ഒരു നുള്ളു മഞ്ഞളില്‍ വയര്‍ പോകും വിദ്യ

Posted By:
Subscribe to Boldsky

ആരോഗ്യമുള്ള ജീവിതത്തിന് സഹായകമായ പല ഘടകങ്ങളുമുണ്ട്. അസുഖങ്ങള്‍ വരാത്തതു മാത്രമല്ല, അസുഖങ്ങള്‍ വരുന്നതു തടയുന്നതും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

അസുഖങ്ങള്‍ ഒന്നുമില്ലെങ്കില്‍ തന്നെ ആരോഗ്യകരമായ ജീവിതത്തിന ്തടസം നില്‍ക്കാവുന്ന ഒരു പിടി ഘടകങ്ങളുണ്ട്. അനാരോഗ്യകരമായ ഭക്ഷണവും ജീവിതശൈലികളും പുകവലി, മദ്യപാനം പോലുള്ള ദുശീലങ്ങളുമെല്ലാം പെടും.

ആരോഗ്യകരമായ ജീവിതത്തിന് തടസം നില്‍ക്കുന്ന ഒന്നാണ് അമിതവണ്ണവും തടിയും. ഇന്നത്തെ യുവതലമുറയെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നങ്ങളില്‍ പെട്ട ഒന്നാണിതെന്നു വേണം, പറയാന്‍. ജങ്ക് ഫുഡും കമ്പ്യൂട്ടറിനു മുന്നിലിരുന്നുള്ള ജോലിയും സ്‌ട്രെസുമെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു തടി കുറഞ്ഞവര്‍ക്കു വരെ വയര്‍ ചാടുന്നത് വലിയൊരു ആരോഗ്യപ്രശ്‌നമാണ്. കാരണം വയറ്റിലാണ് കൊഴുപ്പടിഞ്ഞു കൂടാനുള്ള സാധ്യത കൂടുതല്‍. ഇത് വേഗത്തില്‍ വരികയും ചെയ്യും, പോകാന്‍ ഏറെ പ്രയാസവുമാണ്.

തടിയും വയറും കളയാന്‍ സഹായകമായ പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവ പരീക്ഷിയ്ക്കുന്നത് ദോഷങ്ങളില്ലാതെ ആരോഗ്യപശ്‌നങ്ങള്‍ വരാതെ തന്നെ പൂര്‍ണഫലം തരാന്‍ സഹായിക്കുകയും ചെയ്യുന്നു.

തടി കുറയ്ക്കാനുള്ള ചേരുവകള്‍ പലതും അടുക്കളയില്‍ നിന്നും ലഭിയ്ക്കും. ഇത്തരം ചേരുവകളില്‍ തടിയും വയറും കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കാനും പല അസുഖങ്ങള്‍ ചെറുക്കാനും ശേഷിയുള്ള ഒന്നു കൂടിയുണ്ട്. ഇതാണ് മഞ്ഞള്‍. മഞ്ഞളിന്റെ ശാസ്ത്രീയനാമം കുര്‍കുമ ലോംഗ എന്നാണ്. പൗരാണിക കാലം മുതല്‍ക്കു തന്നെ മരുന്നുകളായി ഉപയോഗിച്ചു വന്നിരുന്ന ഒന്നു കൂടിയാണിത്. ഇത മിതമായ തോതില്‍ ഉപയോഗിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കും. ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്കുള്ള പരിഹാരമാണ് ഒരു നുള്ളു മഞ്ഞളിലുള്ളത്.

പലതരത്തിലും മഞ്ഞള്‍ തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ഇതെക്കുറിച്ചറിയൂ,

ശരീരത്തിലെ വിഷാംശം

ശരീരത്തിലെ വിഷാംശം

മഞ്ഞളിന് ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള പ്രത്യേക കഴിവുണ്ട്. ഇതിലെ ആന്റി ഓക്‌സിഡന്റുകളും ആന്റിഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളുമാണ് ഈ ഗുണം നല്‍കുന്നത്. ഇത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. തടി കുറയാന്‍ ഇത് ഏറെ അത്യാവശ്യമാണ്.

