For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രതിമൂര്‍ഛയുടെ ചില ആരോഗ്യവശങ്ങള്‍ അറിയൂ

|

നല്ലൊരു ദാമ്പത്യത്തില്‍ സെക്‌സിനും പ്രധാന സ്ഥാനമുണ്ട്. ഇതില്‍ ഇരു പങ്കാളികള്‍ക്കുമുണ്ടാകുന്ന സെക്‌സ് സുഖത്തിനും സ്ഥാനം കൂടുതല്‍ തന്നെയാണ്.

രതിമൂര്‍ഛ അഥവാ ഓര്‍ഗാസം സെക്‌സ് സുഖത്തെ ഉദ്ദേശിച്ചുള്ളതാണ്. ഈ വാക്കു പുരുഷനും സ്ത്രീയ്ക്കും ചേരുന്നതുമാണ്. സെക്‌സ് പരസ്പരം ആസ്വദിച്ചാലേ നല്ല സെക്‌സ് എന്നു പറയാനാകൂ. സെക്‌സിന്റെ ആസ്വാദന തലങ്ങള് സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തവുമാണ്. പുരുഷനും സ്ത്രീയും സെക്‌സ് സുഖത്തിലെത്തുന്നതിന് പൊതുവായ സ്വഭാവമുണ്ട്. എന്നാല്‍ രതിമൂര്‍ഛ അഥവാ ഓര്‍ഗാസം തന്നെ പലതരത്തിലുമുണ്ട്. പലര്‍ക്കും പല രീതിയിലൂടെയാണ് ഇതു ലഭിയ്ക്കുകയും.

സെക്‌സില്‍ പുരുഷന് സ്ഖലനം എളുപ്പമെങ്കിലും സ്ത്രീയ്ക്ക് ഓര്‍ഗാസം അത്ര എളുപ്പമാകില്ല. ഓര്‍ഗാസം സ്ത്രീയ്ക്കു സെക്‌സ് സുഖമാണ്. പുരുഷനാകട്ടെ, ഇത് തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകവും.

ഓര്‍ഗാസം അഥവാ രതിമൂര്‍ഛ വെറുമൊരു സെക്‌സ് സുഖം അല്ലെങ്കില്‍ സെക്‌സ് പൂര്‍ത്തീകരിയ്ക്കുന്ന ഒന്നു മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നുമാണ്.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഓര്‍ഗാസം പല വിധത്തിലെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇതെക്കുറിച്ചറിയൂ

ഹാര്‍ട്ട് അറ്റാക്ക്

ഹാര്‍ട്ട് അറ്റാക്ക്

ഓര്‍ഗാസം പുരുഷന്മാരില്‍ ഹാര്‍ട്ട് അറ്റാക്ക് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് കാരണം.

ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാന്‍

ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാന്‍

ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാന്‍ ഓര്‍ഗാസം പുരുഷന്മാരെ സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു. സ്ഖലനം നടക്കുന്നതിലൂടെ ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളപ്പെടുന്നതായിരിയ്ക്കും ഇതിനു കാരണമായി പറയുന്നത്. ഒരു മാസം മുപ്പതു തവണ സ്ഖലനം നടക്കുന്ന പുരുഷന്മാരില്‍ ക്യാന്‍സര്‍ സാധ്യത 20 ശതമാനം കുറയുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഉറക്കം

ഉറക്കം

സ്ഖലനശേഷം പുരുഷന്മാര്‍ക്ക് നല്ല ഉറക്കം ലഭിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. ഉറക്കക്കുറവ് പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ല പരിഹാരമാണ്.ഉറക്കക്കുറവ് വരുത്തുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല

സ്‌ട്രെസ്‌

സ്‌ട്രെസ്‌

പുരുഷനില്‍ സ്‌ട്രെസ്‌ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഓര്‍ഗാസം. ഇതു വരുത്തുന്ന ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിനു സഹായിക്കുന്നത്.

പെയിന്‍കില്ലറിന്റെ ഗുണം

പെയിന്‍കില്ലറിന്റെ ഗുണം

ഓര്‍ഗാസം സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കും നല്ല പെയിന്‍കില്ലറിന്റെ ഗുണം നല്‍കുന്നു.വേദനകളൊഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്.

ചെറുപ്പം

ചെറുപ്പം

പുരുഷശരീരത്തിന് ചെറുപ്പം നല്‍കുന്ന ഒന്നുകൂടിയാണ് പുരുഷന്മാര്‍ക്കുണ്ടാകുന്ന ഓര്‍ഗാസം. ഓര്‍ഗാസം പുരുഷനിലുണ്ടാക്കുന്ന ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ഇതിനു സഹായിക്കുന്നത്.

