For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചനെല്ലിക്കാനീരില്‍ തേന്‍, അമൃതിന്റെ ഫലം

പച്ചനെല്ലിക്കനീരില്‍ തേന്‍ അമൃതാണ്, അറിയൂ

|

വലിപ്പത്തില്‍ ചെറുതാണെങ്കിലും ഗുണത്തില്‍ വലിപ്പമേറിയ ഏറെ ഭക്ഷണ വസ്തുക്കളുണ്ട്. സ്വാദിനൊപ്പം ആരോഗ്യം നല്‍കുന്ന, ആന്റിബയോട്ടിക് ഗുണം നല്‍കുന്ന ചില വസ്തുക്കള്‍. ചെറുനാരങ്ങയും നെല്ലിക്കയുമെല്ലാം ഇതില്‍ പെടുന്നവയുമാണ്.

നെല്ലിക്ക വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ആരോഗ്യപരമായ ഗുണങ്ങളാല്‍ മറ്റേതു വസ്തുക്കളേക്കാളും മികച്ചു നില്‍ക്കുക തന്നെ ചെയ്യും. വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയ ഇത് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകവുമാണ്. ഇതിലെ വൈറ്റമിന്‍ സി ആണ് പ്രധാന ഗുണം നല്‍കുന്നത്.

അല്‍പം ബ്രഹ്മി നീരില്‍ നിത്യയൗവ്വനവും ആയുസുംഅല്‍പം ബ്രഹ്മി നീരില്‍ നിത്യയൗവ്വനവും ആയുസും

ദിവസവും നെല്ലിക്കയുടെ നീരു കുടിയ്ക്കുന്നത് വളരേയേറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. റെഡിമേയ്ഡ് ആയി കുപ്പികളിലും മറ്റും ലഭിയ്ക്കുന്ന നെല്ലിക്കാനീരിനേക്കാള്‍ ഏറെ ഗുണകരം വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കുന്നതാണ്. റെഡിമെയ്ഡായി ലഭിയ്ക്കുന്നവയില്‍ കേടാകാതിരിയ്ക്കുവാന്‍ മറ്റു കൂട്ടുകളുണ്ടാകും. ഇത് ആരോഗ്യത്തിന് അത്ര ഗുണകരമാകുമെന്നു മാത്രമല്ല, നെല്ലിക്കാനീരിന്റെ തനതു ഗുണം കളയുകയും ചെയ്യും.

പച്ചനെല്ലിക്ക വാങ്ങി ഇതു ചതച്ചോ മിക്‌സിയില്‍ അടിച്ചോ നീരെടുത്ത് കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത്തരം ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ നെല്ലിക്കാ നീര് രാവിലെ വെറുംവയറ്റില്‍ അടുപ്പിച്ചു കഴിയ്ക്കുന്നത് അല്‍പം ഗുണങ്ങളൊന്നുമല്ല, നല്‍കുന്നത്. പല അസുഖങ്ങള്‍ക്കുമുള്ള സ്വാഭാവിക പ്രതിവിധി കൂടിയാണ് ഇത്.

ഈ പച്ചനെല്ലിക്കാ ജ്യൂസിനൊപ്പം അല്‍പം തേന്‍ കൂടി ചേര്‍ക്കുകയാണെങ്കില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഇരട്ടിയ്ക്കും എന്നു വേണം, പറയാന്‍. കാരണം ആരോഗ്യത്തിന് തേന്‍ ഏറെ നല്ലതാണെന്നതു തന്നെ കാരണം. ധാരാളം ആന്റി ഓക്‌സിഡന്റുകളും വൈറ്റമിനുകളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.

