For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സറും 7 രോഗങ്ങളും തടയും ഒറ്റമൂലി

|

ആരോഗ്യവും ആരോഗ്യശീലങ്ങളുമെല്ലാം നാം നമ്മില്‍ നിന്നും നമ്മുടെ വീട്ടില്‍ നിന്നും തുടങ്ങേണ്ട ഒന്നാണ്. രോഗങ്ങളുടെ മൂലാധാരം പലപ്പോഴും നമ്മുടെ ചില ശീലങ്ങളും ശീലക്കേടുകളുമെല്ലാമാകും. ഇതുപോലെ ആരോഗ്യത്തിന്റെ പ്രധാനപ്പെട്ട വേര് നമ്മുടെ വീടു തന്നെയാണ്. അവിടെ നിന്നു തന്നെയാണ് ആരോഗ്യകരമായ പല ശീലങ്ങളും തുടങ്ങാന്‍ സാധിയ്ക്കുന്നത്. ഇത് ആരോഗ്യത്തിനും ഏറെ ഗുണകരമാകും.

പല രോഗങ്ങള്‍ക്കും പ്രകൃതിയില്‍ നിന്നും തന്നെയുളള മരുന്നുകളുണ്ട്. ഇതില്‍ പലതും നാം ഭക്ഷണവസ്തുക്കളായി ഉപയോഗിയ്ക്കുന്നതുമാണ്. വില കൂടിയ പല കൃത്രിമ മരുന്നുകളേക്കാളും ഇരട്ടി ഫലം നല്‍കുന്ന ചിലത്. എന്നാല്‍ അതേ സമയം ഇത്തരം മരുന്നുകളുടെ പാര്‍ശ്വഫലങ്ങളൊന്നും നല്‍കാത്ത ചിലതും. അതായത് ഇത്തരം മരുന്നുകള്‍ കെമിക്കലുകള്‍ അടങ്ങിയിട്ടുള്ളതല്ലെന്നു ചുരുക്കം.

ഇത്തരം പല ചികിത്സാരീതികളും പരമ്പരാഗതമായി ഉപയോഗിയ്ക്കപ്പെട്ടും കൈമാറിയും വന്നിട്ടുള്ളതാണ്. ഫലം പൂര്‍ണമായും ലഭിയ്ക്കുമെന്നുറപ്പുള്ളതു കൊണ്ടും ദോഷമില്ലെന്ന് ഉറപ്പുള്ളതുകൊണ്ടും കാരണവന്മാര്‍ വില പിടിച്ച സമ്പാദ്യമായി വരും തലമുറയ്ക്കു നല്‍കിയിരിയ്ക്കുന്ന ചിലത്.

ഇത്തരം മരുന്നുകൂട്ടുകള്‍ പലതും അടുക്കളയിലെ നിത്യോപയോഗ വസ്തുക്കളാണ്. ഭക്ഷണത്തിനു സ്വാദു നല്‍കാന്‍ വേണ്ടിയെന്ന ഉദ്ദേശത്തോടെ മാത്രം നാം ഉപയോഗിയ്ക്കുന്ന ചിലത്.

ഇത്തരം കൂട്ടുകളില്‍ ഒന്നാണ് ഇഞ്ചിയും വെളുത്തുള്ളിയും. പല ഭക്ഷണങ്ങളിലും ഇവ ഒറ്റയ്‌ക്കോ ഒരുമിച്ചോ ഉപയോഗിയ്ക്കും. ഇവ ഒരുമിച്ച് ഉപയോഗിയ്ക്കുന്നത് പ്രകൃതിയിലെ അദ്ഭുതമരുന്നാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. പല രോഗങ്ങളും മാറ്റാനും പല രോഗങ്ങള്‍ വരാതിരിയ്ക്കാനും സഹായിക്കുന്ന ഒരു പ്രത്യേക കൂട്ടാണിത്.

ഈ കൂട്ടുകള്‍ക്കൊപ്പം മറ്റു ചില കൂട്ടുകള്‍ കൂടി ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഒരു പ്രത്യേക മരുന്നിനെക്കുറിച്ചറിയൂ, ഇത് ഏതെല്ലാം രോഗങ്ങള്‍ക്ക് ഏതെല്ലാം വിധത്തില്‍ തയ്യാറാക്കണമെന്നും ഏതു തരത്തിലെല്ലാം ഉപയോഗിയ്ക്കണമെന്നും ഉള്ളതിനെക്കുറിച്ചും അറിയൂ,

