For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പേശിക്ഷയംഃ ലക്ഷണങ്ങൾ, പരിഹാരങ്ങൾ

  |

  പേശികളെ ക്രമേണ തകരാറിലാക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്ന ഒരുകൂട്ടം പാരമ്പര്യരോഗങ്ങളാണ് പേശിക്ഷയം അഥവാ പേശിനാശം.

  സ്വാഭാവികമായ പേശീപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഡിസ്‌ട്രോഫിൻ (dystrophin) എന്ന് വിളിക്കപ്പെടുന്ന ഒരു മാംസ്യത്തിന്റെ (protein) അഭാവം കാരണമായാണ് ഈ പേശിത്തകരാറും പേശീദൗർബല്യവും ഉടലെടുക്കുന്നത്. നടക്കൽ, ഭക്ഷണം വിഴുങ്ങൽ, പേശികളുടെ ഏകോപിത പ്രവർത്തനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഈ മാംസ്യത്തിന്റെ അഭാവം കാരണമാകും.

  ലക്ഷണങ്ങളുടെ വകഭേദവും

  ലക്ഷണങ്ങളുടെ വകഭേദവും

  30-ലധികം ഇനത്തിലുള്ള ഇത്തരം പേശിത്തകരാറുകൾ നിലവിലുണ്ട്. അവ ലക്ഷണങ്ങളിലും ഗൗരവത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു.ഏത് പ്രായത്തിൽ വേണമോ ഇത്തരം പേശിശോഷണം ഉണ്ടാകാം. എന്നാൽ കുട്ടിക്കാലത്താണ് കൂടുതൽ രോഗനിർണ്ണയങ്ങളും കാണപ്പെടുന്നത്. പെൺകുട്ടികളെ അപേക്ഷിച്ച് ചെറിയ ആൺകുട്ടികളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്.

  ലക്ഷണങ്ങളുടെ വകഭേദവും ഗൗരവവും അടിസ്ഥാനമാക്കിയാണ് പേശിക്ഷയത്തിന്റെ രോഗനിർണ്ണയം നിലകൊള്ളുന്നത്. എങ്കിലും, ഇത്തരത്തിൽ പേശിനാശം ബാധിച്ച ഭൂരിപക്ഷം വ്യക്തികൾക്കും നടക്കുവാനുള്ള കഴിവ് നഷ്ടമാകുകയും, ക്രമേണ വീൽച്ചെയറിനെ ആശ്രയിക്കേണ്ടിവരുകയും ചെയ്യുന്നു. അറിയപ്പെടുന്ന രോഗശുശ്രൂഷകൾ പേശിക്ഷയത്തിനായി നിലവിലില്ലെങ്കിലും, ചില ചികിത്സകൾ സഹായകമാണ്.

   പേശിക്ഷയത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

  പേശിക്ഷയത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

  30-ലധികം വ്യത്യസ്ത തരത്തിലുള്ള പേശിക്ഷയങ്ങൾ നിലനിൽക്കുന്നു. അതുപോലെ രോഗനിർണ്ണയത്തിനുവേണ്ടി വിവിധങ്ങളായ ഒൻപത് വിഭാഗങ്ങളുമുണ്ട്.

  1. ഡുഷെൻ പേശിക്ഷയം (Duchenne muscular dystrophy)

  കുട്ടികൾക്കിടയിൽ ഏറ്റവും പൊതുവായി കാണപ്പെടുന്ന പേശിക്ഷയമാണ് ഇത്. ആൺകുട്ടികളെയാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നത്. പെൺകുട്ടികളിൽ അപൂർവ്വമായേ ഇത് കണ്ടുവരുന്നുള്ളൂ. ഇതിന്റെ ലക്ഷണങ്ങൾഃ

