For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്വാസനാള സമ്മർദ്ധത്തെക്കുറിച്ചറിയാം

|

പൾമിനറി ഹൈപ്പർടെൻഷൻ അഥവാ ശ്വാസനാളസമ്മർദ്ദം എന്ന രോഗാവസ്ഥ നിങ്ങളുടെ ശ്വാസകോശത്തെയും വലതുഭാഗത്തെ ഹൃദയധമനികളെയും ബാധിക്കുന്ന മാരകമായൊരു രോഗാവസ്ഥയാണ്. അമിതമായ രക്തസമ്മർദമാണ് ഉതുണ്ടാവാനുള്ള പ്രധാനകാരണം .

പലതവണ ഇങ്ങനെയുണ്ടാകുന്നത് വഴി നിങ്ങളുടെ ഹൃദയ പേശികൾ ദുർബലപ്പെടുകയും ഹാർട്ട് അറ്റാക്ക് ഉണ്ടാവാൻ കാരണമാകുകയും ചെയ്യുന്നു. മറ്റൊരു തരത്തിലുള്ള ശ്വാസനാളസമ്മർദ്ദങ്ങൾ കൂടുതൽ ഗുരുതരമായ അവസ്ഥകളാണ്. നാളുകൾ കടന്നു പോകുന്തോറും ഇത് വളരെ മോശമായും അപകടകരമായും ഭവിച്ചേക്കാം. ചുരുക്കം ചില ശ്വാസനാളസമ്മർദ്ദങ്ങൾ ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്തവയാണ്. ഇത്തരം അവസ്ഥയിൽ ചികിത്സകൊണ്ട് രോഗലക്ഷണങ്ങളെ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും മാത്രമേ സാധിക്കുകയുള്ളൂ.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

ശ്വാസനാളസമ്മർദ്ദത്തിന്റെ പ്രധാന ലക്ഷണങ്ങൾ അതിൻറെ ആദ്യനാളുകളിൽ ഒരുപക്ഷേ നമുക്ക് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വരും. വളരെ പതുക്കെയാണ് ഇത് ശരീരത്തിൽ വേരുറപ്പിക്കുന്നതും പടർന്നു പിടിക്കുന്നതും. ഒരുപക്ഷേ മാസങ്ങളും വർഷങ്ങളും വേണ്ടിവന്നേക്കാം രോഗത്തിൻറെ ലക്ഷണങ്ങൾ ശരീരം കാണിച്ചുതുടങ്ങാനായി. രോഗം കൂടുതൽ വികസിക്കുമ്പോൾ, ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്നതും കൂടുതൽ വഷളാകുന്നതും കാണാനാവും.

 ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങൾ ഇവയൊക്കെയാണ്:

ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങൾ ഇവയൊക്കെയാണ്:

ശ്വസിക്കുമ്പോൾ ഉണ്ടാകുന്ന അപര്യാപ്തത (ശ്വാസതടസം) - തുടക്കത്തിലിത് വ്യായാമം ചെയ്യുമ്പോൾ മാത്രമായിരിക്കും. പിന്നീട് വിശ്രമിക്കുന്ന വേളയിലും വെറുതെയിരിക്കുമ്പോഴുമൊക്കെ അനുഭവപ്പെടും.

തളർച്ച

തലകറക്കം അല്ലെങ്കിൽ മോഹാലസ്യം

നെഞ്ചിൽ ഭാരം അനുഭവപ്പെടുന്ന അവസ്ഥ അല്ലെങ്കിൽ നെഞ്ചുവേദന

കണങ്കാൽ വേദന, അടിവയറ്റിലെ വേദന

നിങ്ങളുടെ ചുണ്ടുകൾക്ക് ഉണ്ടാകുന്ന നിറവ്യത്യാസം

ഹൃദയമിടിപ്പിലും നാഡീതുടിപ്പിലും ഉണ്ടാവുന്ന അസന്തുലിതമായ വർദ്ധനവ്

 കാരണങ്ങൾ

കാരണങ്ങൾ

നമ്മുടെ ഹൃദയത്തിൻറെ മുകൾഭാഗത്തും താഴെതട്ടിലുമായി ഈരണ്ട് അറകൾ വീതമുണ്ട്. ഇവയെ അട്രിയ എന്നും വെൻട്രിക്കിൾസ് എന്നുമാണ് പറയാറ്. ഓരോ തവണയും നിങ്ങളുടെ ഹൃദയത്തിലൂടെ രക്തം കടന്നുപോകുമ്പോൾ താഴെ വലതുഭാഗത്തുള്ള വെൻട്രിക്കിൾ അറ ഒരു വലിയ രക്തക്കുഴലിലൂടെ ( പൾമനറി ആർട്ടറി ) രക്തം ശ്വാസകോശത്തിലേക്ക് കടത്തിവിടുന്നു.

