പുളിച്ച് തികട്ടലിന് ഈ ഒറ്റമൂലി ഒരു പ്രാവശ്യം

Posted By:
Subscribe to Boldsky

പുളിച്ച് തികട്ടല്‍ ഒരു സാധാരണ സംഭവമാണ്. എന്നാല്‍ പലപ്പോഴും ഇത് ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ പലരേയും ഇഷ്ടഭക്ഷണം കഴിക്കുന്നതില്‍ നിന്നും വിലക്കുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെല്ലാം തന്നെ പലപ്പോഴും പല വിധത്തില്‍ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പുളിച്ച് തികട്ടല്‍ നമ്മുടെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മനം പിരട്ടല്‍, ദഹനം ശരിയാവാത്തത്, വയറു വീര്‍ക്കുന്നത്, വായു നിറഞ്ഞതു പോലെ തോന്നുക, വയറ്റിലും വായിലും പുളി രസവും ലോഹരസവും ഇതെല്ലാമാണ് പ്രധാനമായും പുളിച്ച് തികട്ടലിന്റെ ലക്ഷണങ്ങള്‍.

അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ധാരാളം എരിവും പുളിയും ഉപ്പും മസാലയും നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. കാപ്പിയും ചായയും മറ്റ് സോഫ്റ്റ് ഡ്രിങ്ക്‌സ് പോലുള്ള പദാര്‍ത്ഥങ്ങളും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

കൊളസ്‌ട്രോളിനുള്ള ഒറ്റമൂലി തക്കാളിയില്‍

പുളിച്ച് തികട്ടലിന് എന്തുകൊണ്ടും പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതിന് മരുന്നൊന്നും കഴിക്കാതെ വീട്ടില്‍ തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ വളരെ എളുപ്പത്തില്‍ തന്നെ പുളിച്ച് തികട്ടല്‍ എന്ന പ്രശ്‌നത്തിന് പരിഹാരം നല്‍കുന്നു. എന്തൊക്കെയാണ് ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് പുളിച്ച് തികട്ടല്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. ഒരു ഗ്ലാസ്സ് ഇളം ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്‌സ് ചെയ്ത് കുടിക്കാവുന്നതാണ്.വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം. ഇത് പുളിച്ച് തികട്ടല്‍ പിടിച്ച് നിര്‍ത്തിയതു പോലെ നിര്‍ത്തുന്നു. മാത്രമല്ല ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ഇഞ്ചി

ഇഞ്ചി

ഏത് വലിയ രോഗത്തിനും പ്രതിവിധിയാണ് ഇഞ്ചി. ഒരു കപ്പ് വെള്ളത്തില്‍ ഒരു കഷ്ണം ഇഞ്ചിയിട്ട് ഇത് നല്ലതു പോലെ തിളപ്പിച്ച് ഭക്ഷണം കഴിക്കുന്നതിനു മുന്‍പായി കഴിക്കുക. ഇത് പുളിച്ച് തികട്ടല്‍ ഇല്ലാതാക്കുകയും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതില്‍ അല്‍പം നാരങ്ങ നീരോ തേനോ ചേര്‍ക്കുന്നതും നല്ലതാണ്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ഒരു ഗ്ലാസ്സ് വെള്ളത്തില്‍ അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ കലക്കി ഇത് കുടിക്കുക. ഇത് വയറ്റിലെ ആസിഡിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. നാല് മണിക്കൂറിനു ശേഷം ഒന്നു കൂടി ആവര്‍ത്തിക്കുക. ഇത് എല്ലാ വിധത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ഏത് വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇതിലൂടെ പരിഹാരം കാണാന്‍ സഹായിക്കുന്നു ബേക്കിംഗ് സോഡ.

ജീരകം

ജീരകം

ജീരകത്തിലൂടെയും പുളിച്ച് തികട്ടലിന് പരിഹാരം കാണാം. ജീരകം ഇട്ട് തിളപ്പിച്ച വെള്ളം ഭക്ഷണ ശേഷവും ഭക്ഷണത്തിനു മുന്‍പും കഴിക്കാം. ഇത് പുളിച്ച് തികട്ടല്‍ ഇല്ലാതാക്കി ദഹനത്തിന് സഹായിക്കുന്നു. എന്നാല്‍ മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഇത്തരം പ്രശ്‌നങ്ങളിലേക്ക് ചിലപ്പോള്‍ ജീരകം വഴിവെക്കാറുണ്ട്. അതുകൊണ്ട് തന്നെ പുളിച്ച് തികട്ടലിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അത് പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകരുത്.