  a). നടക്കുന്നതിനുള്ള ബുദ്ധിമുട്ട്

  b). അനൈച്ഛികപ്രവർത്തനങ്ങളുടെ നഷ്ടം

  c). എഴുന്നേൽക്കുവാനുള്ള ബുദ്ധിമുട്ട്

  d). മോശമായ ശരീരനില

  e). അസ്ഥിക്ഷയം

  f). നട്ടെല്ലിലെ അസാധാരണ വളവ്

  g). നേരിയ ബുദ്ധിവൈകല്യം

  h). ശ്വസിക്കുവാനുള്ള ബുദ്ധിമുട്ട്

  i). ഭക്ഷണം കഴിച്ചിറക്കുവാനുള്ള ബുദ്ധിമുട്ട്

  j). ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും ശക്തിക്ഷയം

  ഡുഷെൻ പേശിക്ഷയം കാരണം വിഷമിക്കുന്ന വ്യക്തികൾക്ക് അവരുടെ കൗമാരം കഴിയുന്നതിനുമുമ്പുതന്നെ വീൽച്ചെയർ വേണ്ടിവരും. ഇത്തരം വൈകല്യമുള്ളവരുടെ ആയുർദൈർഘ്യം കൗമാരം കഴിയുമ്പോഴോ 20-കളിലോ അവസാനിക്കുന്നു.

  ബെക്കർ പേശിക്ഷയം (Becker muscular dystrophy)

  ബെക്കർ പേശിക്ഷയം (Becker muscular dystrophy)

  ഡുഷെൻ പേശിക്ഷയത്തിന് ഏറെക്കുറെ സമാനമാണെങ്കിലും ബെക്കർ പേശിക്ഷയം അത്ര ഗുരുതരമല്ല. ഇത്തരം പേശിശോഷണം ആൺകുട്ടികളെയാണ് കൂടുതലായും ബാധിക്കുന്നത്. 11 - 25 വയസ്സിനിടയിൽ കൈകളിലും കാലുകളിലും ലക്ഷണങ്ങൾ പ്രകടമാകുന്നതോടൊപ്പം പേശികളിൽ ബലഹീനത അനുഭവപ്പെടുന്നു. ബെക്കർ പേശിക്ഷയത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്ഃ

  a). കാൽവിരലുകളിൽ നടക്കുക

  b). കൂടെക്കൂടെ വീഴുക

  c). പേശികളുടെ കോച്ചിപ്പിടിത്തം

  d). തറയിൽനിന്നും എഴുന്നേൽക്കുവാനുള്ള ബുദ്ധിമുട്ട്

  30-കളുടെ പകുതിയിലോ അതിൽക്കൂടുതലോ പ്രായത്തിലെത്തുന്നതുവരെ വീൽച്ചെയറിന്റെ ആവശ്യം പലർക്കും ഉണ്ടാകുന്നില്ല. മാത്രമല്ല, ഈ രോഗം ബാധിച്ച ചുരുക്കം ചിലർക്ക് വീൽച്ചെയറിന്റെ ആവശ്യം ഒരിക്കലും ഉണ്ടാകുന്നില്ല. ബെക്കർ പേശിക്ഷയം ബാധിച്ച വ്യക്തികളുടെ ആയുസ്സ് മദ്ധ്യപ്രായത്തിലോ അതിനുശേഷമോ ആണ് അവസാനിക്കുന്നത്.

  ജന്മനായുള്ള പേശിക്ഷയം (congenital muscular dystrophy)

  ജന്മനായുള്ള പേശിക്ഷയം (congenital muscular dystrophy)

  ജനനത്തിനും 2 വയസ്സിനും ഇടയിൽ ജന്മനായുള്ള പേശിക്ഷയം പ്രകടമാകുന്നു. സാധാരണപോലെ പേശീനിയന്ത്രണവും ചലനപ്രവർത്തനങ്ങളും വികസിതമാകുന്നില്ലെന്ന് രക്ഷിതാക്കൾ തിരിച്ചറിയുമ്പോഴാണ് അത് മനസ്സിലാക്കുവാൻ കഴിയുന്നത്. വത്യസ്തങ്ങളായിരിക്കുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്ഃ

  a). പേശികളുടെ ബലക്ഷയം

  b). മോശപ്പെട്ട ചലനനിയന്ത്രണം

  c). സഹായമില്ലാതെ എഴുന്നേൽക്കുവാനോ നിൽക്കുവാനോ കഴിയാതിരിക്കുക

  d). നട്ടെല്ലിലെ അസാധാരണ വളവ് (രെീഹശീശെ)െ

  e). പാദങ്ങളുടെ രൂപവൈകല്യം

  f). ഭക്ഷണം വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട്

  g). ശ്വാസസംബന്ധമായ പ്രശ്‌നങ്ങൾ

  h). കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ

  i). സംസാരശേഷിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ

  j). ബുദ്ധിവൈകല്യം

   മയോട്ടോണിക് പേശിക്ഷയം (myotonic dystrophy)

