ആയുസ്സ് കൂട്ടും മുത്തശ്ശിവൈദ്യത്തിലെ ഒറ്റമൂലി ഇത്‌

Posted By:
Subscribe to Boldsky

ഏത് ആരോഗ്യ പ്രശ്‌നത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി ഉണ്ടെങ്കില്‍ പിന്നീട് ഡോക്ടറെ കാണുന്നതിനും മരുന്ന് കഴിക്കുന്നതിനും ഒന്നും ആലോചിക്കേണ്ട ആവശ്യമേ ഇല്ല. കാരണം അത്രക്കേറെ ഫലപ്രദമാണ് ഓരോ ഒറ്റമൂലിയും. കാരണം അതില്‍ തന്നെ രോഗം ശമിക്കും എന്നതാണ് സത്യം. നമ്മുടെ മുത്തശ്ശിമാരും മറ്റും ഈ ഒറ്റമൂലികള്‍ കൊണ്ട് തന്നെയാണ് ആരോഗ്യത്തോടെയും ആയുസ്സോടെയും ഇരുന്നത് എന്നതാണ് സത്യം. കാരണം അത്രക്കേറെ ആരോഗ്യ ഗുണങ്ങളാണ് പല ഒറ്റമൂലികളും നമുക്ക് നല്‍കുന്നത്. ഏത് ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ മുത്തശ്ശി വൈദ്യത്തിലൂടെ സാധിക്കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഇത്തരത്തിലുള്ള പല ഒറ്റമൂലികളും ഉണ്ട്.

ഇന്ന് നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. പ്രമേഹവും കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും എല്ലാം ഇതില്‍ പെടുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതാണ് മുത്തശ്ശിവൈദ്യം കാണിക്കുന്ന ചില ഒറ്റമൂലികള്‍. വീട്ടില്‍ തന്നെ എളുപ്പത്തില്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും ആയുസ്സിനും നല്ലതാണ്. പല വിധത്തിലാണ് ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്.

ഗ്യാസിന് പരിഹാരം കാണാന്‍ അഞ്ച് മിനിട്ട്

മെഡിക്കല്‍ സറ്റോറില്‍ നിന്നും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ കഴിക്കുന്ന പല ഗുളികകളും നമ്മുടെ ആയുസ്സെടുക്കാന്‍ പോന്നവയാണ്. ഇത് പലപ്പോഴും കഴിക്കുന്നവര്‍ അറിയുന്നില്ല എന്നതാണ്‌സത്യം. അതിനെല്ലാം ഇനി നമുക്ക് വീട്ടിലും തൊടിയിലും ഉള്ള ചില ഒറ്റമൂലികള്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെയാണ് അവ എന്ന് നോക്കാം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ നമ്മളെയെല്ലാം വലക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇതിന് പരിഹാരംകാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ആറ് അല്ലി വെളുത്തുള്ളി ചുട്ട് കിടക്കുന്നതിനു മുന്‍പ് കഴിച്ചാല്‍ വെറും ഒരു മാസത്തിനുള്ളില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സാധിക്കും. മാത്രമല്ല ഇത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോളിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 രക്തസമ്മര്‍ദ്ദത്തെയും കുറക്കാന്‍

രക്തസമ്മര്‍ദ്ദത്തെയും കുറക്കാന്‍

വെളുത്തുള്ളി കൊളസ്‌ട്രോള്‍ കുറക്കുക മാത്രമല്ല ചെയ്യുന്നത് ഇത് രക്തസമ്മര്‍ദ്ദത്തെയും കുറക്കാന്‍ സഹായിക്കുന്നു. വെളുത്തുള്ളി തേനിലിട്ട് കഴിക്കുന്നതും പച്ചക്ക് കഴിക്കുന്നതും എല്ലാം രക്തസമ്മര്‍ദ്ദമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി നിങ്ങള്‍ക്ക് വെളുത്തുള്ളി കഴിക്കാവുന്നതാണ്. ഏത് ആരോഗ്യപ്രശ്‌നത്തിനും മികച്ച ഒറ്റമൂലിയാണ് വെളുത്തുള്ളി എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ജലദോഷം

