കഴിയ്ക്കുന്ന ബദാം വിഷമാകും, ഇങ്ങനെയെങ്കില്‍

Posted By:
Subscribe to Boldsky

ഡ്രൈ നട്‌സ് പൊതുവേ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബദാം, പിസ്ത, വാള്‍നട്‌സ്, കശുവണ്ടിപ്പരിപ്പ് എന്നിവയെല്ലാം ഇതില്‍ പെടും.

ഡ്രൈ നട്‌സില്‍ തന്നെ ആരോഗ്യകരമായ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബദാം അഥവാ ആല്‍മണ്ട്‌സ്. ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഇത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും തടിയും വയറും കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.

ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നതാണ് പൊതുവെ ആരോഗ്യകരമായ ശീലം. ദിവസവും രണ്ടോ മൂന്നോ എണ്ണം വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് പല ആരോഗ്യഗുണങ്ങളും നല്‍കും.

വെറ്റില മതി നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍...

എന്നാല്‍ ഏതിനും നല്ലതും ചീത്തയുമായ വശങ്ങളുണ്ടെന്നു പറയുന്ന പോലെ അധികമായാല്‍ അമൃതും വിഷമെന്നു പറയുന്നതു പോലെ കൂടുതല്‍ ബദാമും ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കും. കൂടുതല്‍ ബദാം കഴിച്ചാല്‍ കൂടുതല്‍ ആരോഗ്യമെന്ന തോന്നല്‍ വേണ്ടെന്നര്‍ത്ഥം.

ബദാം അമിതമായ കഴിച്ചാലുള്ള ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചറിയൂ, ഇത് മിതമായി മാത്രം കഴിയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചറിയൂ,

നാരുകള്‍ അധികമായാല്‍

നാരുകള്‍ അധികമായാല്‍

ബദാമില്‍ ധാരാളം നാരുകളുണ്ട്. ഒരു ഔണ്‍സ് ബദാമില്‍ 3.5 ഗ്രാം നാരുകളാണ് അടങ്ങിയിരിയ്ക്കുന്നത്. നല്ല ദഹനത്തിനും ശോധനയ്ക്കുമെല്ലാം ഇത് നല്ലതാണ്. എന്നാല്‍ നാരുകള്‍ അധികമായാല്‍ ഇത് ദഹിയ്ക്കാന്‍ പ്രശ്‌നമുണ്ടാകും. അതായത് കൂടുതലായി ബദാം കഴിച്ചാല്‍ ദഹനപ്രശ്‌നങ്ങളുണ്ടാകുമെന്നര്‍ത്ഥം.

തടി

തടി

ഒരു ഔണ്‍സ് ബദാമില്‍ 14 ഗ്രാം കൊഴുപ്പും 163 കലോറിയും അടങ്ങിയിട്ടുണ്ട്. ഇത്രയും നമ്മുടെ ശാരീരിക അധ്വാനത്തിലൂടെ ശരീരത്തില്‍ നിന്നും നീങ്ങിപ്പോകും. എന്നാല്‍ കൂടുതല്‍ ബദാം കൊഴുപ്പധികമാക്കും. മിതമായ തോതില്‍ കഴിച്ചാല്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ബദാം അധികമായി കഴിച്ചാല്‍ തടി വര്‍ദ്ധിപ്പിയ്ക്കുകയാണ് ചെയ്യുക.

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്റ്റോണ്‍

ബദാമില്‍ ഓക്‌സലേറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഓക്‌സലൈറ്റുകള്‍ ശരീരം കാല്‍സ്യം വലിച്ചെടുക്കുന്നത് തടയും. ഇതുവഴി ഈ കാല്‍സ്യം കിഡ്‌നി സ്‌റ്റോണുകളാണ് രൂപാന്തരപ്പെടും. ബദാം അമിതമായി കഴിച്ചാലുള്ള ഒരു ദോഷമാണിത്.

രക്തം

രക്തം

ശരീരത്തിനും ചര്‍മത്തിനുമെല്ലാം വൈറ്റമിന്‍ ഇ നല്ലതാണ്. എന്നാല്‍ ഇതിന്റെ അളവ് അമിതമായാല്‍ ഇത് രക്തം കട്ട പിടിയ്ക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിയ്ക്കും. ഇത് ഹെമറേജിക് സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും.