  മയോട്ടോണിക് പേശിക്ഷയം (myotonic dystrophy)

  മയോട്ടോണിക് പേശിക്ഷയത്തെ സ്റ്റീനെർട്ട്‌സ്‌ ഡിസീസ് (Steinert's disease) എന്നും ഡിസ്‌ട്രോഫിയ മയോട്ടേണിയ (dystrophia myotonica) എന്നും വിളിക്കുന്നു. പേശികൾക്ക് സങ്കോചശേഷം അയഞ്ഞുവരാൻ കഴിയാതിരിക്കുന്ന മയോട്ടോണിയ എന്ന അവസ്ഥയ്ക്ക് ഈ പേശിക്ഷയം കാരണമാകുന്നു. ഇത്തരത്തിലുള്ള പേശിക്ഷയത്തിൽ മാത്രമാണ് മയോട്ടോണിയ കാണപ്പെടുന്നത്. മയോട്ടോണിയ ബാധിക്കുന്ന ശരീരഭാഗങ്ങളാണ്ഃ

  മുഖപേശികൾ, കേന്ദ്ര നാഡീവ്യവസ്ഥ, ആഡ്രീനൽ ഗ്രന്ഥി, ഹൃദയം, തൈറോയ്ഡ് ഗ്രന്ഥി, കണ്ണുകൾ, ആമാശയവുമയി ബന്ധപ്പെട്ട നാളികൾ തുടങ്ങിയവ.

  മുഖത്തിലും കഴുത്തിലുമാണ് ലക്ഷണങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഇതിന്റെ ലക്ഷണങ്ങളാണ്ഃ

  a). എല്ലുംതോലുമായ ഭാവംനൽകുന്ന മുഖപേശികളുടെ അയഞ്ഞുതൂങ്ങൽ

  b). ബലക്ഷയം ബാധിച്ചതുകാരണമായി വിഷമിച്ച് കഴുത്തുനിവർത്തൽ

  c). ഭക്ഷണം വിഴുങ്ങുവാനുള്ള ബുദ്ധിമുട്ട്

  d). അയഞ്ഞുതൂങ്ങിയ കൺപോളകൾ (ptosis)

  e). തലയോട്ടിയുടെ മുൻഭാഗത്ത് അകാലികമായി പ്രത്യക്ഷപ്പെടുന്ന കഷണ്ടി

  f). തിമിരമുൾപ്പെടെയുള്ള മോശപ്പെട്ട കാഴ്ചശക്തി

  g). ശരീരഭാരത്തിലെ കുറവ്

  h). അമിതമായി വിയർക്കൽ

  ഇത്തരത്തിലുള്ള പേശിക്ഷയം ഷണ്ഡത്വത്തിന് കാരണമാകുന്നു, മാത്രമല്ല ആണുങ്ങളിൽ വൃഷണ പേശികൾക്ക് ബലക്ഷയമുണ്ടാകുകയും ചെയ്യുന്നു. സ്ത്രീകളിൽ വന്ധ്യതയ്ക്കും ക്രമംതെറ്റിയുള്ള ആർത്തവത്തിനും കാരണമാകുന്നു.

  പ്രായപൂർത്തിയായവരിൽ അവരുടെ 20-കളിലും 30-കളിലും ഇതിനുവേണ്ടിയുള്ള രോഗനിർണ്ണയം സാധാരണമാണ്. മയോട്ടോണിക് പേശിക്ഷയത്തിന്റെ ലക്ഷണങ്ങൾ ജീവിതഗുണത്തെ ബാധിക്കുന്നതാണെങ്കിലും, മിക്ക ലക്ഷണങ്ങളും ജീവഭയം കാണിക്കുന്നില്ല. ഈ രോഗം ബാധിച്ച ആളുകൾ ദീർഘകാലം ജീവിക്കാറുണ്ട്.