സ്ത്രീ ശരീരവുമായി

സ്ത്രീ ശരീരവുമായി

ഓര്‍ഗാസം വെറും ലൈംഗിക സുഖമെന്നതിനേക്കാളുപരിയായി സ്ത്രീ ശരീരവുമായി പല വിധത്തിലും ബന്ധപ്പെട്ടിരിയ്ക്കുന്ന. ഇത് സ്ത്രീയുടെ ആരോഗ്യത്തെ പല വിധത്തിലും സഹായിക്കുന്നുണ്ട്. ഓര്‍ഗാസം സംഭവിയ്ക്കുമ്പോള്‍ ഓക്‌സിടോസിന്‍, വാസോപ്രസിന്‍ എന്നിങ്ങനെ രണ്ടു തരം ഹോര്‍മോണുകള്‍ സ്ത്രീ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവ ശാരീരികമായും മാനസികമായും സ്ത്രീയെ സ്വാധീനിയ്ക്കുന്നുമുണ്ട്.

സ്ത്രി വന്ധ്യത

സ്ത്രി വന്ധ്യത

സ്ത്രി വന്ധ്യത ഒഴിവാക്കുന്നതിനും രതിമൂര്‍ഛ സഹായിക്കും. ഹൈപ്പോതലാമസ് ഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങളെ ഓര്‍ഗാസം സഹായിക്കുന്നതാണ് കാരണം.

ഭക്ഷണത്തോടുള്ള ആര്‍ത്തി

ഭക്ഷണത്തോടുള്ള ആര്‍ത്തി

ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാനും സഹായിക്കും. ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഫെനിത്തലൈമിന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.ആഴ്ചയില്‍ രണ്ടു തവണ ഒാര്‍ഗാസമുണ്ടാകുന്നത് 100 കലോറി കൊഴുപ്പു കുറയ്ക്കും. ട്രെഡ് മില്ലില്‍ ഓടുന്നതിനേക്കാള്‍ ഗുണമെന്നു പറയാം.

ആയുസ്

ആയുസ്

ആഴ്ചയില്‍ രണ്ടു തവണ ഓര്‍ഗാസമുന്നവരില്‍ മാസത്തില്‍ ഒരു തവണ മാത്രം ഓര്‍ഗാസമുണ്ടാകുന്നതിനേക്കാള്‍ ആയുസ് ഇരട്ടിയായിരിയ്ക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഓക്‌സിടോസിന്‍, വാസോപ്രസിന്‍ എ്ന്നിങ്ങനെയുള്ള രണ്ടു ഹോര്‍മോണുകളാണ് ഇതിന് കാരണം.

പ്രതിരോധശേഷി

പ്രതിരോധശേഷി

ഡിഎച്ച്ഇഎ എന്നൊരു കെമിക്കല്‍ രതിമൂര്‍ഛയുണ്ടാകുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത് സ്ത്രീകള്‍ക്ക് പ്രതിരോധശേഷി നല്‍കും.

ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും

ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും

ലവ് ഹോര്‍മോണ്‍ അഥവാ ഓക്‌സിടോസിന്‍ ഈ സമയത്ത് ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത് ശരീരവേദനകള്‍ മാറ്റാന്‍ സഹായിക്കും.ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് ഒരു സ്വാഭാവിക പരിഹാരമാണ്. ഇത് ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ തോത് സന്തുലിതമാക്കുന്നു.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ആഴ്ചയില്‍ മൂന്നോ നാലോ ദിവസം രതിമൂര്‍ഛ സ്ത്രീകള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വരുന്നത് പകുതിയോളം കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ടെന്‍ഷന്‍, സ്‌ട്രെസ്

ടെന്‍ഷന്‍, സ്‌ട്രെസ്

ടെന്‍ഷന്‍, സ്‌ട്രെസ് തുടങ്ങിയവ ഒഴിവാക്കാനും ഓര്‍ഗാസം സഹായിക്കുന്നു. ഹോര്‍മോണ്‍ തന്നെയാണ് ഇവിടെയും ഗുണം നല്‍കുന്നത്.ഹോര്‍മോണുകള്‍ കാരണം നല്ല മൂഡ് ലഭിയ്ക്കാനും ഓര്‍ഗാസം സഹായിക്കും.

Read more about: health body
English summary

Orgasm Health Benefits For Both Men And Women

Orgasm Health Benefits For Both Men And Women, read more to know about
Story first published: Sunday, May 20, 2018, 13:41 [IST]
X
Desktop Bottom Promotion