ചാടിയ വയറിന്‌ രണ്ടാഴ്ച ചുട്ട വെളുത്തുള്ളി

Posted By:
Subscribe to Boldsky

ആരോഗ്യത്തിന് എന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് കുടവയര്‍. എന്നാല്‍ കുടവയര്‍ ഇല്ലാതിരിക്കാന്‍ പലപ്പോഴും പല വിധത്തിലുള്ള ശ്രമങ്ങളും നടത്തുന്നവരുണ്ട്. പക്ഷേ ഇതെല്ലാം പല വിധത്തില്‍ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അമിത വ്യായാമവും മറ്റ് പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കാരണം തടിയും വയറും കുറക്കാന്‍ അമിതവ്യായാമം ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്ങ്ങളൊന്നും ഇല്ലാതെ തന്നെ നമുക്ക് ചാടുന്ന വയറിന് വിലങ്ങിടാം.

തടി കുറക്കുന്ന പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മളില്‍ പലരും പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇനി അധികം കഷ്ടപ്പെടാതെ തന്നെ ചാടിയ വയറിനെ ഒതുക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. സാധാരണ കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധ കൂടി കൊടുത്താല്‍ മതി. തള്ളിനിക്കാത്ത വയര്‍ ആയിരിക്കും എല്ലാവരുടേയും സ്വപ്നം. കൈയ്യില്‍ കിട്ടുന്നതൊക്കെ വാരിവലിച്ച് കഴിക്കാതെ അല്‍പം ശ്രദ്ധിച്ച് മാത്രം കഴിക്കാന്‍ ശ്രദ്ധിക്കാം. ചില കാര്യങ്ങള്‍ നമ്മള്‍ ശിലമാക്കിയാല്‍ അത് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്.

പൈനാപ്പിള്‍ ജ്യൂസ് ദിവസവും; വയറ് കുറക്കാന്‍ ഒരാഴ്ച

ഏത് തരത്തിലുള്ള ചാടിയ വയറാണെങ്കിലും അതിനെ ഒതുക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് താഴെ നോക്കാം. അധികം കഷ്ടപ്പെടാതെ മറ്റ് പരീക്ഷണങ്ങളൊന്നും ചെയ്യാതെ തന്നെ വയറു കുറക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിനായി എന്തൊക്കെയാണ് രണ്ടാഴ്ച കൃത്യമായി ശീലിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ദഹനത്തിനു സഹായിക്കുന്ന ഒന്നാണ്. നാലോ അഞ്ചോ വെളുത്തുള്ളി അല്ലി ആവിയില് വേവിച്ച് രാവിലെയും വൈകിട്ടും കഴിയ്ക്കുക. ഇത് തടി കുടവയറിനെ കുറക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം.

ജീരക വെള്ളം

ജീരക വെള്ളം

ജീരകവെള്ളത്തിന് ചാടിയ വയറിനെ കുറക്കാനുള്ള കഴിവുണ്ട്. കൃത്യമായ ദഹനത്തിനും ആരോഗ്യത്തിനും ഏറെ സഹായിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. എന്നാല്‍ തടി കുറക്കാന്‍ സഹായിക്കുന്ന ഒരു ജീരക വെള്ളം തയ്യാറാക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ ജീരകം പൊടിച്ച് നാരങ്ങാ നീരും വെള്ളവുമായി മിക്‌സ് ചെയ്ത് ആഴ്ചയില്‍ രണ്ട് ദിവസം കുടിയ്ക്കുക. ഇത് കുടവയര്‍ കുറക്കുന്നു.

