For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണ്ണിമത്തനൊപ്പം വെള്ളംകുടി അപകടം

എന്നാല്‍ തണ്ണിമത്തന്‍ കഴിച്ച ശേഷം വെള്ളം കുടിയ്ക്കുന്ന ശീലമുണ്ടോ, അത് ആരോഗ്യത്തിനു ദോഷകരമാണെന്നാണ് പ

|

തണ്ണിമത്തന്‍ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. ധാരാളം വെള്ളമുള്ള ഇത് സിങ്കിന്റെ നല്ലൊരു ഉറവിടവുമാണ്. പുരുഷന്മാരുടെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ തണ്ണിമത്തന്‍ ഏറെ നല്ലതാണ്.

സിങ്കിനു പുറമേ പല തരത്തിലുള്ള ആരോഗ്യഗുങ്ങളും വൈറ്റമിനുകളുമെല്ലാം അടങ്ങിയ ഒന്നാണ് തണ്ണിമത്തന്‍.

വേനല്‍ക്കാലത്ത് ദാഹം മാറ്റാനുള്ള ഒരു ഉത്തമ ഉപാധിയാണിത്. ദാഹവും ക്ഷീണവുമെല്ലാം ഒരുപോലെ അകറ്റും.

എന്നാല്‍ തണ്ണിമത്തന്‍ കഴിച്ച ശേഷം വെള്ളം കുടിയ്ക്കുന്ന ശീലമുണ്ടോ, അത് ആരോഗ്യത്തിനു ദോഷകരമാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. ഇതെക്കുറിച്ചു കൂടൂതലറിയൂ,

തണ്ണിമത്തനില്‍

തണ്ണിമത്തനില്‍

തണ്ണിമത്തനില്‍ ധാരാളം വെള്ളമടങ്ങിയിട്ടുണ്ട്. കൂടുതല്‍ വെളളം ചെല്ലുന്നത് ശരീരത്തിലെ പിഎച്ച് തോതിനെ കുറയ്ക്കാം.

നിശ്ചിത പിഎച്ച്

നിശ്ചിത പിഎച്ച്

ശരീരത്തില്‍ നിശ്ചിത പിഎച്ച് തോതുണ്ടെങ്കില്‍ മാത്രമേ ദഹനം കൃത്യമായി നടക്കൂ. ധാരാളം വെള്ളമടങ്ങിയ തണ്ണിമത്തനൊപ്പം വെള്ളം കൂടി കുടിയ്ക്കുമ്പോള്‍ പിഎച്ച് വല്ലാതെ കുറയും. ഇത് ദഹനത്തെ ബാധിയ്ക്കും.

ആയുര്‍വേദ പ്രകാരവും

ആയുര്‍വേദ പ്രകാരവും

ആയുര്‍വേദ പ്രകാരവും തണ്ണിമത്തനൊപ്പം വെള്ളം കുടിയ്ക്കുന്നത് നിഷിദ്ധമാണെന്നു പറയുന്നു. തണ്ണിമത്തനൊപ്പം വെള്ളം മാത്രമല്ല, മറ്റൊരു ഭക്ഷണങ്ങളും പാടില്ലെന്നാണ് ആയുര്‍വേദം പറയുന്നത്. ഇത് തനിയ കഴിയ്ക്കുക.

തണ്ണിമത്തനൊപ്പം

തണ്ണിമത്തനൊപ്പം

തണ്ണിമത്തനൊപ്പം മറ്റു ഭക്ഷണങ്ങളോ വെള്ളമോ കുടിയ്ക്കുന്നത് ഗ്യാസ്ട്രിക് ആസിഡ് ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് അസിഡിറ്റി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. ഇതാണ് മറ്റൊരു കാരണം.

ദഹനത്തെ

ദഹനത്തെ

തണ്ണിമത്തനൊപ്പം വെള്ളം കുടിയ്ക്കുന്നത് ദഹനത്തെ ബാധിയ്ക്കും. ഇത് ഭക്ഷണം പെട്ടെന്നു ദഹിയ്ക്കാതിരിയ്ക്കുന്നതിനും ഇതിലെ പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നതും തടയും.

തണ്ണിമത്തനില്‍

തണ്ണിമത്തനില്‍

തണ്ണിമത്തനില്‍ ആവശ്യത്തിനു വെള്ളവും മധുരവുമുണ്ട്. ബാക്ടീരികള്‍ മധുരവും വെള്ളവും കൊണ്ടു വേഗത്തില്‍ പടര്‍ന്നു പിടിയ്ക്കുന്നു. തണ്ണിമത്തനിലെ വെള്ളവും പിന്നെ കുടിയ്ക്കുന്ന വെള്ളവും കൂടിയാകുമ്പോള്‍ ഇതുകൊണ്ടുതന്നെ ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ കൂടുതലാകാന്‍ സാധ്യതയേറെയാണ്.

ജലാംശം

ജലാംശം

തണ്ണിമത്തന്‍ മാത്രമല്ല, ജലാംശം കൂടുതലുള്ള കുക്കുമ്പര്‍ പോലുള്ളവ കഴിയ്ക്കുമ്പോഴും വെള്ളം കുടിച്ചാല്‍ ഇത്തരം ചില പ്രശ്‌നങ്ങളുണ്ടാകാം. പ്രത്യേകിച്ച ജലാംശം കൂടുതലുള്ളവയുടെ ഒപ്പം വെള്ളം കുടിച്ചാല്‍.

സെന്‍സിറ്റീവായ വയറുള്ളവര്‍ക്ക്

സെന്‍സിറ്റീവായ വയറുള്ളവര്‍ക്ക്

സെന്‍സിറ്റീവായ വയറുള്ളവര്‍ക്ക് തണ്ണിമത്തനൊപ്പവും ജലാംശം കൂടുതലുള്ളവയ്‌ക്കൊപ്പവും വെള്ളം കുടിച്ചാല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകും. കാരണം ഇത് വയറിനെ പെട്ടെന്നു തന്നെ ബാധിയ്ക്കുന്നു.

തണ്ണിമത്തനില്‍

തണ്ണിമത്തനില്‍

തണ്ണിമത്തനില്‍ തന്നെ ധാരാളം ജലാംശമുള്ള സ്ഥിതിയ്ക്ക് ഇതു കുടിയ്ക്കുമ്പോള്‍ വെള്ളം ഒഴിവാക്കുക. ഇതിനൊപ്പം മറ്റു ഭക്ഷണങ്ങളും കഴിയ്ക്കാതിരിയ്ക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ നല്ലത്.

English summary

Reasons Why You Should Not Drink Water After Eating Water Melon

Reasons Why You Should Not Drink Water After Eating Water Melon, read more to know about,
Story first published: Thursday, January 11, 2018, 14:59 [IST]
X
Desktop Bottom Promotion