വയറ്റില്‍ അടിഞ്ഞു കൂടുന്ന വേസ്റ്റാണ്

വയറ്റില്‍ അടിഞ്ഞു കൂടുന്ന വേസ്റ്റാണ്

വയറ്റില്‍ അടിഞ്ഞു കൂടുന്ന വേസ്റ്റാണ് തടി കൂടാനുള്ള മറ്റൊരു കാരണം. വയര്‍ ചാടാനുള്ള കാരണവും. മഞ്ഞള്‍ ഇവയെയെല്ലാം പുറന്തള്ളാന്‍ ഏറെ നല്ലതാണ്. ഇതും തടിയും വയറും കുറയ്ക്കാനുള്ള പ്രധാനപ്പെട്ട ഘടകമാണ്.

ലിവര്‍

ലിവര്‍

ഇതിലെ ന്യൂട്രിയന്റുകള്‍ ലിവര്‍ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്ന ഒന്നാണ്. ലിവര്‍ ശരീരത്തിലെ കൊഴുപ്പും മറ്റും നീക്കാന്‍ ഏറെ നല്ലതുമാണ്. ഇതും തടി കുറയുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണെന്നു പറയണം. ലിവറിനെ ക്ലീന്‍ ചെയ്യാനുള്ള പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞള്‍. ഇത് ലിവര്‍ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്ന ഒന്നു കൂടിയാണ്. ലിവറിലെ പ്രവര്‍ത്തനം ശരിയായി നടക്കുന്നത് ശരീരത്തിന്റെ ആകെയുളള ആരോഗ്യത്തെ സംരക്ഷിച്ചു നിര്‍ത്തുന്നു.

ഊര്‍ജം

ഊര്‍ജം

ഇതില്‍ ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാമുണ്ട്. ഇത് ശരീരത്തില്‍ ഊര്‍ജം നിറയ്ക്കുന്നു. അവയവങ്ങളുടെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ സഹായിക്കുന്നു.

കൊളസ്‌ട്രോള്‍, പ്രമേഹം

കൊളസ്‌ട്രോള്‍, പ്രമേഹം

കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ ശരീരത്തിന്റെ തടി കൂട്ടാന്‍ കാരണമായ ഘടകങ്ങളാണ് പ്രത്യേകിച്ചും കൊളസ്‌ട്രോള്‍. ഇത് ശരീരത്തിലും പ്രത്യേകിച്ചു രക്തധമനികളിലും അടിഞ്ഞു കൂടുന്ന കൊഴുപ്പാണ്. ഈ കൊഴുപ്പ് പല രോഗങ്ങളും വരുത്തുന്നുവെന്നു മാത്രമല്ല, തടി കൂടാനും കാരണമാകുന്നു. ഇതുപോലെയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നതും. ഇതും തടി കൂട്ടുന്ന ഘടകമാണ്. മഞ്ഞള്‍ ഈ രണ്ടു രോഗാവസ്ഥകളും തടയാന്‍ ഉത്തമമാണ്. ഇതുവഴി തടിയും വയറും കുറയ്ക്കുകയും ചെയ്യാം.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് തടിയും വയറും കൂടാതിരിയ്ക്കാന്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ചു വേറെ ചില കൂട്ടുകള്‍ക്കൊപ്പം. താഴെപ്പറയുന്ന ഒരു പാനീയം തയ്യാറാക്കി കുടിച്ചു നോക്കൂ, വയറും തടിയും പെട്ടുന്നു കുറയും. ഇതല്ലാതെയും ഒരു പിടി വഴികളുണ്ട്, മഞ്ഞള്‍ കൊണ്ടു വയറും തടിയും കൊഴുപ്പുമെല്ലാം ഇല്ലാതാക്കാന്‍.

