പുരുഷനില്‍ രതിമൂര്‍ഛ നല്‍കുന്നതെന്തെന്നറിയാമോ?

Posted By:
Subscribe to Boldsky

ഓര്‍ഗാസം അഥവാ രതിമൂര്‍ഛ പൊതുവേ സ്ത്രീകളുമായി ബന്ധപ്പെടുത്തിയാണ് പറയാറ്. എന്നാല്‍ പുരുഷനും ഓര്‍ഗാസം അഥവാ രതിമൂര്‍ഛ പ്രധാനം തന്നെയാണ.

സ്ത്രീകള്‍ക്കു രതിമൂര്‍ഛ പൊതുവേ ലഭിയ്ക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ രതിമൂര്‍ഛയ്ക്ക് സ്ത്രീകളില്‍ വലിയ ഗുണങ്ങള്‍ നല്‍കാന്‍ സാധിയ്ക്കും. സ്ത്രീകളില്‍ മാത്രമല്ല, പുരുഷന്മാരിലും രതിമൂര്‍ഛയ്ക്ക് ഏറെ ഗുണങ്ങള്‍ നല്‍കാന്‍ സാധിയ്ക്കും.

രതിമൂര്‍ഛ പുരുഷന്മാരില്‍ ഏതെല്ലം വിധത്തിലെ പ്രയോജനമാണ് നല്‍കുന്നതെന്നറിയൂ,

സ്‌ട്രെസ്

സ്‌ട്രെസ്

പുരുഷനില്‍ സ്ട്രസ് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഓര്‍ഗാസം. ഇതു വരുത്തുന്ന ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിനു സഹായിക്കുന്നത്.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

സ്ഖലനശേഷം പുരുഷന്മാര്‍ക്ക് നല്ല ഉറക്കം ലഭിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. ഉറക്കക്കുറവ് പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ല പരിഹാരമാണ്.ഉറക്കക്കുറവ് വരുത്തുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല

പെയിന്‍കില്ലറിന്റെ ഗുണം

പെയിന്‍കില്ലറിന്റെ ഗുണം

ഓര്‍ഗാസം സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കും നല്ല പെയിന്‍കില്ലറിന്റെ ഗുണം നല്‍കുന്നു.വേദനകളൊഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്.

രോഗങ്ങള്‍ തടയാന്‍

രോഗങ്ങള്‍ തടയാന്‍

ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാന്‍ ഓര്‍ഗാസം പുരുഷന്മാരെ സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു. സ്ഖലനം നടക്കുന്നതിലൂടെ ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളപ്പെടുന്നതായിരിയ്ക്കും ഇതിനു കാരണമായി പറയുന്നത്. ഒരു മാസം മുപ്പതു തവണ സ്ഖലനം നടക്കുന്ന പുരുഷന്മാരില്‍ ക്യാന്‍സര്‍ സാധ്യത 20 ശതമാനം കുറയുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സ്ഖലനത്തിലൂടെ സാധിയ്ക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളപ്പെടുന്നതാണ് കാരണം.

പുരുഷശരീരത്തിന് ചെറുപ്പം

പുരുഷശരീരത്തിന് ചെറുപ്പം

പുരുഷശരീരത്തിന് ചെറുപ്പം നല്‍കുന്ന ഒന്നുകൂടിയാണ് പുരുഷന്മാര്‍ക്കുണ്ടാകുന്ന ഓര്‍ഗാസം. ഓര്‍ഗാസം പുരുഷനിലുണ്ടാക്കുന്ന ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ഇതിനു സഹായിക്കുന്നത്.

ഹാര്‍ട്ട് അറ്റാക്ക്

ഹാര്‍ട്ട് അറ്റാക്ക്

ഓര്‍ഗാസം പുരുഷന്മാരില്‍ ഹാര്‍ട്ട് അറ്റാക്ക് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്. ഇത് ദീര്‍ഘായുസു നല്‍കാും സഹായിക്കും.

English summary

Orgasm Health Benefits For Men

Orgasm Health Benefits For Men, read more to know about,
Story first published: Wednesday, March 7, 2018, 19:59 [IST]