ജലദോഷം

ജലദോഷം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. വന്നാല്‍ പിന്നെ മാറുന്നതിന് ദിവസങ്ങള്‍ അല്‍പം കൂടുതല്‍ വേണമെന്നത് പലരേയും വലക്കുന്നു. എന്നാല്‍ ജലദോഷത്തിനുള്ള ഒറ്റമൂലിയാണ് ഇനി പറയുന്നത്. ചെറുനാരങ്ങാനീരില്‍ മൂന്ന് നുള്ള് രാസ്‌നാദി ചൂര്‍ണം ചാലിച്ച് പഴുത്ത പ്ലാവില കുമ്പിളിലാക്കി ചൂടാക്കുക. ഇത് ചൂടാറിയശേഷം നെഞ്ചില്‍ വയ്ക്കുക. ഒരു മണിക്കൂര്‍ പ്ലാവില വയ്ക്കുക. ഇത് ജലദോഷം ഇല്ലാതാക്കുന്നതിനും മൂക്കടപ്പിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ചുമ,കഫക്കെട്ട്

ചുമ,കഫക്കെട്ട്

ചുമയും കഫക്കെട്ടും പലപ്പോഴും പനിയുടെ അകമ്പടിയോടെയാണ് വരാറുള്ളത്. എന്നാല്‍ വന്നാല്‍ പിന്നെ മാറുന്നതിന് വളരെയധികം കഷ്ടമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മുത്തശ്ശി പൊടിക്കൈകള്‍ ഉണ്ട്. ചുക്ക്, കുരുമുളക്,ഗ്രാമ്പൂ, ഏലയ്ക്ക ഇവ വറുത്തു പൊടിച്ച് അരിച്ചെടുത്ത് കല്‍ക്കണ്ടത്തില്‍ ചേര്‍ത്ത് ഇടയ്ക്കിടെ കഴിക്കുന്നത് നല്ലതാണ്. ഒച്ചയടപ്പിനും ശ്വാസം മുട്ടലിനും നല്ല മരുന്നാണ് ഇത്. രോഗശാന്തി ലഭിക്കുന്നത് വരെ ഇത് കഴിക്കാവുന്നതാണ്. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിനും സഹായിക്കുന്നു.

മൂത്രത്തില്‍ പഴുപ്പ്

മൂത്രത്തില്‍ പഴുപ്പ്

മൂത്രത്തില്‍ പഴുപ്പ് പലപ്പോഴും ചെറിയ കുട്ടികളെ വരെ അലട്ടുന്ന ഒന്നാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ നമ്മുടെ നാട്ടിന്‍ പുറത്തെ ഈ ചെടി തന്നെ ധാരാളം. ചെറൂള ചെറുതായി അരിഞ്ഞ് അര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് ദിവസവും കുടിച്ചാല്‍ മൂത്രത്തിലെ പഴുപ്പ് മാറികിട്ടും. മാത്രമല്ല പിന്നീട് മൂത്രത്തില്‍ പഴുപ്പ് എന്ന പ്രശ്‌നത്തെ നമുക്ക് പടിക്ക് പുറത്ത് നിര്‍ത്താം. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെ നല്ലതാണ്.

അമിതആര്‍ത്തവം

അമിതആര്‍ത്തവം

ആര്‍ത്തവ സമയത്തെ രക്തമൊഴുക്ക് പലരിലും കൂടുതലായിരിക്കും. ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്നതിനും വീട്ടിലെ അടുക്കളയില്‍ ഉണ്ട് ഒറ്റമൂലി. ആര്‍ത്തവരക്തത്തിന്റെ അമിത ഒഴുക്ക് നിര്‍ത്തുന്നതിന് ഇത് സഹായിക്കുന്നു. അമിതമായി ആര്‍ത്തവം പോകുന്നത് പല സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ തലവേദന തന്നെയാണ്. നെല്ലിക്ക കുരു വലുപ്പത്തില്‍ ചന്ദനവും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് ആര്‍ത്തവ ദിവസങ്ങളില്‍ രാവിലെ കഴിക്കുക. ഇത് അമിത ആര്‍ത്തവത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണം കുറക്കാന്‍ ഭക്ഷണ നിയന്ത്രണം അതി കഠിനമായ വ്യായാമം എന്നിവയെല്ലാം പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. പത്ത് ഗ്രാം ചുവന്ന വേങ്ങ കാതല്‍ അരലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ചൂടാറിയശേഷം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക. ഈ ദിവസങ്ങളില്‍ പകല്‍ ഉറങ്ങാതിരിക്കുക. ഒരുമാസം കൊണ്ട് അഞ്ച് കിലോ തൂക്കം കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