 ചെറുനാരങ്ങ, കറുവാപ്പട്ട, തേന്‍

ചെറുനാരങ്ങ, കറുവാപ്പട്ട, തേന്‍

മഞ്ഞളിനൊപ്പം ചെറുനാരങ്ങ, കറുവാപ്പട്ട, തേന്‍ എന്നിവയും ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ നല്ലതാണ്. വൈറ്റമിന്‍ സിയുടേയും സിട്രസ് ഗുണങ്ങളുടേയും കലവറയാണ് ചെറുനാരങ്ങ. ഇതുകൊണ്ടുതന്നെ ഇത് വയറും തടിയും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ ഇത് സഹായിക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളും.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ട ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ഇത് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കും. നല്ല ദഹനത്തിനും കറുവാപ്പട്ട നല്ലതാണ്. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

തേന്‍

തേന്‍

തേന്‍ സ്വാഭാവികമായ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണ്. തേനിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. സ്വാഭാവിക മധുരമായതു കൊണ്ടുതന്നെ ദോഷങ്ങളും നീങ്ങും.

മഞ്ഞള്‍

മഞ്ഞള്‍

കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍, 1 കപ്പ് ചൂടുവെളളം, അര നാരങ്ങുടെ നീര്, ഒരു നുള്ളു കറുവാപ്പട്ട പൊടിച്ചത്, അര ടീസ്പൂണ്‍ തേന്‍ എന്നിവയാണ് വയറും തടിയും കുറയാനുള്ള ഈ പ്രത്യേക മിശ്രിതത്തിന് വേണ്ടത്.

മഞ്ഞള്‍ മിശ്രിതം.

മഞ്ഞള്‍ മിശ്രിതം.

ഒരു കപ്പ് ചെറുചൂടുവെള്ളത്തില്‍ മഞ്ഞള്‍, നാരങ്ങാനീര്, കറുവാപ്പട്ട പൊടി എന്നിവ ചേര്‍ത്തു നല്ലപോലെ ഇളക്കുക. ഇതിലേയ്ക്ക് തേനും കലര്‍ത്താം. ഇതാണ് കുടിയ്ക്കാനുളള മഞ്ഞള്‍ മിശ്രിതം.

ഈ പാനീയം

ഈ പാനീയം

ഈ പാനീയം പ്രാതലിനു മുന്‍പും പിന്‍പുമായി കുടിയ്ക്കാം. ഉച്ചഭക്ഷണത്തിന് ഒരു മണിക്കൂര്‍ ശേഷവും ഇതു കുടിയ്ക്കാം. ആദ്യം രണ്ടാഴ്ച കുടിയ്ക്കുക. രണ്ടാഴ്ച വിട്ടുനിന്ന് വീണ്ടും കുടിയ്ക്കാം.

ലിവര്‍ പ്രശ്‌നങ്ങള്‍, ഗോള്‍സ്‌റ്റോണ്‍

ലിവര്‍ പ്രശ്‌നങ്ങള്‍, ഗോള്‍സ്‌റ്റോണ്‍

ലിവര്‍ പ്രശ്‌നങ്ങള്‍, ഗോള്‍സ്‌റ്റോണ്‍ എന്നീ പ്രശ്‌നങ്ങളുള്ളവര്‍ ഇതു കുടിയ്ക്കരുത്. ഇതുപോലെ രക്തം കട്ട പിടിയ്ക്കാനുള്ള മരുന്നു കഴിയ്ക്കുന്നവരും. മറ്റു മരുന്നുകള്‍ കഴിയ്ക്കുന്നവരെങ്കില്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഇതു കുടിയ്ക്കുക.

English summary

Lose Weight And Belly Fat With This Turmeric Recipe

Lose Weight And Belly Fat With This Turmeric Recipe, Read more to know about,
Story first published: Monday, April 30, 2018, 11:30 [IST]