ഇഞ്ചിയും വെളുത്തുളളിയും

ഇഞ്ചിയും വെളുത്തുളളിയും

ഇഞ്ചിയും വെളുത്തുളളിയും മാത്രമല്ല, ഇതിനൊപ്പം നാരങ്ങാനീര്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, തേന്‍ എന്നിവയുപയോഗിച്ച് ഒരു പ്രത്യേക മരുന്നു തയ്യാറാക്കാം. പല തരം അസുഖങ്ങള്‍ തടയാന്‍ സഹായകമായ ഒരു ഒറ്റ മരുന്ന്. ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഈ മരുന്ന് ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ക്യാന്‍സര്‍ മാത്രമല്ല, മറ്റ് എട്ടോളം രോഗങ്ങളും ഈ പ്രത്യേക ചേരുവ ഉപയോഗിച്ചു പരിഹരിയ്ക്കാനാകും.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന നല്ലൊരു മരുന്നാണ്. ധാരാളം ആന്റഓക്‌സിഡന്റുകള്‍ അടങ്ങിയ ഇതിലെ ജിഞ്ചറോളാണ് പല ഗുണങ്ങളും നല്‍കുന്നത്. ചുമയ്ക്കും കഫക്കെട്ടിനും ദഹനത്തിനുമെല്ലാമുള്ള സ്വാഭാവിക മരുന്നാണിത്. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ചും ദഹനം മെച്ചപ്പെടുത്തിയുമെല്ലാം തടിയും കൊഴുപ്പും കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയും അലിസിന്‍ എന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ നല്‍കുന്ന ഘടകത്താന്‍ ആരോഗ്യ ഫലങ്ങള്‍ നിറഞ്ഞ ഒന്നുതന്നെയാണ്. ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഇതിലെ അലിസിന്‍ എന്ന ഘടകത്തിനു സാധിയ്ക്കും. ശരീരത്തിന് സ്വാഭാവിക രോഗപ്രതിരോധശേഷി നല്‍കുന്ന ഒന്നായ ഇത് അമിതവണ്ണമുള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും നല്ലൊരു മരുന്നുമാണ്.

നാരങ്ങാനീരും

നാരങ്ങാനീരും

നാരങ്ങാനീരും തേനുമെല്ലാം ഇതുപോലെ സ്വാഭാവിക പ്രതിരോധ വഴികള്‍ അടങ്ങിയ ചിലതാണ്. തടി കുറയ്ക്കാനും രോഗങ്ങള്‍ തടയാനും ദഹനം മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്ന ഒന്നാണിത്.

ആപ്പിള്‍ സിഡെര്‍ വിനെഗറിനും

ആപ്പിള്‍ സിഡെര്‍ വിനെഗറിനും

ആപ്പിള്‍ സിഡെര്‍ വിനെഗറിനും പല ഗുണങ്ങളുമുണ്ട്. ശരീരത്തിന്റെ അപചയപ്രക്രിയയും ദഹനശേഷിയുമെല്ലാം മെച്ചപ്പെടുത്തുന്ന ഒരു മരുന്നാണിത്.

മരുന്നു തയ്യാറാക്കാന്‍

മരുന്നു തയ്യാറാക്കാന്‍

അര കപ്പ് ചെറുനാരങ്ങാനീര്, അര കപ്പ് ഇഞ്ചി നീര്, 25 അല്ലി വെളുത്തുള്ളി, 1 കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 1 കപ്പ് തേന്‍ എന്നിവയാണ് ഈ പ്രത്യേക മരുന്നു തയ്യാറാക്കാന്‍ വേണ്ട ചേരുവകളും അളവുകളും.

വെളുത്തുള്ളി അല്ലികള്‍

വെളുത്തുള്ളി അല്ലികള്‍

വെളുത്തുള്ളി അല്ലികള്‍ ഉപയോഗിയ്ക്കുന്നതിന് 10 മിനിറ്റു മുന്‍പായി ചതച്ചു വയ്ക്കുക. ഇതും ഇഞ്ചിനീര്, നാരങ്ങാനീര് എന്നിവയും ചേര്‍ത്തു മിക്‌സിയില്‍ നല്ലപോലെ അടിച്ചെടുക്കുക. പിന്നീട് ഇതിലേയ്ക്ക് ആപ്പിള്‍ സിഡെര്‍ വിനെഗര്‍, തേന്‍ എന്നിവ ചേര്‍ത്തിളക്കുക. ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കാം. ഉപയോഗിയ്ക്കുന്നതിന് അഞ്ചു ദിവസം മുന്‍പെങ്കിലും ഇതു തയ്യാറാക്കി വയ്ക്കുക. ഈ ചേരുവകള്‍ ഒന്നുചേര്‍ന്ന് പൂര്‍ണ ഗുണം ലഭിയ്ക്കാനായാണ് ഇത്.

ഈ മിശ്രിതം

ഈ മിശ്രിതം

ഈ മിശ്രിതം ദിവസവും രണ്ടു തവണ വീതം 2 ടേബിള്‍സ്പൂണ്‍ വീതമെടുത്ത് ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കാം. ആദ്യം രാവിലെ വെറുംവയറ്റിലും രണ്ടാമത്തേത് രാത്രി ഭക്ഷണം കഴിഞ്ഞ് 1 മണിക്കൂര്‍ ശേഷവുമാണ് കുടിയ്‌ക്കേണ്ടത്. ഇത് അടുപ്പിച്ചു കുറച്ചു നാള്‍ ചെയ്യുന്നത് ഏറെ ഗുണങ്ങള്‍ നല്‍കും.