  ഫെയ്ഷ്യാസ്‌കാപുലോ-ഹ്യൂമെറൽ പേശിക്ഷയം (facioscapulohumeral muscular dystrophy (FSHD))

  ഫെയ്ഷ്യാസ്‌കാപുലോ-ഹ്യൂമെറൽ പേശിക്ഷയം (facioscapulohumeral muscular dystrophy (FSHD))

  ഫെയ്ഷ്യാസ്‌കാപുലോ-ഹ്യൂമെറൽ പേശിക്ഷയത്തെ ലാൻഡൂസി-ഡെഷെറിൻ ഡിസീസ് (Landouzy-Dejerine disease) എന്നും വിളിക്കുന്നു. മുഖത്തെയും, ചുമലുകളിലെയും, മേൽക്കൈയിലെയും പേശികളെയാണ് ഈ രോഗം ബാധിക്കുന്നത്. ഈ അസുഖത്തിന്റെ ലക്ഷണങ്ങളാണ്ഃ

  a). ചവയ്ക്കുന്നതിനോ വിഴുങ്ങുന്നതിനോ ഉള്ള ബുദ്ധിമുട്ട്

  b). ചരിഞ്ഞ ചുമലുകൾ

  c). വളഞ്ഞ ആകൃതിയിലുള്ള വായ

  d). ചിറകുപോലെ ആകൃതിയുള്ള ചുമലസ്ഥികൾ

  FSHD ബാധിച്ച ചുരുക്കം ചില വ്യക്തികൾക്ക് കേൾവിക്കും ശ്വസനത്തിനും ബുദ്ധിമുട്ടുകൾ ഉണ്ടാകാം. വളരെ സാവധാനമാണ് ഈ പേശിക്ഷയം ഉടലെടുക്കുന്നത്. കൗമാരഘട്ടംമുതൽ ഇതിന്റെ ലക്ഷണങ്ങൾ ആരംഭിക്കും. ചിലപ്പോൾ 40 വയസ്സാകുന്നതുവരെ ഇത് പ്രത്യക്ഷപ്പെടുകയില്ല. ഈ അവസ്ഥയുള്ള ഭൂരിഭാഗം ആളുകളും പൂർണ്ണമായ ആയുർദൈർഘ്യത്തിൽ ജീവിച്ചിരിക്കാറുണ്ട്.

  ലിം-ഗേഡിൽ പേശിക്ഷയം (limb-girdle muscular dystrophy)

  ലിം-ഗേഡിൽ പേശിക്ഷയം (limb-girdle muscular dystrophy)

  പേശികളുടെ ബലക്ഷയത്തിനുപുറമെ വലിയ തോതിൽ പേശിവലിപ്പം കുറയുവാനും ഈ രോഗം കാരണമാകുന്നു. ചുമലുകളിലും ഇടുപ്പിലുമാണ് ഇത്തരം പേശിക്ഷയം സാധാരണയായി ബാധിക്കുന്നതെങ്കിലും, കാലിലും കഴുത്തിലും ഇത് ബാധിക്കാം. കസേരയിൽനിന്ന് എഴുന്നേൽക്കുവാനോ, പടവുകളിൽ മുകളിലേക്കോ താഴേക്കോ പോകുവാനോ, ഭാരമുള്ള വസ്തുക്കൾ എടുത്തുകൊണ്ട് പോകുവാനോ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത്തരം രോഗം ബാധിച്ച ആളുകൾ പെട്ടെന്ന് കാലുതട്ടി വീഴാറുണ്ട്.

  ആണുങ്ങളെയും പെണ്ണുങ്ങളെയും ലിം-ഗേഡിൽ പേശിക്ഷയം ബാധിക്കാറുണ്ട്. ഈ രോഗം ബാധിക്കുന്ന ആളുകൾ 20 വയസ്സോടുകൂടിത്തന്നെ ബലഹീനരായിമാറും. എങ്കിലും പലർക്കും ആയുർദൈർഘ്യം വളരെ കൂടുതലായി ഉണ്ടാകും.

