ഗ്യാസിന് പരിഹാരം കാണാന്‍ അഞ്ച് മിനിട്ട്

Posted By:
Subscribe to Boldsky

ഏത് രോഗങ്ങളും തുടങ്ങുന്നത് വയറ്റില്‍ നിന്നാണ് തത്വം. എന്നാല്‍ ഗ്യാസ് ട്രബിള്‍ എന്ന പ്രശ്‌നത്തെ ഒരിക്കലും നിസ്സാരമായി തള്ളിക്കളയേണ്ടതില്ല. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും പല വിധത്തില്‍ ഗ്യാസ് ട്രബിള്‍ എന്ന പ്രശ്‌നത്തെ ഗുരുതരമാക്കുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ അധികം സമയം ചിലവാക്കേണ്ട ആവശ്യമേ ഇല്ല. കാരണം വെറും മിനിട്ടുകള്‍ക്കുള്ളില്‍ നമുക്ക് ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. മാനസിക സമ്മര്‍ദ്ദം പോലും പലപ്പോഴും ഗ്യാസ് ട്രബിള്‍ ഉണ്ടാക്കാന്‍ പ്രധാനപ്പെട്ട കാരണങ്ങള്‍ ആണ്.

ദഹനക്കുറവ് തന്നെയാണ് ഗ്യാസ് ട്രബിളിന്റെ പ്രധാന കാരണം. പലപ്പോഴും പല വിധത്തില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. ഗ്യാസ് ട്രബിള്‍ ഇല്ലാത്തവര്‍ വളരെ വിരളമാണ്. ഇടക്കിടെയുള്ള ഏമ്പക്കം, വയറിന് സ്തംഭനം, ഛര്‍ജ്ജി തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് നിമിഷ നേരം കൊണ്ട് പരിഹാരം കാണാവുന്നതാണ്.

തടിയും വയറും കുറക്കും ഈ ഒരുമാസ ശീലം

നമ്മള്‍ ആഹാരം കഴിക്കുമ്പോഴും മറ്റും അല്‍പം ശ്രദ്ധിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. പലകാരണങ്ങളാണ് ഇത്തരത്തില്‍ ഗ്യാസ്ട്രബിളിന് പിന്നിലുള്ളത്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അത് ഏതൊക്കെ തരത്തിലാണ് പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുന്നത് എന്ന് നോക്കാം. മാത്രമല്ല ഏതൊക്കെയാണ് പ്രധാനപ്പെട്ട ഒറ്റമൂലികള്‍ ഗ്യാസ്ട്രബിളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

വാഴപ്പഴം

വാഴപ്പഴം

പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് വാഴപ്പഴം. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് ഗുണങ്ങള്‍ ചെയ്യുന്നു. ഇതിലുള്ള ആല്‍ക്കലി കണ്ടന്റെ ആണ് ഗ്യാസിന് പരിഹാരം നല്‍കുന്നത്. അസിഡിറ്റിക്കെതിരെ മികച്ച ഫലം കിട്ടാന്‍ നല്ലതുപോലെ പഴുത്ത വാഴപ്പഴം കഴിക്കുക

 തുളസി

തുളസി

ദഹനത്തെ സഹായിക്കുന്ന ഘടകങ്ങള്‍ തുളസിയില്‍ അടങ്ങിയിട്ടുണ്ട്. അള്‍സറിനെ തടയാന്‍ സഹായിക്കുന്ന ദ്രാവകം വയറ്റില്‍ ഉണ്ടാവുന്നതിന് തുളസി സഹായിക്കും. ഉദരത്തിലെ പെപ്റ്റിക് ആസിഡിന്റെ ശക്തി കുറയ്ക്കുന്നതിനാല്‍ അമിതമായ അസിഡിറ്റിയും, വയറ്റില്‍ ഗ്യാസുണ്ടാവുന്നതും തടയാന്‍ തുളസി ഉത്തമമാണ്. ഭക്ഷണശേഷം അഞ്ചോ ആറോ ഇല തുളസി കഴിക്കുന്നത് ഫലം നല്‍കും.

തണുത്ത പാല്‍

തണുത്ത പാല്‍

പാലില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ ആസിഡിനെ ആഗിരണം ചെയ്യുന്നു. മാത്രമല്ല തണുത്ത പാലിന് നെഞ്ചെരിച്ചില്‍ കുറയ്ക്കാനും കഴിവുണ്ട്. പഞ്ചസാര പോലുള്ളവയൊന്നും ചേര്‍ക്കാതെ വേണം തണുത്ത പാല്‍ കുടിയ്ക്കാന്‍. പാലില്‍ ഒരു സ്പൂണ്‍ നെയ്യ് കൂടിച്ചേര്‍ത്താല്‍ മികച്ച ഫലം കിട്ടും.

 പെരും ജീരകം

പെരും ജീരകം

ഗ്യാസിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ ് പെരുംജീരകം. മികച്ച ദഹനം, മലബന്ധത്തിന് പരിഹാരം എന്നിവക്കെല്ലാം ഉത്തമമാണ് പെരുംജീരകം.പെട്ടന്നുണ്ടാകുന്ന അസിഡിറ്റി പരിഹരിക്കാന്‍ അല്‍പം പെരും ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് രാത്രിമുഴുവനും വച്ചശേഷം കുടിക്കാം.