സന്ധിവാതത്തിന്

സന്ധിവാതത്തിന്

സന്ധിവാതത്തിനുള്ള നല്ലൊരു പരിഹാരമാണിത്. സന്ധിവാതത്തിന് ഈ മിശ്രിതം ദിവസവും 2 തവണ വീതം കുടിയ്ക്കാം. രാവിലെയും വൈകീട്ടും ഓരോ ടേബിള്‍ സ്പൂണ്‍ വീതം.

ആസ്തമ

ആസ്തമ

ആസ്തമ പ്രശ്‌നങ്ങളുള്ളവര്‍ ഈ മിശ്രിതം രാവിലെ വെറുംവയറ്റില്‍ വെള്ളം ചേര്‍ക്കാതെ 1 ടീസ്പൂണ്‍ വീതം കുടിയ്ക്കുക.

മുഖക്കുരു

മുഖക്കുരു

ഈ മിശ്രിതം മുഖക്കുരുവിനുള്ള നല്ലൊരു മരുന്നു കൂടിയാണ്. ഇതില്‍ പഞ്ഞി മുക്കി മുഖക്കുരുവിനു മുകളിലായി പുരട്ടുക. ഇത് മുഖക്കുരുവില്‍ നിന്നും പെട്ടെന്നു മോചനം നേടാന്‍ സഹായിക്കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ വരാതിരിയ്ക്കാനുള്ള നല്ലൊരു മരുന്നാണിത്. ക്യാന്‍സര്‍ തടയുന്നതിന് ഈ ചേരുവയില്‍ മുകളില്‍ പറഞ്ഞിരിയ്ക്കുന്നതിനും രണ്ടിരട്ടി വെളുത്തുള്ളി എടുക്കുക. ഇൗ മിശ്രിതം ദിവസവും മൂന്നു തവണ കുടിയ്ക്കുകയും വേണം.

ബിപിയ്ക്ക്

ബിപിയ്ക്ക്

ബിപിയ്ക്ക് ഈ മരുന്നില്‍ ചെറിയൊരു വ്യത്യാസം വരുത്തി വേണം, ഉപയോഗിയ്ക്കാന്‍. 2 കപ്പു വെള്ളം, 18 അല്ലി വെളുത്തുള്ളി, 2 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 3 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്തിളക്കിയാണ് ഇത് തയ്യാറാക്കേണ്ടത്. ഇത് തയ്യാറാക്കി അര മണിക്കൂര്‍ നേരം ചെറിയ തീയില്‍ ചൂടാക്കുക. ഇത് തണുത്ത ശേഷം ദിവസവും 3 ടേബിള്‍ സ്പൂണ്‍ കുടിയ്ക്കാം.

കൊളസ്‌ട്രോളിന്

കൊളസ്‌ട്രോളിന്

കൊളസ്‌ട്രോളിന് ബിപിയ്ക്കായി തയ്യാറാക്കിയ മിശ്രിതം 1 ടേബിള്‍ സ്പൂണ്‍ വീതം ഒരു കപ്പു വെള്ളത്തില്‍ കലക്കി ദിവസവും മൂന്നു നേരം ഭക്ഷണത്തിനു മുന്‍പായി കുടിയ്ക്കുക.

ഹൃദയ പ്രശ്‌നങ്ങള്‍ക്ക്

ഹൃദയ പ്രശ്‌നങ്ങള്‍ക്ക്

ഹൃദയ പ്രശ്‌നങ്ങള്‍ക്ക് ഈ പ്രത്യേക മിശ്രിതം അര കപ്പു വീതം ഭക്ഷണത്തിനു മുന്‍പായി ദിവസവും മൂന്നു തവണ കുടിയ്ക്കുക.

ഗ്യാസ്, ദഹന പ്രശ്‌നങ്ങള്‍ക്ക്

ഗ്യാസ്, ദഹന പ്രശ്‌നങ്ങള്‍ക്ക്

ഗ്യാസ്, ദഹന പ്രശ്‌നങ്ങള്‍ക്ക് ഈ മിശ്രിതം 2 ടേബിള്‍ സ്പൂണ്‍ വീതം ഒരു കപ്പു വെള്ളത്തില്‍ ചേര്‍ത്തു ചൂടാക്കി കുടിയ്ക്കാം. ചായ, കാപ്പി കുടിയ്ക്കുന്ന ചൂടില്‍ ഇതു കുടിയ്ക്കാം.

കൊഴുപ്പും തടിയും

കൊഴുപ്പും തടിയും

ശരീരത്തിന്റെ കൊഴുപ്പും തടിയും വയറുമെല്ലാം കുറയ്ക്കാനും ദഹനപ്രശ്‌നങ്ങള്‍ക്കുമെല്ലാം ഈ മിശ്രിതം നല്ലതാണ്.

English summary

Powerful Home Remedy To Fight A Number Of Diseases

Powerful Home Remedy To Fight A Number Of Diseases, Read more to know about
Story first published: Wednesday, May 16, 2018, 11:03 [IST]
X
Desktop Bottom Promotion