പച്ചനെല്ലിക്കാനീരില്‍ ലേശം തേന്‍ ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഏറെ പ്രയോജനകരമാണ്. ഇതിന്റെ പ്രധാനപ്പെട്ട ഗുണങ്ങളെക്കുറിച്ചറിയൂ,

നല്ല ദഹനം

നല്ല ദഹനം

നല്ല ദഹനം നല്‍കുന്ന ഒന്നാണ് നെല്ലിക്കാ നീരും തേനും കലര്‍ന്ന മിശ്രിതം. ഇത് ഗ്യാസ്ട്രിക് ജ്യൂസ് ഉല്‍പാദനത്തെ സഹായിക്കുന്നു. അപചയ പ്രക്രിയ ശക്തിപ്പെടുത്തി ദഹനം എളുപ്പമാക്കുന്നു. വിശപ്പു വര്‍ദ്ധിയ്ക്കുന്നു. നല്ല ദഹനത്തിന് 1 ടേബിള്‍ സ്പൂണ്‍ വീതം നെല്ലിക്കാനീരും തേനും കലര്‍ത്തി ഭക്ഷണത്തിനു ശേഷം കുടിയ്ക്കാം. മലബന്ധത്തിനും ഇതു നല്ലൊരു പരിഹാരമാണ്.

പ്രമേഹ നിയന്ത്രണത്തിനും

പ്രമേഹ നിയന്ത്രണത്തിനും

രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കുന്നതിനും ഇതു വഴി പ്രമേഹ നിയന്ത്രണത്തിനും സഹായിക്കുന്ന ഒന്നാണ് നെല്ലിക്കയും തേനും. പച്ചനെല്ലിക്കയുടെ നീരില്‍ തേന്‍ ചേര്‍ത്തു വെറുംവയറ്റില്‍ കഴിയ്ക്കാം. അല്ലെങ്കില്‍ നെല്ലിക്കയുടെ കഷ്ണങ്ങള്‍ തേനില്‍ കുതിര്‍ത്തു വച്ചു ദിവസവും കഴിയ്ക്കാം.

ശരീരത്തിന് ചൂടു നല്‍കുന്ന നല്ലൊരു വഴി

ശരീരത്തിന് ചൂടു നല്‍കുന്ന നല്ലൊരു വഴി

ശരീരത്തിന് ചൂടു നല്‍കുന്ന നല്ലൊരു വഴി കൂടിയാണ് തേന്‍, നെല്ലിക്കാ മിശ്രിതം. ഏതു കാലാവസ്ഥയിലും ഇതു കഴിയ്ക്കാം. ചൂടുകാലത്തും വയറിന്റെ ആരോഗ്യത്തിനിത് നല്ലതാണ്. തണുപ്പു കാലത്ത് ശരീരത്തിന് ചൂടു ലന്‍കും. ഇതിനായി പച്ചനെല്ലിക്കയും തേനും കഴിയ്ക്കാം. അല്ലെങ്കില്‍ 1 ടേബിള്‍ സ്പൂണ്‍ നെല്ലിക്കാപ്പൊടി 1 ടേബിള്‍ സ്പൂണ്‍ തേനുമായി കലര്‍ത്തി രാവിലെ കഴിയ്ക്കാം.

കോള്‍ഡ്. ചുമ

കോള്‍ഡ്. ചുമ

കോള്‍ഡ്. ചുമ എന്നിവയ്ക്കുള്ളല നല്ലൊരു പ്രതിവിധിയാണ് തേന്‍ നെല്ലിക്ക. ഇതിനായി 1 ടേബിള്‍ സ്പൂണ്‍ നെല്ലിക്കാ നീരും ഒരു ടേബിള്‍ സ്പൂണ്‍ തേനും കലര്‍ത്തി ദിവസവും രാവിലെ കഴിയ്ക്കാം. ഇത് അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും പരീക്ഷിയ്ക്കാവുന്ന നല്ലൊരു വഴി തന്നെയാണ്.

ശരീരത്തിന് പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി

ഇവ രണ്ടും ചേര്‍ത്തു കഴിയ്ക്കുന്നത് നാച്വറല്‍ ആന്റിബയോട്ടിക്കാണെന്നു വേണം, പറയാന്‍. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ് ഈ മിശ്രിതം. ഇതിനായി 1 ടേബിള്‍ സ്പൂണ്‍ വീതം നെല്ലിക്കാനീരും തേനും 2 ടേബിള്‍ സ്പൂണ്‍ ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുക.

