വീടിനുള്ളില്‍ തുണിയുണക്കുന്നതിന്റെ അപകടം

Posted By:
Subscribe to Boldsky

ഫഌറ്റുകളിലും ചുറ്റുപാടും സ്ഥലവും ടെറസുമില്ലാത്തിടത്ത് നാം സാധാരണയായി ലൈന്‍ ഡ്രൈ എന്നൊരു രീതിയിലാണ് തുണികള്‍ ഉണക്കുക. ഇത്തരം സ്റ്റാന്റില്‍ അടുക്കടുക്കായി തുണികള്‍ ഉണക്കുന്ന രിതിയാണിത്.

തുണിയുണക്കാന്‍ മറ്റു സൗകര്യങ്ങളില്ലെങ്കില്‍ ഇതേ വഴിയുള്ളൂ. പവെന്നതു വാസ്തവം. പലയിടത്തും വീട്ടിനുള്ളില്‍ത്തന്നെ തുണിയുണക്കുകയും ചെയ്യും. പ്രത്യേകിച്ചു വിദേശങ്ങളില്‍.

എന്നാല്‍ ഇത്തരം രീതിയില്‍ തുണികള്‍ ഉണക്കുന്നത് ആരോഗ്യത്തിന് തീരെ നല്ലതല്ലെന്നതാണ് വാസ്തവം.

ഈ രീതിയില്‍ തുണിയുണക്കുന്നതിലെ ചില യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചറിയൂ,

സ്‌കോട്ട്‌ലന്റിലെ ഗ്ലാസ്‌ഗോവില്‍

സ്‌കോട്ട്‌ലന്റിലെ ഗ്ലാസ്‌ഗോവില്‍

സ്‌കോട്ട്‌ലന്റിലെ ഗ്ലാസ്‌ഗോവില്‍ ആംപിയെന്റല്‍ ആര്‍ക്കിടെക്ച്വര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഇതെക്കുറിച്ചു പഠനം നടത്തി.

ഈ രീതിയില്‍

ഈ രീതിയില്‍

ഈ രീതിയില്‍ തുണിയുണക്കുന്നവരിലെ 25 ശതമാനത്തിലും പ്രതിരോധശേഷി കുറവാണെന്നും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും തെളിഞ്ഞു.

വീട്ടിനുള്ളിലിട്ടുണക്കുമ്പോള്‍

വീട്ടിനുള്ളിലിട്ടുണക്കുമ്പോള്‍

ഈ രീതിയില്‍ തുണിയുണക്കുമ്പോള്‍, പ്രത്യേകിച്ച് വീട്ടിനുള്ളിലിട്ടുണക്കുമ്പോള്‍ ഇവയില്‍ ഈര്‍പ്പം ധാരാളമുണ്ടാകും. ഇത് ഫംഗസിനും മറ്റു സൂക്ഷ്മജീവികള്‍ക്കും വളരാനുള്ള അവസരവുമുണ്ടാക്കുന്നു.

ഈ രീതിയില്‍ തുണിയുണക്കുമ്പോള്‍

ഈ രീതിയില്‍ തുണിയുണക്കുമ്പോള്‍

ഈ രീതിയില്‍ തുണിയുണക്കുമ്പോള്‍ കഴിവതും തുണികള്‍ തമ്മില്‍ അല്‍പം അകലമിടാന്‍ ശ്രദ്ധിയ്ക്കുക. ഇത് വായുസഞ്ചാരം ഫലപ്രദമായി നടക്കാന്‍ സഹായിക്കും.

ഡ്രയറുള്ള വാഷിംഗ് മെഷീന്‍

ഡ്രയറുള്ള വാഷിംഗ് മെഷീന്‍

ഡ്രയറുള്ള വാഷിംഗ് മെഷീന്‍ സംവിധാനമെങ്കില്‍ ഇതുപയോഗിച്ചു തുണി അല്‍പം ഉണക്കിയ ശേഷം മാത്രം ഈ രീതി പരീക്ഷിയ്ക്കുക.

കട്ടിയുള്ള തുണികള്‍

കട്ടിയുള്ള തുണികള്‍

കട്ടിയുള്ള തുണികള്‍ അകം പുറത്തേയ്ക്കു തിരിച്ചിടുന്നത് പെട്ടെന്നുണങ്ങാനും ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.

നനഞ്ഞ തുണി

നനഞ്ഞ തുണി

നനഞ്ഞ തുണി പ്ലാസ്റ്റിക് കവറിലാക്കി ഫ്രീസറില്‍ വച്ചാല്‍ അല്‍പം കഴിയുമ്പോള്‍ ഉണങ്ങിക്കിട്ടുകയും ചെയ്യും.

Read more about: health body
English summary

Side Effects Of Drying Clothes Inside House

Side Effects Of Drying Clothes Inside House, read more to know about,
Story first published: Tuesday, April 10, 2018, 16:45 [IST]