കറ്റാര്‍വാഴ ജ്യൂസ്

കറ്റാര്‍വാഴ ജ്യൂസ്

കറ്റാര്‍ വാഴ ജ്യൂസ് കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. രണ്ട് കറ്റാര്‍വാഴയുടെ തണ്ടില്‍ നിന്ന് ജെല്‍ മാത്രം എടുത്ത് ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് അ തില്‍ അല്‍പം ഓറഞ്ച് ജ്യൂസ് ചേര്‍ത്ത് മിക്‌സിയില്‍ ഒരു തവണ അടിച്ചെടുക്കുക. ഇത് ദിവസവും കുടിച്ചാല്‍ മതി. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ കറ്റാര്‍ വാഴ ഒറ്റമൂലി ബഹുകേമം തന്നെ.

 കാമോമൈല്‍ ടീ

കാമോമൈല്‍ ടീ

കാമോമൈല്‍ ടീ അഥവാ ജമന്തിച്ചായ പുളിച്ച് തികട്ടലിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ജമന്തിച്ചായ ദിവസവും ഭക്ഷണത്തിന് മുന്‍പ് ശീലമാക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. വേണമെന്നുണ്ടെങ്കില്‍ അല്‍പം തേനും ചേര്‍ക്കാവുന്നതാണ്. ഇത് കുടിച്ചാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളും പുളിച്ച് തികട്ടലെന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു.

പഴം

പഴം

പഴം കഴിക്കുന്നത് പുളിച്ച് തികട്ടല്‍ പോലുള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ദിവസവും രണ്ടോ മൂന്നോ പഴം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു. മാത്രമല്ല ആരോഗ്യത്തിന് പല വിധത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കും നമുക്ക് നല്ല പഴുത്ത പഴത്തിലൂടെ പരിഹാരം കാണാവുന്നതാണ്. ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യത്തിനും ഇത് സഹായിക്കുന്നു.

 ആപ്പിള്‍

ആപ്പിള്‍

സ്ഥിരമായി ഭക്ഷണ ശേഷം ഒരു ആപ്പിള്‍ കഴിക്കണം. ഇത് ദഹനത്തിന് സഹായിക്കുകയും ആരോഗ്യത്തിന്റെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. പുളിച്ച് തികട്ടലെന്ന പ്രശ്‌നത്തെ വെറും ചുരുങ്ങിയ സമയം കൊണ്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്നു ആപ്പിള്‍. ദിവസവും ആപ്പിള്‍ കഴിക്കുന്നത് അതുകൊണ്ട് തന്നെ വളരെ നല്ലതാണ്.

തൈര്

തൈര്

തൈര് ഉപയോഗിച്ച് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. തൈര് ഉപയോഗിക്കുമ്പോള്‍ ഇത് വയറിനുള്‍വശം തണുപ്പിക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു. ഒരു ഗ്ലാസ്സ് തൈര് ദിവസവും ശീലമാക്കാന്‍ ശ്രമിക്കുക. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

 നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസാണ് പുളിച്ച് തികട്ടലിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മറ്റൊരു മാര്‍ഗ്ഗം. പുളിച്ച് തികട്ടല്‍ ഇല്ലാതാക്കുന്നതിനും വയറ്റിലെ ആസിഡ് കുറക്കുന്നതിനും നെല്ലിക്ക ജ്യൂസ് കഴിക്കുന്നതിലൂടെ കഴിയുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. വിറ്റാമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. എത്ര വലിയ ദഹനസംബന്ധമായ പ്രശ്‌നമാണെങ്കിലും അതിനെ ഇല്ലാതാക്കാന്‍ നെല്ലിക്കയിലൂടെ സാധിക്കുന്നു.

English summary

Natural remedies to cure sour stomach

Sour stomach is a common problem. It is resolve within few days. Here are some home remedies for sour stomach.
Story first published: Monday, January 29, 2018, 16:20 [IST]