകാന്‍ സാധിയ്ക്കും. ഈ സമയത്തു പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണുകളാണ് ഇതിനു കാരണം.എന്‍ഡോര്‍ഫിന്‍, ഡോപാമൈന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നത് വഴി സെക്സ് മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ സഹായിക്കും. ഇവ ഫീല്‍ ഗുഡ് ഹോര്‍മോണുകള്‍ എന്നാണ് അറിയപ്പെടുന്നത്.സെക്‌സ് സമയത്ത് സ്ത്രീ, പുരുഷ ശരീരങ്ങളില്‍ നിന്നും എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് പ്രകൃതിദത്ത വേദന സംഹാരിയാണ്.ഡിപ്രഷനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

സ്വപ്‌നസ്ഖലനം

സ്വപ്‌നസ്ഖലനം

സ്വപ്‌നസ്ഖലനം അതായത് ഉറക്കത്തില്‍ അറിയാതെ ശരീരത്തില്‍ നിന്നും ബീജം പുറപ്പെടുവിയ്ക്കുന്ന അവസ്ഥ സെക്‌സ് ലൈഫില്ലാത്തവരില്‍ കൂടുതലാണെന്നു വേണം, പറയാന്‍. ശരിയായ രീതിയില്‍ സ്ഖലനം നടക്കാത്ത പുരുഷന്മാരില്‍ സ്വപ്‌നസ്ഖലനം നടക്കാനുള്ള സാധ്യത ഏറെയാണ്.

സ്തനാര്‍ബുദത്തിനുള്ള സാധ്യത

സ്തനാര്‍ബുദത്തിനുള്ള സാധ്യത

സാധ്യത തീരെ കുറവാണെങ്കിലും പുരുഷന്മാരില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത തീരെ തള്ളിക്കളയാനാകില്ല. ഓര്‍ഗാസം പുരുഷന്മാരില്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്ന ഒന്നാണ്. അതായത് പുരുഷന്മാരിലുണ്ടാകുന്ന സ്തനാര്‍ബുദം കുറയ്ക്കാന്‍ സെക്‌സ് സഹായിക്കുന്നവെന്നര്‍ത്ഥം.

സെക്‌സിന്റെ അഭാവം

സെക്‌സിന്റെ അഭാവം

സെക്‌സിന്റെ അഭാവം അല്ലെങ്കില്‍ ഏറെ ഇടവേളകളുള്ള സെക്‌സ് പുരുഷന്മാരില്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണമാണ്. ഇടയ്ക്കിടെയുള്ള സെക്‌സ് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണെന്നു വേണം,

പുരുഷ അവയവത്തിന്റെ വലിപ്പം

പുരുഷ അവയവത്തിന്റെ വലിപ്പം

പുരുഷ അവയവത്തിന്റെ വലിപ്പം കുറയാനും സെക്‌സിന്റെ കുറവ് ഇട വരുത്തും. ഇത് രക്തപ്രവാഹം കുറയുന്നതു കാരണവും പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവിനും കാരണമാകുന്നു. ഉദ്ധാരണം ഈ ഭാഗത്തേയ്ക്കുള്ള രക്തയോട്ടവും ഓക്‌സിജന്‍ പ്രവാഹവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും. സെക്‌സില്ലാത്തത്, കുറയുന്നത് ഇതുകൊണ്ടുതന്നെ ലിംഗാരോഗ്യത്തിന് ദോഷകരവുമാണ്.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പുരുഷന്മാരെ ബാധിയ്ക്കുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത 19 ശതമാനം കുറയ്ക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.സ്ഖലനത്തിലൂടെ ബീജം പുറപ്പെടുവിയ്ക്കുന്നത് ഈ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ഒന്നാണ്. സെക്‌സ് ഇതിനുള്ള നല്ലൊരു വഴിയും. സ്വാഭാവിക വഴിയിലൂടെയാണ് സ്വയംഭോഗത്തേക്കാള്‍ നല്ല രീതിയില്‍ ബീജം പുറപ്പെടുവിയ്ക്കുന്നത്.

മറ്റേതു വ്യായാമം ഇല്ലെങ്കിലും

മറ്റേതു വ്യായാമം ഇല്ലെങ്കിലും

മറ്റേതു വ്യായാമം ഇല്ലെങ്കിലും സെക്‌സ് പുരുഷന്മാര്‍ക്കു നല്ലൊരു വ്യായാമമാണ് നല്‍കുന്നത്. മറ്റേതു വ്യായാമം ഇല്ലെങ്കിലും സെക്‌സ് പുരുഷന്മാര്‍ക്കു നല്ലൊരു വ്യായാമമാണ് നല്‍കുന്നത്. ഒരു ആഴ്ചയില്‍ 3 തവണയെങ്കിലും 15 മിനിറ്റു നേരം സെക്‌സില്‍ ഏര്‍പ്പെടുന്നത് 75 മൈല്‍ ജോഗിംഗിനു തുല്യമാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.

English summary

Side Effects Of Not Having Intercourse In Men

Side Effects Of Not Having Intercourse In Men, Read more to know about,
Story first published: Saturday, December 8, 2018, 21:04 [IST]
X
Desktop Bottom Promotion