തടിയൊതുക്കി വയറ് കുറക്കാന്‍ ഈ ഭാഗത്ത് അമര്‍ത്താം

Posted By:
Subscribe to Boldsky

അമിതവണ്ണവും തടിയും പല വിധത്തിലാണ് നമ്മളില്‍ ഓരോരുത്തരേയും ബാധിക്കുക. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ അമിത ശ്രദ്ധയുള്ളവര്‍ തടിയെക്കുറിച്ച് വളരെ ബോധവാന്‍മാരായിരിക്കും. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തെ തകര്‍ക്കുകയാണ് ചെയ്യുക. കാരണം തടി വര്‍ദ്ധിക്കുന്നു ഐന്ന ആധി പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം. പെട്ടെന്ന് പരിഹാരം എന്നു പറയുമ്പോള്‍ പലപ്പോഴും അതിന് വേണ്ടി കഠിന വ്യായാമവും ഭക്ഷണ നിയന്ത്രണവും ഏര്‍പെടുത്തുന്നു.

ഗ്യാസിന് പരിഹാരം കാണാന്‍ അഞ്ച് മിനിട്ട്

എന്നാല്‍ ഇതൊക്കെ പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുക. യാതൊരു വിധത്തിലുള്ള ഡയറ്റോ വ്യായാമമോ ഭക്ഷണ നിയന്ത്രണമോ ഇല്ലാതെ തന്നെ നമുക്ക് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നെല്ലാം പരിഹാരം കാണാം. അതിനാണ് അക്യുപ്രഷര്‍ പോയിന്റുകള്‍. നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും കാലിലോ കൈയ്യിലോ ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതുകൊണ്ട് തന്നെ ശരീരത്തിലെ ഈ പോയിന്റുകളില്‍ അമര്‍ത്തിയാല്‍ അതിന് തക്ക ഫലവും ലഭിക്കുന്നു. മാത്രമല്ല ഇതിനാകട്ടെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്നതും പ്രത്യേകതയാണ്്. ഇതിലൂടെ നമ്മുടെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. എങ്ങനെയെന്ന് നോക്കാം.

 ചെവി

ചെവി

ചെവിയില്‍ ഒരു പ്രഷര്‍ പോയിന്റുണ്ട്. ഇതിലൂടെ നമുക്ക് തടി കുറക്കാവുന്നതാണ്. അതുകൊണ്ട് ചെവിയുടെ ഈ പോയിന്റില്‍ വിരല്‍ വെച്ച് താഴേക്കും മുകളിലേക്കും ചെറിയ രീതിയില്‍ അമര്‍ത്തുക. ഇത് ദിവസവും അഞ്ച് പ്രാവശ്യം ചെയ്ത് നോക്കുക. ഇത് കുറച്ച് ദിവസം ശീലമാക്കുമ്പോഴേക്ക് നിങ്ങളുടെ തടിയും വയറും എല്ലാം കുറഞ്ഞ് ആരോഗ്യമുള്ള ശരീരം ലഭിക്കുന്നു.

വയറിനു മുകളില്‍

വയറിനു മുകളില്‍

മണിക്കൂറുകളോളം ജിമ്മില്‍ ചിലവഴിക്കുന്നവര്‍ക്ക് മനസ്സിലാകും തടി കുറയ്ക്കുന്ന കാര്യത്തില്‍ വയറിന്റെ പങ്ക്. വയറിനു മുകളില്‍ വാരിയെല്ലുകള്‍ക്ക് ഇടയിലായി ഉള്ള പോയിന്റില്‍ വിരല് കൊണ്ട് അഞ്ച് മിനിട്ട് അമര്‍ത്തുക. ദിവസവും മൂന്ന് പ്രാവശ്യമെങ്കിലും ഇത്തരത്തില്‍ ചെയ്യണം. ഇത് ദഹനസംബന്ധമായ പ്രശ്‌നത്തെ ഇല്ലാതാക്കുകയും അതോടൊപ്പം വയറ്റിലെ കൊഴുപ്പിനെ കുറയ്ക്കുകയും ചെയ്യുന്നു.

അടിവയറ്റില്‍

അടിവയറ്റില്‍

അടിവയറ്റില്‍ ഇത്തരത്തിലുള്ള പോയിന്റുകള്‍ ഉണ്ട്. പൊക്കിളിനു താഴെയാണ് ഇത്തരത്തിലുള്ള പോയിന്റുകള്‍ ഉള്ളത്. അതായത് പൊക്കിളിന്റെ മൂന്ന് സെന്റി മീറ്റര്‍ താഴെയാണ് ഇതുള്ളത്. ശരീരത്തിന് ബലവും കരുത്തും നല്‍കുന്നത് ഇവിടെ നിന്നാണ് എന്നതാണ് സത്യം. ഇവിടെ താഴേയ്ക്കും മുകളിലേക്കുമായി മൂന്ന് പ്രാവശ്യം രണ്ട് നേരം അമര്‍ത്തുക. ഇതും അമിതവണ്ണത്തിനും തടിക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്.