തടി കൂട്ടാന്‍

തടി കൂട്ടാന്‍

ചിലര്‍ക്ക് തടി കുറവാണ് വേണ്ടതെങ്കില്‍ ചിലര്‍ക്ക് തടി കൂട്ടുകയായിരിക്കും ഉദ്ദേശം. എന്നാല്‍ പലപ്പോഴും എത്രയൊക്കെ കഴിച്ചിട്ടും തടി കൂടുന്നില്ലെങ്കില്‍ അതിന് പരിഹാരം കാണാന്‍ ഒരു ഉഗ്രന്‍ ഒറ്റമൂലിയുണ്ട്. അതാണ് അശ്വഗന്ധ. ഇത് പാലില്‍ കുറുക്കി വറ്റിച്ചെടുത്ത് കഴിക്കാവുന്നതാണ്. കൂടാതെ ഇത് ഉണക്കി പൊടിച്ച ശേഷം ഒരു ടീസ്പൂണ്‍ പൊടി പാലില്‍ കാച്ചി ദിവസവും കുടിക്കുക. ഇതും തടി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന്

ഉറക്കക്കുറവാണ് പലരേയും അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. അതിന് പരിഹാരം കാണുന്നതിനായി കിടക്കുന്നതിന് മുന്‍പ് ഒരു സ്പൂണ്‍ തേന്‍ കഴിച്ച് കിടക്കൂ. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല ഉറക്കത്തിന് തടസ്സം വരാതെ നല്ല രീതിയില്‍ ആഴത്തിലുള്ള ഉറക്കം കിട്ടുന്നതിനും ഒരു സ്പൂണ്‍ തേനിലൂടെ കഴിയുന്നു.

ദഹന പ്രശ്‌നങ്ങള്‍ക്ക്

ദഹന പ്രശ്‌നങ്ങള്‍ക്ക്

എപ്പോഴും പലരേയും വെട്ടിലാക്കുന്ന പ്രധാന പ്രശ്‌നങ്ങൡ പ്രധാനിയാണ് ദഹന പ്രശ്‌നങ്ങള്‍. ഇഞ്ചി, ഉപ്പ്, ചെറുനാരങ്ങ നീര് എന്നിവ മിക്‌സ് ചെയ്ത് കഴിക്കുന്നത് നിങ്ങളെ വലക്കുന്ന പല ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. എല്ലാ വിധത്തിലും നിങ്ങളെ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്നു.

മുടിയുടെ പ്രശ്‌നങ്ങള്‍

മുടിയുടെ പ്രശ്‌നങ്ങള്‍

ആരോഗ്യം മാത്രമല്ല സൗന്ദര്യവും ഒരു വെല്ലുവിളി തന്നെയാണ്. ഇന്ന് അല്‍പം കൂടി പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ധാരാളമാണ്. കേശസംരക്ഷണം ഇതില്‍ പ്രധാനപ്പെട്ടതാണ്. ഇതിന് പരിഹാരം കാണാന്‍ ചെമ്പരത്തി താളി ദിവസവും തലയില്‍ തേക്കുക. 10 ദിവസം കൊണ്ട് താരന്‍, മുടി കൊഴിച്ചില്‍, തല ചൊറിച്ചില്‍ എന്നിവയൊക്കെ മാറി കിട്ടും.

English summary

Natural ancient home remedies that can heal your body

If you want to heal your body, here are some home remedies to treat it
Story first published: Thursday, April 12, 2018, 12:46 [IST]