ജീരകം

ജീരകം

മികച്ച ദഹനം സാധ്യമാക്കുന്ന അസിഡിക് ആസിഡ് ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന ജീരകം ശാരീരികപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും അനുയോജ്യമാണ്. വയറിലുണ്ടാകുന്ന അസ്വസ്ഥതകള്‍ പരിഹരിക്കാനും, അള്‍സര്‍ ഭേദപ്പെടുത്താനും ആയുര്‍വേദത്തില്‍ ജീരകം ഉപയോഗിക്കുന്നു. ഇത് നേരിട്ട് വായിലിട്ട് ചവയ്ക്കുകയോ, കൂടുതല്‍ ഫലം കിട്ടാന്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുകയോ ചെയ്യാം.

ഗ്രാമ്പൂ

ഗ്രാമ്പൂ

ഗ്യാസ് ട്രബിള്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുമ്പോള്‍ ഉമിനീര്‍ കൂടുതലായി ഉണ്ടാവുകയും അത് ദഹനത്തെ സഹായിക്കുകയും ചെയ്യും. ഒരു ഗ്രാമ്പൂ വായിലിട്ട് ചവച്ചാല്‍ അതി എല്ലാവിധത്തിലുള്ള ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഏലക്ക

ഏലക്ക

ആയുര്‍വേദവിധി പ്രകാരം വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളെ സന്തുലനപ്പെടുത്താന്‍ കഴവുള്ളതാണ് ഏലക്ക. ദഹനത്തിനും, പെട്ടന്നുള്ള വയറ് വേദനയ്ക്കും ഇത് നല്ല പ്രതിവിധിയാണ്. രണ്ട് ഏലക്ക തൊണ്ടോടുകൂടിയോ അല്ലാതെയോ പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ചാറിയ ശേഷം കുടിക്കാം. ഇത് പെട്ടെന്ന് തന്നെ ദഹനത്തെ മികച്ചതാക്കുന്നു.

പുതിന

പുതിന

മൗത്ത് ഫ്രഷ്‌നറായി ഉപയോഗിക്കുന്ന പുതിന ഭക്ഷണ സാധനങ്ങള്‍ അലങ്കരിക്കാനും ഉപയോഗിച്ചുവരുന്നു. അസിഡിറ്റിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ് പുതിനയില. അസിഡിറ്റി കുറയ്ക്കുന്നതിനൊപ്പം ദഹനം വര്‍ദ്ധിപ്പിക്കാനും പുതിനയില സഹായിക്കും. വെള്ളത്തിലിട്ട് തിളപ്പിച്ച് ശേഷം കുടിക്കാവുന്നതാണ്.

 ഇഞ്ചി

ഇഞ്ചി

ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് ഇഞ്ചി. പല രോഗങ്ങളുടേയും ആദ്യത്തെ ഒറ്റമൂലിയാണ് ഇഞ്ചി. ഇഞ്ചിക്ക് ദഹനം വര്‍ദ്ധിപ്പിക്കാനും, പോഷകങ്ങളെ ആഗിരണം ചെയ്യാനുമുള്ള കഴിവുണ്ട്. അസിഡിറ്റിക്ക് പരിഹാരമായ ഒരു കഷ്ണം ഇഞ്ചി ചവച്ചിറക്കുകയോ, അസ്വസ്ഥത കൂടുതലായുണ്ടെങ്കില്‍ ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുകയോ ചെയ്യാം. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്കക്കും ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കി ആരോഗ്യത്തിന് സഹായിക്കുന്നു. ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കി എല്ലാ വിധത്തിലും ഇത് പ്രതിസന്ധികളെ തരണം ചെയ്യുന്നു. നെല്ലിക്ക ജ്യൂസോ നെല്ലിക്ക വായിലിട്ട് കടിച്ച് തിന്നുന്നതോ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 തേങ്ങാവെള്ളം

തേങ്ങാവെള്ളം

തേങ്ങാവെള്ളം അസിഡിറ്റി ശമിപ്പിക്കാന്‍ പറ്റിയ ഒന്നാണ്. അസിഡിറ്റ് സംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അല്‍പം തേങ്ങാവെള്ളം കഴിച്ചാല്‍ മതി.

തൈര്

തൈര്

പാല്‍ കുടിയ്ക്കുവാന്‍ പ്രശ്‌നമുള്ളവര്‍ക്ക് തൈര് കഴിയക്കാം. ഇത് അസിഡിറ്റിയുണ്ടാക്കില്ല. അസിഡിറ്റിയില്‍ നിന്നും ആശ്വാസം നല്‍കുകയും ചെയ്യും. എന്നും തൈര് ശീലമാക്കുന്നത് നല്ലതാണ്.

 കറ്റാര്‍വാഴ

കറ്റാര്‍വാഴ

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് കറ്റാര്‍ വാഴ. എന്നാല്‍ കറ്റാര്‍വാഴ അസിഡിറ്റി കുറയ്ക്കുന്ന മറ്റൊരു വസ്തുവാണ്. ഇതിന്റെ ജ്യൂസ് കുടിയ്ക്കുന്നത് ഗുണം ചെയ്യും. പെട്ടെന്ന് തന്നെ നെഞ്ചെരിച്ചിലും ഗ്യാസും മാറ്റുന്നു.

English summary

kitchen remedies for acidity

Read to discover our top home remedies for gas and bloating.
Story first published: Wednesday, April 11, 2018, 15:23 [IST]