ലിവര്‍

ലിവര്‍

ലിവര്‍ ആരോഗ്യത്തിനും മഞ്ഞപ്പിത്തം പോലുളള അവസ്ഥകള്‍ക്കും ഏറെ ചേര്‍ന്ന മരുന്നാണ് നെല്ലിക്കയും തേനും. ഇത് ലിവറിലെ ടോക്‌സിനുകള്‍ അകറ്റി ലിവറിന് ആരോഗ്യം നല്‍കുന്നു. പിത്ത രസത്തിന്റെ ഉല്‍പാദനം ശക്തിപ്പെടുത്തി മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളില്‍ നിന്നും ശരീരത്തിനു സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ലിവറിനെ ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്നും സംരക്ഷിയ്ക്കുന്നു. 3 ടേബിള്‍ സ്പൂണ്‍ നെല്ലിക്കാനീര് 1 ടേബിള്‍ സ്പൂണ്‍ തേനുമായി കലര്‍ത്തി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം.

ആസ്തമ

ആസ്തമ

ആസ്തമയുള്ളവര്‍ക്കു പറ്റിയ നല്ലൊരു മരുന്നു കൂടിയാണ് തേന്‍, നെല്ലിക്കാ നീരു മിശ്രിതം. ശ്വാസംമുട്ടിനു പരിഹാരം മാത്രമല്ല, കഫം നീക്കാനും ഇതു സഹായിക്കും. ശ്വാസകോശത്തെ വൃത്തിയാക്കാനും ഇത് ഏറെ ഗുണകരമാണ്. ഇതിനായി 20 ഗ്രാം നെല്ലിക്കാപൊടി 1 ടേബിള്‍ സ്പൂണ്‍ തേനുമായി കലര്‍ത്തി കഴിയ്ക്കാം.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കാനുള്ള നല്ലൊരു വഴി കൂടിയാണ് തേന്‍ നെല്ലിക്കാ മിശ്രിതം. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച വഴി. നെല്ലിക്കയും തേനും തടിയും വയറുമെല്ലാം കുറയ്ക്കാന്‍ നല്ലതാണ്. നെല്ലിക്കയിലെ ഫൈബറും വൈറ്റമിന്‍ സിയും തേനിന്റെ കൊഴുപ്പു കത്തിച്ചു കളയാനുളള ഗുണവുമെല്ലാമാണ് ഇതിനു സഹായിക്കുന്നത്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതിലൂടെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടുക്കാനും ഇതിനു സാധിയ്ക്കും. ഇതിനായി ഒരു ടേബിള്‍ സ്പൂണ്‍ നെല്ലിക്കാനീരും ഇത്ര തന്നെ തേനും ഇഞ്ചിനീരും കലര്‍ത്തി രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാം. അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി

വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി

വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. പുരുഷന്മാരില്‍ ഈ മിശ്രിതം ബീജാരോഗ്യത്തിനും ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കുന്നതിനും നല്ലതാണ്. സ്ത്രീകളുടെ യൂട്രസ് ശക്തിപ്പെടുത്താനും ഇത് ഏറെ സഹായകമാണ്.

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം മികച്ചൊരു മരുന്നാണ് ഇത്. നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റ് ഗുണം ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കാനും പ്രായക്കുറവു തോന്നിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ.് ചര്‍മത്തിനു നിറം നല്‍കാനും പിഗ്മെന്റേഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇതു സഹായിക്കും. ഇത് ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതും മുഖത്തു പുരട്ടുന്നതുമെല്ലാം നല്ലതാണ്.

കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും

കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും

കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും തേന്‍, നെല്ലിക്കാനീര് ഏറെ നല്ലതാണ്. ഇത് ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കി ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും.

മുടിയ്ക്കും

മുടിയ്ക്കും

മുടിയ്ക്കും നല്ലൊരു ചേരുവയാണ് ഇത്. മുടിയുടെ വളര്‍ച്ച ശക്തിപ്പെടുത്തുന്നതിനും അകാലനര അകറ്റുന്നതിനുമെല്ലാം ഇത് ഏറെ നല്ലതാണ്.

English summary

Raw Amla Juice And Honey Health Benefits

Raw Amla Juice And Honey Health Benefits, Read more to know about,
X
Desktop Bottom Promotion