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ അധികമാകുന്നത് വയറിളക്കം, തലവേദന, തളര്‍ച്ച, തലചുറ്റല്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ദിവസവും 15മില്ലീഗ്രാം വൈറ്റമിന്‍ ഇ മാത്രമേ ശരീരത്തിന് ആവശ്യമുള്ളൂ.

കയ്പു ബദാം

കയ്പു ബദാം

ബദാമില്‍ തന്നെ കയ്പു രുചിയുള്ള ബദാമുണ്ട്. ഇത് ഹൈഡ്രോസയാനിക് ആസിഡ് എന്ന ഒരു ആസിഡ് കാരണം ഉണ്ടാകുന്നതാണ്. ഇത് വിഷാംശവുമാണ്. മിതമായ തോതിലുള്ള കയ്പു ബദാം വേദനയും മസിലുകള്‍ക്കുണ്ടാകുന്ന കോച്ചിപ്പിടുത്തവുമെല്ലാം തടയുമെങ്കിലും അമിതമായാല്‍ നാഡീപ്രശ്‌നങ്ങളുണ്ടാക്കുകയും മരണത്തിനു വരെ കാരണമാകുകയും ചെയ്യും.

അലര്‍ജി

അലര്‍ജി

നട്‌സ് അലര്‍ജിയുള്ളവര്‍ക്ക് ബദാം കൂടിയ തോതില്‍ പ്രശ്‌നമുണ്ടാക്കാന്‍ ഇടയുണ്ട്. ഇത് വായില്‍ നീരും ശ്വസനപ്രശ്‌നങ്ങളും ചര്‍മത്തില്‍ പാടുകളുമെല്ലാം ഉണ്ടാക്കും. അമിതമായായാല്‍ നട്‌സ് അലര്‍ജി അനാഫൈലാക്‌സിസ് എന്ന ജീവനു തന്നെ ഭീഷണിയായ ഒരു അവസ്ഥയുമാകാം.

പച്ച ബദാം

പച്ച ബദാം

കഴിവതും പച്ച ബദാം ഒഴിവാക്കുക. ഇത് ബാക്ടീരിയല്‍ അണുബാധകളുണ്ടാക്കാന്‍ സാധ്യതയേറെയാണ്. ഉണങ്ങിയതും വറുത്തതുമായ ബദാം ശീലമാക്കുക. അതും മിതമായ തോതില്‍. വെള്ളത്തിലിട്ടു കുതിര്‍ത്തി തൊലി കളഞ്ഞു കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് പെട്ടെന്നു തന്നെ പോഷകങ്ങള്‍ ശരീരത്തിലെത്താന്‍ കാരണമാകും.

 മാംഗനീസ്

മാംഗനീസ്

ബദാമില്‍ ധാരാളം മാംഗനീസ് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് മാംഗനീസ് ആവശ്യമെങ്കിലും അളവു കൂടുതലായാല്‍ ആന്റിബയോട്ടിക്‌സ്, ബിപിയ്ക്കുള്ള മരുന്നുകള്‍ എന്നിവയുമായി പ്രതിപ്രവര്‍ത്തനമുണ്ടാകാം. ദിവസവും 1.3-2.3 മില്ലീഗ്രാം മാംഗനീസേ ആവശ്യമുള്ളൂ. അമിതമായി ബദാം കഴിച്ചാല്‍ അമിതമായി ഇവയും ശരീരത്തിലെത്തും.

കൈപ്പിടി ബദാം

കൈപ്പിടി ബദാം

ഒരു കൈപ്പിടി ബദാം, അതായത് 20 ബദാം വരെ ദിവസവും കഴിയ്ക്കാമെന്നാണ് വിദ്ഗ്ധര്‍ പറയുന്നത്. മദ്യപിയ്ക്കുന്നതിനൊപ്പവും മററും ബദാം അളവില്ലാതെ കഴിയ്ക്കുന്നവരുണ്ട്. ഇത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന കാര്യം ഓര്‍മിയ്ക്കുക.

English summary

Side Effects Of Eating Too Many Almonds

Side Effects Of Eating Too Many Almonds, read more to know about,