തക്കാളിയും കുക്കുമ്പറും

തക്കാളിയും കുക്കുമ്പറും

പ്രഭാത ഭക്ഷണം തടി കുറയ്ക്കുന്നതാണെങ്കിലോ, രാവിലെ തന്നെ തക്കാളിയും കുക്കുമ്പറും കഴിച്ചു നോക്കൂ, ഇത് എത്ര കുറയാത്ത തടിയും കുറക്കുകയും വയറു ചാടുന്നതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

നാരങ്ങയും തേനും

നാരങ്ങയും തേനും

നാരങ്ങയും തേനും തടി കുറയാനും വയറു കുറയാനും ഉത്തമമാണ്. യാതൊരു വിധ വ്യായാമവുമില്ലാതെ തടി കുറയ്ക്കാവുന്ന വിദ്യയാണ് നാരങ്ങയും തേനും. എല്ലാ ദിവസവും രാവിലെ ഈ പാനീയം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതും വയറും തടിയും കുറക്കാന്‍ സഹായിക്കുന്നു.

ലെമണ്‍ ടീ

ലെമണ്‍ ടീ

ലെമണ്‍ ടീ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നു. സ്ഥിരമായി ലെമണ്‍ ടീ കുടിയ്ക്കാന്‍ ഇനി സംശയിക്കണ്ട. ദഹനസംബന്ധമായ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ലെമണ്‍ ടീ.

 ചൂടുവെള്ളം

ചൂടുവെള്ളം

മിതമായ ചൂടുള്ള വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കും. ഇത് മെറ്റാബോളിക് റേറ്റ് ഉയര്‍ത്തുകയും ചെയ്യുന്നു. മാത്രമല്ല നിങ്ങള്‍ക്ക് വിശപ്പു തോന്നുന്ന സമയത്ത് ഒരു ഗ്ലാസ് ചുടുവെള്ളം കുടിച്ചാല്‍ ഇത് വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് ഇല്ലാതാക്കാനുള്ള കഴിവ് ചൂടുവെള്ളം കുടിക്കുന്നത് സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗറിന്റെ ഉപയോഗം എന്തുകൊണ്ടും തടി കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തടി മാത്രമല്ല കുടവറിനും ഒരു പരിഹാരമാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും കുടവയറിനെ കുറക്കാനും സഹായിക്കുന്നു.

കാരറ്റും ബീറ്റ്‌റൂട്ടും

കാരറ്റും ബീറ്റ്‌റൂട്ടും

കാരറ്റും ബീറ്റ്‌റൂട്ടും കഴിയ്ക്കുന്ന കാര്യത്തിലും കുറവ് വേണ്ട. കാരണം തടി കുറയ്ക്കും എന്നതിലുപരി ആരോഗ്യം നല്‍കുന്നു എന്നതാണ് സത്യം. മാത്രമല്ല ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം ചെറുക്കുന്നു. ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും കാരറ്റും ബീറ്റ്‌റൂട്ടും ശീലമാക്കുന്നതിലൂടെ സഹായിക്കുന്നു.

 കറുവപ്പട്ടയും തേനും

കറുവപ്പട്ടയും തേനും

കറുവപപ്പട്ടയും തേനും നല്ലൊരു തടി കുറയ്ക്കുന്ന പാനീയമാണ്. തേനില്‍ കറുവപ്പട്ടയും വെള്ളവും മിക്‌സ് ചെയ്ത് കഴിയ്ക്കുന്നത് വയറും കുറക്കാന്‍ സഹായിക്കും. രണ്ടാഴ്ച കൃത്യമായി കഴിച്ച് നോക്കൂ. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു.

ഇഞ്ചിയും നാരങ്ങയും

ഇഞ്ചിയും നാരങ്ങയും

ഇഞ്ചിയും നാരങ്ങയും മിക്‌സ് ചെയ്ത് കഴിയ്ക്കുന്നത് കുടവയറിന്റെ കാര്യത്തില്‍ കുറവ് വരുത്തുന്നു ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യും. മാത്രമല്ല ശരീരത്തിന് നല്ല ആകൃതിയും നല്‍കുന്നതിന് സഹായിക്കുന്നു.

English summary

Prove home remedies to lose belly fat naturally

We give you some tips easy natural home remedies to reduce your excess belly fat in few days. we listed some home remedies to reduce belly fat