  ഒക്യുലോഫാറിംഗൽ പേശിക്ഷയം (oculopharyngeal muscular dystrophy (OPMD))

  ഒക്യുലോഫാറിംഗൽ പേശിക്ഷയം (oculopharyngeal muscular dystrophy (OPMD))

  മുഖം, കഴുത്ത്, ചുമലുകൾ തുടങ്ങിയ ഭാഗങ്ങളിലെ പേശികൾക്ക് ബലക്ഷയമുണ്ടാക്കുന്ന രോഗമാണ് ഒക്യുലോഫാറിംഗൽ പേശിക്ഷയം. ഇതിന്റെ മറ്റ് ലക്ഷണങ്ങളാണ്ഃ

  a). അയഞ്ഞുതൂങ്ങുന്ന കൺപോളകൾ

  b). ഭക്ഷണം വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട്

  c). ശബ്ദമാറ്റം

  d). ഹൃദയപ്രശ്‌നങ്ങൾ

  e). നടക്കുവാനുള്ള ബുദ്ധിമുട്ട്

  സ്ത്രീകളിലും പുരുഷന്മാരിലും ഒക്യുലോഫാറിംഗൽ പേശിക്ഷയം ഉണ്ടാകും. ആളുകൾക്ക് അവരുടെ 40-കളിലും 50-കളിലുമാണ് രോഗനർണ്ണയത്തിന്റെ ആവശ്യംവരുന്നത്.

  ഡിസ്റ്റൽ പേശിക്ഷയം (distal muscular dystrophy)

  ഡിസ്റ്റൽ പേശിക്ഷയം (distal muscular dystrophy)

  ഡിസ്റ്റൽ മയോപ്പതി (distal myopathy) എന്നും ഈ പേശിക്ഷയം അറിയപ്പെടുന്നു. ബാധിക്കുന്ന അവയവങ്ങൾഃ

  കണങ്കൈകൾ, കൈകൾ, കാൽവണ്ണകൾ, പാദങ്ങൾ. കൂടാതെ ശ്വസനവ്യവസ്ഥയേയും ഹൃദയപേശികളെയും ഇതിന് ബാധിക്കുവാനാകും. ലക്ഷണങ്ങൾ സാവധാനം പുരോഗമിച്ചുവരുന്നതായാണ് കാണപ്പെടുന്നത്. അതോടൊപ്പം ചലനപ്രാപ്തിയ്ക്ക് കുറവുണ്ടാകുകയും നടക്കുവാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. 40-നും 60-നും ഇടയിൽ പ്രായമുള്ളവരിലാണ് ഡിസ്റ്റൽ പേശിക്ഷയത്തിനുവേണ്ടിയുള്ള രോഗനിർണ്ണയം നടത്തപ്പെടാറുള്ളത്.

   എമരി-ഡ്രീഫസ് പേശിക്ഷയം (Emery-Dreifuss muscular dystrophy)

  എമരി-ഡ്രീഫസ് പേശിക്ഷയം (Emery-Dreifuss muscular dystrophy)

  പെൺകുട്ടികളെക്കാൾ കൂടുതലായി ആൺകുട്ടികളെ ബാധിക്കുന്ന ഒരു പേശിക്ഷയമാണ് എമരി-ഡ്രീഫസ് പേശിക്ഷയം. ശൈശവത്തിൽത്തന്നെ ഇത്തരം പേശിക്ഷയം ആരംഭിക്കുന്നു. ഇതിന്റെ ലക്ഷണങ്ങളാണ്ഃ

  a). മേൽക്കൈയ്യിലും കീഴ്ക്കാലിലുമുള്ള പേശികളിലെ ബലക്ഷയം

  b). ശ്വസനപ്രശ്‌നങ്ങൾ

  c). ഹൃദയപ്രശ്‌നങ്ങൾ

  d). നട്ടെല്ല്, കഴുത്ത്, കണങ്കാൽ, കാൽമുട്ടുകൾ, കൈമുട്ടുകൾ എന്നീ ഭാഗങ്ങളിൽ ഉണ്ടാകുന്ന പേശിസങ്കോചം

  ഹൃദയപ്രവർത്തനം തടസ്സപ്പെടുന്നത് കാരണമായോ, ശ്വസനവ്യവസ്ഥയുടെ പരാജയം കാരണമായോ എമരി-ഡ്രീഫസ് പേശിക്ഷയം ബാധിക്കുന്ന ഭൂരിഭാഗം വ്യക്തികളും പ്രായപൂർത്തിയാകുന്നതിനിടയിൽ മരിച്ചുപോകും.

   പേശിക്ഷയത്തെ എങ്ങനെയാണ് രോഗനിർണ്ണയം ചെയ്യുന്നത്?

  പേശിക്ഷയത്തെ എങ്ങനെയാണ് രോഗനിർണ്ണയം ചെയ്യുന്നത്?

