For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സന്ധിവാതത്തിന് പെട്ടെന്ന് പരിഹാരം കാണാം

സന്ധിവേദനക്ക് പ്രാധാന്യം നല്‍കി അതിനെ വീട്ടില്‍ തന്നെ ചികിത്സിച്ചാല്‍ പരിഹാരം കാണാവുന്നതാണ്

|

സന്ധിവാതം ഇന്നത്തെ കാലത്ത് സാധാരണയായി കാണപ്പെടുന്ന ഒന്നാണ്. പ്രായമാകുന്നതോടെയാണ് പലപ്പോഴും സന്ധിവാതം എന്ന പ്രശ്‌നത്തിന് തുടക്കമാവുന്നത്. വേദന അധികമാവുമ്പോള്‍ വേദന സംഹാരി കഴിക്കുന്നതാണ് പലരുടേയും ശീലം എന്നാല്‍ ഇത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്കാണ് എത്തിക്കുന്നത്. പത്തില്‍ രണ്ട് പേര് വീതം ഇത്തരത്തില്‍ സന്ധിവേദന കൊണ്ട് കഷ്ടപ്പെടുന്നവരാണ്. പലപ്പോഴും ഇതിന് പരിഹാരം കാണാന്‍ വേദന സംഹാരികള്‍ കഴിക്കുന്നത് ഒരിക്കലും ഒരു നല്ല ശീലമല്ല.

ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്‌നം തന്നെയാണ് സന്ധിവാതം. രോഗത്തെക്കുറിച്ച് ആളുകള്‍ ഗൗരവതരമായി എടുക്കാത്തതാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നത്. പ്രതിരോധ വൈകല്യം എന്ന് വേണമെങ്കില്‍ സന്ധിവാതത്തെ നമുക്ക് കണക്കാക്കാവുന്നതാണ്. സന്ധികളില്‍ വേദനയും നീര്‍ക്കെട്ടും ഉണ്ടാക്കുന്നതാണ് പ്രധാനമായും ലക്ഷണം. ഇത് ഗുരുതരമായാല്‍ അത് ഹൃദയത്തേയും ശ്വാസകോശത്തേയും ഉള്‍പ്പടെയുള്ള മറ്റ് ആന്തരികാവയവങ്ങളെയും ബാധിക്കും.

കിഡ്‌നി പരിശോധിക്കാന്‍ സമയമായോ?കിഡ്‌നി പരിശോധിക്കാന്‍ സമയമായോ?

എന്നാല്‍ സന്ധിവേദനക്ക് പ്രാധാന്യം നല്‍കി അതിനെ വീട്ടില്‍ തന്നെ ചികിത്സിച്ചാല്‍ പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം. വീട്ടില്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാം. എന്തൊക്കെ വീട്ടു മാര്‍ഗ്ഗങ്ങളാണ് അവ എന്ന് നോക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ദിവസവും കഴിയ്ക്കുന്നത് സന്ധിവാതത്തെ ഇല്ലാതാക്കുന്നു. ദിവസവും മൂന്നോ നാലോ വെളുത്തുള്ളി കഴിയ്ക്കുന്നതും നല്ലതാണ്. ഇത് സന്ധിവാതത്തെ മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ചെറി കഴിക്കാം

ചെറി കഴിക്കാം

സന്ധിവേദന മാറാന്‍ ഏറ്റവും നല്ല പ്രതിവിധിയാണ് ചെറി കഴിയ്ക്കുന്നത്. ദിവസവും പത്ത് ചെറി വീതം കഴിച്ച് നോക്കൂ. ഇത് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു.

തേനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍

തേനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍

തേനും ആപ്പിള്‍ സിഡാര്‍ വിനീഗറും ഒരു ഗ്ലാസ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിയ്ക്കുക. ദിവസവും രാവിലെ വെറും വയറ്റില്‍ ഈ പാനീയം കഴിക്കുക. ഇത് സന്ധിവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

മുന്തിരി

മുന്തിരി

വിറ്റാമിന്‍ സിയുടെ കലവറയാണ് മുന്തിരി. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നു. അതുകൊണ്ട് തന്നെ എന്നും മുന്തിരി ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. ഇതും സന്ധിവേദനക്ക് ആശ്വാസം കണ്ടെത്താന്‍ സഹായിക്കുന്നു.

കടുക്

കടുക്

കടുക് അരച്ച് സന്ധിവേദനയുള്ള സ്ഥലങ്ങളില്‍ പുരട്ടുന്നതും നല്ലതാണ്. രാത്രി മുഴുവന്‍ ഇത് കാലില്‍ അരച്ചിടുക. വേദനയുള്ള ഭാഗങ്ങളില്‍ കടുകെണ്ണ പുരട്ടുന്നതും വേദനയ്ക്ക് ആശ്വാസം നല്‍കും.

എപ്‌സം സാള്‍ട്ട്

എപ്‌സം സാള്‍ട്ട്

എപ്‌സം സാള്‍ട്ട് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ചൂടുപിടിയ്ക്കുന്നത് നല്ലതാണ്. ഇത് വേദനയ്ക്ക് വളരെയധികം ആശ്വാസമാണ്. ദിവസവും വൈകുന്നേരം ഇത് ശീലമാക്കുക. ഇത് സന്ധിവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ഇഞ്ചി

ഇഞ്ചി

ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ച് ഈ വെള്ളം കുടിക്കുന്നത് സന്ധിവേദനക്ക് അശ്വാസം നല്‍കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ശീലമാക്കുക. ഇത് സന്ധിവേദനക്ക് പെട്ടെന്ന് തന്നെ ആശ്വാസം നല്‍കാന്‍ സഹായിക്കുന്നു.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ശരീരത്തില്‍ ഒരു കാരണവശാലും നിര്‍ജ്ജലീകരണം സംഭവിക്കരുത്. ധാരാളം വെള്ളം കുടിച്ച് കൊണ്ടിരിക്കണം. ഇതും സന്ധിവേദനയെ പ്രതിരോധിക്കുന്നു. ആരോഗ്യത്തിനും മികച്ച ഒന്നാണ്.

പഴം കഴിക്കുക

പഴം കഴിക്കുക

എന്നും പഴം കഴിക്കുന്നത് ശീലമാക്കുക. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം ന്ധിവേദനയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഭക്ഷണത്തോടൊപ്പം തന്നെ പഴം ശീലമാക്കുക.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ ചെറിയ രീതിയില്‍ ശരീരത്തിലെ യൂറിക് ആസിഡിനെ കുറക്കുന്നു. യൂറിക് ആസിഡ് ആണ് പലപ്പോഴും സന്ധിവേദനക്ക് കാരണം. അതുകൊണ്ട് തന്നെ അതില്‍ കുറവ് വരുമ്പോള്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു.

English summary

Natural remedies for gout pain

Try these home remedies to release gout pain, read on to know more about it.
Story first published: Thursday, February 1, 2018, 18:26 [IST]
X
Desktop Bottom Promotion