ശ്വാസകോശത്തിൽ എത്തുന്ന രക്തം ഓക്സിജനെ വലിച്ചെടുത്ത ശേഷം കാർബൺ ഡയോക്സൈഡിനെ പുറന്തള്ളുന്നു. അതിനുശേഷം ഓക്സിജനടങ്ങിയ ഈ രക്തം രക്തക്കുഴലിലൂടെ ഒഴുകി വലതുഭാഗത്തെ ഹൃദയധമനികളിലേക്ക് എത്തിച്ചേരുന്നു. സാധാരണ നിലയിൽ രക്തം വളരെ എളുപ്പത്തിൽ തന്നെ ശ്വാസകോശത്തിലേക്ക് പ്രവഹിച്ചെത്താറുണ്ട്. അതുകൊണ്ടുതന്നെ ശ്വാസകോശത്തിലെ രക്തസമ്മർദ്ദം പൊതുവേ താഴ്ന്നതായിരിക്കും

പൾമോണറി ഹൈപ്പർടെൻഷൻ എന്ന രോഗമുള്ളവർക്ക് ഈയവസ്ഥയിൽ രക്തസമ്മർദ്ദം ഉയരുകയും ശ്വാസകോശ ധമനികളിലെ കോശങ്ങൾക്ക് മാറ്റം സംഭവിക്കുകയും ചെയ്യുന്നു. ഈ മാറ്റം ധമനിയുടെ ചുവരുകളെ കട്ടിയുള്ളതാക്കി തീർക്കുകയും കൂടുതൽ കോശങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്നു.

ശ്വാസനാള ധമനികളിൽ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങൾ നിങ്ങളുടെ രക്തചംക്രമണത്തെ കുറയ്ക്കുകയും രക്തക്കുഴലിൽ വച്ച് രക്തം കട്ടപിടിപ്പിക്കാനും കാരണമാകുന്നു. ഇതുവഴി ശ്വാസനാളത്തിലെ രക്തസമ്മർദ്ദം ഉയരുകയും ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്യുന്നു.

 രക്തസമ്മന്തമായ രോഗങ്ങൾ

രക്തസമ്മന്തമായ രോഗങ്ങൾ

ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന അസുഖങ്ങളായ സാർക്കോയ്ഡോസിസ് പോലുള്ള രോഗങ്ങൾ വരാൻ ഇത് കാരണമായേക്കും.

പോഷകസമ്മന്തമായ രോഗങ്ങൾ വരാനും വളരെയധികം സാധ്യതയുണ്ട്.

ശ്വാസനാളത്തിൽ മുഴകൾ വരാൻ കാരണമാകുന്നു.

എയ്സൻമെൻജർ എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നു

ശ്വാസനാളത്തിലെ സമ്മർദ്ദം മൂലം ഉണ്ടാകാനിടയുള്ള മാരകമായൊരു ഹൃദയസമ്പന്ത രോഗമാണ് എയ്സൻമെൻജർ സിൻഡ്രോം. ഇത് ഹൃദയനാളത്തിന്റെ താഴെതട്ടിലുള്ള രണ്ട് അറകളിലും വലിയ ദ്വാരങ്ങൾ സൃഷ്ടിക്കുന്നു.

ഈ ദ്വാരം നിങ്ങളുടെ ഹൃദയത്തിൽ അസന്തുലിതമായ രക്തചക്രമണത്തിന് കാരണമാകുന്നു. ഓക്സിജനെ ഹൃദയത്തിലേക്ക് കൂട്ടികൊണ്ടുപോകുന്ന ചുവന്ന രക്താണുക്കൾ ഓക്സിജരഹിതമായ രക്തവുമായി ഇടകലർന്ന് പ്രതി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഈയവസ്ഥയിൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കടന്നുചെല്ലണ്ട രക്തം ശ്വാസകോശത്തിലേക്ക് തിരിച്ചുവന്ന് ശ്വാസകോശധമതികളിൽ സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്യുന്നു..

 അപകടസാധ്യതയേറിയതും ശ്രദ്ധിക്കേണ്ടതുമായ ഘടകങ്ങൾ

അപകടസാധ്യതയേറിയതും ശ്രദ്ധിക്കേണ്ടതുമായ ഘടകങ്ങൾ

ചുവടെപ്പറയുന്ന ഇത്തരം സാഹചര്യങ്ങളെ നേരിടുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾക്കും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്

നിങ്ങൾ ശ്വാസകോശസംബന്ധമായ രോഗമുള്ള യുവാക്കളാണെങ്കിൽ

നിങ്ങൾ അമിതഭാരം ഉള്ളവരാണെങ്കിൽ

നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും ഈ രോഗം മുൻപുണ്ടായിട്ടുണ്ടെങ്കിൽ.

കൊക്കെയിൻ പോലെയുള്ള നിയമവിരുദ്ധമായ മയക്കുമരുന്നുകൾ നിങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ

വിശപ്പകറ്റിനിർത്താനുള്ള മരുന്നുകൾ നിങ്ങൾ കഴിക്കുന്നുണ്ടെങ്കിൽ

ഇത്തരം സാഹചര്യങ്ങളെ നേരിടുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾക്കും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്

Read more about: health tips ആരോഗ്യം
English summary

pulmonary-hypertension

The main symptoms of respiratory infection can't be understood in the earlier days.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more