 കൈമുട്ടില്‍

കൈമുട്ടില്‍

കൈമുട്ടിലും ഉണ്ട് ഇത്തരത്തില്‍ തടി കുറക്കുന്ന ഒരു പോയിന്റ്. കൈമുട്ടിലെ ഈ പോയിന്റില്‍ അമര്‍ത്തിയാല്‍ ശരീരത്തിലെ അനാവശ്യമായിട്ടുള്ള കൊഴുപ്പും ഈര്‍പ്പവും അമിത ചൂടും ഇല്ലാതാകും. ജോലിയില്‍ നിന്ന് എടുക്കുന്ന ഇടവേളകളിലും കൈമുട്ടിലെ ഈ പോയിന്റില്‍ അമര്‍ത്തി ശരീരഭാരം കുറയക്കാം. ഇത് പാര്‍ശ്വഫലങ്ങള്‍ ഏതുമില്ലാത്ത ഒരു മാര്‍ഗ്ഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

 കാല്‍മുട്ടില്‍

കാല്‍മുട്ടില്‍

കൈമുട്ടില്‍ മാത്രമല്ല കാല്‍മുട്ടിലും ഇത്തരം പോയിന്റുകള്‍ ധാരാളമുണ്ട്. ഇത് കാല്‍മുട്ടിലെ ചിരട്ടയോട് അടുത്താണ്. കൃത്യമായി പറഞ്ഞാല്‍ കാല്‍മുട്ടിലെ ചിരട്ടയുടെ രണ്ട് ഇഞ്ച് താഴെയായി വട്ടത്തില്‍ പെരുവിരല്‍ കൊണ്ട് അമര്‍ത്തുക. ഒരു മിനിട്ടെങ്കിലും തുടര്‍ച്ചയായി അമര്‍ത്തുക. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ചൂടാക്കി ഇല്ലാതാക്കാന്‍ ഇതിന് കഴിയും. ഇത് വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഞെരിയാണിയില്‍

ഞെരിയാണിയില്‍

ദഹനത്തെ നിയന്ത്രിക്കുന്നതില്‍ ഞെരിയാണിയ്ക്ക് വരെ സ്ഥാനമുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ സത്യമതാണ്. ഞെരിയാണിയില്‍ നിന്നും രണ്ട് ഇഞ്ച് മുകളിലായി വട്ടത്തില്‍ അമര്‍ത്തുക. രണ്ട് മിനിട്ട് തുടര്‍ച്ചയായി അമര്‍ത്തിയാല്‍ ഇത് അനാവശ്യ കൊഴുപ്പിനെ ഉരുക്കിക്കളയുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു.

മറ്റ് ഗുണങ്ങള്‍

മറ്റ് ഗുണങ്ങള്‍

പല വിധത്തിലുള്ള ഗുണങ്ങള്‍ ഇത്തരമൊരു ചികിത്സക്കു പിന്നില്‍ ഉണ്ട്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല തടിയും കൊഴുപ്പും കുറക്കുക എന്നതിലുപരി പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും ഇതിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്. എന്തൊക്കെ ഗുണങ്ങളാണ് എന്ന് നോക്കാം.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മനസ്സിന് സ്വസ്ഥത നല്‍കുന്നതിനും ഈ ചികിത്സാരീതി സഹായിക്കുന്നു. മാനസിക പിരിമുറുക്കത്തില്‍ നിന്ന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഈ പോയിന്റുകള്‍.

കൊഴുപ്പ് കുറയ്ക്കാന്‍

കൊഴുപ്പ് കുറയ്ക്കാന്‍

ഒരു രാത്രി കൊണ്ട് ഈ ചികിത്സ നിങ്ങള്‍ക്ക് ഗുണം നല്‍കില്ല. എന്നാല്‍ തുടര്‍ച്ചയായി ഒരു മാസമെങ്കിലും തുടര്‍ന്നാല്‍ തടിയും വയറു കുറയുകയും ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കുകയും ചെയ്യും. പെട്ടെന്ന് ഒരു ദിവസം നിര്‍ത്താന്‍ ശ്രമിക്കരുത്. ഇത് പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു.

 മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് ഈ അക്യുപ്രഷര്‍ ചികിത്സ. മെറ്റബോളിസം ഉയര്‍ത്തി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതോടൊപ്പം തടിയും വയറും ഒതുക്കുന്നതിന് സഹായിക്കുന്നു.

ഒരു മാസത്തിനു ശേഷം

ഒരു മാസത്തിനു ശേഷം

നിങ്ങള്‍ക്ക് ഇതിന്റെ ഫലം ഒരു മാസത്തിന് ശേഷം തന്നെ അറിയാന്‍ കഴിയുന്നു. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം മതി. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍. അക്യുപ്രഷര്‍ ചെയ്യുന്നതിനു മുന്‍പ് നിങ്ങള്‍ ഭാരം പരിശോധിയ്ക്കുക. ഒരു മാസത്തിനു ശേഷവും നിങ്ങള്‍ക്ക് ശരീരഭാരം പരിശോധിച്ച് നോക്കാവുന്നതാണ്.

English summary

Six acupressure points to lose weight

Suffering with over weight? Don't worry here are some acupressure points to reduce your weight, read on.
Story first published: Thursday, April 12, 2018, 17:32 [IST]