ഉള്ളംകയ്യില്‍ അല്‍പനേരം അമര്‍ത്തൂ, കാരണം

Posted By:
Subscribe to Boldsky

നമ്മുടൈ ശരീരത്തിന്റെ ആകെയുള്ള ആരോഗ്യനില അവതാളത്തിലാകുമ്പോഴാണ് രോഗങ്ങള്‍ വരുന്നതെന്നു പറയാം. അതായത് ശരീരസന്തുലനം തെറ്റുന്നത്.

ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങള്‍ ശരീരത്തിന്റെ തന്നെ ചില മറ്റു ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. പ്രത്യേകിച്ചും നാഡികളുടെ അറ്റങ്ങള്‍.

സാധാരണ അസുഖങ്ങള്‍ക്ക് നമ്മള്‍ കണ്ടെത്തുന്ന പ്രതിവിധി മരുന്നും മറ്റുമാണ്. എന്നാല്‍ മരുന്നുകളുടെ സഹായമില്ലാതെ തന്നെ അസുഖങ്ങള്‍ ശമിപ്പിയ്ക്കാനുള്ള ചില വിദ്യകളുമുണ്ട്.

ഉദാഹരണത്തിന് നമ്മുടെ കയ്യും വിരലുകളുമെല്ലാം ശരീരത്തെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ചില നാഡികളുടെ കേന്ദ്രതന്തുവാണെന്നു വേണം, പറയാന്‍. ഇതുകൊണ്ടുതന്നെ ഈ ഭാഗങ്ങളില്‍ മര്‍ദമേല്‍പ്പിയ്ക്കുന്നത് ചില പ്രത്യേക രോഗാവസ്ഥകള്‍ക്കുള്ള പരിഹാരവുമാണ്.

പലതരം അസുഖങ്ങളും കയ്യില്‍ പല ഭാഗത്തുമായി മസാജ് ചെയ്തും അല്‍പം മര്‍ദമേല്‍പ്പിച്ചും പരിഹരിയ്ക്കാന്‍ സാധിയ്ക്കും. ഏതേതു ശരീരഭാഗങ്ങള്‍ ഏതു വിധത്തില്‍ ഇതിനു സഹായിക്കുമെന്നറിയൂ,

തളര്‍ച്ചയും ക്ഷീണവും

തളര്‍ച്ചയും ക്ഷീണവും

എല്ലാ വിരലുകളും മൃദുവായി മസാജ് ചെയ്യുക. ശേഷം നടുവിരലിന്റെ ആ ഭാഗത്ത് പതുക്കെ അമര്‍ത്താം. ഇത് തളര്‍ച്ചയും ക്ഷീണവും മാറ്റും.

കോള്‍ഡും തൊണ്ടവേദനയുമെല്ലാം പരിഹരിയ്ക്കും.

കോള്‍ഡും തൊണ്ടവേദനയുമെല്ലാം പരിഹരിയ്ക്കും.

തള്ളവിരല്‍ മസാജ് ചെയ്തു ചൂടാക്കുക. തള്ളവിരലിന്റെ മുകളറ്റത്ത് കൂടുതല്‍ മാംസമുള്ള ഭാഗത്ത് അമര്‍ത്തുകയും ചെയ്യാം. ഇത് കോള്‍ഡും തൊണ്ടവേദനയുമെല്ലാം പരിഹരിയ്ക്കും.

കഴുത്തു വേദന

കഴുത്തു വേദന

ഇതേ രീതിയില്‍ വിരല്‍ പിടിച്ച് മുകളില്‍ നിന്നും താഴേയ്ക്ക് ഇതേ രീതിയില്‍ എല്ലാ വിരലിലും മസാജ് ചെയ്യാം. ഇത് കഴുത്തു വേദനയകറ്റും.

വയര്‍, സ്പ്ലീന്‍

വയര്‍, സ്പ്ലീന്‍

എല്ലാ വിരലുകളും മസാജ് ചെയ്തു ചൂടാക്കുക. ശേഷം നടുവില്‍ അമര്‍ത്താം. ഇത് വയര്‍, സ്പ്ലീന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

സൈനസ്

സൈനസ്

വിരലിന്റെ ഈ ഭാഗത്ത് അമര്‍ത്തുന്നത് സൈനസ് സംബന്ധിയായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. 3 മിനിറ്റു വീതം എല്ലാ വിരലിലും ഇതു ചെയ്യാം. ചെയ്ത ശേഷം ഓരോ വിരലും മസാജ് ചെയ്യാം.

മൈഗ്രേന്‍, തലവേദന

മൈഗ്രേന്‍, തലവേദന

ഉള്ളംകയ്യിന്റെ ഈ ഭാഗത്ത് ഇതേ രീതിയില്‍ അമര്‍ത്തു. മൈഗ്രേന്‍, തലവേദന എന്നിവയ്ക്കു പെട്ടെന്നു ശമനം ലഭിയ്ക്കും.

വയറുവേദന, മാസമുറ വേദന

വയറുവേദന, മാസമുറ വേദന

വയറുവേദന, മാസമുറ വേദന എന്നിവയ്ക്ക് എല്ലാ വിരലുകളും കയ്യും മൃദുവായി മസാജ് ചെയ്യുക. ചെറുവിരലിന്റെ ഈ ഭാഗത്ത് അമര്‍ത്തുക.

ഈ രീതികള്‍

ഈ രീതികള്‍

ഈ രീതികള്‍ പരീക്ഷിയ്ക്കുമ്പോള്‍ നല്ലപോലെ വെള്ളം കുടിയ്ക്കണം. കൂടുതല്‍ മര്‍ദം ഉപയോഗിയ്ക്കുകയും അരുത്.

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍ ഇതു ചെയ്യുന്നതു നല്ലതല്ല. കാരണം കൈ പോയന്റുകളില്‍ യൂട്രസിന്റെ സങ്കോചവികാസവുമായി ബന്ധപ്പെട്ട പോയന്റുകളുണ്ട്.

English summary

Relief From Diseases By Pressing On Your Palm Points

Relief From Diseases By Pressing On Your Palm Points, Read more to know about,