ഒലീവ് ഓയിലും തക്കാളിയും, സെക്‌സ് മരുന്ന്

Posted By:
Subscribe to Boldsky

പാചകത്തിന് ഉപയോഗിയ്ക്കാവുന്ന ഓയിലുകളില്‍ ഒലീവ് ഓയില്‍ ആരോഗ്യത്തിന് ഏറെ നല്ലതാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ഇതില്‍ ആരോഗ്യകരമായ കൊഴുപ്പാണുള്ളത്. ഇതു തന്നെയാണ് ഇതിനെ ആരോഗ്യകരമാക്കുന്ന പ്രധാന ഘടകം.

ഒലിവ് ഓയിലിന്‍റെ പോഷകമൂല്യം വളരെ വലുതാണ്. ഒലിവ് ഓയിലിന് ലൈംഗിക സംബന്ധമായ ഉത്തേജനത്തിനും കഴിവുണ്ടെന്ന് പുതിയ ഗവേഷണങ്ങള്‍ കാണിക്കുന്നു. ഇന്ന് കെമിക്കലുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ലൂബ്രിക്കന്‍റുകളും ഉത്തേജനൗഷധങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ട്. ഒലിവ് ഓയില്‍ ഇതിന് പകരം ഉപയോഗിക്കാവുന്ന ഫലപ്രദമായ ഒരു ഉത്പന്നമാണ്.

ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ഫലപ്രദമായ ഒലിവ് ഓയില്‍, ക്യാന്‍സര്‍ അകാല വാര്‍ദ്ധക്യം എന്നിവ തടയാനും ഉത്തമമാണ്. അമിതവണ്ണം നിയന്ത്രിക്കുക, പ്രമേഹ ചികിത്സ, ലൈംഗിക തകരാറുകള്‍ എന്നിവയില്‍ ഒലിവ് ഓയില്‍ എങ്ങനെ ഫലപ്രദമാകും എന്നറിയൂ,

ബിപി

ബിപി

ബിപി കുറയ്ക്കാന്‍ ഒലീവ് ഓയില്‍ നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തെ ബലപ്പെടുത്തും. ഇതുവഴി രക്തപ്രവാഹവും ലൈംഗികജീവിതവും മെച്ചപ്പെടും.

ഹോര്‍മോണ്‍ സിസ്റ്റം

ഹോര്‍മോണ്‍ സിസ്റ്റം

ഒലിവ് ഓയിലിന് ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും, ദഹനവ്യവസ്ഥ, ഹോര്‍മോണ്‍ സിസ്റ്റം, രക്തചംക്രമണ സംവിധാനം എന്നിവ ശരിയായി പ്രവര്‍ത്തിപ്പിക്കാനുമുള്ള കഴിവുണ്ട്.

ലൈംഗികാരോഗ്യത്തെ

ലൈംഗികാരോഗ്യത്തെ

ധമനികള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നത് ലൈംഗികാരോഗ്യത്തെ മെച്ചപ്പെടുത്തും. ഇവിടെയാണ് ഒലിവ് ഓയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത്. എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയിലിനാണ് ഈ കഴിവുള്ളത്. ഇത് വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയതാണ്. ഇതിനെ അഫ്രോഡിസിയാക് ഭക്ഷണമായാണ് കണക്കാക്കുന്നത്.

നല്ലൊരു ലൂബ്രിക്കന്റായും

നല്ലൊരു ലൂബ്രിക്കന്റായും

ഇത് നല്ലൊരു ലൂബ്രിക്കന്റായും ഉപയോഗിയ്ക്കാം. പാര്‍ശ്വഫലങ്ങളില്ലാത്ത തികച്ചും പ്രകൃതിദത്തമായ ഒന്ന്.

ഈസ്ട്രജന്‍

ഈസ്ട്രജന്‍

ഒലീവ് ഓയീല്‍ ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഈ ഹോര്‍മോണുകള്‍ നിങ്ങളുടെ കിടപ്പറയിലെ നല്ല പ്രകടനത്തിനു വളരെ പ്രധാനമാണ്.

 മസാജ്

മസാജ്

ഒലീവ് ഓയില്‍ ശരീരത്തില്‍ മസാജ് ചെയ്യുന്നത് ശരീരം ചൂടു പിടിപ്പിയ്ക്കും. ലൈംഗികതാല്‍പര്യം വര്‍ദ്ധിയ്ക്കുകയും ചെയ്യും.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍, തക്കാളി എന്നിവ ചേര്‍ത്തു കഴിച്ചാല്‍ ഇതിനൊരു പരിഹാരമാകുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒലീവ് ഓയിലും തക്കാളിയിലെ ലൈകോഫീനും ചേര്‍ന്നാണ് ഈ ഗുണം നല്‍കുന്നത്.

ഒലീവ് ഓയില്‍,തക്കാളി

ഒലീവ് ഓയില്‍,തക്കാളി

20 മില്ലി എക്‌സട്രാവിര്‍ജിന്‍ ഒലീവ് ഓയില്‍, 8 ഗ്രാം തക്കാളി എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തം കൂടുതല്‍ പ്രവഹിയ്ക്കാന്‍ സഹായിക്കും.

വജൈനയിലെ വരള്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരം

വജൈനയിലെ വരള്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരം

വജൈനയിലെ വരള്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഒലീവ് ഓയില്‍. അഞ്ചു തുള്ളി ഒലീവ് ഓയില്‍ ലൂബ്രിക്കന്റായി ഉപയോഗിയ്ക്കാം.

Read more about: health body
English summary

Olive Oil For Physical Stamina

Olive Oil For Physical Stamina, read more to know about,