  പേശിക്ഷയത്തെ രോഗനിർണ്ണയം ചെയ്യാൻ വിവിധ തരത്തിലുള്ള പരിശോധനകൾ ഡോക്ടർമാരെ സഹായിക്കും. ഡോക്ടർക്ക്ഃ

  തകരാറിലായ പേശികളിൽനിന്ന് സ്വതന്ത്രമാകുന്ന ദീപനരസങ്ങളെ പരിശോധിക്കുവാനാകും

  പേശിക്ഷയത്തിന്റെ ജനിതകാടയാളങ്ങൾ കണ്ടെത്തുന്നതിനായി രക്തം പരിശോധിക്കുവാനാകും

  പേശികളിൽ ഒരു ചാലകസൂചി കയറ്റി അവയുടെ വൈദ്യുതപ്രവർത്തനത്തെ മനസ്സിലാക്കുന്ന ഇലക്‌ടോമയോഗ്രാഫി എന്ന പരിശോധന നടത്തുവാനാകും

  പേശിക്ഷയമുണ്ടോ എന്ന് മനസ്സിലാക്കുന്നതിനുവേണ്ടി പേശിയുടെ കുറച്ചുഭാഗം ബയോപ്‌സിയിലൂടെ എടുത്ത് പരിശോധിക്കുവാനാകും.

  പേശിക്ഷയത്തെ എങ്ങനെയാണ് ചികിത്സിക്കുന്നത്?

  പേശിക്ഷയത്തെ എങ്ങനെയാണ് ചികിത്സിക്കുന്നത്?

  പേശിക്ഷയത്തിന് പ്രത്യേകിച്ചുള്ള രോഗചികിത്സ ഇപ്പോൾ നിലവിലില്ല. എങ്കിലും ഈ രോഗത്തിന്റെ പുരോഗതിയെ മന്ദീഭവിപ്പിക്കുവാനും, രോഗലക്ഷണങ്ങളെ കൈകാര്യം ചെയ്യുവാനും മറ്റുചില ചികിത്സകൾക്ക് കഴിയും. പേശിക്ഷയത്തിനുവേണ്ടി അവലംബിക്കുന്ന മുഖ്യ ചികിത്സകളാണ്ഃ

  a). പേശികളെ ബലപ്പെടുത്തുകയും പേശിത്തേയ്മാനത്തെ കുറയ്ക്കുകയും ചെയ്യുന്ന കോർട്ടിക്കോസ്റ്റെറോയ്ഡ് മരുന്നുകൾ

  b). ശ്വസനസംബന്ധമായ പേശികളെ ബാധിക്കുകയാണെങ്കിൽ പ്രത്യേകമായ വായുഞ്ചാര സൗകര്യങ്ങൾ

  c). ഹൃദയപ്രശ്‌നങ്ങൾക്കുവേണ്ടിയുള്ള ഔഷധപ്രയോഗം

  d). പേശികളുടെ സങ്കോചത്തെ ശരിയാക്കുവാനുള്ള ശസ്ത്രക്രിയകൾ

  e). തിമിരശസ്ത്രക്രിയ

  f). നട്ടെല്ല് വളവിനുള്ള ശസ്ത്രക്രിയ

  g). ഹൃദയപേശി സംബന്ധമായ പ്രശ്‌നങ്ങൾക്കുള്ള ശസ്ത്രക്രിയ

  ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുള്ള തിരുമ്മുചികിത്സകൾ. പേശികളെ ബലപ്പെടുത്തുന്നതിനും അവയുടെ ചലനത്തെ നിയന്ത്രിക്കുന്നതിനും അത്തരം ചികിത്സകളിലൂടെ സാധിക്കും. മറ്റ് നേട്ടങ്ങൾഃ

  a). കൂടുതൽ സ്വതന്ത്രമാകാൻ സഹായിക്കുന്നു

  b). സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രാപ്തിയെ മെച്ചപ്പെടുത്തുന്നു

  c). സാമൂഹികമായ കഴിവുകളെ മെച്ചപ്പെടുത്തുന്നു

  d). സാമൂഹിക പ്രവർത്തനങ്ങളിൽ പ്രവേശനമുണ്ടാകാൻ സഹായിക്കുന്നു.

  English summary

  muscular-dystrophy-types-symptoms-and-treatments

  There are more than 30 types of muscle contractions. These vary in symptoms and seriousness.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more