Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ദിവസം അരക്കിലോ കുറയ്ക്കും നാരങ്ങാപ്പാനീയം
നാരങ്ങ വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ആരോഗ്യഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ്. ആന്റിഓകസിഡന്റുകളുടേയും വൈറ്റമിന്‍ സിയുടേയും പ്രധാന കലവറ.
നാരങ്ങ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടിസംരക്ഷണത്തിനും ഏറെ നല്ലതാണ്. ചര്‍മത്തിനു നിറം വര്‍ദ്ധിയ്ക്കാനും മുഖത്തെ മുഖക്കുരു മാറാനുമെല്ലാമുള്ള ഏറ്റവും നല്ല വഴിയാണിത്. മുടിയുടെ ആരോഗ്യത്തിനും നാരങ്ങ ഏറെ നല്ലതു തന്നെയാണ്. മുടിയിലെ താരന് പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണിത്.
ചെറുനാരങ്ങ ശരീരത്തിന്റെ തടി കുറയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ ഒന്നാണ്. അതിലെ വൈറ്റമിന്‍ സി, സിട്രസ് ആസിഡ് എ്ന്നിവയാണ് ഇതിനു സഹായിക്കുന്നത്. ശരീരത്തിലെ ടോക്സിനുകളും കൊഴുപ്പും പുറന്തള്ളിയും ദഹനപ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഇതു നടക്കുന്നത്.
നാരങ്ങ ഒരു പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ ദിവസവും അരക്കിലോ വരെ കുറയ്ക്കാന്‍ സാധിയ്ക്കും. ഇതെക്കുറിച്ചു കൂടുതലറിയൂ,

നാരങ്ങ
എട്ടു കപ്പു വെള്ളം, 6 നാരങ്ങയുടെ നീര്, അരക്കപ്പ് തേന്‍, 10 പുതിനയില എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്.

തേനും
തേനും ശരീരത്തിന് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍ുന്ന ഒന്നാണ്. ആന്റിഓക്സിഡന്റുകളുടെ കലവറയായ ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ നല്ലതാണ്.

പുതിനയില
പുതിനയിലയും ആരോഗ്യത്തിനും തടി കുറയ്ക്കാനും ഏറെ ഉത്തമമാണ്. ഇത് ധാരാളം നാരുകള്‍ അടങ്ങിയതായതുകൊണ്ടുതന്നെ ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കും.

വെള്ളം
വെള്ളം തിളപ്പിയ്ക്കുക. ഇതു വാങ്ങി ഇതില്‍ പുതിനയില ഇട്ടു വലയ്ക്കുക. ഒരുവിധം ചൂടാറുമ്പോള്‍ നാരങ്ങാനീരും പിന്നീട് ചെറുചൂടില്‍ തേനും ചേര്‍ത്തിളക്കണം. ഇത് ഫ്രിജ്ഡില്‍ വച്ചുപയോഗിയ്ക്കാം.

വെള്ളം തിളപ്പിയ്ക്കുക. ഇതു വാങ്ങി ഇതില്‍ പുതിനയില ഇട്ടു വലയ്ക്കുക. ഒരുവിധം ചൂടാറുമ്പോള്‍ നാരങ്ങാനീരും പിന്നീട് ചെറുചൂടില്‍ തേനും ചേര്‍ത്തിളക്കണം. ഇത് ഫ്രിജ്ഡില്‍ വച്ചുപയോഗിയ്ക്കാം.

വെറുവയറ്റില്‍ ഈ പാനീയം
രാവിലെ വെറുവയറ്റില്‍ ഈ പാനീയം കുടിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. ദിവസവും പല തവണയായി ഇതു കുടിയ്ക്കാം. ഒരു ദിവസം തന്നെ കുടിച്ചു തീര്‍ക്കുക.

അഞ്ച് ദിവസം
അഞ്ച് ദിവസം ഇത് തുടര്‍ച്ചയായി കുടിക്കുക. കൂടെ ആരോഗ്യപ്രദമായ ഭക്ഷണങ്ങളും കഴിക്കുക.

കൊളസ്ട്രോള്‍
തടിയും വയറും കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും പറ്റിയ ഒരു പാനീയമാണിത്.

ദഹനസംബന്ധമായ പ്രശ്നങ്ങള്‍
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റുന്നതിനും ശരീരത്തിന് ഊര്‍ജം നല്‍കുന്നതിനും കൂടി ഈ പാനീയം സഹായിക്കും.



Click it and Unblock the Notifications
